Wed, 30 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : WaterTub

കു​ളി​മു​റി​യി​ലെ വെ​ള്ള​ത്തൊ​ട്ടി​യി​ൽ വീ​ണ് പിഞ്ചുസ​ഹോ​ദ​ര​ങ്ങ​ൾ​ക്ക് ദാ​രു​ണാ​ന്ത്യം

കൊ​​​​ഴി​​​​ഞ്ഞാ​​​​മ്പാ​​​​റ (​​​പാ​​​ല​​​ക്കാ​​​ട്): കു​​​​ളി​​​​മു​​​​റി​​​​യി​​​​ലെ വെ​​​​ള്ള​​​​ത്തൊ​​​​ട്ടി​​​​യി​​​​ൽ സ​​​​ഹോ​​​​ദ​​​​ര​​​​ങ്ങ​​​​ളാ​​​​യ കു​​​​ട്ടി​​​​ക​​​​ളെ മ​​​​രി​​​​ച്ച​​​​നി​​​​ല​​​​യി​​​​ൽ ക​​​​ണ്ടെ​​​​ത്തി.

വ​​​​ട​​​​ക​​​​ര​​​​പ്പ​​​​തി മ​​​​ണ​​​​ൽ​​​​കാ​​​​ട് ജോ​​​​ൺ കു​​​​മാ​​​​ർ - നി​​​​വേ​​​​ദ്യ ദ​​​​മ്പ​​​​തി​​​​ക​​​​ളു​​​​ടെ മ​​​​ക്ക​​​​ളാ​​​​യ ജെ​​​​ന്നി​​​​ഫ​​​​ർ ജൂ​​​​ലി​​​​യ​​​​റ്റ് (അ​​​​ഞ്ചു വ​​​​യ​​​​സ്), റോ​​​​ബി​​​​ൻ ക്രി​​​​സ്റ്റ​​​​ഫ​​​​ർ (മൂ​​​​ന്നു വ​​​​യ​​​​സ്) എ​​​​ന്നി​​​​വ​​​​രാ​​​​ണു മ​​​​രി​​​​ച്ച​​​​ത്.ഇ​​​​രു​​​​വ​​​​രും ക​​​​ളി​​​​ച്ചു​​​​കൊ​​​​ണ്ടി​​​​രി​​​​ക്കേ ഇ​​​​ന്ന​​​​ലെ രാ​​​​വി​​​​ലെ പ​​​​ത്ത​​​​ര​​​​യോ​​​​ടെ​​​​യാ​​​​യി​​​രു​​​ന്നു സം​​​​ഭ​​​​വം.

കൊ​​​​ഴി​​​​ഞ്ഞാ​​​​മ്പാ​​​​റ മേ​​​​നോ​​​​ൻ​​​​പാ​​​​റ കൂ​​​​രാ​​​​ങ്കാ​​​​ട്ട് വാ​​​​ട​​​​ക​​​​യ്ക്കു താ​​​​മ​​​​സി​​​​ക്കു​​​​ക​​​​യാ​​​​ണ് ജോ​​​​ൺ കു​​​​മാ​​​​റും കു​​​​ടും​​​​ബ​​​​വും. ജോ​​​​ൺ കു​​​​മാ​​​​ർ രാ​​​​വി​​​​ലെ ജോ​​​​ലി​​​​ക്കു​​​ പോ​​​​യി​​​​രു​​​​ന്നു. അ​​​​ടു​​​​ത്ത പ​​​​റ​​​​മ്പി​​​​ൽ​​​​നി​​​​ന്ന് വി​​​​റ​​​​കു ശേ​​​​ഖ​​​​രി​​​​ച്ച​​​​ശേ​​​​ഷം നി​​​​വേ​​​​ദ്യ തി​​​​രി​​​​ച്ചു​​​​വ​​​​ന്ന​​​​പ്പോ​​​​ഴാ​​​​ണ് കു​​​​ട്ടി​​​​ക​​​​ളെ കാ​​​​ണാ​​​​താ​​​​യ​​​​ത്.

അ​​​​യ​​​​ൽ​​​​വാ​​​​സി​​​​ക​​​​ളെ അ​​​​റി​​​​യി​​​​ച്ച​​​​തി​​​​നെ​​​​ത്തു​​​​ട​​​​ർ​​​​ന്നു ന​​​​ട​​​​ത്തി​​​​യ തെ​​​​ര​​​​ച്ചി​​​​ലി​​​​ലാ​​​​ണ് കു​​​​ട്ടി​​​​ക​​​​ളെ കു​​​​ളി​​​​മു​​​​റി​​​​യി​​​​ലെ വെ​​​​ള്ള​​​​ത്തൊ​​​​ട്ടി​​​​യി​​​​ൽ ക​​​​ണ്ടെ​​​​ത്തി​​​​യ​​​​ത്. ഉ​​​​ട​​​​ൻ സ​​​​മീ​​​​പ​​​​ത്തെ സ്വ​​​​കാ​​​​ര്യ ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ൽ എ​​​​ത്തി​​​​ച്ചെ​​​​ങ്കി​​​​ലും ഇ​​​​രു​​​​വ​​​​രും മ​​​​രി​​​​ച്ചി​​​​രു​​​​ന്നു.

ക​​​​ളി​​​​ക്കു​​​​ന്ന​​​​തി​​​​നി​​​​ടെ വെ​​​​ള്ളം​​​​നി​​​​റ​​​​ഞ്ഞ തൊ​​​​ട്ടി​​​​യി​​​​ൽ വീ​​​​ണു​​​​വെ​​​​ന്നാ​​​​ണ് പൊ​​​​ലി​​​​സി​​​​ന്‍റെ പ്രാ​​​​ഥ​​​​മി​​​​ക നി​​​​ഗ​​​​മ​​​​നം. ജെ​​​​ന്നി​​​​ഫ​​​​ർ മേ​​​​നോ​​​​ൻ​​​​പാ​​​​റ യു​​​​പി സ്കൂ‌​​​​ളി​​​​ലെ എ​​​​ൽ​​​​കെ​​​​ജി വി​​​​ദ്യാ​​​​ർ​​​​ഥി​​​​നി​​​​യാ​​​​ണ്.

കൊ​​​​ഴി​​​​ഞ്ഞാ​​​​മ്പാ​​​​റ പൊ​​​​ലി​​​​സ് ഇ​​​​ൻ​​​​ക്വ​​​​സ്റ്റി​​​​നു​​​ശേ​​​​ഷം ജി​​​​ല്ലാ ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ൽ പോ​​​​സ്റ്റ് മോ​​​​ർ​​​​ട്ടം ന​​​​ട​​​​ത്തി മൃ​​​​ത​​​​ദേ​​​​ഹ​​​​ങ്ങ​​​​ൾ ബ​​​​ന്ധു​​​​ക്ക​​​​ൾ​​​​ക്ക് വി​​​​ട്ടു​​​​കൊ​​​​ടു​​​​ത്തു.

Latest News

Corehub Up