കല്‍പ്പറ്റ: വയനാട് ലിറ്റററി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ വയനാട് സാഹിത്യോത്സവം മൂന്നാം പതിപ്പ് ഡിസംബര്‍ 19 മുതല്‍ 23 വരെ ദ്വാരകയില്‍ നടത്തും.
അന്തരിച്ച ജൈവകര്ഷകന് പദ്മശ്രീ ചെറുവയല്‍ രാമനോടുള്ള ആദരസൂചകമായി നടത്തുന്ന പ്രത്യേക പരിപാടിയോടെയാണ് സാഹിത്യോത്സവത്തിന് തുടക്കം. ഉച്ചകഴിഞ്ഞ് മൂന്നിന് മുഖ്യമന്ത്രി വി.ഡി. സതീശന് ഉദ്ഘാടനം ചെയ്യും. ഇതിനുശേഷം എഴുത്തുകാരന് എന്‍.ഇ. സുധീറും മുഖ്യമന്ത്രിയും സംഭാഷണത്തില്‍ ഏര്‍പ്പെടും. "ആദം നീ എവിടെ ആകുന്നു’ എന്ന സ്വന്തം പുസ്തകത്തിന്റെ വിശേഷങ്ങള്‍ മുഖ്യമന്ത്രി പങ്കുവയ്ക്കും. ബുക്ക് സൈനിംഗ് സെഷനില്‍ പങ്കെടുക്കും.
പ്രിയങ്ക ഗാന്ധി എംപി, സിപിഎം ദേശീയ സെക്രട്ടറി എം.എ. ബേബി, സാഹിത്യകാരായ സാറ ജോസഫ്, എം. മുകുന്ദന്, സക്കറിയ, സച്ചിദാനന്ദന്, ചലച്ചിത്രതാരങ്ങളായ പ്രകാശ് രാജ്, ഉര്‍വശി തുടങ്ങിയവര്‍ വിവിധ ദിവസങ്ങളില്‍ സാഹിത്യോത്സവത്തിന്റെ ഭാഗമാകും. പ്രമുഖ പ്രസാധകരുടെ ബുക്ക് സ്റ്റാളുകള്‍, ഭക്ഷ്യശാലകള്‍, ചിത്രപ്രദര്‍ശനം, കാര്‍ഷിക പ്രദര്‍ശനം, പുഷ്പമേള, വിവിധ വിഷയങ്ങളിലെ മാസ്റ്റര്‍ ക്ലാസുകള്‍, ഇന്റര്‍നാഷണല്‍ അക്കാദമിക് കോണ്‍ഫറന്‍സ്, ഹൈസ്കൂള്‍, ഹയര്‍ സെക്കന്‍ഡറി, കോളജ്, പൊതുവിഭാഗങ്ങള്‍ക്ക് സാഹിത്യ ക്വിസ് തുടങ്ങിയവ ഉണ്ടാകും. ദിവസവും സംഗീത പരിപാടി അരങ്ങേറും. പൈതൃക നടത്തം, ക്യാമ്പ് ഫയര്‍ വായന തുടങ്ങിയവ സഹിത്യോത്സവത്തിന്റെ ഭാഗമാണ്. ഡെലിഗേറ്റ് പാസുകളും ടിക്കറ്റുകളും വഴി പ്രവേശനം നിയന്ത്രിക്കും. ആയിരം രൂപയുടെ ഡെലിഗേറ്റ് പാസ്, ഒറ്റത്തവണ പ്രവേശനം അനുവദിക്കുന്ന 100 രൂപയുടെ ടിക്കറ്റ് എന്നിവയാണ് ഉണ്ടാകുക. പതിനേഴ് വയസില്‍ താഴെയുള്ള വിദ്യാര്‍ഥികള്‍ക്ക് ദിവസ ടിക്കറ്റ് നിരക്ക് 50 രൂപയായിരിക്കും.
ഡിസംബര്‍ 10 വരെ ഡെലിഗേറ്റ് പാസ് എടുക്കുന്നവര്‍ക്ക് ഇളവ് ലഭിക്കും. ഡെലിഗേറ്റുകള്‍ക്ക് എല്ലാ പരിപാടികളിലും ഏതാനും സീറ്റ് നീക്കിവയ്ക്കും. ബുക്ക് സൈനിംഗ് സെഷനില്‍ പ്രത്യേക ക്യൂ അനുവദിക്കും.
സാഹിത്യോത്സവം സ്വാഗതസംഘം ഓഫിസ് ദ്വാരക ടൗണിന് സമീപം എടവക പഞ്ചായത്ത് ബസ് ബേ കെട്ടിടത്തില്‍ പ്രവര്‍ത്തനം തുടങ്ങി. ജില്ലാ പൊലിസ് മേധാവി എസ്. ദേവമനോഹര്‍ ഉദ്ഘാടനം ചെയ്തു. വയനാട് സാഹിത്യോത്സവം സാഹിത്യവും രാഷ്ട്രീയവും കലാപരിപാടികളും ഭക്ഷ്യമേളയും ഉള്‍ക്കൊള്ളുന്ന സാംസ്കാരിക പരിപാടിയാണെന്ന് അദ്ദേഹം പറഞ്ഞു.
ഫെസ്റ്റിവല്‍ ഡയറക്ടര്‍ ഡോ. വിനോദ് കെ. ജോസ് അധ്യക്ഷത വഹിച്ചു. സംഘാടക സമിതി ജനറല്‍ കണവീനര്‍ പി.കെ. സുധീര്‍, വിവിധ കമ്മിറ്റി ചെയര്മാന്മാരായ ഷാജന് ജോസ്, സൂപ്പി പള്ളിയാല്‍ എന്നിവര്‍ പ്രസംഗിച്ചു. ഷില്‍സണ്‍ മാത്യു, വിനോദ് തോട്ടത്തില്‍, കെ. മുരളീധരന്, വി.എം. ഷൈജിത്, പി. സുരേഷ് ബാബു, ഷിഹാബ് ആയാത്ത് തുടങ്ങിയവര്‍ നേതൃത്വം നല്കി.