റോം: റോം പ്രവാസി മലയാളികളുടെ കൂട്ടായ്മയായ വയനാടൻ ടീം ഇറ്റലിയുടെ മൂന്നാമത് വാർഷിക ആഘോഷവും കുടുംബസംഗമവും "നാടൊരുമ 2026' റോമിൽ വച്ച് വിപുലമായ പരിപാടികളോടെ സംഘടിപ്പിച്ചു.
സുനിൽ വയനാടിന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനം മലങ്കര മേജർ ആർച്ച്ബിഷപ് മോറാൻ മോർ ബസേലിയോസ് കർദിനാൾ ക്ലീമിസ് കാതോലിക്കാ ബാവ ഉദ്ഘാടനം ചെയ്തു.
ഇറ്റലിയുടെ വിവിധ ഭാഗങ്ങളിൽ വസിക്കുന്ന നിരവധി വയനാടൻ കുടുംബങ്ങളും അംഗങ്ങളും ആഘോഷ സംഗമത്തിൽ സജീവമായി പങ്കെടുത്തു.