Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Wayanadu

Wayanad

വയനാട് എഐ ആന്‍ഡ് ഡാറ്റ സെന്‍റര്‍ പാര്‍ക്ക്; പ്രഖ്യാപനം ഗ്ലോബല്‍ മലയാളി ഫെസ്റ്റിവലില്‍

കൊച്ചി: വയനാട് എഐ ആന്‍ഡ് ഡാറ്റ സെന്‍റര്‍ പാര്‍ക്കുമായി മലയാളി ഫെസ്റ്റിവല്‍ ഫെഡറേഷന്‍ എന്‍ജിഒ. സൗത്ത് വയനാട്ടില്‍ കല്‍പറ്റയ്ക്കും നിലമ്പൂരിനും ഇടയില്‍ ഒരു പൊതുസ്വകാര്യ പങ്കാളിത്ത പദ്ധതിയായിട്ടാണ് പാര്‍ക്ക് നിലവില്‍ വരുന്നത്. സംസ്ഥാന സര്‍ക്കാരിന്‍റെയും കേന്ദ്ര സര്‍ക്കാരിന്‍റെയും വെഞ്ച്വര്‍ ക്യാപിറ്റലിസ്റ്റുകളുടെയും പിന്തുണയോടെ ഈ സെന്‍റര്‍ സഥാപിക്കുന്നത്.

പതിനായിരം കോടിയുടെ പ്രോജക്ട് ആണിതെന്ന് മലയാളി ഫെസ്റ്റിവല്‍ ഫെഡറേഷന്‍ ഡയറക്ടര്‍ അബ്ദുള്ള മഞ്ചേരി പ്രസ് മീറ്റില്‍ വ്യക്തമാക്കി. ഇതിന്‍റെ ഭാഗമായി ജനുവരി 1, 2 തീയതികളില്‍ പ്രഥമ ഗ്ലോബല്‍ മലയാളി ഫെസ്റ്റിവല്‍ സംഘടിപ്പിക്കും. കൊച്ചി ക്രൗണ്‍ പ്ലാസയില്‍ ഫെസ്റ്റിവല്‍ സംഘിപ്പിക്കുന്നത്.

ജനുവരി ഒന്നിന് ആറിന് ഉദ്ഘാടനവും രണ്ടിന് ഗള്‍ഫ് അടക്കമുള്ള രാജ്യങ്ങളില്‍നിന്നുള്ള വിദേശ ബിസിനസ് പ്രതിനിധികളുടെ പ്രസന്‍റേഷനും നടക്കും. പൊതുസമ്മേളനത്തില്‍ 16 ഗ്ലോബല്‍ മലയാളികള്‍ക്ക് 'ഗ്ലോബല്‍ മലയാളി രത്‌ന' അവാര്‍ഡുകള്‍ നല്‍കി അംഗീകരിക്കും. കേന്ദ്രമന്ത്രിമാരും കേരള മന്ത്രിമാരും മറ്റ് രാഷ്‌ട്രീയ നേതാക്കളും ഗള്‍ഫ് അടക്കം 52 രാജ്യങ്ങളില്‍നിന്നുള്ള പ്രത്യേക അതിഥികളും പങ്കെുക്കും.

Latest News

Corehub Up