പൊന്നാനി: പൊന്നാനിയിലെത്തുന്ന ശബരിമല തീർഥാടകർക്ക് വിശ്രമം, അന്നദാനം, കുടിവെള്ളം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്ന കണ്ട കുറുമ്പക്കാവ് ഇടത്താവളം പ്രവർത്തനം ആരംഭിച്ചു. കെ.പി. നൗഷാദലി എംഎൽഎയുടെ അധ്യക്ഷതയിൽ ചേർന്ന ഇടത്താവള സമ്മേളനം തിരുവിതാംകൂർ രാജകുടുംബാംഗം പത്മനാഭദാസ അവിട്ടം തിരുനാൾ ആദിത്യ വർമ്മ ഉദ്ഘാടനം ചെയ്തു.
തിരുവിതാംകൂർ രാജകുടുംബാംഗത്തെ പഞ്ചവാദ്യത്തോടുകൂടി പൂർണകുംഭം നൽകി സ്വീകരിച്ചു. കണ്ട കുറുമ്പക്കാവ് ഭഗവതി ക്ഷേത്രത്തിന് ഊട്ടുപുര നൽകിയ അക്ബർ ട്രാവൽസ് എംഡി ഡോ. കെ.വി. അബ്ദുൾ നാസറിനെ ആദിത്യ വർമ്മ തമ്പുരാൻ പൊന്നാട അണിയിച്ചു. യോഗത്തിൽ യോഗക്ഷേമ അധ്യക്ഷൻ നീലമന ദാമോദരൻ നമ്പൂതിരി, കാടാമ്പുഴ ക്ഷേത്രം തന്ത്രി ആണ്ടലാടി ഉണ്ണി നമ്പൂതിരിപ്പാട്, ക്ഷേത്രം ഊരാളൻ ടി.കെ. നാരായണരാജ, സിനിമാ നടൻ ഷൈജു കുറുപ്പ്, രഘു രാമ നാരായണദാസ്, ആലങ്കോട് ലീലാകൃഷ്ണൻ, സംവിധായകൻ ശ്രീകുമാർ മേനോൻ, പി.ടി. അജയ്മോഹൻ, സി. ഹരിദാസ്, ടി.കെ. അഷറഫ്, അഷറഫ് കോക്കൂർ, എം.വി. ശ്രീധരൻ മാസ്റ്റർ, സി. മോഹനൻ നായർ, കെ. രാജീവ്, പി. രഞ്ജിത്ത് എന്നിവർ സംസാരിച്ചു.
കമ്മിറ്റി ഭാരവാഹികളായ എ. പവിത്രകുമാർ, സി.എ. ശിവകുമാർ, കല്ലൂർ മുരളീധരൻ, പി. സദാനന്ദൻ, ഉണ്ണികൃഷ്ണൻ പൊന്നാനി, നളിനി സരോജം, പുന്നക്കൽ സുരേഷ്, പ്രദീപ് കാട്ടിലായിൽ, കെ.പി. സോമൻ എന്നിവർ നേതൃത്വം നൽകി.
അയ്യപ്പ യോഗംഉദ്ഘാടനം
പൂക്കോട്ടുംപാടം: ശബരിമല അയ്യപ്പ സേവാസമാജം പൂക്കോട്ടുംപാടം അയ്യപ്പ യോഗം ഉദ്ഘാടനവും സമൂഹ അഷ്ടോത്തര ശതനാമ അർച്ചനയും ഞായറാഴ്ച രാവിലെ ഒൻപതിന് ശ്രീ വില്ലുത്ത് മഹാക്ഷേത്ര സന്നിധിയിൽ നടക്കും. ഭാരവാഹികൾ വിളിച്ചുചേർത്ത വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം പറഞ്ഞത്.
പൂക്കോട്ടുംപാടം ശ്രീ വില്ലൂത്ത് ക്ഷേത്ര ഭരണസമിതിയുടെ സഹകരണത്തോടുകൂടിയാണ് പരിപാടി നടക്കുന്നത്.
ക്ഷേത്രസംരക്ഷണ സമിതി ജില്ലാ ദേവസ്വം സെക്രട്ടറി കെ. പി. സുബ്രഹ്മണ്യൻ പരിപാടി ഉദ്ഘാടനം ചെയ്യുമെന്നും ക്ഷേത്ര സംരക്ഷണ സമിതി കാളികാവ് താലൂക്ക് സെക്രട്ടറി മധു തിരുവാലി മുഖ്യപ്രഭാഷണം നടത്തുമെന്നും വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ഭാരവാഹികളായ പ്രസിഡന്റ് കിടങ്ങയത്ത് ബാലൻ, ജനറൽ സെക്രട്ടറി അയനിക്കോടൻ മുരളീധരൻ, ഖജാൻജി കെ. ബാലകൃഷ്ണൻ തോട്ടക്കര, സെക്രട്ടറിമാരായ കോൽക്കാടൻ ചന്ദ്രൻ, പി. ആർ. രഘു, നെല്ലേങ്ങര ചന്ദ്രൻ എന്നിവർ സംബന്ധിച്ചു.