Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Wedding Manikyam

Thrissur

കൂ​ട​ല്‍​മാ​ണി​ക്യം ഉ​ത്സ​വം; ആ​വേ​ശ​മാ​യി ബ​ഹു​നി​ലപ്പന്ത​ലി​ന്‍റെ കാല്‍​നാ​ട്ടു​ക​ര്‍​മം

ഇ​രി​ങ്ങാ​ല​ക്കു​ട: കൂ​ട​ല്‍​മാ​ണി​ക്യം തി​രു​വു​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കു​ട്ടം​കു​ളം പ​രി​സ​ര​ത്ത് നി​ര്‍​മി​ക്കു​ന്ന ബ​ഹു​നി​ല ദീ​പാ​ല​ങ്കാ​ര​പ്പ​ന്ത​ലി​ന്‍റെ കാ​ല്‍​നാ​ട്ടു​ക​ര്‍​മം ദേ​വ​സ്വം ചെ​യ​ര്‍​മാ​ന്‍ അ​ഡ്വ. സി.​കെ. ഗോ​പി, മു​ന്‍ സ​ര്‍​ക്കാ​ര്‍ ചീ​ഫ് വി​പ്പ് അ​ഡ്വ. തോ​മ​സ് ഉ​ണ്ണി​യാ​ട​ൻ, ഐ​സി​എ​ല്‍ ഫി​ന്‍​കോ​ര്‍​പ്പ് എം​ഡി കെ.​ജി. അ​നി​ല്‍​കു​മാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ സം​യു​ക്ത​മാ​യി നി​ര്‍​വ​ഹി​ച്ചു.

നാ​ലു​നി​ല​ക​ളി​ലാ​യി നി​ര്‍​മി​ക്കു​ന്ന പ​ന്ത​ലി​ന്‍റെ നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ 25ന് ​പൂ​ര്‍​ത്തി​യാ​കും. തു​ട​ര്‍​ച്ച​യാ​യ പ​ത്താ​മ​ത്തെ വ​ര്‍​ഷ​മാ​ണ് ഐ​സി​എ​ല്‍ ഫി​ന്‍​കോ​ര്‍​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പ​ന്ത​ലും ബ​സ് സ്റ്റാ​ൻ​ഡ് മു​ത​ല്‍ കി​ഴ​ക്കേ​ഗോ​പു​രം വ​രെ​യു​ള്ള ദീ​പാ​ല​ങ്കാ​ര​ങ്ങ​ളും ഒ​രു​ക്കു​ന്ന​ത്. ച​ട​ങ്ങി​ല്‍ ദേ​വ​സ്വം ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ളാ​യ രാ​ഘ​വ​ന്‍ മു​ള​ങ്ങാ​ട​ൻ, മു​ര​ളി ഹ​രി​തം, അ​ഡ്വ. കെ.​ജി. അ​ജ​യ​കു​മാ​ർ, കെ. ​ബി​ന്ദു, ന​ഗ​ര​സ​ഭ കൗ​ണ്‍​സി​ല​ര്‍​മാ​രാ​യ പി.​വി. ശി​വ​കു​മാ​ർ, എം.​എ​സ്. ദാ​സ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു. പൂ​ജ​ക​ള്‍​ക്ക് കീ​ഴ്ശാ​ന്തി ഹ​രീ​ഷ് നേ​തൃ​ത്വം ന​ല്‍​കി.

Latest News

Corehub Up