Thu, 20 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : WeddingCancelled

Special

കാ​ണി​ച്ച ഫോ​ട്ടോ വേ​റെ, നേ​രി​ട്ടെ​ത്തി​യ​ത് വേ​റൊ​രാ​ൾ; വി​വാ​ഹ വേ​ദി​യി​ൽ വെ​ച്ച് വി​വാ​ഹ​ത്തി​ല്‍ നി​ന്ന് പി​ന്മാ​റി വ​ധു

പ​ഞ്ചാ​ബി​ലെ ഫി​റോ​സ്പൂ​ർ ജി​ല്ല​യി​ൽ വ്യ​ത്യ​സ്ത​മാ​യ ഒ​രു കാ​ര​ണ​ത്താ​ൽ വി​വാ​ട ച​ട​ങ്ങു​ക​ൾ അ​വ​സാ​ന നി​മി​ഷം മു​ട​ങ്ങി. രാ​ജ​സ്ഥാ​നി​ലെ ഛത്ത​ർ​ഗ​ഡി​ൽ നി​ന്നും വി​വാ​ഹ​ത്തി​നാ​യി എ​ത്തി​യ വ​ര​നെ ക​ണ്ട​യു​ട​ൻ വ​ധു വി​വാ​ഹ​ത്തി​ൽ നി​ന്ന് പി​ന്മാ​റു​ക​യാ​യി​രു​ന്നു.

വി​വാ​ഹ ച​ട​ങ്ങു​ക​ൾ ആ​രം​ഭി​ക്കു​ന്ന​തി​ന് തൊ​ട്ടു​മു​മ്പാ​ണ് വ​ധു​വി​ന്‍റെ അ​പ്ര​തീ​ക്ഷി​ത പ്ര​തി​ക​ര​ണം ഉ​ണ്ടാ​യ​ത്. മു​മ്പ് ത​നി​ക്ക് കാ​ണി​ച്ചു ത​ന്ന ചി​ത്ര​ത്തി​ലു​ള്ള ആ​ള​ല്ല ത​നി​ക്ക് മു​ന്നി​ൽ നി​ൽ​ക്കു​ന്ന​തെ​ന്നും, മ​റ്റൊ​രു വ്യ​ക്തി​യു​ടെ ഫോ​ട്ടോ കാ​ണി​ച്ച് ക​ബ​ളി​പ്പി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നു​മാ​ണ് വ​ധു​വി​ന്‍റെ ആ​രോ​പ​ണം.

എ​ന്നാ​ൽ ഇ​രു കു​ടും​ബ​ങ്ങ​ളു​ടെ​യും പൂ​ർ​ണ സ​മ്മ​ത​ത്തോ​ടെ​യാ​ണ് വി​വാ​ഹം ഉ​റ​പ്പി​ച്ച​തെ​ന്നും, വി​വാ​ഹ​ത്തി​ന് മു​മ്പ് ത​ന്നെ വ​ര​ന്‍റെ ചി​ത്ര​ങ്ങ​ൾ വ​ധു​വി​ന്‍റെ വീ​ട്ടു​കാ​ർ​ക്ക് കൈ​മാ​റി​യി​രു​ന്നു​വെ​ന്നു​മാ​ണ് വ​ര​ന്‍റെ ബ​ന്ധു​ക്ക​ളു​ടെ വാ​ദം.

ഇ​ട​നി​ല​ക്കാ​രും വ​ധു​വി​ന്‍റെ മാ​താ​വും വ​ഴി​യാ​ണ് ഫോ​ട്ടോ​ക​ൾ കൈ​മാ​റി​യ​തെ​ന്നും വ​ര​ന്‍റെ കു​ടും​ബം വ്യ​ക്ത​മാ​ക്കി. ഈ ​ത​ർ​ക്കം പി​ന്നീ​ട് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ വ​രെ എ​ത്തി.

വ​ര​ന്‍റെ കു​ടും​ബം ന​ൽ​കി​യ പ​രാ​തി​യെ തു​ട​ർ​ന്ന് പോ​ലീ​സ് ഇ​രു വി​ഭാ​ഗ​ങ്ങ​ളു​ടെ​യും മൊ​ഴി​യെ​ടു​ക്കു​ക​യും അ​ന്വേ​ഷ​ണം ആ​രം​ഭി​ക്കു​ക​യും ചെ​യ്തു.

എ​ന്നാ​ൽ പി​ന്നീ​ട് ഇ​രു കു​ടും​ബ​ങ്ങ​ളും ത​മ്മി​ൽ നേ​രി​ട്ട് ച​ർ​ച്ച ന​ട​ത്തി പ്ര​ശ്നം സൗ​ഹാ​ർ​ദ്ദ​പ​ര​മാ​യി പ​രി​ഹ​രി​ക്കു​ക​യാ​യി​രു​ന്നു. വി​വാ​ഹം ന​ട​ന്നി​ല്ലെ​ങ്കി​ലും വ​ലി​യ സം​ഘ​ർ​ഷ​ങ്ങ​ളി​ല്ലാ​തെ ഈ ​അ​പൂ​ർ​വ്വ സം​ഭ​വ​ത്തി​ന് ഒ​ടു​വി​ൽ പ​രി​പൂ​ർ​ണ വി​രാ​മ​മാ​യി.

Latest News

Corehub Up