Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : WeddingLook

വി​വാ​ഹ ലു​ക്കി​ലെ വി​മ​ർ​ശ​ന​ങ്ങ​ൾ​ക്ക് മ​റു​പ​ടി​യു​മാ​യി അ​ഹാ​ന കൃ​ഷ്ണ

ന​ടി അ​ഹാ​ന കൃ​ഷ്ണ​യു​ടെ​യും ഛായാ​ഗ്രാ​ഹ​ക​ൻ നി​മി​ഷ് ര​വി​യു​ടെ​യും വി​വാ​ഹ​വും അ​തി​നു​ശേ​ഷ​മു​ള്ള ആ​ഘോ​ഷ​ങ്ങ​ളും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വ​ലി​യ ച​ർ​ച്ച​യാ​യി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ അ​ഹാ​ന​യു​ടെ വെ​ഡ്ഡിം​ഗ് ലു​ക്കി​നെ​തി​രെ വി​മ​ർ​ശ​ന​ങ്ങ​ളും ഉ​പ​ദേ​ശ​ങ്ങ​ളും ഉ​യ​ർ​ന്നി​രു​ന്നു. ഇ​പ്പോ​ഴി​താ, ത​ന്‍റെ വി​വാ​ഹ ലു​ക്കി​നെ​ക്കു​റി​ച്ചും അ​തി​നു പി​ന്നി​ലെ തി​ര​ഞ്ഞെ​ടു​പ്പു​ക​ളെ​ക്കു​റി​ച്ചും തു​റ​ന്ന​ടി​ച്ചു​കൊ​ണ്ട് താ​രം രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ക​യാ​ണ്. ഇ​ൻ​സ്റ്റാ​ഗ്രാ​മി​ൽ പ​ങ്കു​വ​ച്ച കു​റി​പ്പി​ലൂ​ടെ​യാ​ണ് അ​ഹാ​ന മ​റു​പ​ടി ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

അ​ഹാ​ന​യു​ടെ കു​റി​പ്പി​ലെ പ്ര​ധാ​നം വ​രി​ക​ൾ: "എ​ന്‍റെ ജീ​വി​ത​ത്തി​ൽ എ​നി​ക്ക് ഏ​റ്റ​വും ഭം​ഗി തോ​ന്നി​യ നി​മി​ഷ​മാ​യി​രു​ന്നു അ​ത്! ന​മ്മു​ടെ കാ​ഴ്ച​പ്പാ​ടും പ്ര​യ​ത്ന​വും അ​തി​ന്‍റെ അ​വ​സാ​ന ഫ​ല​വും തി​ക​ച്ചും പൂ​ർ​ണ​ത​യോ​ടെ ഒ​ത്തു​വ​രു​മ്പോ​ൾ ല​ഭി​ക്കു​ന്ന ഒ​രു പ്ര​ത്യേ​ക ത​രം സം​തൃ​പ്തി​യു​ണ്ട്. എ​നി​ക്ക് വീ​ണ്ടും ഒ​രു​ങ്ങി വ​രാ​ൻ ഒ​രു അ​വ​സ​രം ല​ഭി​ക്കു​ക​യാ​ണെ​ങ്കി​ൽ ഒ​രു ചെ​റി​യ മാ​റ്റം പോ​ലും വ​രു​ത്താ​തെ ഇ​തേ രീ​തി​യി​ൽ ത​ന്നെ ഞാ​ൻ ഇ​നി​യും ഒ​രു​ങ്ങും! എ​ന്‍റെ അ​മ്മ എ​ന്നെ നോ​ക്കി പ​റ​ഞ്ഞ​ത്, ഈ ​ലു​ക്കി​ൽ നി​ന്ന് ഞാ​ൻ മാ​റ​രു​ത് എ​ന്നാ​ണ്, കാ​ര​ണം അ​മ്മ​യ്ക്ക് എ​ന്നെ ഇ​ങ്ങ​നെ ത​ന്നെ ക​ണ്ടു​കൊ​ണ്ടി​രി​ക്കാ​നാ​ണ് തോ​ന്നി​യ​ത്."

വ​ധൂ​വ​ര​ന്മാ​ർ വി​വാ​ഹ​ത്തി​നാ​യി ഒ​രു​ങ്ങു​ന്ന രീ​തി അ​വ​രു​ടെ വ്യ​ക്തി​ത്വ​ത്തി​ന്‍റെ​യും ഇ​ഷ്ട​ങ്ങ​ളു​ടെ​യും പ്ര​തി​ഫ​ല​ന​മാ​ണെ​ന്ന് അ​ഹാ​ന ഓ​ർ​മി​പ്പി​ക്കു​ന്നു. മു​ടി​യോ, വ​സ്ത്ര​മോ, ആ​ഭ​ര​ണ​ങ്ങ​ളോ മ​റ്റെ​ങ്ങ​നെ​യോ ആ​ക​ണ​മാ​യി​രു​ന്നു എ​ന്ന് പ​റ​യാ​ൻ എ​പ്പോ​ഴും ആ​ളു​ക​ളു​ണ്ടാ​കും. എ​ന്നാ​ൽ ക​ണ്ണാ​ടി​യി​ൽ നോ​ക്കു​മ്പോ​ൾ സ്വ​ന്തം മ​ന​സി​ന് എ​ന്തു​തോ​ന്നു​ന്നു എ​ന്ന​ത് മാ​ത്ര​മാ​ണ് പ്ര​ധാ​നം. താ​ൻ ക​ണ്ണാ​ടി​യി​ൽ നോ​ക്കി​യ​പ്പോ​ൾ അ​തി​മ​നോ​ഹ​രി​യാ​യി​ട്ടാ​ണ് തോ​ന്നി​യ​തെ​ന്നും ആ ​തി​ള​ക്കം മ​റ്റൊ​രി​ട​ത്തും തി​ര​ഞ്ഞു ന​ട​ക്കേ​ണ്ട​തി​ല്ലെ​ന്നും അ​വ​ര​വ​രി​ൽ ത​ന്നെ​യാ​ണ് അ​തു​ള്ള​തെ​ന്നും താ​രം കു​റി​ച്ചു.

അ​ഹാ​ന​യു​ടെ കു​റി​പ്പി​ന് പി​ന്നാ​ലെ അ​മ്മ സി​ന്ധു കൃ​ഷ്ണ​യും അ​നു​ജ​ത്തി​മാ​രും താ​ര​ത്തി​ന് പൂ​ർ​ണ പി​ന്തു​ണ​യു​മാ​യി എ​ത്തി. നി​ര​വ​ധി ആ​രാ​ധ​ക​രാ​ണ് അ​ഹാ​ന​യു​ടെ ആ​ത്മ​വി​ശ്വാ​സ​ത്തെ​യും നി​ല​പാ​ടി​നെ​യും പ്ര​ശം​സി​ച്ച് രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്. സ്വ​ന്തം വി​വാ​ഹ​ദി​വ​സം പോ​ലും ഒ​രു സ്ത്രീ ​ത​ന്‍റെ രൂ​പ​ത്തി​ന്‍റെ പേ​രി​ൽ മ​റ്റു​ള്ള​വ​രു​ടെ വി​മ​ർ​ശ​ന​ങ്ങ​ളെ നേ​രി​ടേ​ണ്ടി വ​രു​ന്നു എ​ന്ന​ത് സ​ങ്ക​ട​ക​ര​മാ​ണെ​ന്നും എ​ന്നാ​ൽ അ​തി​നെ ധൈ​ര്യ​ത്തോ​ടെ നേ​രി​ട്ട അ​ഹാ​ന മ​റ്റ് സ്ത്രീ​ക​ൾ​ക്ക് വ​ലി​യൊ​രു മാ​തൃ​ക​യാ​ണെ​ന്നു​മാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്ന​ത്.

Latest News

Corehub Up