കോഴിക്കോട്: ആന്റിബയോട്ടിക്കുകളുടെ തെറ്റായ ഉപയോഗത്തിന്റെ ദോഷവശങ്ങളെക്കുറിച്ച് പൊതുജനങ്ങള്‍ക്കിടയില്‍ ബോധവത്കരണം നടത്തുന്നതിന്റെ ഭാഗമായി 18 മുതല്‍ 24 വരെ ലോക ആന്റിമൈക്രോബിയല്‍ പ്രതിരോധ വാരമായി ആചരിക്കുന്നു.
വാരാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ. ഫസീല നിര്‍വഹിച്ചു. കുന്നമംഗലം പഞ്ചായത്ത് പ്രസിഡന്റ് സി.വി. സംജിത് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വിനോദ് പടനിലം ദിനാചരണ പ്രതിജ്ഞ ചൊല്ലികൊടുത്തു.
നവകേരള കര്‍മ്മ പദ്ധതി നോഡല്‍ ഓഫിസര്‍ ഡോ. അഖിലേഷ് കുമാര്‍ ദിനാചരണ സന്ദേശം നല്കി. എഎംആര്‍ പ്രോഗ്രാം നോഡല്‍ ഓഫിസര്‍ ഡോ. സ്മിത റഹ്മാന് ബോധവത്കരണ ക്ലാസ് നയിച്ചു.
കുന്നമംഗലം കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫിസര്‍ ഡോ. അര്‍ച്ചന, ചെറുവാടി ബ്ലോക്ക് മെഡിക്കല്‍ ഓഫിസര്‍ ഡോ. മായ, ജില്ലാ മെഡിക്കല്‍ ഓഫീസിലെ ടെക്നിക്കല്‍ അസിസ്റ്റന്റ് എന്‍. സുരേന്ദ്രന്, സ്റ്റോര്‍ വെരിഫിക്കേഷന് ഓഫിസര്‍ അഷിത, ജില്ലാ നഴ്സിംഗ് ഓഫിസര്‍ ഇന്ദിര, ജില്ലാ എഡ്യൂക്കേഷന്‍ മീഡിയ ഓഫിസര്‍ ഡോ. എല്‍. ഭവില , ഡെപ്യൂട്ടി ജില്ലാ എഡ്യൂക്കേഷന്‍ മീഡിയ ഓഫിസര്‍ ഡോ. കെ.ടി. മുഹ്സിന്, കുന്നമംഗലം കുടുംബാരോഗ്യ കേന്ദ്രം ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സജീഷ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
24 വരെ ജില്ലയിലെ വിവിധ ആരോഗ്യ സ്ഥാപനങ്ങളില്‍ ആന്റിമൈക്രോബിയല്‍ റെസിസ്റ്റന്‍സ് സംബന്ധിച്ച ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തും.
പൊതുജനങ്ങള്‍, വിദ്യാര്‍ഥികള്‍, മെഡിക്കല്‍ ഷോപ്പ് ജീവനക്കാര്‍ എന്നിവര്‍ക്കുള്ള ബോധവത്കരണ ക്ലാസുകള്‍, സാമൂഹികമാധ്യമങ്ങള്‍ വഴിയുള്ള ബോധവത്കരണം, സ്വകാര്യ ആശുപത്രികളിലെയും ആയുഷ്, ഹോമിയോ വകുപ്പ് സ്ഥാപനങ്ങളിലെയും ജീവനക്കാര്‍ക്കുള്ള ക്ലാസുകള്‍, ആന്റിബയോട്ടിക് ഉപയോഗത്തെക്കുറിച്ചുള്ള പൊതുജനങ്ങളുടെ അറിവ് പരിശോധിക്കുന്നതിനുള്ള ഓണ്‍ലൈന്‍ ക്വിസ് തുടങ്ങിയ പരിപാടികള്‍ വാരാചരണത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്.
ോ