Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Weight Loss

Fitness

ശ​രീ​ര​ഭാ​രം കു​റ​യ്ക്ക​ണോ ? സ്ഥി​ര​മാ​യി ഒ​രേ ഭ​ക്ഷ​ണം ക​ഴി​ച്ചാ​ൽ മ​തി​യെ​ന്ന് പ​ഠ​നം

ദി​വ​സ​വും ഒ​രേ ഭ​ക്ഷ​ണം ശീ​ല​മാ​ക്കു​ന്ന​ത് ക​ലോ​റി അ​ള​വ് കൃ​ത്യ​മാ​യി നി​ല​നി​ര്‍​ത്താ​നും ശ​രീ​ര​ഭാ​രം വേ​ഗ​ത്തി​ല്‍ കു​റ​യ്ക്കാ​നും സ​ഹാ​യി​ക്കു​മെ​ന്നു പു​തി​യ പ​ഠ​നം.

ഹെ​ല്‍​ത്ത് സൈ​ക്കോ​ള​ജി എ​ന്ന ജേ​ണ​ലി​ല്‍ പ്ര​സി​ദ്ധീ​ക​രി​ച്ച ഗ​വേ​ഷ​ണ റി​പ്പോ​ര്‍​ട്ടി​ലാ​ണ് ല​ളി​ത​മാ​യ ഭ​ക്ഷ​ണ​ക്ര​മം പി​ന്തു​ട​രു​ന്ന​ത് ഡ​യ​റ്റിം​ഗ് കൂ​ടു​ത​ല്‍ ഫ​ല​പ്ര​ദ​മാ​ക്കു​മെ​ന്ന് അ​ഭി​പ്രാ​യ​പ്പെ​ടു​ന്ന​ത്.

ഒ​റി​ഗ​ണ്‍ റി​സ​ര്‍​ച്ച് ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ടി​ലെ ഗ​വേ​ഷ​ക​ര്‍ 112 അ​മി​ത​ഭാ​ര​മു​ള്ള വ്യ​ക്തി​ക​ളി​ല്‍ 12 ആ​ഴ്ച​യോ​ളം ന​ട​ത്തി​യ നി​രീ​ക്ഷ​ണ​ത്തി​നൊ​ടു​വി​ലാ​ണ് ഈ ​നി​ഗ​മ​ന​ത്തി​ലെ​ത്തി​യ​ത്.

ഭ​ക്ഷ​ണ​ത്തി​ല്‍ വൈ​വി​ധ്യം കു​റ​ച്ച്, ഒ​രേ വി​ഭ​വ​ങ്ങ​ള്‍ ത​ന്നെ ആ​വ​ര്‍​ത്തി​ച്ച് ക​ഴി​ച്ച​വ​ര്‍ മ​റ്റു​ള്ള​വ​രെ അ​പേ​ക്ഷി​ച്ച് കൂ​ടു​ത​ല്‍ ഭാ​രം കു​റ​ച്ച​താ​യി ഗ​വേ​ഷ​ക​ര്‍ ക​ണ്ടെ​ത്തി.

സ്ഥി​ര​മാ​യി ഒ​രേ ഡ​യ​റ്റ് പി​ന്തു​ട​ര്‍​ന്ന​വ​ര്‍ ശ​രാ​ശ​രി 5.9 ശ​ത​മാ​നം ഭാ​രം കു​റ​ച്ച​പ്പോ​ള്‍, വൈ​വി​ധ്യ​മാ​ര്‍​ന്ന ഭ​ക്ഷ​ണം ക​ഴി​ച്ച​വ​രി​ല്‍ ഇ​ത് 4.3 ശ​ത​മാ​നം മാ​ത്ര​മാ​യി​രു​ന്നു.

ഓ​രോ ദി​വ​സ​ത്തെ​യും ക​ലോ​റി ഉ​പ​ഭോ​ഗ​ത്തി​ല്‍ വ​രു​ന്ന നേ​രി​യ വ്യ​ത്യാ​സം പോ​ലും ഭാ​രം കു​റ​യു​ന്ന പ്ര​ക്രി​യ​യെ ബാ​ധി​ക്കു​ന്നു​ണ്ടെ​ന്നും പ​ഠ​നം പ​റ​യു​ന്നു.

ദി​വ​സേ​ന​യു​ള്ള ക​ലോ​റി​യി​ല്‍ വ​രു​ത്തു​ന്ന ഓ​രോ 100 ക​ലോ​റി​യു​ടെ വ്യ​ത്യാ​സ​വും ഭാ​രം കു​റ​യു​ന്ന തോ​ത് 0.6 ശ​ത​മാ​നം വീ​തം കു​റ​യ്ക്കാ​ന്‍ കാ​ര​ണ​മാ​കു​ന്നു​ണ്ട്.

ഇ​ന്ന​ത്തെ സാ​ഹ​ച​ര്യ​ത്തി​ല്‍ ആ​രോ​ഗ്യ​ക​ര​മാ​യ ഭ​ക്ഷ​ണ​രീ​തി പി​ന്തു​ട​രു​ന്ന​ത് വ​ലി​യ പ്ര​യ​ത്‌​ന​വും സ്വ​യം നി​യ​ന്ത്ര​ണ​വും ആ​വ​ശ്യ​മാ​യ ഒ​ന്നാ​ണെ​ന്നു പ​ഠ​ന​ത്തി​നു നേ​തൃ​ത്വം ന​ല്‍​കി​യ ഡോ. ​ഷാ​ര്‍​ല​റ്റ് ഹാ​ഗ​ര്‍​മാ​ന്‍ പ​റ​യു​ന്നു.

ഭ​ക്ഷ​ണ​കാ​ര്യ​ത്തി​ല്‍ കൃ​ത്യ​മാ​യ ചി​ട്ട​ക​ള്‍ ഉ​ണ്ടാ​ക്കി​യെ​ടു​ക്കു​ന്ന​ത് ആ​ശ​യ​ക്കു​ഴ​പ്പ​ങ്ങ​ള്‍ ഒ​ഴി​വാ​ക്കാ​നും ആ​രോ​ഗ്യ​ക​ര​മാ​യ തെ​ര​ഞ്ഞെ​ടു​പ്പു​ക​ള്‍ സ്വാ​ഭാ​വി​ക​മാ​യി സം​ഭ​വി​ക്കാ​നും സ​ഹാ​യി​ക്കും.

എ​ങ്കി​ലും പ​ഴ​ങ്ങ​ളും പ​ച്ച​ക്ക​റി​ക​ളും ഉ​ള്‍​പ്പെ​ടെ​യു​ള്ള പോ​ഷ​ക​സ​മൃ​ദ്ധ​മാ​യ ഭ​ക്ഷ​ണ​ങ്ങ​ള്‍ ഡ​യ​റ്റി​ല്‍ ഉ​ള്‍​പ്പെ​ടു​ത്താ​ന്‍ ശ്ര​ദ്ധി​ക്ക​ണ​മെ​ന്നും വി​ദ​ഗ്ധ​ര്‍ മു​ന്ന​റി​യി​പ്പ് ന​ല്‍​കു​ന്നു.

Latest News

Corehub Up