Sat, 10 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Welfare

മു​തി​ർ​ന്ന പൗ​രന്മാരുടെ ക്ഷേ​മം സർക്കാർ അ​വ​കാ​ശ​മാ​ക്കുന്നു

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മു​​​തി​​​ർ​​​ന്ന പൗ​​​രന്മാരു​​​ടെ ക്ഷേ​​​മം അ​​​വ​​​കാ​​​ശ​​​മാ​​​ക്കി മാ​​​റ്റാ​​​ൻ നി​​​ർ​​​ദേ​​​ശി​​​ക്കു​​​ന്ന മു​​​തി​​​ർ​​​ന്ന പൗ​​​ര​​​​ന്മാ​​​രു​​​ടെ ക്ഷേ​​​മം ഉ​​​റ​​​പ്പാ​​​ക്കു​​​ന്ന ബി​​​ല്ലി​​​ന്‍റെ ക​​​ര​​​ട് മ​​​ന്ത്രി​​​സ​​​ഭാ​​​യോ​​​ഗം അം​​​ഗീ​​​ക​​​രി​​​ച്ചു.

ഈ ​​​നി​​​യ​​​മ​​​സ​​​ഭാ സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ ബി​​​ൽ പാ​​​സാ​​​ക്കു​​​ക​​​യാ​​​ണ് ല​​​ക്ഷ്യ​​​മെ​​​ന്നു മ​​​ന്ത്രി​​​സ​​​ഭാ തീ​​​രു​​​മാ​​​ന​​​ങ്ങ​​​ൾ വി​​​ശ​​​ദീ​​​ക​​​രി​​​ച്ച മു​​​ഖ്യ​​​മ​​​ന്ത്രി വി.​​​ഡി. സ​​​തീ​​​ശ​​​ൻ പ​​​റ​​​ഞ്ഞു.

വീ​​​ടു​​​ക​​​ളി​​​ൽ ഒ​​​റ്റ​​​പ്പെ​​​ടു​​​ന്ന മു​​​തി​​​ർ​​​ന്ന പൗ​​​ര​​​ന്മാ​​​രെ സം​​​ര​​​ക്ഷി​​​ക്കാ​​​ൻ കെ​​​യ​​​ർ ഗി​​​വ​​​ർ സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് കോ​​​ഴ്സു​​​ക​​​ൾ സ​​​ർ​​​ക്കാ​​​ർ ആ​​​രം​​​ഭി​​​ക്കും. സാന്പത്തിക ശേഷിയുള്ള വർക്ക് പ​​​ണം ന​​​ൽ​​​കി ഇ​​​വ​​​രു​​​ടെ സേ​​​വ​​​നം പ്ര​​​യോ​​​ജ​​​ന​​​പ്പെ​​​ടു​​​ത്താം. പ​​​ണ​​​മി​​​ല്ലാ​​​ത്ത​​​വ​​​രു​​​ടെ സം​​​ര​​​ക്ഷ​​​ണം ത​​​ദ്ദേ​​​ശ സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ വ​​​ഴി ഒ​​​രു​​​ക്കും.

മു​​​തി​​​ർ​​​ന്ന പൗ​​​ര​​​ന്മാ​​​രെ സം​​​ബ​​​ന്ധി​​​ച്ച സ​​​ർ​​​വേ ന​​​ട​​​പ​​​ടി​​​ക​​​ൾ തു​​​ട​​​ങ്ങി. ത​​​ള​​​ർ​​​ന്നു കി​​​ട​​​ക്കു​​​ന്ന​​​വ​​​ർ, മ​​​റ്റു പ്ര​​​ശ്ന​​​ങ്ങ​​​ൾ നേ​​​രി​​​ടു​​​ന്ന​​​വ​​​ർ ഇ​​​വ​​​രു​​​ടെ വി​​​ശ​​​ദ​​​മാ​​​യ വി​​​വ​​​രം ഇ​​​തു​​​വ​​​ഴി ശേ​​​ഖ​​​രി​​​ക്കാ​​​ൻ ക​​​ഴി​​​യും. ഇ​​​തോ​​​ടൊ​​​പ്പം കാ​​​യി​​​ക ബി​​​ല്ലും നി​​​യ​​​മ​​​സ​​​ഭാ സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ കൊ​​​ണ്ടു​​​വ​​​രും.

Kerala

ക്ഷേ​മ​പെ​ൻ​ഷ​ൻ വ​ർ​ധി​പ്പി​ക്കു​ന്നു; പ്ര​ഖ്യാ​പ​നം കേ​ര​ള​പ്പി​റ​വി ദി​ന​ത്തി​ലെന്ന് സൂചന

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ക്ഷേ​മ പെ​ന്‍​ഷ​ന്‍ വ​ർ​ധി​പ്പി​ക്കാ​ൻ ആ​ലോ​ച​ന. 200 രൂ​പ വ​ർ​ധി​പ്പി​ച്ച് 1800 രൂ​പ​യാ​ക്കാ​നാ​ണ് നീ​ക്കം. ഇ​തു​സം​ബ​ന്ധി​ച്ചു​ള്ള നി​ര്‍​ദ്ദേ​ശം ധ​ന​വ​കു​പ്പി​ന്‍റെ പ​രി​ഗ​ണ​ന​യി​ലാ​ണ്.

കേ​ര​ള​പ്പി​റ​വി ദി​ന​ത്തി​ൽ ത​ന്നെ പ്ര​ഖ്യാ​പ​നം ഉ​ണ്ടാ​വു​മെ​ന്നും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്. ഇ​തോ​ടൊ​പ്പം ഒ​രു മാ​സ​ത്തെ കു​ടി​ശി​ക ന​ൽ​കാ​നും സ​ർ​ക്കാ​ർ ആ​ലോ​ചി​ക്കു​ന്നു​ണ്ട്. പെ​ൻ​ഷ​ൻ ഘ​ട്ടം ഘ​ട്ട​മാ​യി വ​ർ​ധി​പ്പി​ച്ച് 2500 രൂ​പ​യാ​ക്കു​മെ​ന്ന​ത് ഇ​ട​തു​മു​ന്ന​ണി പ്ര​ക​ട​ന പ​ത്രി​ക​യി​ലെ വാ​ഗ്ദാ​ന​മാ​ണ്.

ഒ​ന്നാം പി​ണ​റാ​യി സ​ര്‍​ക്കാ​രി​ന്‍റെ അ​വ​സാ​ന​കാ​ല​ത്താ​ണ് പെ​ൻ​ഷ​ൻ 1600 രൂ​പ​യാ​ക്കി​യ​ത്. ക​ടു​ത്ത സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യെ തു​ട​ര്‍​ന്ന് പി​ന്നീ​ട് വ​ര്‍​ധ​ന​വൊ​ന്നും ഉ​ണ്ടാ​യി​ട്ടി​ല്ല.

Latest News

Corehub Up