Sat, 7 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Wellington

വെ​ല്ലിം​ഗ്ട​ണി​ല്‍ ഇ​ന്ത്യ x ന്യൂ​സി​ല​ന്‍​ഡ് ര​ണ്ടാം ഏ​ക​ദി​നം രാ​വി​ലെ 7.30ന്

​വെ​ല്ലിം​ഗ്ട​ണ്‍: ലീ​ഡ് ഉ​യ​ര്‍​ത്തി പ​ര​മ്പ​ര​യി​ല്‍ ആ​ധി​പ​ത്യം ഉ​റ​പ്പി​ക്കാ​ന്‍ ശു​ഭ്മാ​ന്‍ ഗി​ല്ലും സം​ഘ​വും ഇ​ന്നു ന്യൂ​സി​ല​ന്‍​ഡി​നെ​തി​രേ ര​ണ്ടാം ഏ​ക​ദി​ന ക്രി​ക്ക​റ്റ് മ​ത്സ​ര​ത്തി​നി​റ​ങ്ങും.

ഓ​ക്‌​ല​ന്‍​ഡി​ല്‍ ന​ട​ന്ന ആ​ദ്യമ​ത്സ​രം മ​ഴ വി​ല്ല​നാ​യെ​ങ്കി​ലും 38-ാം ജ​ന്മ​ദി​ന​ത്ത​ലേ​ന്നു വി​രാ​ട് കോ​ഹ്‌​ലി ന​ട​ത്തി​യ ത​ക​ര്‍​പ്പ​ന്‍ അ​ര്‍​ധ​സെ​ഞ്ചു​റി മി​ക​വി​ല്‍ ഇ​ന്ത്യ അ​ഞ്ച് വി​ക്ക​റ്റ് വി​ജ​യം സ്വ​ന്ത​മാ​ക്കി. അ​തോ​ടെ അ​ഞ്ചു മ​ത്സ​ര പ​ര​മ്പ​ര​യി​ല്‍ 1-0ന്‍റെ ​ലീ​ഡും നേ​ടി. കി​വീ​സ് ബാ​റ്റ​ര്‍​മാ​ര്‍​ക്കു​മേ​ല്‍ ഇ​ന്ത്യ​ന്‍ ബൗ​ളിം​ഗ് നി​ര പു​ല​ര്‍​ത്തി​യ മേ​ധാ​വി​ത്വം ര​ണ്ടാം മ​ത്സ​ര​ത്തി​ല്‍ ആ​ത്മ​വി​ശ്വാ​സം കൂ​ട്ടും. വെ​ല്ലിം​ഗ്ട​ണി​ല്‍ ഇ​ന്ത്യ​ന്‍ സ​മ​യം രാ​വി​ലെ 7.30നാ​ണ് പോ​രാ​ട്ടം.

രോ-​കോ പ​വ​ര്‍

ആ​ദ്യമ​ത്സ​ര​ത്തി​ലെ റ​ണ്‍ ചേ​സി​ല്‍ നി​ര്‍​ണാ​യ​ക​മാ​യ​ത് വി​രാ​ട് കോ​ഹ്‌ലി​യു​ടെ 51 പ​ന്തി​ല്‍​നി​ന്നു​ള്ള 74 റ​ണ്‍​സാ​ണ്. ശു​ഭ്മാ​ന്‍ ഗി​ല്ലു​മാ​യി ചേ​ര്‍​ന്ന് പ​ടു​ത്തു​യ​ര്‍​ത്തി​യ 113 റ​ണ്‍​സി​ന്‍റെ ര​ണ്ടാം​വി​ക്ക​റ്റ് കൂ​ട്ടു​കെ​ട്ട് ഇ​ന്ത്യ​യെ ശ​ക്ത​മാ​യ നി​ല​യി​ലെ​ത്തി​ച്ചു. എ​ന്നാ​ല്‍, പി​ന്നീ​ടു തു​ട​ര്‍​ച്ച​യാ​യി വി​ക്ക​റ്റു​ക​ള്‍ ന​ഷ്ട​പ്പെ​ട്ട​ത് തി​രി​ച്ച​ടി​യാ​യി. വെ​ല്ലിം​ഗ്ട​ണി​ല്‍ കോ​ഹ്‌ലി​യെ വീ​ഴ്ത്താ​ന്‍ ന്യൂ​സി​ല​ന്‍​ഡ് സ്വീ​ക​രി​ക്കു​ന്ന ത​ന്ത്രം മ​ത്സ​ര​ഗ​തി നി​ര്‍​ണ​യി​ക്കു​ന്ന​തി​ല്‍ പ്ര​ധാ​ന പ​ങ്ക് വ​ഹി​ക്കും.

ക​ഴി​ഞ്ഞ മ​ത്സ​ര​ത്തി​ല്‍ ആ​ദ്യ ഓ​വ​റി​ല്‍ കൈ​ല്‍ ജാ​മി​സ​ന്‍റെ പ​ന്തി​ല്‍ റ​ണ്ണൊ​ന്നും എ​ടു​ക്കാ​തെ പു​റ​ത്താ​യ രോ​ഹി​ത് ശ​ര്‍​മ താ​ളം വീ​ണ്ടെു​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ്. ശ്രേ​യ​സ് അ​യ്യ​ര്‍, കെ.​എ​ല്‍. രാ​ഹു​ല്‍ അ​ട​ക്ക​മു​ള്ള ബാ​റ്റ​ര്‍​മാ​ര്‍​കൂ​ടി ഒ​പ്പം ചേ​ര്‍​ന്നാ​ല്‍ നീ​ല​പ്പ​ട​യ്ക്കു ക​രു​ത്തേ​റും.

സി​റാ​ജും എ​ത്തി

ഓ​ക്‌​ല​ന്‍​ഡി​ലെ സാ​ഹ​ച​ര്യ​ങ്ങ​ള്‍ മു​ത​ലെ​ടു​ത്ത ഇ​ന്ത്യ​ന്‍ പേ​സ​ര്‍​മാ​ര്‍ ഷോ​ര്‍​ട്ട് പി​ച്ച് പ​ന്തു​ക​ളി​ലൂ​ടെ ന്യൂ​സി​ല​ന്‍​ഡ് ബാ​റ്റ​ര്‍​മാ​രെ സ​മ്മ​ര്‍​ദ​ത്തി​ലാ​ക്കി. അ​ര്‍​ഷ​ദീ​പ് സിം​ഗ് നാ​ലും ഗു​ര്‍​നൂ​ര്‍ ബ്രാ​ര്‍ മൂ​ന്നും വി​ക്ക​റ്റും സ്വ​ന്ത​മാ​ക്കി.

10 ഓ​വ​റി​ല്‍ 22 റ​ണ്‍​സ് മാ​ത്രം വ​ഴ​ങ്ങി ര​ണ്ടു വി​ക്ക​റ്റ് വീ​ഴ്ത്തി​യ അ​ന്‍​ഷു​ല്‍ കാം​ബോ​ജ് ക​ളി​യി​ലെ താ​ര​മാ​യി. ഇ​ന്ത്യ​യു​ടെ ജ​യ​ത്തി​ല്‍ ഇ​തു നി​ര്‍​ണാ​യ​ക​മാ​യി. മു​ഹ​മ്മ​ദ് സി​റാ​ജ് ടീ​മി​നൊ​പ്പം ചേ​ര്‍​ന്നി​ട്ടു​ണ്ട്. മാ​ത്ര​മ​ല്ല, വെ​ല്ലിം​ഗ്ട​ണ്‍ മൈ​താ​ന​ത്തെ ഷോ​ര്‍​ട്ട് സ്‌​ക്വ​യ​ര്‍ ബൗ​ണ്ട​റി ഇ​രു​ടീ​മി​ന്‍റെ​യും ത​ന്ത്ര​ങ്ങ​ളി​ല്‍ മാ​റ്റം​ വ​രു​ത്തി​യേ​ക്കും. കി​വീ​സ് ബാ​റ്റ​ര്‍​മാ​രെ എ​ഴു​തി​ത്ത​ള്ളാ​നാ​കി​ല്ല. ഏ​തു പ്ര​തി​സ​ന്ധി സാ​ഹ​ച​ര്യ​ത്തി​ലും തി​രി​ച്ചു​വ​ര​വി​ന് ക​രു​ത്തു​ള്ള​വ​രു​ടെ സം​ഘ​മാ​ണ് അ​വ​രു​ടേ​ത്.

കോ​ണ്‍​വെ പു​റ​ത്ത്

പ​രി​ക്കി​നെത്തു​ട​ര്‍​ന്ന് ആ​ദ്യമ​ത്സ​ര​ത്തി​ല്‍ ക​ളി​ക്കാ​തി​രു​ന്ന കി​വീ​സ് ബാ​റ്റ​ര്‍ ഡെ​വോ​ന്‍ കോ​ണ്‍​വെ പ​ര​മ്പ​ര​യി​ല്‍​നി​ന്നു പു​റ​ത്താ​യി. പ​ക​രം, ഇ​ടം​കൈ​യ​ന്‍ ബാ​റ്റ​ര്‍ നി​ക് കെ​ല്ലി​യെ ടീ​മി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി. പ​രി​ക്കു ഭേ​ദ​പ്പെ​ട്ട മാ​റ്റ് ഹെ​ന്‍‌റി ​ക​ളി​ക്കാ​ന്‍ സാ​ധ്യ​ത​യു​ണ്ട്.

വ​രാ​നി​രി​ക്കു​ന്ന വേ​ള്‍​ഡ് ടെ​സ്റ്റ് ചാ​മ്പ്യ​ന്‍​ഷി​പ്പി​ല്‍ ഇ​ന്ത്യ​ക്കെ​തി​രാ​യ മ​ത്സ​ര​ത്തി​നു മു​മ്പാ​യി പ​രി​ക്കി​ല്‍​നി​ന്നു മു​ക്തി​ നേ​ടാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് കോ​ണ്‍​വെ. 19നു ​വെ​ല്ലിം​ഗ്ട​ണി​ലാ​ണ് ര​ണ്ടു മ​ത്സ​ര ടെ​സ്റ്റ് പ​ര​മ്പ​ര​യി​ലെ ആ​ദ്യ പോ​രാ​ട്ടം.

മ​ഴ വെ​ല്ലു​വി​ളി

ആ​ദ്യമ​ത്സ​ര​ത്തി​ല്‍ മി​ച്ച​ല്‍ സാ​ന്‍റ​ന​റു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ചി​റ​കൊ​ടി​ഞ്ഞ കി​വി​ക​ളെ​യാ​ണു ക​ണ്ട​ത്. ഷോ​ര്‍​ട്ട് പി​ച്ച് പ​ന്തു​ക​ളി​ല്‍ ബാ​റ്റ​ര്‍​മാ​രെ ത​ള​യ്ക്കാ​ന്‍ ഇ​ന്ത്യ​ന്‍ പേ​സ് നി​ര​യ്ക്കു ക​ഴി​ഞ്ഞു. ടിം ​സീ​ഫെ​ര്‍​ട്ട് 38 റ​ണ്‍​സെ​ടു​ത്ത് ചെ​റു​ത്തു​നി​ല്‍​പ്പി​ന് ശ്ര​മി​ച്ചു. ഗ്ലെ​ന്‍ ഫി​ലി​പ്‌​സ് 30. വാ​ല​റ്റ​ത്ത് ബ്ലെ​യ​ര്‍ ടി​ക്‌​ന​ര്‍ ന​ട​ത്തി​യ ചെ​റു​ത്തു​നി​ല്‍​പ്പാ​ണ് (23 പ​ന്തി​ല്‍ 34) ടീ​മി​ന് ആ​ശ്വാ​സ​മാ​യ​ത്.

വെ​ല്ലിം​ഗ്ട​ണി​ല്‍ ഉ​ച്ച​ക​ഴി​ഞ്ഞ് മ​ഴ​യ്ക്കു സാ​ധ്യ​ത​യെ​ന്നാ​ണു റിപ്പോര്‍​ട്ട്. ആ​ദ്യമ​ത്സ​രം മ​ഴ മൂ​ലം വെ​ട്ടി​ച്ചു​രു​ക്കേ​ണ്ടി വ​ന്നി​രു​ന്നു. ഇ​ന്നും ത​ട​സ​മി​ല്ലാ​തെ മ​ത്സ​രം ന​ട​ക്കു​മെ​ന്ന് ഉ​റ​പ്പി​ല്ല. ആ​ദ്യ മ​ത്സ​ര​ത്തി​ന് സ​മാ​ന​മാ​യി ര​ണ്ടാം ഇ​ന്നിം​ഗ്‌​സി​ല്‍ മ​ഴ​യെ​ത്താ​ന്‍ സാ​ധ്യ​ത​യു​ണ്ട്. അ​തേ​സ​മ​യം, വെ​ല്ലിം​ഗ്ട​ണി​ല്‍ ശ​ക്ത​മാ​യ കാ​റ്റി​ന് സാ​ധ്യ​ത​യു​ള്ള​ത് കി​വീ​സ് പേ​സ​ര്‍​മാ​ര്‍ മു​ത​ലെ​ടു​ക്കും.

Latest News

Corehub Up