Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : West Asian Conflect

എണ്ണവില കുതിക്കുന്നു

ഷിക്കാ​​​​​​ഗോ: പ​​​​​​ശ്ചി​​​​​​മേ​​​​​​ഷ്യ​​​​​​യി​​​​​​ലെ സം​​​​​​ഘ​​​​​​ർ​​​​​​ഷം അ​​​​​​നു​​​​​​ദി​​​​​​നം രൂ​​​​​​ക്ഷ​​​​​​മാ​​​​​​ക​​​​​​വേ എ​​​​​​ണ്ണ​​​​​​വി​​​​​​ല​​​​​​യി​​​​​​ൽ വ​​​​​​ൻ വ​​​​​​ർ​​​​​​ധ​​​​​​ന. എ​​​​​ണ്ണ​​വി​​​​​​ല ഇ​​​​​ന്ന​​​​​ലെ ഒ​​​​​​രു ഘ​​​​​​ട്ട​​​​​​ത്തി​​​​​​ൽ ബാ​​​​​​ര​​​​​​ലി​​​​​​ന് 119.50 ഡോ​​​​​​ള​​​​​​ർ ​​​​വ​​​​രെ ഉ​​​​യ​​​​ർ​​​​ന്നശേ​ഷം 110 ഡോ​ള​റാ​യി.

2022നു​​​​​​ശേ​​​​​​ഷം ആ​​​​​​ദ്യ​​​​​​മാ​​​​​​യാ​​​​​​ണ് എ​​​​​​ണ്ണ​​​​​​വി​​​​​​ല ഇ​​​​​​ത്ര​​​​​​യ​​​​​​ധി​​​​​​കം ഉ​​​​യ​​​​രു​​​​​ന്ന​​​​​ത്. റ​​​​​ഷ്യ​​​​​യു​​​​​ടെ യു​​​​​ക്രെ​​​​​യ്ൻ അ​​​​​ധി​​​​​നി​​​​​വേ​​​​​ശ​​​​​മാ​​​​​ണ് അ​​​​​ന്ന് വി​​​​​ല​​​വ​​​​​ർ​​​​​ധ​​​​​ന​​​​​യ്ക്കു കാ​​​​​ര​​​​​ണ​​​​​മാ​​​​​യ​​​​​ത്. അ​​​​​തി​​​​​നു​​​​​ശേ​​​​​ഷം ആ​​​​​ദ്യ​​​​​മാ​​​​​യാ​​​​​ണ് എ​​​​​ണ്ണ​​വി​​​​​ല 100 ഡോ​​​​​ള​​​​​ർ ക​​​​​ട​​​​​ക്കു​​​​​ന്ന​​​​​ത്.

ക​​​​​ഴി​​​​​ഞ്ഞ​​​​​യാ​​​​​ഴ്ച 25 ശ​​​​​ത​​​​​മാ​​​​​ന​​​​​ത്തോ​​​​​ളം ഉ​​​​​യ​​​​​ർ​​​​​ന്ന എ​​​​​ണ്ണ​​​​​വി​​​​​ല ഇ​​​​​ന്ന​​​​​ലെ വ്യാ​​​​​പാ​​​​​രം ആ​​​​​രം​​​​​ഭി​​​​​ച്ച​​​​​പ്പോ​​​​​ൾ​​​​​ത​​​​​ന്നെ വീ​​​​​ണ്ടും കു​​​​​തി​​​​​ച്ചു​​​​​യ​​​​​ർ​​​​​ന്നു. ഇ​​​​​തോ​​​​​ടെ ഏ​​​​​ഷ്യ​​​​​ൻ ഓ​​​​​ഹ​​​​​രി​​​​​വി​​​​​പ​​​​​ണി​​​​​യി​​​​​ൽ ഇ​​​​​ടി​​​​​വു​​​​​ണ്ടാ​​​​​യി. ഇ​​​​​ന്ത്യ​​​​​ൻ ഓ​​​​​ഹ​​​​​രി​​വി​​​​​പ​​​​​ണി​​​​​യി​​​​​ലും ഇ​​​​​ടി​​​​​വു​​​​​ണ്ടാ​​​​​യി. സെ​​​​​ൻ​​​​​സെ​​​​​ക്സ് 1352 പോ​​​​​യി​​​​​ന്‍റും നി​​​​​ഫ്റ്റി 422 പോ​​​​​യി​​​​​ന്‍റും ഇ​​​​​ടി​​​​​ഞ്ഞു.

പ​​​​​​ശ്ചി​​​​​​മേ​​​​​​ഷ്യ​​​​​​ൻ യു​​​​​​ദ്ധം ര​​​​​​ണ്ട‌ാം വാ​​​​​​ര​​​​​​ത്തി​​​​​​ലേ​​​​​​ക്കു ക​​​​​​ട​​​​​​ന്ന​​​​​​തി​​​​​​നു പി​​​​​​ന്നാ​​​​​​ലെ​​​​​​യാ​​​​​​ണ് എ​​​​​​ണ്ണ​​​​​​വി​​​​​​ല ഉ​​​​​​യ​​​​​​ർ​​​​​​ന്ന​​​​​​ത്. ഇ​​​​​​റാ​​​​​​ന്‍റെ ആ​​​​​​ക്ര​​​​​​മ​​​​​​ണ​​​​​​ത്തെ​​​​​​ത്തു​​​​​​ട​​​​​​ർ​​​​​​ന്ന് ഗ​​​​​​ൾ​​​​​​ഫ് രാ​​​​​​ജ്യ​​​​​​ങ്ങ​​​​​​ളി​​​​​​ൽ എ​​​​​​ണ്ണവി​​​​​​ത​​​​​​ര​​​​​​ണം നി​​​​​​ർ​​​​​​ത്തി​​​​​​യി​​​​​​രി​​​​​​ക്കു​​​​​​ക​​​​​​യാ​​​​​​ണ്. ബ​​​​​​ഹ്റൈ​​​​​​നി​​​​​​ലെ റി​​​​​​ഫൈ​​​​​​ന​​​​​​റി​​​​​​ക്കു നേ​​​​​​ർ​​​​​​ക്ക് ക​​​​​​ഴി​​​​​​ഞ്ഞ ദി​​​​​​വ​​​​​​സം ആ​​​​​​ക്ര​​​​​​മ​​​​​​ണ​​​​​​മു​​​​​​ണ്ടാ​​​​​​യി. ടെ​​​​​​ഹ്റാ​​​​​​നി​​​​​​ലെ എ​​​​​​ണ്ണഡി​​​​​​പ്പോ​​​​​​ക​​​​​​ളി​​​​​​ലേ​​​​​​ക്ക് ഇ​​​​​​സ്ര​​​​​​യേ​​​​​​ലും ആ​​​​​​ക്ര​​​​​​മ​​​​​​ണം ന​​​​​​ട​​​​​​ത്തി.

വി​​​​​​പ​​​​​​ണി​​​​​​സ​​​​​​മ്മ​​​​​​ർ​​​​​​ദം കു​​​​​​റ​​​​​​യ്ക്കാ​​​​​​ൻ ജി-7 ​​​​​​രാ​​​​​​ജ്യ​​​​​​ങ്ങ​​​​​​ൾ ക​​​​​​രു​​​​​​ത​​​​​​ൽ ശേ​​​​​ഖ​​​​​ര​​​​​ത്തി​​​​​ൽ​​​​​നി​​​​​​ന്ന് എ​​​​​​ണ്ണ ന​​​​​​ല്കാ​​​​​​ൻ തീ​​​​​​രു​​​​​​മാ​​​​​​ന​​​​​​മെ​​​​​​ടു​​​​​​ത്തേ​​​​​​ക്കു​​​​​​മെ​​​​​​ന്നു റി​​​​​​പ്പോ​​​​​​ർ​​​​​​ട്ടു​​​​​ണ്ടാ​​​​​യി​​​​​രു​​​​​ന്നു. എ​​​​​ന്നാ​​​​​ൽ, ഇ​​​​​​ന്ന​​​​​​ലെ ജി-7 ​​​​​​രാ​​​​​​ജ്യ​​​​​​ങ്ങ​​​​​​ളി​​​​​​ലെ ധ​​​​​​ന​​​​​​മ​​​​​​ന്ത്രി​​​​​​മാ​​​​​​ർ വീ​​​​​​ഡി​​​​​​യോ കോ​​​​​​ൺ​​​​​​ഫ​​​​​​റ​​​​​​ൻ​​​​​​സി​​​​​​ലൂ​​​​​​ടെ യോ​​​​​​ഗം ചേ​​​​​​ർ​​​​​​ന്നെ​​​​​ങ്കി​​​​​ലും തീ​​​​​രു​​​​​മാ​​​​​ന​​​​​മു​​​​​ണ്ടാ​​​​​യി​​​​​ല്ല. ഹോ​​​​​​ർ​​​​​​മു​​​​​​സ് ക​​​​​​ട​​​​​​ലി​​​​​​ടു​​​​​​ക്ക് അ​​​​​ട​​​​​ഞ്ഞു​​​​​കി​​​​​ട​​​​​ക്കു​​​​​ന്ന​​​​​തു​​​​​ മൂ​​​​​ലം എ​​​​​ണ്ണ​​​​​വി​​​​​പ​​​​​ണി​​​​​യി​​​​​ൽ അ​​​​​നി​​​​​ശ്ചി​​​​​ത​​​​​ത്വ​​​​​മാ​​​​​ണ്.

ആ​​​​​​ഗോ​​​​​​ള എ​​​​​​ണ്ണവി​​​​​​ത​​​​​​ര​​​​​​ണ​​​​​​ത്തി​​​​​​ന്‍റെ 20 ശ​​​​​​ത​​​​​​മാ​​​​​​നം ക​​​​​ട​​​​​ന്നു​​​​​പോ​​​​​കു​​​​​ന്ന​​​​​ത് ഇ​​​​​തി​​​​​ലൂ​​​​​ടെ​​​​​യാ​​​​​യി​​​​​രു​​​​​ന്നു. ഇ​​​​​​റാ​​​​​​ന്‍റെ മി​​​​​​സൈ​​​​​​ൽ ആ​​​​​​ക്ര​​​​​​മ​​​​​​ണ​​​​​​ഭീ​​​​​​ഷ​​​​​​ണി​​​​​​യെ​​​​​​ത്തു​​​​​​ട​​​​​​ർ​​​​​​ന്ന് സൗ​​​​​​ദി അ​​​​​​റേ​​​​​​ബ്യ, കു​​​​​​വൈ​​​​​​റ്റ്, ഇ​​​​​​റാ​​​​​​ക്ക്, ഖ​​​​​​ത്ത​​​​​​ർ, ബ​​​​​​ഹ്റൈ​​​​​​ൻ, യു​​​​​​എ​​​​​​ഇ എ​​​​​​ന്നീ രാ​​​​​​ജ്യ​​​​​​ങ്ങ​​​​​​ൾ ഹോ​​​​​​ർ​​​​​​മു​​​​​​സി​​​​​​ലൂ​​​​​​ടെ ക​​​​​​പ്പ​​​​​​ൽ കൊ​​​​​​ണ്ടു​​​​​​പോ​​​​​​കു​​​​​​ന്നി​​​​​​ല്ല.

ഇ​​​​​​റാ​​​​​​ക്കും കു​​​​​​വൈ​​​​​​റ്റും യു​​​​​​എ​​​​​​ഇ​​​​​​യും ഉ​​​​​​ത്പാ​​​​​​ദ​​​​​​നം കു​​​​​​റ​​​​​​ച്ചു. സം​​​​​ഭ​​​​​ര​​​​​ണ​​​​​കേ​​​​​ന്ദ്ര​​​​​ങ്ങ​​​​​ൾ നി​​​​​റ​​​​​ഞ്ഞ​​​​​തി​​​​​നാ​​​​​ൽ മി​​​​​ക്ക രാ​​​​​ജ്യ​​​​​ങ്ങ​​​​​ളും ഉ​​​​​ത്പാ​​​​​ദ​​​​​നം മ​​​​​ന്ദ​​​​​ഗ​​​​​തി​​​​​യി​​​​​ലാ​​​​​ക്കി. ഇ​​​​​​റാ​​​​​​ൻ ദി​​​​​​വ​​​​​​സ​​​​​​വും 16 ല​​​​​​ക്ഷം ബാ​​​​​​ര​​​​​​ൽ​ എ​​​​​​ണ്ണ ക​​​​​​യ​​​​​​റ്റു​​​​​​മ​​​​​​തി ചെ​​​​​യ്തി​​​​​രു​​​​​ന്നു. ഇ​​​​​തി​​​​​ൽ ഭൂ​​​​​​രി​​​​​​ഭാ​​​​​​ഗ​​​​​​വും ചൈ​​​​​​ന​​​​​​യി​​​​​​ലേ​​​​​​ക്കാ​​​​​​ണ്. സം​​​​​​ഘ​​​​​​ർ​​​​​​ഷം ഉ​​​​​​ട​​​​​​ന​​​​​​ടി അ​​​​​​വ​​​​​​സാ​​​​​​നി​​​​​​പ്പി​​​​​​ക്ക​​​​​​ണ​​​​​​മെ​​​​​​ന്നാ​​​​​​ണ് ചൈ​​​​​​ന​​​​​​യു​​​​​​ടെ ആ​​​​​​വ​​​​​​ശ്യം. എ​​​​​​ണ്ണവി​​​​​​ല വ​​​​​​ർ​​​​​​ധ​​​​​​ന മ​​​​​​റ്റു വ്യ​​​​​​വ​​​​​​സാ​​​​​​യ​​​​​​ങ്ങ​​​​​​ളെ​​​​​​യും സാ​​​​​​ര​​​​​​മാ​​​​​​യി ബാ​​​​​​ധി​​​​​​ക്കു​​​​​​ന്നു.

Latest News

Corehub Up