Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : West Asian War

പശ്ചിമേഷ്യൻ യുദ്ധം ഇന്ത്യയെ ഉലയ്ക്കും: യുഎൻഡിപി

ന്യൂ​ഡ​ൽ​ഹി: പ​ശ്ചി​മേ​ഷ്യ​ൻ സം​ഘ​ർ​ഷം ഇ​ന്ത്യ ഉ​ൾ​പ്പെ​ടെ ഏ​ഷ്യ പ​സി​ഫി​ക് രാ​ജ്യ​ങ്ങ​ളി​ൽ വ​ലി​യ സാ​ന്പ​ത്തി​ക പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ സൃ​ഷ്ടി​ക്കു​മെ​ന്ന് അ​ന്താ​രാ​ഷ്‌ട്ര വി​ക​സ​ന​ത്തി​നാ​യു​ള്ള ഐ​ക്യ​രാ​ഷ്‌ട്രസ​ഭ​യു​ടെ വി​ക​സ​ന പ​രി​പാ​ടി​യു​ടെ (യു​എ​ൻ​ഡി​പി) റി​പ്പോ​ർ​ട്ട്.

സം​ഘ​ർ​ഷം രൂ​ക്ഷ​മാ​യാ​ൽ ഇ​ന്ത്യ​യി​ൽ മാ​ത്രം ഏ​ക​ദേ​ശം 25 ല​ക്ഷം പേ​ർ പു​തി​യ​താ​യി ദാ​രി​ദ്ര്യത്തി​ലേ​ക്ക് നീ​ങ്ങു​മെ​ന്ന് റി​പ്പോ​ർ​ട്ട് മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്നു. ഇ​ന്ധ​ന​വി​ല വ​ർ​ധ​ന, ച​ര​ക്കു​നീ​ക്ക​ത്തി​നു​ള്ള ഉ​യ​ർ​ന്ന ചി​ല​വ്, മ​റ്റ് ഉ​ത്പാ​ദ​ന ചെല​വു​ക​ൾ എ​ന്നി​വ സാ​ധാ​ര​ണ​ക്കാ​രു​ടെ വാ​ങ്ങ​ൽ ശേ​ഷി​യെ കു​റ​യ്ക്കു​ക​യും ഭ​ക്ഷ്യ​സു​ര​ക്ഷ​യെ ബാ​ധി​ക്കു​ക​യും ചെ​യ്യും. ഇ​ന്ത്യ​യി​ലെ ദാ​രി​ദ്ര്യനി​ര​ക്ക് 23.9 ശ​ത​മാ​ന​ത്തി​ൽ നി​ന്ന് 24.2 ശ​ത​മാ​ന​മാ​യി ഉ​യ​രാ​ൻ ഇ​ത് കാ​ര​ണ​മാ​കു​മെ​ന്നും റി​പ്പോ​ർ​ട്ട് ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

യു​എ​ൻ​ഡി​പി​യു​ടെ പ്രാ​ഥ​മി​ക വി​ല​യി​രു​ത്ത​ൽ​പ്ര​കാ​രം ആ​ഗോ​ള​ത​ല​ത്തി​ൽ ഏ​ക​ദേ​ശം 88 ല​ക്ഷം പേ​ർ ഈ ​പ്ര​തി​സ​ന്ധി മൂ​ലം ദാ​രിദ്ര്യ​ത്തി​ലാ​കാ​ൻ സാ​ധ്യ​ത​യു​ണ്ട്. ഏ​ക​ദേ​ശം 50 ല​ക്ഷ​ത്തോ​ളം പേ​ർ ഇ​റാ​നി​ൽ പു​തു​താ​യി ദ​രി​ദ്ര​രാ​കും.പ്ര​തി​സ​ന്ധി​യു​ടെ സിം​ഹ​ഭാ​ഗ​വും ദ​ക്ഷി​ണേ​ഷ്യ​ൻ രാ​ജ്യ​ങ്ങ​ളി​ലാ​യി​രി​ക്കും. ഏ​ഷ്യ​പ​സ​ഫി​ക് മേ​ഖ​ല​യ്ക്ക് ആ​കെ 299 ബി​ല്യ​ണ്‍ ഡോ​ള​റി​ന്‍റെ ന​ഷ്ടം ഉ​ണ്ടാ​യേ​ക്കാം. ഒ​രു വ​ർ​ഷ​ത്തെ വി​ക​സ​ന നേ​ട്ട​ങ്ങ​ൾ​ക്കു​വ​രെ യു​ദ്ധം വി​ല​ങ്ങു​ത​ടി​യാ​കു​മെ​ന്നും റി​പ്പോ​ർ​ട്ടി​ലുണ്ട്.

ഊ​ർ​ജ, എ​ണ്ണ വ്യാ​പാ​ര​ത്തി​ന് ഇ​ന്ത്യ മി​ഡി​ൽ ഈ​സ്റ്റി​നെ കൂ​ടു​ത​ൽ ആ​ശ്ര​യി​ക്കു​ന്ന​താ​ണ് പ്ര​തി​സ​ന്ധി രൂ​ക്ഷ​മാ​കു​ന്ന​തി​ന് പ്ര​ധാ​ന കാ​ര​ണം. ഇ​ന്ത്യ​യു​ടെ എ​ണ്ണ ഇ​റ​ക്കു​മ​തി​യു​ടെ 40 ശ​ത​മാ​ന​വും പ​ശ്ചിമേ​ഷ്യ​യി​ൽനി​ന്നാ​ണ്. കൂ​ടാ​തെ വ​ളം ഇ​റ​ക്കു​മ​തി​യു​ടെ 45 ശ​ത​മാ​ന​വും. എ​ൽ​എ​ൻ​ജി വി​ല വ​ർ​ധി​ച്ച​തോ​ടെ ഇ​ന്ത്യ​യു​ൾ​പ്പെ​ടെ​യു​ള്ള രാ​ജ്യ​ങ്ങ​ൾ ക​ൽ​ക്ക​രി ഉ​പ​യോ​ഗി​ച്ചു​ള്ള വൈ​ദ്യു​തി ഉ​ത്പാ​ദ​ന​ത്തി​ലേ​ക്കു തി​രി​യു​ന്ന​താ​യും റി​പ്പോ​ർ​ട്ട് നി​രീ​ക്ഷി​ക്കു​ന്നു.

ക​യ​റ്റു​മ​തി മേ​ഖ​ല​യി​ൽ വ​ലി​യ ആ​ഘാ​ത​മു​ണ്ടാ​കു​മെ​ന്നും യു​എ​ൻ​ഡി​പി റി​പ്പോ​ർ​ട്ടി​ൽ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. ച​ര​ക്ക് നീ​ക്ക​ത്തി​ലെ കാ​ല​താ​മ​സ​വും ഇ​ൻ​ഷ്വറ​ൻ​സ് തു​ക​യി​ലു​ണ്ടാ​യ വ​ർ​ധ​ന​വും വ്യാ​പാ​ര മേ​ഖ​ല​യെ സാ​ര​മാ​യി ബാ​ധി​ച്ചി​ട്ടു​ണ്ട്.

Latest News

Corehub Up