Fri, 10 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Western Pentecostal

America

വെ​സ്റ്റേ​ൺ പെ​ന്തെ​ക്കോ​സ്ത് കോ​ൺ​ഫ​റ​ൻ​സ് ജൂ​ലൈ 16 മു​ത​ൽ എ​ഡ്മ​ണ്ട​നി​ൽ

കാ​ന​ഡ,എ​ഡ്മ​ണ്ട​ൻ: കാ​ന​ഡ​യി​ലെ എ​ഡ്മ​ണ്ട​ൻ, കാ​ൽ​ഗ​റി,വാ​ൻ​കൂ​വ​ർ എ​ന്നീ പ്ര​വ​ശ്യ​ക​ളും അ​മേ​രി​ക്ക​യി​ലെ സി​യാ​റ്റി​ലും ഉ​ൾ​പ്പെ​ടു​ന്ന വെ​സ്റ്റേ​ൺ പെ​ന്തെ​ക്കോ​സ്ത് കോ​ൺ​ഫ​റ​ൻ​സിന്‍റെ​ മു​പ്പ​ത്തി​യാ​റാ​മ​ത് സ​മ്മേ​ള​ന​ത്തി​ന്‍റെ ഒ​രു​ക്ക​ങ്ങ​ൾ പു​രോ​ഗ​മി​ക്കു​ന്ന​താ​യി കോ​ൺ​ഫ​റ​ൻ​സ് ക​ൺ​വീ​ന​ർ പാ​സ്റ്റ​ർ സാം ​വ​ർ​ഗീ​സ് അ​റി​യി​ച്ചു.

ജൂ​ലൈ 16 മു​ത​ൽ 19 വ​രെ എ​ഡ്മ​ണ്ട​ൻ ലൈ​ഫ് ച​ർ​ച്ചാ​ണ് കോ​ൺ​ഫ​റ​ൻ​സ് വേ​ദി​യാ​കു​ന്ന​ത്. ക​ൺ​വീ​ന​ർ പാ​സ്റ്റ​ർ സാം ​വ​ർ​ഗീ​സ് കോ​ൺ​ഫ​റ​ൻ​സ് ഉ​ദ്ഘാ​ട​നം ചെ​യ്യും. പാ​സ്റ്റ​ർ ജോ ​തോ​മ​സ് ബാം​ഗ്ലൂ​ർ മ​ല​യാ​ളം വി​ഭാ​ഗ​ത്തി​ലും പാ​സ്റ്റ​ർ നി​രു​പ് അ​ൽ​ഫോ​ൺ​സ് ഇം​ഗ്ലീ​ഷ് വി​ഭാ​ഗ​ത്തി​ലും മു​ഖ്യ പ്ര​ഭാ​ഷ​ക​രാ​ണ്.​സി​സ്റ്റ​ർ ര​മ്യ സാ​റാ ജേ​ക്ക​ബ് ഗാ​ന​ശു​ശ്രൂ​ഷ​ക്ക് നേ​തൃ​ത്വം ന​ൽ​കും. ലോ​ക​ത്തി​ന്റെ വി​വി​ധ​യി​ട​ങ്ങ​ളി​ൽ നി​ന്നു​മു​ള്ള സു​വി​ശേ​ഷ​ക​രും കോ​ൺ​ഫ​റ​ൻ​സി​ൽ സ​ന്ദേ​ശ​ങ്ങ​ൾ ന​ൽകും.

ദി ​സീ​സ​ൺ ഓ​ഫ് ഹാ​ർ​വെ​സ്റ് (ഇ​ത് കൊ​യ്ത്തി​ന്റെ കാ​ലം) എ​ന്ന​താ​ണ് ചി​ന്താ​വി​ഷ​യം. ഈ ​കാ​ല​ഘ​ട്ട​ത്തി​ലെ ആ​ത്മീ​യ സാ​മൂ​ഹ്യ ജീ​വി​ത സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ സ​ഭ​യു​ടെ നി​സ്തു​ല​മാ​യ പ​ങ്കും ദൗ​ത്യ​വും വി​ശ​ക​ല​നം ചെ​യ്യു​ന്ന നി​ല​യി​ലാ​ണ് മു​ഖ്യ ചി​ന്താ​വി​ഷ​യ​വും ഉ​പ​വി​ഷ​യ​ങ്ങ​ളും ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. നി​ലം ന​ന്നാ​യി ത​യ്യാ​റാ​ക്കി വി​ത്ത് വി​ത​ച്ചാ​ൽ മി​ക​വാ​ർ​ന്ന ഫ​ലം ല​ഭി​ക്കും എ​ന്ന ചി​ന്ത കോ​ൺ​ഫ​റ​ൻ​സി​ൽ വി​വി​ധ സെ​ഷ​നു​ക​ളി​ൽ വി​ശ​ക​ല​നം ചെ​യ്യ​പ്പെ​ടും.

സ​മ​കാ​ലി​ക സാ​ഹ​ച​ര്യ​ങ്ങ​ളെ​യും പ്ര​ശ്ന​ങ്ങ​ളെ​യും ക​ണ്ടു​ണ​ർ​ന്ന് ന​ല്ല പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലൂ​ടെ ന​ല്ല കൊ​യ്ത്തി​നു സ​ഭ​ക​ളെ ഒ​രു​ക്കു​ക എ​ന്ന​താ​ണ് കോ​ൺ​ഫ​റ​ൻ​സി​ന്റെ ല​ക്ഷ്യം.

Latest News

Corehub Up