Thu, 12 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : WesternOntario

America

ക്നാ​നാ​യ കാ​ത്ത​ലി​ക് കോ​ൺ​ഗ്ര​സ് വെ​സ്റ്റേ​ൺ ഒ​ന്‍റാ​റി​യോ​യ്ക്ക് പു​തി​യ നേ​തൃ​ത്വം

ഒ​ന്‍റാ​റി​യോ: കാ​ന​ഡ​യി​ലെ ഒ​ന്‍റാ​റി​യോ പ്ര​വി​ശ്യ​യി​ലെ ല​ണ്ട​ൻ ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ക്നാ​നാ​യ കാ​ത്ത​ലി​ക് കോ​ൺ​ഗ്ര​സ് ഓ​ഫ് വെ​സ്റ്റേ​ൺ ഒ​ന്‍റാറി​യോയു​ടെ (കെസിസിഡബ്ല്യുഒ) വാ​ർ​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പും ല​ണ്ട​നി​ലെ ക്നാ​യി തൊ​മ്മ​ൻ പാ​രി​ഷ് ഹാ​ളി​ൽ ന​ട​ന്നു.

2024 - 2026 കാ​ല​യ​ള​വി​ലെ പ്ര​സി​ഡ​ന്‍റ് ഫെ​ബി തൈ​ക്കാ​ട്ടി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന പൊ​തു​യോ​ഗ​ത്തി​ൽ 2026 - 2028 പ്ര​വ​ർ​ത്ത​ന​കാ​ല​യ​ള​വി​ലേ​ക്കു​ള്ള പു​തി​യ ഭ​ര​ണ​സ​മി​തി​യെ തെര​ഞ്ഞെ​ടു​ത്തു.

ക​ഴി​ഞ്ഞ ര​ണ്ടു വ​ർ​ഷ​ത്തെ സം​ഘ​ട​ന​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും നേ​ട്ട​ങ്ങ​ളും വി​ല​യി​രു​ത്തി​യ പൊ​തു​യോ​ഗ​ത്തി​ൽ മു​ൻ ഭ​ര​ണ​സ​മി​തി​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ അ​ഭി​ന​ന്ദി​ക്കു​ക​യും സം​ഘ​ട​ന​യു​ടെ ഭാ​വി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​വ​ശ്യ​മാ​യ നി​ർ​ദേ​ശ​ങ്ങ​ളും അ​ഭി​പ്രാ​യ​ങ്ങ​ളും പ​ങ്കു​വ​യ്ക്കു​ക​യും ചെ​യ്തു.

തു​ട​ർ​ന്ന് പു​തു​താ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ഭാ​ര​വാ​ഹി​ക​ളെ പൊ​തു​യോ​ഗ​ത്തി​ന് പ​രി​ച​യ​പ്പെ​ടു​ത്തി. മ​നു കോ​റ​പ്പി​ള്ളി​ൽ (പ്ര​സി​ഡ​ന്‍റ്), മെ​ൽ​വി​ൻ കൊ​ച്ച​ന​യി​ൽ (വൈ​സ് പ്ര​സി​ഡ​ന്‍റ്), ആ​ഷ്‌ലി ആ​ഴ​ക്കു​ളം (സെ​ക്ര​ട്ട​റി), അ​രു​ൺ പ്രാ​ല​യി​ൽ പു​ത്ത​ൻ​പു​ര​യ്ക്ക​ൽ (ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി), ജി​തി​ൻ ചേ​രോ​ലി​ക്ക​ൽ (ട്ര​ഷ​റ​ർ), ഷി​ന്‍റോ സ്റ്റീ​ഫ​ൻ ഉ​ള്ളാ​ട്ടി​ൽ (ജോ​യി​ന്‍റ് ട്ര​ഷ​റ​ർ) എ​ന്നി​വ​ർ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

ദേ​ശീ​യ കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളാ​യി ജോ​ജോ നെ​ടി​യ​കാ​ലാ​യി​ൽ, ജെ​ബി​ൻ ചെ​റു​കാ​ട്ടൂ​ർ എ​ന്നി​വ​രെ​യും ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യി അ​ജോ കു​ര്യ​ൻ, നി​ഖി​ൽ പു​ലി​വേ​ലി​ൽ എ​ന്നി​വ​രെ​യും തെ​ര​ഞ്ഞെ​ടു​ത്തു.

പു​തി​യ ഭ​ര​ണ​സ​മി​തി​യു​ടെ ന​യ​പ്ര​ഖ്യാ​പ​ന​ത്തി​ൽ സം​ഘ​ട​ന​യു​ടെ ഉ​ന്ന​മ​ന​ത്തി​നും ക്നാ​നാ​യ സ​മു​ദാ​യ​ത്തി​ന്‍റെ ഐ​ക്യ​ത്തി​നും മു​ൻ​ഗ​ണ​ന ന​ൽ​കു​മെ​ന്ന് പ്ര​സി​ഡ​ന്‍റ് മ​നു കോ​റ​പ്പി​ള്ളി​ൽ വ്യ​ക്ത​മാ​ക്കി.

കാ​ന​ഡ​യി​ലെ ല​ണ്ട​നും സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ലും താ​മ​സി​ക്കു​ന്ന ക്നാ​നാ​യ കു​ടും​ബ​ങ്ങ​ളു​ടെ സ​മു​ദാ​യ താത്പ​ര്യ​ങ്ങ​ൾ സം​ര​ക്ഷി​ക്കാ​നും അ​വ​രെ പ​ര​സ്പ​ര​സ്നേ​ഹ​ത്തി​ലും ഐ​ക്യ​ത്തി​ലും ഒ​രു​മി​പ്പി​ച്ച് മു​ന്നോ​ട്ടു​കൊ​ണ്ടു​പോ​കാ​നും പു​തി​യ ഭ​ര​ണ​സ​മി​തി പ്ര​തി​ജ്ഞാ​ബ​ദ്ധ​മാ​ണെ​ന്ന് അ​ദ്ദേ​ഹം അ​റി​യി​ച്ചു.

ത​ല​മു​റ​ക​ളി​ലൂ​ടെ കൈ​മാ​റി​വ​രു​ന്ന ക്നാ​നാ​യ സ​മു​ദാ​യ​ത്തി​ന്‍റെ സാം​സ്കാ​രി​ക​വും വി​ശ്വാ​സ​പ​ര​വു​മാ​യ പൈ​തൃ​കം സം​ര​ക്ഷി​ക്കു​ന്ന​തി​ൽ പ്രാ​ദേ​ശി​ക സം​ഘ​ട​ന​ക​ൾ​ക്ക് നി​ർ​ണാ​യ​ക പ​ങ്കാ​ണു​ള്ള​തെ​ന്ന് അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.

പ്ര​ത്യേ​കി​ച്ച് പ്ര​വാ​സ​ലോ​ക​ത്ത് വ​ള​ർ​ന്നു​വ​രു​ന്ന പു​തി​യ ത​ല​മു​റ​യ്ക്ക് സ​മു​ദാ​യ​ത്തി​ന്‍റെ ച​രി​ത്ര​വും പാ​ര​മ്പ​ര്യ​വും ശ​രി​യാ​യ രീ​തി​യി​ൽ പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന​തി​നും സ​മു​ദാ​യ​ബ​ന്ധ​ങ്ങ​ൾ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നും സം​ഘ​ട​ന കൂ​ടു​ത​ൽ ശ്ര​ദ്ധ ചെ​ലു​ത്തു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

ക്നാ​നാ​യ സ​മു​ദാ​യാം​ഗ​ങ്ങ​ളെ യാ​ഥാ​ർ​ഥ്യ​ബോ​ധ​ത്തോ​ടെ​യും പ​ര​സ്പ​ര​ബ​ഹു​മാ​ന​ത്തോ​ടെ​യും സ​മു​ദാ​യ​സ്നേ​ഹ​ത്തി​ലും വി​ശ്വാ​സ​ത്തി​ലും വ​ള​ർ​ത്തി​യെ​ടു​ക്കു​ക എ​ന്ന​താ​ണ് സം​ഘ​ട​ന​യു​ടെ പ്ര​ധാ​ന ല​ക്ഷ്യ​ങ്ങ​ളി​ലൊ​ന്നെ​ന്ന് സെ​ക്ര​ട്ട​റി ആ​ഷ്‌ലി ആ​ഴ​ക്കു​ളം അ​റി​യി​ച്ചു.

തെ​റ്റി​ധാ​ര​ണ​ക​ൾ​ക്കും അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​യ പ്ര​ചാ​ര​ണ​ങ്ങ​ൾ​ക്കും ഇ​ട​ന​ൽ​കാ​തെ സ​മു​ദാ​യ​ത്തി​ന്‍റെ യ​ഥാ​ർഥ ച​രി​ത്ര​വും പാ​ര​മ്പ​ര്യ​വും പു​തി​യ ത​ല​മു​റ​യ്ക്ക് പ​ക​ർ​ന്നു​ന​ൽ​കേ​ണ്ട​ത് അ​നി​വാ​ര്യ​മാ​ണെ​ന്നും അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ക​ത്തോ​ലി​ക്കാ വി​ശ്വാ​സ​ത്തി​ലും ക്നാ​നാ​യ പാ​ര​മ്പ​ര്യ​ത്തി​ലും അ​ധി​ഷ്ഠി​ത​മാ​യ വി​ശ്വാ​സ​പ​രി​ശീ​ല​ന​ത്തി​നും കു​ടും​ബ​ബ​ന്ധ​ങ്ങ​ൾ​ക്കും യു​വ​ജ​ന​ങ്ങ​ളു​ടെ പ​ങ്കാ​ളി​ത്ത​ത്തി​നും കൂ​ടു​ത​ൽ പ്രാ​ധാ​ന്യം ന​ൽ​കു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

ല​ണ്ട​നി​ലെ ക്നാ​നാ​യ കു​ടും​ബ​ങ്ങ​ളെ ലോ​ക​മെ​മ്പാ​ടു​മു​ള്ള ക്നാ​നാ​യ സ​മൂ​ഹ​വു​മാ​യി കൂ​ടു​ത​ൽ അ​ടു​പ്പി​ക്കാ​നും ആ​ഗോ​ള ക്നാ​നാ​യ ഐ​ക്യ​ത്തി​ന് ശ​ക്തി​പ​ക​രാ​നു​മു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് പു​തി​യ ഭ​ര​ണ​സ​മി​തി നേ​തൃ​ത്വം ന​ൽ​കു​മെ​ന്നും സെ​ക്ര​ട്ട​റി അ​റി​യി​ച്ചു.

കാ​ന​ഡ​യി​ലെ പ്ര​വാ​സ​ജീ​വി​ത​ത്തി​ന്‍റെ തി​ര​ക്കു​ക​ൾ​ക്കി​ട​യി​ലും സ​മു​ദാ​യ​ത്തിന്‍റെ ത​നി​മ​യും വി​ശ്വാ​സ​പാ​ര​മ്പ​ര്യ​വും കാ​ത്തു​സൂ​ക്ഷി​ക്കാ​നും വ​രും​ത​ല​മു​റ​ക​ൾ​ക്ക് അ​ഭി​മാ​ന​ത്തോ​ടെ കൈ​മാ​റാ​നും ക​ഴി​യു​ന്ന കൂ​ട്ടാ​യ്മ​യാ​യി കെസിസിഡബ്ല്യുഒയെ ​കൂ​ടു​ത​ൽ ശ​ക്തി​പ്പെ​ടു​ത്തു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് പു​തി​യ ഭ​ര​ണ​സ​മി​തി പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ക്കു​ന്ന​ത്.

ക​ഴി​ഞ്ഞ ര​ണ്ടു വ​ർ​ഷ​ക്കാ​ലം സം​ഘ​ട​ന​യെ ന​യി​ച്ച പ്ര​സി​ഡ​ന്‍റ് ഫെ​ബി തൈ​ക്കാ​ട്ട്, വൈ​സ് പ്ര​സി​ഡ​ന്‍റ് സി​ബി ജോ​ൺ മു​ള​യി​ങ്ക​ൽ, സെ​ക്ര​ട്ട​റി മ​ജീ​ഷ് മാ​ത്യു കീ​ഴേ​ട​ത്തു​മ​ല​യി​ൽ, ട്ര​ഷ​റ​ർ ഷി​ജോ തോ​മ​സ് മ​ങ്ങാ​ട്ട്, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ജോ​സ്മോ​ൻ ലൂ​ക്കോ​സ് തെ​ക്കി​ല​ക്കാ​ട്ടി​ൽ, ജോ​യി​ന്‍റ് ട്ര​ഷ​റ​ർ ജി​ബി​ൻ എ​ബ്ര​ഹാം പു​ര​ത്തേ​ച്ചി​റ എ​ന്നി​വ​ർ വാ​ർ​ഷി​ക പൊ​തു​യോ​ഗ​ത്തി​ന്‍റെ​യും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെര​ഞ്ഞെ​ടു​പ്പി​ന്‍റെ​യും ന​ട​ത്തി​പ്പി​ന് നേ​തൃ​ത്വം ന​ൽ​കി.

ദേ​ശീ​യ കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളാ​യ ഷെ​ല്ലി ജോ​യ് പു​ത്ത​ൻ​പു​ര​യി​ൽ, റി​ജോ ജോ​ൺ മ​ങ്ങാ​ട്ട്, ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ വി​നു ജോ​സ് വ​ട​ക്കേ​മ​ണി​യം​കു​ന്നേ​ൽ, അ​ജോ കു​ര്യ​ൻ കൈ​ത​ക്ക​ൽ നി​ര​പ്പേ​ൽ എ​ന്നി​വ​രും സം​ഘ​ട​ന​യു​ടെ ക​ഴി​ഞ്ഞ ര​ണ്ടു വ​ർ​ഷ​ത്തെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ സ​ജീ​വ പ​ങ്കാ​ളി​ത്തം വ​ഹി​ച്ചു.

2024 - 2026 കാ​ല​യ​ള​വി​ൽ സം​ഘ​ട​ന​യു​ടെ വ​ള​ർ​ച്ച​യ്ക്കും സ​മു​ദാ​യ​ത്തിന്‍റെ ഐ​ക്യ​ത്തി​നും വി​വി​ധ സാ​മൂ​ഹി​ക, സാം​സ്കാ​രി​ക, വി​ശ്വാ​സ​പ​ര​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും മു​ൻ ഭ​ര​ണ​സ​മി​തി​യി​ലെ എ​ല്ലാ ഭാ​ര​വാ​ഹി​ക​ളും ന​ൽ​കി​യ നേ​തൃ​ത്വ​ത്തി​നും നി​സ്വാ​ർ​ഥ സേ​വ​ന​ങ്ങ​ൾ​ക്കും പി​ന്തു​ണ​യ്ക്കും പൊ​തു​യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്ത സം​ഘ​ട​നാം​ഗ​ങ്ങ​ൾ ന​ന്ദി​യും അ​ഭി​ന​ന്ദ​ന​ങ്ങ​ളും അ​റി​യി​ച്ചു.

മു​ൻ ഭ​ര​ണ​സ​മി​തി​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ അ​ഭി​ന​ന്ദി​ച്ച പൊ​തു​യോ​ഗം പു​തി​യ ഭ​ര​ണ​സ​മി​തി​ക്ക് എ​ല്ലാ​വി​ധ പി​ന്തു​ണ​യും ആ​ശം​സ​ക​ളും നേ​ർ​ന്നു. ക്നാ​നാ​യ സ​മു​ദാ​യ​ത്തി​ന്‍റെ ഐ​ക്യ​വും പാ​ര​മ്പ​ര്യ​വും വി​ശ്വാ​സ​വും സം​ര​ക്ഷി​ക്കു​ന്ന​തി​നൊ​പ്പം പു​തി​യ ത​ല​മു​റ​യെ സം​ഘ​ട​ന​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലേ​ക്ക് കൂ​ടു​ത​ൽ ആ​ക​ർ​ഷി​ക്കാ​നു​ള്ള പ്ര​തീ​ക്ഷ​ക​ളോ​ടെ​യാ​ണ് പു​തി​യ നേ​തൃ​ത്വം ചു​മ​ത​ല​യേ​ൽ​ക്കു​ന്ന​ത്.

Latest News

Corehub Up