കൊളോണ്‍: കൊളോണ്‍ കേരള സമാജത്തിന്റെ ആഭിമുഖ്യത്തില്‍ മധ്യജര്‍മന്‍ സംസ്ഥാനമായ നോര്‍ത്ത്റൈന്‍ വെസ്റ്റ്ഫാളന്‍ (എന്‍ആര്‍ഡബ്ല്യു) നിയമസഭ (ലാന്റ്ടാഗ്) സന്ദര്‍ശിക്കുന്നു. വെസ്റ്റ്ഫാ തലസ്ഥാനമായ ഡ്യൂസല്‍ഡോര്‍ഫിലാണ് അസംബ്ലി സ്ഥിതി ചെയ്യുന്നത്.
ഹെന്‍ഡ്രിക് വ്യുസ്റ്റ് (സിഡിയു) ആണ് വെസ്റ്റ്ഫാളിയ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി. മേയ് ആറിന്(ബുധന്‍) രാവിലെ 11.30 മുതലാണ് അസംബ്ലിയില്‍ സന്ദര്‍ശന സമയം ക്രമീകരിച്ചിരിക്കുന്നത്. രാവിലെ മന്ദിരത്തില്‍ എത്തുന്ന സന്ദര്‍ശന സംഘത്തെ അധികാരികള്‍ സ്വീകരിക്കും.
തുടര്‍ന്ന് പ്രഭാതഭക്ഷണം, അസംബ്ലി നിയമ നിര്മാണസഭയെപ്പറ്റിയുള്ള ഹ്രസ്വവിവരണം, അസംബ്ലി ഹാളില്‍ സന്ദര്‍ശനം, മന്ത്രിമാരും എംഎല്‍എമാരുമായുള്ള പരിചയപ്പെടല്‍ തുടങ്ങിയവയാണ് സന്ദര്‍ശനപരിപാടിയില്‍ ഉള്‍പ്പെടുത്തിയിരിയ്ക്കുന്നത്.
ഉച്ചയ്ക്ക് 13.30ന് പരിപാടികള്‍ അവസാനിക്കും. സിഡിയു അംഗമായ എർഫ്റ്റ്രെെകസ് എംഎല്‍എ ഗ്രിഗോര്‍ ഗോളാന്റിന്റെ ചേംബറില്‍ അദ്ദേഹത്തിന്റെ അധ്യക്ഷതയില്‍ സന്ദര്‍ശന ഗ്രൂപ്പിന്റെ യോഗവും നടക്കും.
സമാജം അംഗങ്ങളും, അഭ്യുദയകാംക്ഷികളും സുഹൃത്തുക്കളും സന്ദര്‍ശന പരിപാടിയില്‍ പങ്കെടുക്കും. പരിപാടിയുടെ സുഗമമായ നടത്തിപ്പിനുവേണ്ടി സമാജം പ്രസിഡന്റ് ജോസ് പുതുശേരി, ടോമി തടത്തില്‍ (ജോ.സെക്രട്ടി) എന്നിവരാണ് നേതൃത്വം വഹിയ്ക്കുന്നത്. ഇത് ആറാം തവണയാണ് കേരള സമാജം നിയമസഭ സന്ദര്‍ശിക്കുന്നത്.
43 വര്‍ഷത്തെ പ്രവര്‍ത്തനപാരമ്പര്യമുള്ള കൊളോണ്‍ കേരള സമാജത്തിന്റെ മറ്റുഭാരവാഹികള്‍ ഡേവീസ് വടക്കുംചേരി (ജനറല്‍ സെക്രട്ടറി), ഷീബ കല്ലറയ്ക്കല്‍ (ട്രഷറര്‍), ജോസ് കുമ്പിളുവേലില്‍ (കള്‍ച്ചറല്‍ സെക്രട്ടറി), പോള്‍ ചിറയത്ത് (വൈസ് പ്രസിഡന്റ് ), ജോര്‍ജ് അട്ടിപ്പേറ്റി (സ്പോര്ടസ് സെക്രട്ടറി) എന്നിവരാണ്.