Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : What Happened

അമൂല്യലോഹങ്ങളുടെ കുതിപ്പിനു സംഭവിച്ചതെന്ത് ?

യു​​ദ്ധ​​ങ്ങ​​ളും ഭൗമരാ​​ഷ്‌ട്രീ​​യ പി​​രി​​മു​​റു​​ക്ക​​ങ്ങ​​ളു​​മു​​ണ്ടാ​​കു​​ന്പോ​​ൾ സ്വ​​ർ​​ണ​​ത്തെ പ​​ര​​ന്പ​​രാ​​ഗ​​ത​​മാ​​യി സു​​ര​​ക്ഷി​​ത നി​​ക്ഷേ​​പ​​മാ​​യി​​ട്ടാ​​ണ് കാ​​ണാ​​റു​​ള്ള​​ത്. അ​​നി​​ശ്ചി​​ത​​ത്വ​​ത്തി​​ന്‍റെ കാ​​ല​​ഘ​​ട്ട​​ങ്ങ​​ളി​​ൽ സു​​ര​​ക്ഷി​​ത​​മാ​​യ ഒ​​രു നി​​ക്ഷേ​​പ​​മാ​​യി ക​​രു​​ത​​പ്പെ​​ടു​​ന്ന സ്വ​​ർ​​ണം, ഇ​​ത്ത​​വ​​ണ വി​​പ​​രീ​​ത ദി​​ശ​​യി​​ലാ​​ണ് സ​​ഞ്ച​​രി​​ക്കു​​ന്ന​​ത്. യു​​എ​​സ്-​​ഇ​​സ്ര​​യേ​​ൽ സ​​ഖ്യ​​ക​​ക്ഷി​​യും ഇ​​റാ​​നും ത​​മ്മി​​ലു​​ള്ള പ​​ശ്ചി​​മേ​​ഷ്യ​​യി​​ലെ രൂ​​ക്ഷ​​മാ​​യ യു​​ദ്ധം ഏ​​ക​​ദേ​​ശം ര​​ണ്ടാ​​ഴ്ച പി​​ന്നി​​ടു​​ന്പോ​​ൾ, സ്വ​​ർ​​ണ​​ത്തി​​ന്‍റെ​​യും വെ​​ള്ളി​​യു​​ടെ​​യും വി​​ല​​യി​​ൽ ദൃ​​ശ്യ​​മാ​​കു​​ന്ന​​ത് താ​​ഴ്ച​​യാ​​ണ്.

യു​​ദ്ധം 14 ദി​​വ​​സം പി​​ന്നി​​ട്ട​​പ്പോ​​ൾ ഇ​​ന്ത്യ​​യു​​ടെ ഓ​​ഹ​​രി സൂ​​ചി​​ക​​ക​​ളാ​​യ നി​​ഫ്റ്റി​​യും സെ​​ൻ​​സെ​​ക്സും അ​​ഞ്ചു ശ​​ത​​മാ​​ന​​ത്തി​​ല​​ധി​​കം ഇ​​ടി​​ഞ്ഞു. ക്രൂ​​ഡ് ഓ​​യി​​ൽ വി​​ല 100 ഡോ​​ള​​ർ പി​​ന്നി​​ട്ട​​ത് ആ​​ഗോ​​ള​​വി​​പ​​ണി​​യെ ഉ​​ല​​ച്ചി​​രി​​ക്കു​​ക​​യാ​​ണ്. എ​​ന്നാ​​ൽ, അ​​സം​​സ്കൃ​​ത എ​​ണ്ണ വി​​ല​​യി​​ലെ കു​​തി​​പ്പു​​ക​​ളൊ​​ന്നും അ​​മൂ​​ല്യ​​ലോ​​ഹ​​ങ്ങ​​ളു​​ടെ കാ​​ര്യ​​ത്തി​​ൽ കാ​​ണു​​ന്നി​​ല്ല.

യു​​എ​​സ്-​​ഇ​​സ്ര​​യേ​​ൽ സേ​​നകള്‌ ഇ​​റാ​​നെ ആ​​ക്ര​​മി​​ച്ച ഫെ​​ബ്രു​​വ​​രി 28ന് ​​അ​​ന്താ​​രാ​​ഷ്ട്ര വി​​പ​​ണി​​യി​​ൽ മ​​ഞ്ഞ​​ലോ​​ഹ​​ത്തി​​ന് ഒൗ​​ണ്‍​സി​​ന് 5,416 ഡോ​​ള​​റി​​ന് അ​​ടു​​ത്താ​​യി​​രു​​ന്നു. ക​​ഴി​​ഞ്ഞ ദി​​വ​​സം വ്യാ​​പാ​​രം പൂ​​ർ​​ത്തി​​യാ​​യ​​പ്പോ​​ൾ ഒൗ​​ണ്‍​സി​​ന് 5023 ഡോ​​ള​​റി​​ലെ​​ത്തി. എ​​ന്നാ​​ൽ, മ​​റ്റ് ഗ​​ൾ​​ഫ് രാ​​ജ്യ​​ങ്ങ​​ളി​​ലേ​​ക്ക് കൂ​​ടി സം​​ഘ​​ർ​​ഷം വ്യാ​​പി​​ച്ചി​​ട്ടും സ്വ​​ർ​​ണ വി​​ല​​യി​​ൽ കു​​തി​​ച്ചു​​ക​​യ​​റ്റ​​മു​​ണ്ടാ​​യി​​ല്ല. വെ​​ള്ളി വി​​ല ഒൗ​​ണ്‍​സി​​ന് 80 ഡോ​​ള​​ർ റേ​​ഞ്ചി​​ലാ​​ണ്. അ​​തു​​പോ​​ലെ ത​​ന്നെ പ്ലാ​​റ്റി​​നം, പ​​ല്ലേ​​ഡി​​യം, ചെ​​ന്പ്, അ​​ലു​​മി​​നി​​യം എ​​ന്നി​​വ​​യു​​ടെ വി​​ല​​യി​​ലും ഇ​​ടി​​വു​​ണ്ടാ​​യി.

ഇ​​ന്ത്യ​​യി​​ലും സ​​മാ​​ന​​മാ​​യ പ്ര​​വ​​ണ​​ത​​യാ​​ണ്. മ​​ൾ​​ട്ടി ക​​മ്മോ​​ഡി​​റ്റി എ​​ക്സ്ചേ​​ഞ്ചി​​ൽ (എം​​സി​​എ​​ക്സ്) വെ​​ള്ളി​​യു​​ടെ വി​​ല 14,000 രൂ​​പ​​യി​​ല​​ധി​​കം ഇ​​ടി​​ഞ്ഞു. സ്വ​​ർ​​ണവി​​ല​​യി​​ലും കു​​റ​​വു​​ണ്ടാ​​യി. എം​​സി​​എ​​ക്സി​​ൽ ഫെ​​ബ്രു​​വ​​രി 28ന് ​​സ്വ​​ർ​​ണം പ​​ത്ത് ഗ്രാ​​മി​​ന് 1.67 ല​​ക്ഷം രൂ​​പ​​യി​​ലാ​​യി​​രു​​ന്നു. ഇ​​തി​​പ്പോ​​ൾ 1.58 ല​​ക്ഷ​​ത്തി​​ലെ​​ത്തി. വെ​​ള്ളി​​യു​​ടെ വി​​ല​​യി​​ൽ ഇ​​തി​​ലും വ​​ലി​​യ തി​​രു​​ത്ത​​ലാ​​ണ് രേ​​ഖ​​പ്പെ​​ടു​​ത്തി​​യി​​രി​​ക്കു​​ന്ന​​ത്. ഫെ​​ബ്രു​​വ​​രി 28ന് ​​എം​​സി​​എ​​ക്സി​​ൽ കി​​ലോ​​ഗ്രാ​​മി​​ന് 2.89 ല​​ക്ഷം രൂ​​പ​​യാ​​യി​​രു​​ന്നു വെ​​ള്ളി​​ക്ക്. ഇ​​ന്ന​​ലെ 2.59 ല​​ക്ഷം രൂ​​പ​​യി​​ലേ​​ക്ക് ഇ​​ത് കു​​റ​​ഞ്ഞു. സ്പോ​​ട്ട് ഗോ​​ൾ​​ഡ് ഒൗ​​ണ്‍​സി​​ന് 5050 ഡോ​​ള​​റി​​ലും സ്പോ​​ട്ട് സി​​ൽ​​വ​​ർ ഒൗ​​ണ്‍​സി​​ന് 80.5 ഡോ​​ള​​റി​​ലു​​മാ​​ണ് വ്യാ​​പാ​​രം ന​​ട​​ത്തി​​യ​​ത്.

സ്വ​​ർ​​ണ​​വും വെ​​ള്ളി​​യും സു​​ര​​ക്ഷി​​ത നി​​ക്ഷേ​​പ​​മാ​​കാ​​ത്ത​​തി​​ന്‍റെ കാ​​ര​​ണ​​ങ്ങ​​ൾ

ഒ​​ന്നാ​​മ​​താ​​യി, അ​​സം​​സ്കൃ​​ത എ​​ണ്ണ​​വി​​ല​​യി​​ലെ കു​​ത്ത​​നെ​​യു​​ള്ള വ​​ർ​​ധ​​ന​​യും ഭൗ​​മ​​രാ​​ഷ്ട്രീ​​യ പി​​രി​​മു​​റു​​ക്ക​​ങ്ങ​​ളും നി​​ക്ഷേ​​പ​​ക​​ർ​​ക്കി​​ട​​യി​​ൽ പൊ​​തു​​വാ​​യ ഒ​​രു ‘റി​​സ്ക്-​​ഓ​​ഫ്’ മ​​നോ​​ഭാ​​വ​​ത്തി​​ന് കാ​​ര​​ണ​​മാ​​യി. ഇ​​ത് നി​​ക്ഷേ​​പ​​ക​​രെ വി​​വി​​ധ ആ​​സ്തി​​ക​​ളി​​ൽ നി​​ന്ന് ത​​ങ്ങ​​ളു​​ടെ ലാ​​ഭം പി​​ൻ​​വ​​ലി​​ക്കാ​​നും കൈയി​​ൽ കൂ​​ടു​​ത​​ൽ പ​​ണം ക​​രു​​താ​​നും പ്രേ​​രി​​പ്പി​​ച്ചു.

ഇ​​ത്ത​​രം ഘ​​ട്ട​​ങ്ങ​​ളി​​ൽ, നി​​ക്ഷേ​​പ​​ക​​ർ ത​​ങ്ങ​​ളു​​ടെ പോ​​ർ​​ട്ട്ഫോ​​ളി​​യോ​​ക​​ൾ പു​​നഃ​​ക്ര​​മീ​​ക​​രി​​ക്കു​​ന്ന​​തി​​നോ അ​​ല്ലെ​​ങ്കി​​ൽ മാ​​ർ​​ജി​​ൻ കോ​​ളു​​ക​​ൾ നേ​​രി​​ടു​​ന്ന​​തി​​നോ വേ​​ണ്ടി ആ​​സ്തി​​ക​​ൾ വി​​റ്റ​​ഴി​​ക്കാ​​റു​​ണ്ട്. അ​​തി​​നാ​​ൽ സ്വ​​ർ​​ണം പോ​​ലു​​ള്ള പ​​ര​​ന്പ​​രാ​​ഗ​​ത​​മാ​​യ സു​​ര​​ക്ഷി​​ത നി​​ക്ഷേ​​പ​​ങ്ങ​​ൾ പോ​​ലും താ​​ത്കാ​​ലി​​ക​​മാ​​യി വി​​ൽ​​പ​​ന സ​​മ്മ​​ർ​​ദം നേ​​രി​​ടാം എ​​ന്നാ​​ണ് വി​​പ​​ണി വി​​ശ​​ക​​ല​​ന വി​​ദ​​ഗ്ധ​​ർ പ​​റ​​യു​​ന്ന​​ത്.

ര​​ണ്ടാ​​മ​​താ​​യി, യു​​എ​​സ് ഡോ​​ള​​റി​​ന്‍റെ ക​​രു​​ത്ത് ഒ​​രു പ്ര​​ധാ​​ന പ​​ങ്ക് വ​​ഹി​​ച്ചി​​ട്ടു​​ണ്ട്. ആ​​ഗോ​​ള അ​​നി​​ശ്ചി​​ത​​ത്വ​​ത്തി​​ന്‍റെ സ​​മ​​യ​​ങ്ങ​​ളി​​ൽ, മൂ​​ല​​ധ​​നം പ​​ല​​പ്പോ​​ഴും ഡോ​​ള​​റി​​ലേ​​ക്കും യു​​എ​​സ് ട്ര​​ഷ​​റി ബോ​​ണ്ടു​​ക​​ളി​​ലേ​​ക്കും ഒ​​ഴു​​കു​​ന്നു. വി​​ല​​യേ​​റി​​യ ലോ​​ഹ​​ങ്ങ​​ളു​​ടെ വി​​ല നി​​ശ്ച​​യി​​ക്കു​​ന്ന​​ത് ഡോ​​ള​​റി​​ലാ​​ണ്്. അ​​തി​​നാ​​ൽ, ഡോ​​ള​​റി​​ന്‍റെ മൂ​​ല്യം ക​​രു​​ത്താ​​ർ​​ജി​​ക്കു​​ന്ന​​ത് സാ​​ധാ​​ര​​ണ​​യാ​​യി അ​​വ​​യു​​ടെ വി​​ല കു​​റ​​യാ​​ൻ കാ​​ര​​ണ​​മാ​​കു​​ന്നു. യു​​എ​​സ് ഡോ​​ള​​റി​​നെ​​തി​​രേ ഇ​​ന്ത്യ​​ൻ രൂ​​പ​​യു​​ടെ മൂ​​ല്യം ഇ​​ടി​​ഞ്ഞ് 92.30 എ​​ന്ന നി​​ല​​വാ​​ര​​ത്തി​​ലാ​​ണ് വെ​​ള്ളി​​യാ​​ഴ്ച വ്യാ​​പാ​​രം പൂ​​ർ​​ത്തി​​യാ​​ക്കി​​യ​​ത്. സ്വ​​ർ​​ണം, വെ​​ള്ളി പോ​​ലു​​ള്ള അ​​മൂ​​ല്യ ലോ​​ഹ​​ങ്ങ​​ൾ​​ക്കു പു​​റ​​മെ നി​​ക്ഷേ​​പ​​ക​​ർ​​ക്ക് മ​​റ്റ് സു​​ര​​ക്ഷി​​ത നി​​ക്ഷേ​​പ ഓ​​പ്ഷ​​നു​​ക​​ളു​​ള്ള​​തി​​നാ​​ൽ നി​​ക്ഷേ​​പം പ​​ല​​തി​​ലേ​​ക്കും വ്യാ​​പി​​ക്കു​​ന്നു.

ശ​​ക്ത​​മാ​​യ ഡോ​​ള​​ർ സാ​​ധാ​​ര​​ണ​​യാ​​യി സ്വ​​ർ​​ണ​​വി​​ല​​യി​​ൽ സ​​മ്മ​​ർ​​ദം ചെ​​ലു​​ത്താ​​റു​​ണ്ട്. മ​​റ്റ് ക​​റ​​ൻ​​സി​​ക​​ൾ ഉ​​പ​​യോ​​ഗി​​ക്കു​​ന്ന വാ​​ങ്ങ​​ലു​​കാ​​ർ​​ക്ക് ഡോ​​ള​​ർ ക​​രു​​ത്താ​​ർ​​ജി​​ക്കു​​ന്ന​​ത് സ്വ​​ർ​​ണം കൂ​​ടു​​ത​​ൽ വി​​ല​​യേ​​റി​​യ​​താ​​ക്കു​​ന്നു. ഇ​​ത് വാ​​ങ്ങ​​ൽ ശേ​​ഷി കു​​റ​​യ്ക്കു​​ക​​യും വി​​ല താ​​ഴാ​​ൻ ഇ​​ട​​യാ​​ക്കു​​ക​​യും ചെ​​യ്യും.

മൂ​​ന്നാ​​മ​​താ​​യി, ഈ ​​വ​​ർ​​ഷ​​ത്തി​​ന്‍റെ തു​​ട​​ക്ക​​ത്തി​​ലും 2025ലും ​​സ്വ​​ർ​​ണ​​വി​​ല​​യി​​ലു​​ണ്ടാ​​യ വ​​ൻ മു​​ന്നേ​​റ്റ​​ത്തി​​ന് ശേ​​ഷ​​മു​​ള്ള ലാ​​ഭ​​മെ​​ടു​​പ്പ് ഈ ​​വി​​ല​​യി​​ടി​​വി​​ന് കാ​​ര​​ണ​​മാ​​യി​​ട്ടു​​ണ്ട്. വി​​ല നേ​​ര​​ത്തേ ത​​ന്നെ ഉ​​യ​​ർ​​ന്ന നി​​ല​​വാ​​ര​​ത്തി​​ൽ ആ​​യി​​രു​​ന്ന​​തി​​നാ​​ൽ, വി​​പ​​ണി​​യി​​ൽ അ​​സ്ഥി​​ര​​ത വ​​ർ​​ധി​​ച്ച​​പ്പോ​​ൾ ചി​​ല നി​​ക്ഷേ​​പ​​ക​​ർ ത​​ങ്ങ​​ൾ​​ക്കു​​ണ്ടാ​​യ ലാ​​ഭം ഉ​​റ​​പ്പാ​​ക്കാ​​ൻ സ്വ​​ർ​​ണം വി​​റ്റ​​ഴി​​ക്കാ​​ൻ തീ​​രു​​മാ​​നി​​ച്ചു.

യു​​എ​​സ്-​​ഇ​​റാ​​ൻ യു​​ദ്ധം റ​​ഷ്യ-​​യു​​ക്രെ​​യ്ൻ സം​​ഘ​​ർ​​ഷ​​ത്തി​​ൽ നി​​ന്ന് എ​​ങ്ങ​​നെ വ്യ​​ത്യാ​​സ​​പ്പെ​​ട്ടി​​രി​​ക്കു​​ന്നു?

2022-ലെ ​​റ​​ഷ്യ-​​യു​​ക്രെ​​യ്​​ൻ യു​​ദ്ധം ഉ​​ൾ​​പ്പെ​​ടെ​​യു​​ള്ള മു​​ൻ​​കാ​​ല ഭൗ​​മ​​രാ​​ഷ്ട്രീ​​യ പ്ര​​തി​​സ​​ന്ധി​​ക​​ളി​​ൽ, അ​​നി​​ശ്ചി​​ത​​ത്വ​​ത്തി​​ൽനി​​ന്ന് ത​​ങ്ങ​​ളു​​ടെ പോ​​ർ​​ട്ട്ഫോ​​ളി​​യോ​​ക​​ളെ സം​​ര​​ക്ഷി​​ക്കാ​​ൻ നി​​ക്ഷേ​​പ​​ക​​ർ കൂ​​ട്ട​​ത്തോ​​ടെ എ​​ത്തി​​യ​​തോ​​ടെ സ്വ​​ർ​​ണം പ്രാ​​ഥ​​മി​​ക സു​​ര​​ക്ഷി​​ത നി​​ക്ഷേ​​പ​​മാ​​യി മാ​​റി​​യി​​രു​​ന്നു. എ​​ന്നാ​​ൽ, ഇ​​പ്പോ​​ൾ പ​​ശ്ചി​​മേ​​ഷ്യ​​യി​​ൽ രൂ​​ക്ഷ​​മാ​​യി​​രി​​ക്കു​​ന്ന സം​​ഘ​​ർ​​ഷം എത്തിക്കു​​ന്ന​​ത് തി​​ക​​ച്ചും വ്യ​​ത്യ​​സ്ത​​മാ​​യ ഒ​​രു വി​​പ​​ണി സാ​​ഹ​​ച​​ര്യ​​ത്തി​​ലാ​​ണ്.

നി​​ല​​വി​​ൽ യു​​എ​​സ് ഡോ​​ള​​റും ട്ര​​ഷ​​റി യീ​​ൽ​​ഡും വ​​ള​​രെ ശ​​ക്ത​​മാ​​ണ്്. ഇ​​ത് സു​​ര​​ക്ഷി​​ത നി​​ക്ഷേ​​പം എ​​ന്ന നി​​ല​​യി​​ൽ സ്വ​​ർ​​ണ​​ത്തി​​ന്‍റെ ആ​​ക​​ർ​​ഷ​​ണീ​​യ​​ത കു​​റ​​യ്ക്കു​​ന്നു. ബോ​​ണ്ട് യീ​​ൽ​​ഡ് വ​​ർ​​ധി​​ക്കു​​ന്പോ​​ൾ, പ​​ലി​​ശ​​യോ മ​​റ്റ് ലാ​​ഭ​​വി​​ഹി​​ത​​മോ ന​​ൽ​​കാ​​ത്ത സ്വ​​ർ​​ണം പോ​​ലു​​ള്ള ആ​​സ്തി​​ക​​ൾ കൈ​​വ​​ശം​​വ​​യ്ക്കു​​ന്ന​​തി​​ന്‍റെ അ​​വ​​സ​​ര​​ച്ചെ​​ല​​വ് വ​​ർ​​ധി​​ക്കു​​ന്നു. കൂ​​ടാ​​തെ, ഇ​​ന്ന​​ത്തെ സാ​​ന്പ​​ത്തി​​ക വി​​പ​​ണി​​ക​​ൾ കൂ​​ടു​​ത​​ൽ ലി​​ക്വി​​ഡും വൈ​​വി​​ധ്യ​​പൂ​​ർ​​ണ​​വു​​മാ​​ണ്. നി​​ക്ഷേ​​പ​​ക​​ർ ഡോ​​ള​​റി​​ലേ​​ക്കും ഉൗ​​ർ​​ജ ആ​​സ്തി​​ക​​ളി​​ലേ​​ക്കും ഡി​​ഫ​​ൻ​​സ് സ്റ്റോ​​ക്കു​​ക​​ളി​​ലേ​​ക്കും മാ​​റു​​ന്നു​​ണ്ട്.

Latest News

Corehub Up