Mon, 2 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : What If You Make Fast Food A Habit...

Family Health

ഫാസ്റ്റ്ഫുഡ് ശീലമാക്കി‌യാൽ...?

ഏ​റ്റ​വു​മ​ധി​കം സ്വാ​ദ് കി​ട്ടു​ന്ന​തു കൊ​ഴു​പ്പി​ൽ നി​ന്നും ഉ​പ്പി​ൽ നി​ന്നു​മാ​ണ്. ഫാ​സ്റ്റ് ഫു​ഡി​ൽ ഇ​വ​യു​ടെ തോ​ത് വ​ള​രെ​ക്കൂ​ടു​ത​ലാ​ണ്. ഇ​ത്ത​രം ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന​വ​ർ പ​ച്ച​ക്ക​റി​ക​ൾ അ​ട​ങ്ങി​യ മ​റ്റു വി​ഭ​വ​ങ്ങ​ൾ ക​ഴി​ക്കു​ന്ന​തും കു​റ​വാ​ണ്. ചു​രു​ക്ക​ത്തി​ൽ സാ​ധാ​ര​ണ ഭ​ക്ഷ​ണ​ത്തി​നു പ​ക​രം പ​തി​വാ​യി ഫാ​സ്റ്റ് ഫു​ഡ് ക​ഴി​ക്കു​ന്ന​വ​രി​ൽ കൊ​ഴു​പ്പി​ന്‍റെ അ​ള​വു കൂ​ടു​ത​ലാ​കു​ന്നു. നാ​രി​ന്‍റെ തോ​തു കു​റ​യു​ന്നു. ഉ​ള​ളി​ലെ​ത്തു​ന്ന​തു പോ​ഷ​കാം​ശം തീ​രെ​ക്കു​റ​ഞ്ഞ സം​സ്ക​രി​ച്ച ഭ​ക്ഷ​ണ​മാ​യി​രി​ക്കും. ഇ​തു വി​വി​ധ ജീ​വി​ത​ശൈ​ലീ​രോ​ഗ​ങ്ങ​ൾ​ക്കു​ള​ള സാ​ധ്യ​ത കൂ​ട്ടു​ന്നു.

വ​ന​സ്പ​തിയിൽ ട്രാൻസ്ഫാറ്റ്

ഫാ​സ്റ്റ് ഫു​ഡ് ത​യാ​റാ​ക്കാ​ൻ പ​ല​പ്പോ​ഴും വ​ന​സ്പ​തി ഉ​പ​യോ​ഗി​ക്കാ​റു​ണ്ട്. വ​ന​സ്പ​തി യ​ഥാ​ർ​ഥ​ത്തി​ൽ സ​സ്യ​എ​ണ്ണ​യാ​ണ്. കൂ​ടു​ത​ൽ നാ​ൾ കേ​ടു​കൂ​ടാ​തെ സൂ​ക്ഷി​ക്കാ​ൻ അ​തി​നെ ഖ​രാ​വ​സ്ഥ​യി​ലേ​ക്കു മാ​റ്റു​ന്ന​താ​ണ്. ഇ​തി​ൽ അ​ട​ങ്ങി​യ കൊ​ഴു​പ്പ് ട്രാ​ൻ​സ് ഫാ​റ്റ് എ​ന്ന​റി​യ​പ്പെ​ടു​ന്നു. അ​തു ശ​രീ​ര​ത്തിന്‍റെ പ്ര​തി​രോ​ധ​ശ​ക്തി ന​ശി​പ്പി​ക്കു​ന്നു. പ്ര​മേ​ഹം, കൊ​ള​സ്ട്രോ​ൾ എ​ന്നി​വ​യ്ക്കു​ള​ള സാ​ധ്യ​ത കൂ​ട്ടു​ന്നു.

വെ​ളി​ച്ചെ​ണ്ണ​യി​ലെ സാ​ച്ചു​റേ​റ്റ​ഡ് ഫാ​റ്റ്

വെ​ളി​ച്ചെ​ണ്ണ​യി​ലെ സാ​ച്ചു​റേ​റ്റ​ഡ് ഫാ​റ്റും അ​പ​ക​ട​കാ​രി​യാ​ണ്. ആ​വ​ർ​ത്തി​ച്ചു​പ​യോ​ഗി​ക്കു​ന്ന എ​ണ്ണ​യാ​കു​ന്പോ​ൾ പ്ര​ശ്നം സ​ങ്കീ​ർ​ണ​മാ​കും. ക​ന​ലി​ൽ വേ​വി​ച്ച മാം​സം എ​ണ്ണ ഒ​ഴി​വാ​ക്കാ​നെ​ന്ന പേ​രി​ൽ പ​ല​രും ചി​ക്ക​ൻ ക​ന​ലി​ൽ വേ​വി​ച്ചു ക​ഴി​ക്കും. പ​ല​പ്പോ​ഴും അ​ത് അ​വി​ട​വി​ടെ ക​രി​ഞ്ഞ അ​വ​സ്ഥ​യി​ലാ​യി​രി​ക്കും. എ​ണ്ണ പോ​യി​ക്ക​ഴി​ഞ്ഞാ​ൽ അ​പ്പോ​ഴു​ണ്ടാ​കു​ന്ന പോ​ളി​സൈ​ക്ലി​ക് ആ​രോ​മാ​റ്റി​ക് ഹൈ​ഡ്രോ​കാ​ർ​ബ​ണ്‍ കാ​ൻ​സ​റി​നി​ട​യാ​ക്കു​ന്ന​താ​യി ഗ​വേ​ഷ​ക​ർ.
.
വി​റ്റാ​മി​നു​ക​ളും ധാ​തു​ക്ക​ളു​മി​ല്ല

ഫാ​സ്റ്റ് ഫു​ഡി​ൽ നി​ന്നു ശ​രീ​ര​ത്തി​നു കി​ട്ടു​ന്ന​തു കാ​ർ​ബോ​ഹൈ​ഡ്രേ​റ്റും കൊ​ഴു​പ്പി​ൽ നി​ന്നു​ള​ള ഊ​ർ​ജ​വു​മാ​ണ്. മ​റ്റു വി​റ്റാ​മി​നു​ക​ളും ധാ​തു​ക്ക​ളും തീ​രെ​യി​ല്ല. ഇ​തി​ൽ നി​ന്നു കി​ട്ടു​ന്ന​ത് വെ​റും ഊ​ർ​ജം മാ​ത്രം. ചോ​റു ക​ഴി​ച്ചാ​ലും ന​മു​ക്കു കി​ട്ടു​ന്ന​ത് ഈ ​കാ​ർ​ബോ ഹൈ​ഡ്ര​റ്റ് ത​ന്നെ. എ​ന്നാ​ൽ ആ​രോ​ഗ്യ​ജീ​വി​ത​ത്തി​നു വി​റ്റാ​മി​നു​ക​ളും ആ​ന്‍റി ഓ​ക്സി​ഡ​ൻ​റു​ക​ളും ധാ​തു​ക്ക​ളും അ​ട​ങ്ങി​യ വി​ഭ​വ​ങ്ങ​ൾ കൂ​ടി ക​ഴി​ക്ക​ണം. പ​ച്ച​ക്ക​റി​ക​ളും പ​ഴ​ങ്ങ​ളും ക​ഴി​ക്ക​ണം. മ​റ്റു ഭ​ക്ഷ​ണം ഒ​ഴി​വാ​ക്കി​യാ​ണ​ല്ലോ ഫാ​സ്റ്റ് ഫു​ഡ് പ്രേ​മി​ക​ൾ അ​തു തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​ത്. പ​ക്ഷേ, അ​തി​ൽ പോ​ഷ​ക​ങ്ങ​ളി​ല്ല. അ​താ​ണ് ഫാ​സ്റ്റ് ഫു​ഡ് ശീ​ല​മാ​ക്കു​ന്ന​തി​ലെ അ​പ​ക​ടം.

എ​ണ്ണ​യു​ടെ ആ​റാ​ട്ട്!

പൊ​റോ​ട്ട ക​ഴി​ക്കു​ന്ന​വ​ർ അ​തി​നൊ​പ്പം എ​ണ്ണ കൂ​ടു​ത​ലു​ള​ള ചി​ല്ലി ചി​ക്ക​ൻ പോ​ലെ​യു​ള​ള വി​ഭ​വ​ങ്ങ​ളാ​ണു മി​ക്ക​വ​രും തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​ത്. പോ​ഷ​ക​ങ്ങ​ൾ ഇ​ല്ല എ​ന്നു മാ​ത്ര​മ​ല്ല അ​തി​ൽ അ​ഡി​റ്റീ​വ്സ് എ​ന്ന​റി​യ​പ്പെ​ടു​ന്ന ചി​ല രാ​സ​പ​ദാ​ർ​ഥ​ങ്ങ​ൾ ചേ​ർ​ത്തി​രി​ക്കു​ന്നു. നി​റ​ത്തി​നും മ​ണ​ത്തി​നും രു​ചി​ക്കും വേ​ണ്ടി​യാ​ണ് ഇ​വ ചേ​ർ​ക്കു​ന്ന​ത്. ഇ​ത്ത​രം വ​സ്തു​ക്ക​ളും എ​ണ്ണ​യു​മാ​ണ് ഫാ​സ്റ്റ് ഫു​ഡി​ൽ ഏ​റെ​യും. അ​തി​ൽ​നി​ന്നൊ​ക്കെ കി​ട്ടു​ന്ന ഉൗ​ർ​ജം മാ​ത്ര​മാ​ണു ഫാ​സ്റ്റ് ഫു​ഡ് ന​ല്കു​ന്ന​ത്. ഫാ​സ്റ്റ് ഫു​ഡി​ൽ ഏ​റെ​യും വ​റു​ത്ത വി​ഭ​വ​ങ്ങ​ളാ​ണ്. വ​റു​ക്കു​ന്പോ​ൾ കൂ​ടു​ത​ൽ എ​ണ്ണ ചേ​രു​ന്ന​തി​നാ​ൽ അ​ത്ത​രം വി​ഭ​വ​ങ്ങ​ളി​ൽ ഉ​യ​ർ​ന്ന ക​ലോ​റി ഉൗ​ർ​ജം അ​ട​ങ്ങി​യി​രി​ക്കു​ന്നു. എ​ണ്ണ​യു​ള​ള വി​ഭ​വ​ങ്ങ​ളി​ലെ​ല്ലാം ഊ​ർ​ജം കൂ​ടു​ത​ലാ​ണ്.

വി​വ​ര​ങ്ങ​ൾ​ക്കു ക​ട​പ്പാ​ട്: ഡോ. ​അ​നി​ത​മോ​ഹ​ൻ
ക്ലി​നി​ക്ക​ൽ ന്യു​ട്രീ​ഷ​നി​സ്റ്റ് & ഡ​യ​റ്റ് ക​ണ്‍​സ​ൾ​ട്ട​ന്‍റ്

Latest News

Corehub Up