Sun, 26 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Wheat House

Kannur

ക​ണ്ണൂ​രി​ന്‍റെ രു​ചി​യും ച​രി​ത്രസാ​ക്ഷി​യു​മാ​യ വീ​റ്റ് ഹൗ​സ് കെ​ട്ടി​ട​വും ഓ​ർ​മ​യാ​കു​ന്നു

ക​ണ്ണൂ​ർ: ഒ​രു കാ​ല​ത്ത് ക​ണ്ണൂ​രി​ന്‍റെ രു​ചി​പ്പെ​രു​മ​യു​ടെ പ​ര്യാ​യ​വും നി​ര​വ​ധി രാ​ഷ്‌​ട്രീ​യ മു​ഹൂ​ർ​ത്ത​ങ്ങ​ളു​ടെ ച​രി​ത്ര​സാ​ക്ഷി​യു​മാ​യ ക​ള​ക്ട​റേ​റ്റി​നു മു​ന്നി​ലെ വീ​റ്റ് ഹൗ​സ് ഹോ​ട്ട​ൽ കെ​ട്ടി​ട​വും ഓ​ർ​മ​യാ​കു​ന്നു. 1966ൽ ​മൂ​ളി​യി​ൽ ഭ​ര​ത​ൻ എ​ന്ന വ്യ​വ​സാ​യി ന​ഗ​ര​മ​ധ്യ​ത്തി​ലെ പ​ഴ​യ ഇ​രു​നി​ല ത​റ​വാ​ട് വീ​ട് വാ​ട​ക​യ്ക്കെ​ടു​ത്ത് ആ​രം​ഭി​ച്ച വീ​റ്റ് ഹൗ​സ് പേ​രി​ലെ വ്യ​ത്യ​സ്ത​കൊ​ണ്ടും രു​ചി​പ്പെ​രു​മ കൊ​ണ്ടും തു​ട​ക്കം മു​ത​ലേ ശ്ര​ദ്ധേ​യ​മാ​യി​രു​ന്നു.​വി​ഭ​വ​ങ്ങ​ളു​ടെ രു​ചി​പ്പെ​രു​മ നു​ക​രാ​ൻ കേ​ര​ള രാ​ഷ്‌​ട്രീ​യ​ത്തി​ലെ മ​ഹാ​ര​ഥ​ൻ​മാ​ർ വ​രെ എ​ത്തു​മാ​യി​രു​ന്നു. മ​റ്റു ഹോ​ട്ട​ലു​ക​ളി​ൽ ഊ​ൺ ഇ​ല​ക​ളി​ലും മ​റ്റു വി​ഭ​വ​ങ്ങ​ൾ സ്റ്റീ​ൽ പ്ലേ​റ്റു​ക​ളി​ലും ന​ൽ​കി വ​രു​ന്പോ​ൾ പി​ഞ്ഞാ​ണ​പാ​ത്ര​ങ്ങ​ളി​ലാ​യി​രു​ന്നു വീ​റ്റ് ഹൗ​സി​ൽ ഭ​ക്ഷ​ണം വി​ള​ന്പി​യി​രു​ന്ന​ത്. വാ​ട​ക​യ്ക്കെ​ടു​ത്ത് ആ​രം​ഭി​ച്ച പ​ഴ​യ ത​റ​വാ​ട് വീ​ട് പി​ന്നീ​ട് മൂ​ളി​യി​ൽ ഭ​ര​ത​ൻ വാ​ങ്ങി.

നി​ര​വ​ധി മു​റി​ക​ളോ​ടെ​യു​ള്ള വീ​റ്റ് ഹൗ​സി​ൽ ഭ​ക്ഷ​ണം ക​ഴി​ക്കാ​ൻ എ​ത്തു​ന്ന​വ​ർ​ക്ക് സ്വ​ന്തം വീ​ട്ടി​ൽ​നി​ന്നും ഭ​ക്ഷ​ണം ക​ഴി​ച്ച​തി​ന്‍റെ അ​നു​ഭൂ​തി​യാ​യി​രു​ന്നു ല​ഭി​ച്ചി​രു​ന്ന​ത്. കെ​ട്ടി​ട​ത്തി​ന്‍റെ സ​വി​ശേ​ഷ​ത​യും ഹോ​ട്ട​ലു​ട​മ​യു​ടെ​യും ജീ​വ​ന​ക്കാ​രു​ടെ​യും ആ​തി​ഥ്യ​മ​ര്യാ​ദ​യു​മാ​യി​രു​ന്നു ഇ​ത്ത​ര​മൊ​രു അ​നു​ഭ​വം ന​ൽ​കി​യി​രു​ന്ന​തെ​ന്ന് വീ​റ്റ് ഹൗ​സു​മാ​യി ഏ​റെ ബ​ന്ധ​മു​ണ്ടാ​യി​രു​ന്ന പൊ​തു​പ്ര​വ​ർ​ത്ത​ക​ൻ പി.​ടി. ജോ​സ് ത​നി​ക്ക് വീ​റ്റ് ഹൗ​സു​മാ​യു​ള്ള ബ​ന്ധ​ത്തെ ഓ​ർ​ത്തെ​ടു​ത്തു പ​റ​ഞ്ഞു. ഉ​ട​മ ഭ​ര​ത​നു​മാ​യി അ​ടു​ത്ത ബ​ന്ധ​മു​ണ്ടാ​യി​രു​ന്നു​വെ​ന്നും താ​ൻ 1977ൽ ​തൃ​ക്ക​രി​പ്പൂ​രി​ൽ മ​ത്സ​രി​ക്കു​ന്പോ​ൾ ഉ​ട​മ ഭ​ര​ത​നാ​യി​രു​ന്നു ത​ന്നെ അ​ദ്ദേ​ഹ​ത്തി​ന്‍റെ കാ​റി​ൽ തൃ​ക്ക​ര​പ്പൂ​രി​ലെ​ത്തി​ച്ച​തെ​ന്നും പി.​ടി. ജോ​സ് പ​റ​ഞ്ഞു.

ക​ണ്ണൂ​ർ ക​ള​ക്ട​റേ​റ്റി​നു മു​ന്നി​ലാ​യു​ള്ള ഹോ​ട്ട​ലി​ൽ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രും സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രും പ​തി​വു​കാ​രാ​യി​രു​ന്നു. മ​ത്സ്യ​വി​ഭ​വ​ത്തോ​ടു കൂ​ടി​യ ഊ​ൺ, ബി​രി​യാ​ണി, നെ​യ്ച്ചോ​ർ, വി​വി​ധ​ത​രം മാം​സ​ക്ക​റി​ക​ൾ എ​ന്നി​വ വീ​റ്റ് ഹൗ​സി​ന്‍റെ പ്ര​ത്യേ​ക​ത​യാ​യി​രു​ന്നു. മു​ക​ൾ നി​ല​യി​ൽ ചെ​റി​യ ഹാ​ളു​ൾ​പ്പ​ടെ ഭ​ക്ഷ​ണം ക​ഴി​ക്കാ​നു​ള്ള സൗ​ക​ര്യ​വും ഇ​വി​ടു​ണ്ടാ​യി​രു​ന്നു.

ക​ണ്ണൂ​രി​ന്‍റെ രാ​ഷ്‌​ട്രീ​യ ച​രി​ത്ര​ത്തി​ലും വീ​റ്റ് ഹൗ​സ് ഇ​ടം പി​ടി​ച്ചി​ട്ടു​ണ്ട്. കേ​ര​ള കോ​ൺ​ഗ്ര​സ്-​എ​മ്മി​ന്‍റെ ആ​ദ്യ​ജി​ല്ലാ​ക​മ്മി​റ്റി ഓ​ഫീ​സ് പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന​ത് വീ​റ്റ് ഹൗ​സി​ന്‍റെ മു​ക​ൾ നി​ല​യി​ലെ പ​തി​നാ​ലാം ന​ന്പ​ർ മു​റി​യി​ലാ​യി​രു​ന്നു. പാ​ർ​ട്ടി സ്ഥാ​പ​ക​ൻ കെ.​എം. മാ​ണി​യു​ൾ​പ്പ​ടെ കേ​ര​ള രാ​ഷ​ട്രീ​യ​ത്തി​ലെ നി​ര​വ​ധി പേ​ർ രാ​ഷ്‌​ട്രീ​യ ച​ർ​ച്ച​ക​ൾ​ക്കും മ​റ്റു​മാ​യി ഇ​വി​ടെ എ​ത്തു​ക​യും ചെ​യ്തി​രു​ന്നു. ജി​ല്ല​യി​ലെ ചി​ല പ്ര​മു​ഖ പാ​ർ​ട്ടി​ക​ൾ​ക്കു​ള്ളി​ലെ നേ​താ​ക്ക​ന്മാ​ർ ത​മ്മി​ലു​ള്ള അ​ഭി​പ്രാ​യ വ്യ​ത്യാ​സ​ങ്ങ​ൾ പ​ല​പ്പോ​ഴും ഒ​ത്തു തീ​ർ​പ്പാ​ക്ക​പ്പെ​ടു​ന്ന​തി​നും വീ​റ്റ് ഹൗ​സി​ന്‍റെ മു​ക​ൾ നി​ല​യി​ലെ തീ​ൻ മേ​ശ​ക​ൾ സാ​ക്ഷ്യം വ​ഹി​ച്ചി​ട്ടു​ണ്ട്.
കോ​വി​ഡി​നെ തു​ട​ർ​ന്ന് 2020ലാ​യി​രു​ന്നു 54 വ​ർ​ഷ​ത്തെ പാ​ര​ന്പ​ര്യ​മു​ള്ള വീ​റ്റ് ഹൗ​സ് ഹോ​ട്ട​ൽ പ്ര​വ​ർ​ത്ത​നം നി​ർ​ത്തി​യ​ത്. ഹോ​ട്ട​ൽ പ്ര​വ​ർ​ത്ത​നം നി​ർ​ത്തി​യെ​ങ്കി​ലും ഹോ​ട്ട​ൽ കെ​ട്ടി​ടം പി​ന്നീ​ടും രാ​ഷ്‌​ട്രീ​യ ശ്ര​ദ്ധാ​കേ​ന്ദ്ര​മാ​യി​രു​ന്നു. ക​ണ്ണൂ​രി​ൽ ന​ട​ന്ന സി​പി​എ​മ്മി​ന്‍റെ 23ാം പാ​ർ​ട്ടി കോ​ൺ​ഗ്ര​സി​ന്‍റെ സം​ഘാ​ട​ക സ​മി​തി ഓ​ഫീ​സാ​യും വീ​റ്റ് ഹൗ​സ് പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു. ഹോ​ട്ട​ൽ ന​ട​ത്തി​ക്കൊ​ണ്ടു പോ​കാ​നാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് കെ​ട്ടി​ടം പൊ​ളി​ക്കു​ന്ന​തെ​ന്ന് ഉ​ട​മ ഡോ. ​ഗി​രീ​ഷ് ദീ​പി​ക​യോ​ട് പ​റ​ഞ്ഞു.

Latest News

Corehub Up