Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Wheelchair

Palakkad

വീ​ൽ​ചെ​യ​ർ റൈ​റ്റ്സ് ഫെ​ഡ​റേ​ഷ​ൻ ഓ​ണാ​ഘോ​ഷം

പാ​ല​ക്കാ​ട്: ഓ​ൾ കേ​ര​ള വീ​ൽ​ചെ​യ​ർ റൈ​റ്റ്സ് ഫെ​ഡ​റേ​ഷ​ൻ ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വീ​ൽ​ചെ​യ​റി​ൽ ക​ഴി​യു​ന്ന ഭി​ന്ന​ശേ​ഷി​ക്കാ​രും കു​ടും​ബാം​ഗ​ങ്ങ​ളും പ​ങ്കെ​ടു​ത്ത ‘പൊ​ന്നോ​ണം 2026’ ല​ക്കി​ടി പോ​ളി​ഗാ​ർ​ഡ​നി​ൽ ന​ട​ന്നു.

പോ​ളി ഗാ​ർ​ഡ​ൻ എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ സി​ജു വി​ത​യ​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ു. ഗാ​യി​ക സ​നി​ക സ​ന്തോ​ഷ് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.എ​കെ​ഡ​ബ്ല്യു​ആ​ർ​എ​ഫ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് നാ​സ​ർ സി​സി​ഒ, സം​സ്ഥാ​ന എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം വാ​സു​ണ്ണി പ​ട്ടാ​ഴി, പ്ര​ദീ​പ് ദാ​മോ​ദ​ര​ൻ, ശ​ശി​കു​മാ​ർ ഗു​ഡ​ല്ലൂ​ർ, അ​ബ്ദു​ൾ ക​രീം മാ​ത്തൂ​ർ, അ​സീ​സ് പ​രു​തൂ​ർ, ഷി​റാ​ഫു​ദ്ദീ​ൻ ഷൊ​ർ​ണൂ​ർ പ്ര​സം​ഗി​ച്ചു. ദി ​പ്രൗ​ഡ് പീ​പ്പി​ൾ ഓ​ഫ് ക​ലാ ചാ​രി​റ്റി കൂ​ട്ട് ഡ​യ​റ​ക്ട​ർ രാ​മ​നു​ണ്ണി പ​ഴ​യ​ന്നൂ​ർ ന​ന്ദി പ​റ​ഞ്ഞു.

International

വീൽചെയറിൽ ബഹിരാകാശയാത്ര നടത്തി മിഷേൽ

ടെ​​​ക്‌​​​സ​​​സ്: ബ​​​ഹി​​​രാ​​​കാ​​​ശ​​​ത്തി​​​ന്‍റെ അ​​​തി​​​രു​​​ക​​​ളി​​​ലേ​​​ക്ക് വീ​​​ല്‍ചെ​​​യ​​​റി​​​ല്‍ ഒ​​​രു എ​​​യ്‌​​​റോ​​​സ്‌​​​പേ​​​സ് എ​​​ൻ​​​ജി​​​നി​​​യ​​​റെ അ​​​യ​​​ച്ച് ച​​​രി​​​ത്ര​​​മെ​​​ഴു​​​തി​​​യി​​​രി​​​ക്കു​​​ക​​​യാ​​​ണ് ആ​​​മ​​​സോ​​​ൺ സ്ഥാ​​​പ​​​ക​​​ൻ ജെ​​​ഫ് ബെ​​​സോ​​​സി​​​ന്‍റെ ബ്ലൂ ​​​ഒ​​​റി​​​ജി​​​ന്‍ ക​​​മ്പ​​​നി.

ജ​​​ര്‍മ​​​നി​​​യി​​​ല്‍നി​​​ന്നു​​​ള്ള മി​​​ഷേ​​​ൽ ബെ​​​ന്താ​​​സ് (33) എ​​​ന്ന വ​​​നി​​​ത​​​യെ​​​യാ​​​ണ് ബ്ലൂ ​​​ഒ​​​റി​​​ജി​​​ന്‍ പേ​​​ട​​​കം ഭൗ​​​മാ​​​ന്ത​​​രീ​​​ക്ഷ​​​ത്തെ​​​യും ബ​​​ഹി​​​രാ​​​കാ​​​ശ​​​ത്തെ​​​യും വേ​​​ർ​​​തി​​​രി​​​ക്കു​​​ന്ന കാ​​​ർ​​​മ​​​ൻ രേ​​​ഖ മ​​​റി​​​ക​​​ട​​​ന്ന് 10 മി​​​നി​​​റ്റു​​​കൊ​​​ണ്ട് സു​​​ര​​​ക്ഷി​​​ത​​​മാ​​​യി ഭൂ​​​മി​​​യി​​​ൽ തി​​​രി​​​ച്ചെ​​​ത്തി​​​ച്ച​​​ത്.

ഇ​​​തോ​​​ടെ വി​​​ല്‍ചെ​​​യ​​​റി​​​ലി​​​രു​​​ന്ന് ബ​​​ഹി​​​രാ​​​കാ​​​ശ​​​യാ​​​ത്ര ന​​​ട​​​ത്തു​​​ന്ന ആ​​​ദ്യ വ്യ​​​ക്തി​​​യെ​​​ന്ന നേ​​​ട്ടം മി​​​ഷേ​​​ൽ സ്വ​​​ന്ത​​​മാ​​​ക്കി.

യൂ​​​റോ​​​പ്യ​​​ന്‍ സ്പേ​​​സ് ഏ​​​ജ​​​ന്‍സി​​​യി​​​ലെ അം​​​ഗ​​​മാ​​​ണു മി​​​ഷേ​​​ല്‌. ജോ ​​​ഹെ​​​യ്‌​​​ഡ്, അ​​​ഡോ​​​ണി​​​സ് പോ​​​രൗ​​​ള്‍സ്, ഹാ​​​ന്‍സ് കോ​​​യി​​​നി​​​ഗ്‌​​​സ്‌​​​മാ​​​ന്‍, നീ​​​ല്‍ മി​​​ല്‍ക്, ജേ​​​സ​​​ണ്‍ സ്റ്റാ​​​ന്‍സ​​​ല്‍ എ​​​ന്നി​​​വ​​​രാ​​​യി​​​രു​​​ന്നു ഈ ​​​ബ​​​ഹി​​​രാ​​​കാ​​​ശ യാ​​​ത്ര​​​യി​​​ല്‍ മി​​​ഷേ​​​ലി​​​ന്‍റെ സ​​​ഹ​​​യാ​​​ത്രി​​​ക​​​ര്‍.

Kerala

തോല്‍ക്കാന്‍ മനസില്ല!, വീല്‍ചെയറിലാണ് റീജയുടെ അങ്കം

മു​​ക്കം (കോ​​ഴി​​ക്കോ​​ട്): മു​​ക്കം ന​​ഗ​​ര​​സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ല്‍ 107 സ്ഥാ​​നാ​​ര്‍ഥി​​ക​​ള്‍ വി​​വി​​ധ ഡി​​വി​​ഷ​​നു​​ക​​ളി​​ല്‍ മ​​ത്സ​​ര​​ത്തി​​നി​​റ​​ങ്ങു​​മ്പോ​​ള്‍ വ്യ​​ത്യ​​സ്ത​​യാ​​യൊ​​രു ആ​​ളും അ​​തി​​ലു​​ണ്ട്... റീ​​ജ തെ​​ക്കേ​​പൊ​​യി​​ല്‍.

വി​​ധി ശ​​രീ​​ര​​ത്തെ ത​​ള​​ര്‍ത്തി​​യെ​​ങ്കി​​ലും മ​​ന​​ക്ക​​രു​​ത്തു​​കൊ​​ണ്ട് വീ​​ല്‍ചെ​​യ​​റി​​ലേ​​റി പ്ര​​തി​​സ​​ന്ധി​​ക​​ളോ​​ടു പ​​ട​​വെ​​ട്ടു​​ന്ന ധീ​​ര വ​​നി​​ത. ക​​യ്യേ​​രി​​ക്ക​​ല്‍ ഡി​​വി​​ഷ​​നി​​ലെ (27) എ​​ന്‍ഡി​​എ സ്ഥാ​​നാ​​ര്‍ഥി​​യാ​​ണ് റീ​​ജ. പ​​ത്താം വ​​യ​​സി​​ല്‍ പോ​​ളി​​യോ രോ​​ഗം ത​​ള​​ര്‍ത്തി​​യ​​താ​​ണ് റീ​​ജ​​യു​​ടെ ച​​ല​​ന​​ശേ​​ഷി​​യും സ്വ​​പ്ന​​ങ്ങ​​ളും. പ​​ക്ഷേ വി​​ധി​​ക്കു മു​​ന്നി​​ല്‍ ത​​ള​​രാ​​ന്‍ ത​​യാ​​റാ​​യി​​ല്ല. ക​​ന്നി​​യ​​ങ്ക​​ത്തി​​നി​​റ​​ങ്ങി​​യ റീ​​ജ വോ​​ട്ടു തേ​​ടി​​യെ​​ത്തു​​ന്ന​​ത് ഇ​​ല​​ക്‌ട്രി​​ക് വീ​​ല്‍ചെ​​യ​​റി​​ലാ​​ണ്.

ശ​​രീ​​ര​​മാ​​കെ ത​​ള​​ര്‍ന്ന​​തോ​​ടെ അ​​ഞ്ചാം ക്ലാ​​സി​​ല്‍ പ​​ഠ​​നം നി​​ര്‍ത്തേ​​ണ്ടി വ​​ന്നു. തു​​ട​​ര്‍ന്ന് കോ​​ഴി​​ക്കോ​​ട് മെ​​ഡി​​ക്ക​​ല്‍ കോ​​ള​​ജി​​ലും സ്വ​​കാ​​ര്യ ആ​​ശു​​പ​​ത്രി​​യി​​ലു​​മാ​​യി ഏ​​റെ നാ​​ള​​ത്തെ ചി​​കി​​ത്സ. കൈ​​ക​​ളു​​ടെ ച​​ല​​ന​​ശേ​​ഷി തി​​രി​​ച്ചു​​കി​​ട്ടി​​യെ​​ങ്കി​​ലും കാ​​ലു​​ക​​ള്‍ക്ക് ഇ​​പ്പോ​​ഴും പി​​ണ​​ക്ക​​മാ​​ണ്. ഇ​​തി​​നി​​ടെ അ​​ച്ഛ​​നെ ന​​ഷ്ട​​മാ​​യി. പ​​ക്ഷാ​​ഘാ​​തം വ​​ന്ന​​തോ​​ടെ അ​​മ്മ​​യ്ക്കു ജോ​​ലി​​ക്ക് പോ​​കാ​​ന്‍ പ​​റ്റാ​​ത്ത അ​​വ​​സ്ഥ.

മ​​ണാ​​ശേ​​രി​​യി​​ല്‍ ത​​യ്യ​​ല്‍ക്ക​​ട ന​​ട​​ത്തി​​യാ​​ണ് റീ​​ജ കു​​ടും​​ബം പു​​ല​​ര്‍ത്തു​​ന്ന​​ത്. കൈ​​കൊ​​ണ്ടു നി​​യ​​ന്ത്രി​​ക്കാ​​ന്‍ സാ​​ധി​​ക്കു​​ന്ന മെ​​ഷീ​​ന്‍ ഉ​​പ​​യോ​​ഗി​​ച്ചാ​​ണ് വ​​സ്ത്ര​​ങ്ങ​​ള്‍ ത​​യ്ക്കു​​ന്ന​​ത്. കാ​​ല​​പ്പ​​ഴ​​ക്ക​​ത്തെ​​ത്തു​​ട​​ര്‍ന്ന് മു​​ച്ച​​ക്ര വാ​​ഹ​​നം ഇ​​ട​​യ്ക്കി​​ടെ പ​​ണി​​മു​​ട​​ക്കു​​ന്നു​​ണ്ട്. അ​​തു​​കൊ​​ണ്ട് ത​​ത്കാ​​ല​​ത്തേ​​ക്കു സു​​ഹൃ​​ത്തി​​ന്‍റെ കാ​​റു​​പ​​യോ​​ഗി​​ച്ചും വോ​​ട്ട് തേ​​ടാ​​ന്‍ നി​​ര്‍ബ​​ന്ധി​​ത​​യാ​​യി​​രി​​ക്കു​​ക​​യാ​​ണ് റീ​​ജ.

Latest News

Corehub Up