Wed, 17 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Where Is The Source

Kozhikode

നി​പ വൈ​റ​സി​ന്‍റെ ഉ​റ​വി​ടം എവിടെ ? ഉത്തരമില്ലാതെ ആ​രോ​ഗ്യ​വ​കു​പ്പ്

കോ​ഴി​ക്കോ​ട്: രാ​മ​നാ​ട്ടു​ക​ര സ്വ​ദേ​ശി​യാ​യ 43 കാ​ര​ന് നി​പ രോ​ഗ​ബാ​ധ​യു​ണ്ടാ​യ​തി​ന്‍റെ ഉ​റ​വി​ടം ക​ണ്ടെ​ത്താ​ന്‍ ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​ര്‍​ക്ക് ഇ​നി​യും ക​ഴി​ഞ്ഞി​ല്ല. കേ​ന്ദ്ര​സം​ഘം പ​രി​ശോ​ധ​ന​ക്കും നി​രീ​ക്ഷ​ണ​ത്തി​നു​മാ​യി എ​ത്തി​യി​ട്ടും അ​വ​ര്‍​ക്കും ഉ​റ​വി​ടം ക​ണ്ടെ​ത്താ​ന്‍ ക​ഴി​ഞ്ഞി​ട്ടി​ല്ല.

ഇ​ക്ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ല്‍ വി​വി​ധ സ​ര്‍​ക്കാ​ര്‍ വ​കു​പ്പു​ക​ളു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ല്‍ വ​വ്വാ​ലു​ക​ളു​ടെ​യും വ​ള​ര്‍​ത്തു​മൃ​ഗ​ങ്ങ​ളു​ടെ​യും സ്ര​വ സാ​മ്പി​ളു​ക​ളും കാ​ഷ്ഠ​വും പ​രി​ശോ​ധ​ന​ക്കാ​യി ശേ​ഖ​രി​ച്ചി​ട്ടു​ണ്ട്. കോ​ഴി​ക്കോ​ട്ടെ നി​പ വൈ​റ​സ് ഉ​റ​വി​ടം ക​ണ്ടെ​ത്താ​നാ​യി​ല്ലെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ എം.​എ​സ്. മാ​ധ​വി​ക്കു​ട്ടി ഇ​ന്ന​ലെ ന​ട​ത്തി​യ വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ വ്യ​ക്ത​മാ​ക്കു​ക​യും ചെ​യ്തു. ത​ന്‍റെ പ​രി​ച​യ​ക്കു​റ​വി​നെ കു​റി​ച്ച് ആ​രോ​ഗ്യ​മ​ന്ത്രി ന​ട​ത്തി​യ പ്ര​സ്താ​വ​ന​യോ​ട് പ്ര​തി​ക​രി​ക്കാ​നി​ല്ലെ​ന്നും എം.​എ​സ്. മാ​ധ​വി​ക്കു​ട്ടി വ്യ​ക്ത​മാ​ക്കി.

താ​ന്‍ ജി​ല്ലാ ക​ള​ക്ട​റാ​ണ്. ത​ന്‍റെ പ​ണി ജി​ല്ല​യി​ലെ വി​വി​ധ വ​കു​പ്പു​ക​ളു​ടെ ഏ​കോ​പ​ന​മാ​ണ്. അ​ത് ഭം​ഗി​യാ​യി നി​ര്‍​വ​ഹി​ക്കാ​ന്‍ ശ്ര​മി​ക്കു​ക​യാ​ണ്. മ​റ്റു കാ​ര്യ​ങ്ങ​ളി​ല്‍ പ്ര​തി​ക​രി​ക്കാ​നി​ല്ലെ​ന്നും ക​ള​ക്ട​ര്‍ പ​റ​ഞ്ഞു.

വ​ള​ര്‍​ത്തുമൃ​ഗ​ങ്ങ​ളു​ടെ സ്ര​വ സാ​മ്പി​ളു​ക​ള്‍ പ​രി​ശോ​ധി​ക്കും

രാ​മ​നാ​ട്ടു​ക​ര​യി​ലെ നി​പ പ്ര​ഭ​വ​കേ​ന്ദ്ര​ത്തി​ന് സ​മീ​പം മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ നി​പ നി​രീ​ക്ഷ​ണ​വും സാ​മ്പി​ള്‍ ശേ​ഖ​ര​ണം ന​ട​ത്തി. ക​ണ്ണൂ​ര്‍ റീ​ജി​യ​ണ​ല്‍ ഡി​സീ​സ് ഡ​യ​ഗ്നോ​സ്റ്റി​ക് ലാ​ബ്, കോ​ഴി​ക്കോ​ട് ആ​നി​മ​ല്‍ ഡി​സീ​സ് ക​ണ്‍​ട്രോ​ള്‍ പ്രോ​ജ​ക്ട് എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ലാ​ണ് സാ​മ്പി​ളു​ക​ള്‍ ശേ​ഖ​രി​ച്ച​ത്. നി​പ പ്ര​ഭ​വ​കേ​ന്ദ്ര​ത്തി​ന്‍റെ അ​ഞ്ചു കി​ലോ​മീ​റ്റ​ര്‍ ചു​റ്റ​ള​വി​ലു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ല്‍ നി​ന്നാ​ണ് പ​രി​ശോ​ധ​ന​യ്ക്കാ​യു​ള്ള സാ​മ്പി​ളു​ക​ള്‍ എ​ടു​ത്ത​ത്. വ​നം​വ​കു​പ്പി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ര​ണ്ടു വ​വ്വാ​ലു​ക​ളു​ടെ സാ​മ്പി​ളു​ക​ള്‍ ശേ​ഖ​രി​ച്ചു.

കൂ​ടാ​തെ ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ലെ വ​ള​ര്‍​ത്തു നാ​യ, പൂ​ച്ച എ​ന്നി​വ​യു​ടെ ര​ക്തം, മൂ​ക്കി​ലെ സ്ര​വം തു​ട​ങ്ങി​യ​വ​യും ശേ​ഖ​രി​ച്ചി​ട്ടു​ണ്ട്. നി​പ പ്ര​ഭ​വ​കേ​ന്ദ്ര​ത്തി​ന് സ​മീ​പ​മു​ള്ള വ​വ്വാ​ലു​ക​ളു​ടെ താ​വ​ള​ങ്ങ​ളി​ല്‍ നി​ന്ന് കാ​ഷ്ഠ​വും പ​രി​ശോ​ധ​ന​യ്ക്കാ​യി എ​ടു​ത്തി​ട്ടു​ണ്ട്. വ​ള​ര്‍​ത്തു​മൃ​ഗ​ങ്ങ​ളി​ലും വ​വ്വാ​ലു​ക​ളി​ലും നി​പ വൈ​റ​സി​ന്‍റെ സാ​ന്നി​ധ്യ​മു​ണ്ടോ എ​ന്ന് ശാ​സ്ത്രീ​യ​മാ​യി ക​ണ്ടെ​ത്തു​ന്ന​തി​നാ​യി സാ​മ്പി​ളു​ക​ള്‍ ഭോ​പ്പാ​ലി​ലെ നാ​ഷ​ണ​ല്‍ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഹൈ ​സെ​ക്യൂ​രി​റ്റി ആ​നി​മ​ല്‍ ഡി​സീ​സ​സ് ലാ​ബി​ലേ​ക്ക് പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ക്കും.

Latest News

Corehub Up