Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : White Protocol

ഇ​​ത് വൈ​​റ്റ് പ്രോ​​ട്ടോ​​ക്കോ​​ൾ!

നെ​​​​റ്റി​​​​യി​​​​ലെ വി​​​​യ​​​​ർ​​​​പ്പു കൊ​​​​ണ്ട് അ​​​​പ്പം ഭ​​​​ക്ഷി​​​​ക്കാ​​​​ൻ പ​​​​റ​​​​ഞ്ഞ ദൈ​​​​വം ത​​​​ന്നെ​​​​യാ​​​​ണ്, മ​​​​നു​​​​ഷ്യ​​​​ൻ അ​​​​പ്പംകൊ​​​​ണ്ടു മാ​​​​ത്ര​​​​മ​​​​ല്ല ജീ​​​​വി​​​​ക്കു​​​​ന്ന​​​​ത് എ​​​​ന്നും പ​​​​റ​​​​ഞ്ഞ​​​​ത്. അ​​​​പ്പ​​​​ത്തി​​​​നും അ​​​​ധ്വാ​​​​ന​​​​ത്തി​​​​നും അ​​​​പ്പു​​​​റ​​​​ത്ത്, മ​​റ്റൊ​​രു അ​​​​ധ്വാ​​​​ന​​​​ത്തെ​​​ക്കു​​​​റി​​​​ച്ച് ഈ​​​​ശോ പ​​​​റ​​​​യാ​​​​റു​​​​ണ്ട്; മ​​​​നു​​​​ഷ്യ​​​​പു​​​​ത്ര​​​​ൻ ന​​​​ൽ​​​​കു​​​​ന്ന നി​​​​ത്യ​​​​ജീ​​​​വ​​​നു വേ​​​​ണ്ടി അ​​​​ധ്വാ​​​​നി​​​​ക്കു​​​​വി​​​​ൻ. നോ​​​​ന്പു​​​​കാ​​​​ലം നി​​​​ത്യ​​​​ജീ​​​​വ​​​​നുവേ​​​​ണ്ടി ജീ​​​​വി​​​​തം ക്ര​​​​മീ​​​​ക​​​​രി​​​​ക്കു​​​​ക​​​​യും പു​​​​ണ്യ​​​​ങ്ങ​​​​ൾ ആ​​​​ർ​​​​ജി​​​​ക്കു​​​​ക​​​​യും പു​​​​ണ്യ​​​​ങ്ങ​​​​ൾ നി​​​​ല​​​​നി​​​​ർ​​​​ത്താ​​നു​​ള്ള ആ​​​​ത്മീ​​​​യ പ​​​​രി​​​​സ്ഥി​​​​തി നേ​​ടി​​യെ​​ടു​​ക്കു​​ക​​യും ചെ​​യ്യേ​​ണ്ട സ​​മ​​യ​​മാ​​ണ്.

ഗ്രീ​​​​ൻ പ്രോ​​​​ട്ടോ​​​​ക്കോ​​​​ൾ എ​​ന്ന​​ത് ഇ​​ന്ന് എ​​ല്ലാ​​യി​​ട​​ത്തും ച​​ർ​​ച്ച ചെ​​യ്യ​​പ്പെ​​ടു​​ന്ന ഒ​​ന്നാ​​ണ​​ല്ലോ. ഞാ​​​​ൻ ക​​​​ഴി​​​​ഞ്ഞ ദി​​​​വ​​​​സ​​​​ങ്ങ​​​​ളി​​​​ൽ സിം​​​​ഗ​​​​പ്പൂരി​​ൽ ധ്യാ​​​​നി​​​​പ്പി​​​​ക്കാ​​​​ൻ ചെ​​​​ന്ന​​​​പ്പോ​​​​ൾ, അ​​​​വി​​​​ടെ വ​​​​ലി​​​​യ ഒ​​​​രു സ​​​​മു​​​​ദ്ര​​ക്കാ​​​​ഴ്ച ഒ​​രു​​ക്കി​​യി​​രി​​ക്കു​​ന്ന​​തു ക​​ണ്ടു. ഒ​​രു കൂ​​റ്റ​​ൻ ചി​​ല്ലുതു​​ര​​ങ്ക​​ത്തി​​ലേ​​ക്കു ന​​മ്മ​​ൾ ക​​യ​​റു​​മ്പോ​​ഴാ​​ണ് ഈ ​​വി​​സ്മ​​യകാ​​ഴ്ച​​ക​​ൾ.

ന​​മ്മു​​ടെ കു​​ടും​​ബാം​​ഗ​​ങ്ങ​​ൾ

ചെ​​​​റി​​​​യ ജെ​​​​ല്ലി​​​​ഫി​​​​ഷ് മു​​​​ത​​​​ൽ വ​​​​ലി​​​​യ സ്രാ​​​​വു​​​​ക​​​​ൾ വ​​​​രെ ക​​​​ട​​​​ൽ വെ​​​​ള്ള​​​​ത്തി​​​​ന്‍റെ അ​​​​തേ പ​​​​രി​​​​സ്ഥി​​​​തി​​​​യി​​​​ൽ കാ​​​​ഴ്ച​​​​ക്കാ​​​​ർ​​​​ക്കു ദൃ​​​​ശ്യ​​​​മാ​​​​കു​​​​ന്ന രീ​​​​തി​​​​യി​​​​ൽ നീ​​ന്തി​​ത്തു​​ടി​​ക്കു​​ന്നു. താ​​ഴെ​​യും മു​​ക​​ളി​​ലും വ​​ശ​​ങ്ങ​​ളി​​ലു​​മൊ​​ക്കെ ക​​ട​​ൽ​​ക്കാ​​ഴ്ച​​ക​​ൾ. സ​​​​മു​​​​ദ്ര​​​​ത്തി​​​​ന്‍റെ ഉ​​​​ള്ളി​​​​ലൂ​​​​ടെ ഒ​​രു ഗ്ലാ​​സ് ട​​ണ​​ലി​​ൽ ക​​ട​​ന്നു​​പോ​​കു​​ന്ന അ​​നു​​ഭ​​വം. കാ​​ഴ്ച ക​​ണ്ടു തീ​​രാ​​റാ​​കു​​മ്പോ​​ൾ സ​​മു​​ദ്ര​​മ​​ലി​​നീ​​ക​​ര​​ണ​​ത്തെ​​ക്കു​​റി​​ച്ചു​​ള്ള ചി​​ല കാ​​ര്യ​​ങ്ങ​​ൾ അ​​വ​​ർ പ​​റ​​യു​​ന്ന​​തു കേ​​ൾ​​ക്കാം. മ​​നു​​ഷ്യ​​ർ സൃ​​ഷ്ടി​​ക്കു​​ന്ന സ​​മു​​ദ്ര​​മ​​ലി​​നീ​​ക​​ര​​ണം മൂ​​ലം ന​​മ്മു​​ടെ കു​​റെ​​യേ​​റെ കു​​ടും​​ബാം​​ഗ​​ങ്ങ​​ൾ വം​​ശ​​നാ​​ശം വ​​ന്നു ന​​ശി​​ച്ചു​​പോ​​യി എ​​ന്നാ​​ണ​​വ​​ർ പ​​റ​​യു​​ന്ന​​ത്.

വം​​ശ​​നാ​​ശം വ​​ന്ന മ​​ത്സ്യ​​ങ്ങ​​ളെ​​യും ക​​ട​​ൽ​​ജീ​​വി​​ക​​ളെ​​യും ന​​മ്മു​​ടെ കു​​ടും​​ബാം​​ഗ​​ങ്ങ​​ൾ എ​​ന്ന​​വ​​ർ വി​​ശേ​​ഷി​​പ്പി​​ക്കു​​ന്ന​​ത് ശ്ര​​ദ്ധേ​​യ​​മാ​​ണ്. ന​​​​മ്മു​​​​ടെ അ​​​​ശ്ര​​​​ദ്ധ​​​​മാ​​​​യ ജീ​​​​വി​​​​ത​​​​രീ​​​​തി​​യാ​​ണ് അ​​വ​​യെ ഇ​​ല്ലാ​​താ​​ക്കി​​യ​​ത്. ക​​ട​​ലി​​ലേ​​ക്കു ത​​ള്ളു​​ന്ന പ്ലാ​​സ്റ്റി​​ക്കു​​ക​​ൾ, ഫാ​​ക്ട​​റി​​ക​​ളി​​ൽ​​നി​​ന്നു പു​​റ​​ന്ത​​ള്ളു​​ന്ന രാ​​സ​​വ​​സ്തു​​ക്ക​​ൾ ഇ​​ങ്ങ​​നെ പ​​ല​​തും സ​​മു​​ദ്ര​​ജല​​ത്തി​​ന്‍റെ പ​​വി​​ത്ര​​ത​​യെ ഇ​​ല്ലാ​​താ​​ക്കി വി​​ഷ​​മ​​യ​​മാ​​ക്കു​​ന്നു. സ​​​​മു​​​​ദ്ര​​​​ത്തി​​​​ന്‍റെ ദൈ​​​​വം സൃ​​​​ഷ്ടി​​​​ച്ച അ​​​​വ​​​​സ്ഥ തി​​​​രി​​​​ച്ചു​​​​പി​​​​ടി​​​​ക്കാ​​നാ​​യി നി​​​​രീ​​​​ശ്വ​​​​ര രാ​​​​ജ്യ​​​​ങ്ങ​​​​ൾ പോ​​​​ലും ഗ്രീ​​​​ൻ പ്രോ​​​​ട്ടോ​​​​ക്കോ​​​​ൾ അ​​​​ല്ലെ​​​​ങ്കി​​​​ൽ ബ്ലൂ ​​​​പ്രോ​​​​ട്ടോ​​​​ക്കോ​​​​ൾ എ​​​​ന്ന ശാ​​​​സ്ത്രീ​​​​യ​​​​മാ​​​​യ പ​​​​ദ്ധ​​​​തി​​​​ വഴി ശ്ര​​​​മി​​​​ക്കു​​​​ന്ന​​തി​​ന്‍റെ നേ​​ർ​​ക്കാ​​ഴ്ച​​യാ​​ണി​​ത്.

തി​രി​ച്ചു​ന​ട​ക്കാം

നോ​​​​ന്പു​​​​കാ​​​​ലം അ​​​​തു​​​​പോ​​​​ലെ വി​​ശ്വാ​​സി​​ക​​ൾ​​ക്കു ന​​ൽ​​ക​​പ്പെ​​ട്ടി​​ട്ടു​​ള്ള ഒ​​​​രു വൈ​​​​റ്റ് പ്രോ​​​​ട്ടോ​​​​ക്കോ​​​​ൾ ആ​​​​ണ്. ദൈ​​​​വം മ​​​​നു​​​​ഷ്യ​​​​നെ സൃ​​​​ഷ്ടി​​​​ച്ച അ​​​​തേ ആദിമ പ​​​​രി​​​​സ്ഥി​​​​തി​​​​യി​​​​ലേ​​​​ക്കു മ​​​​നു​​​​ഷ്യ​​​​നെ തി​​​​രി​​​​ച്ചു​​​​ കൊ​​​​ണ്ടുപോ​​​​കാ​​നു​​ള്ള അ​​വ​​സ​​രം. ദൈ​​​​വ​​​​സ്നേ​​​​ഹ​​​​ത്തി​​​​ന്‍റെ അ​​​​നു​​​​ഭ​​​​വ​​ത​​​​ല​​​​ങ്ങ​​​​ളെ മ​​​​നു​​​​ഷ്യ​​​​ൻ അ​​​​നു​​​​സ്മ​​​​രി​​​​പ്പി​​​​ക്കു​​​​ക​​​​യും ജീ​​​​വി​​​​ത​​​​ത്തെ സു​​​​വി​​​​ശേ​​​​ഷവി​​​​ഹി​​​​ത​​​​മാ​​​​യി സാ​​​​ർ​​​​വ​​പ​​​​രി​​​​സ്ഥി​​​​തിബ​​​​ന്ധി​​​​യാ​​​​യി വീ​​​​ണ്ടും പു​​​​നഃക്ര​​​​മീ​​​​ക​​​​രി​​​​ക്കു​​ക​​യും ചെ​​യ്യു​​ന്ന​​താ​​ണ് വൈ​​റ്റ് പ്രോ​​ട്ടോ​​ക്കോ​​ൾ.

പ​​​​ഴ​​​​യ പ​​​​രി​​​​സ്ഥി​​​​തി​​​​യി​​​​ലേ​​​​ക്കു ന​​​​മു​​​​ക്കു തി​​​​രി​​​​ച്ചുപോ​​​​കാ​​​​ൻ ക​​​​ഴി​​​​യും എ​​​​ന്നു​​​​ള്ള വ​​​​ലി​​​​യ ഒ​​​​രു അ​​​​നു​​​​ഭ​​​​വ​​ജ്ഞാ​​​​നം ഫ്രാ​ൻ​സി​സ് അ​സീ​സി അ​ട​ക്ക​മു​ള്ള വി​​​​ശു​​​​ദ്ധ​​​​രു​​​​ടെ ജീ​​​​വി​​​​ത​​​​ത്തി​​​​ൽ​​നി​ന്നു വാ​​​​യി​​​​ച്ചെ​​​​ടു​​​​ക്കാ​​​​ൻ ക​​​​ഴി​​​​യും. നോ​​​​ന്പു​​​​കാ​​​​ല​​ത്ത് വി​​​​ശു​​​​ദ്ധ​​​​രു​​​​ടെ ജീ​​​​വി​​​​തരീ​​​​തി​​​​ക​​​​ളെ​​ മ​​​​ന​​സി​​​​ലാ​​​​ക്കു​​​​ക​​​​യും വാ​​​​യി​​​​ക്കു​​​​ക​​​​യും ചെ​​യ്യാം. സു​​​​വി​​​​ശേ​​​​ഷസ്നേ​​​​ഹ​​ത്താ​​ൽ ലോ​​​​ക​​​​ത്തെ സ​​​​മീ​​​​പി​​​​ക്കു​​​​ക​​​​യും ഈ​​ശോ​​യു​​ടെ ആ ​​സ്നേ​​ഹം മ​​​​ര​​​​ങ്ങ​​​​ൾ​​​​ക്കും മ​​​​ത്സ്യ​​​​ങ്ങ​​​​ൾ​​​​ക്കും മ​​​​നു​​​​ഷ്യ​​​​ർ​​​​ക്കും എ​​​​ല്ലാ​​​​വ​​​​ർ​​​​ക്കും അ​​​​നു​​​​ഭ​​​​വ​​​​വേ​​​​ദ്യ​​മാ​​ക്കു​​ക​​യും ചെ​​യ്യാം.

ഈ​​യൊ​​രു സാ​​​​ക്ഷ്യ​ജീ​​​​വി​​​​തം വൈ​​​​റ്റ് പ്രോ​​​​ട്ടോ​​​​ക്കോ​​​​ളി​​​​ന്‍റെ ഒ​​​​ഴി​​​​ച്ചു​​​​കൂ​​​​ടാ​​​​നാ​​​​വാ​​​​ത്ത ഘ​​​​ട​​​​ക​​​​മാ​​​​ണ്. പ​​​​ഴ​​​​യ പ​​​​രി​​​​ശു​​​​ദ്ധി​​​​യി​​​​ലേ​​​​ക്കു തി​​​​രി​​​​ച്ചുന​​​​ട​​​​ക്കാ​​ൻ ദൈ​​​​വം ന​​​​മ്മ​​​​ളെ അ​​​​നു​​​​ഗ്ര​​​​ഹി​​​​ക്ക​​​​ട്ടെ. പ്ര​​കൃ​​തി ന​​മ്മു​​ടെ വീ​​ടാ​​ണെ​​ന്ന ബോ​​ധ്യ​​ത്തോ​​ടെ അ​​തി​​നോ​​ടു പെ​​രു​​മാ​​റാം.

Latest News

Corehub Up