ചങ്ങരംകുളം: വീശിയടിച്ച കനത്ത കാറ്റിലും മഴയിലും ചങ്ങരംകുളം മേഖലയില്‍ വ്യാപകനാശം. സ്കൂളിന്റെ മേല്‍ക്കൂരയിലെ ഓടുകള്‍ നിലംപതിച്ചു. സ്കൂള്‍ മുറ്റത്ത് നിന്നിരുന്ന ബദാം മരം കടപുഴകി വീണു.100-ലധികം വിദ്യാര്‍ഥികള്‍ പഠിക്കുന്ന ചിയ്യാനൂര്‍ എഎല്‍പി സ്കൂളിന്റെ മേല്‍ക്കൂരയാണ് തകര്‍ന്നത്. അപകടം രാത്രിയായതിനാല്‍ വലിയ ദുരന്തം ഒഴിവായി. നിരവധി തെങ്ങുകളും വൈദ്യുതി പോസ്റ്റുകളും തകര്‍ന്നിട്ടുണ്ട്.
പ്രദേശത്ത് വൈദ്യുതി വിതരണവും തടസപ്പെട്ടു. മേലെപുരക്കല്‍ വിജയ്കൃഷ്ണന്റെ വീടിന് മുകളില്‍ മരം വീണ് വീടിന് നാശം സംഭവിച്ചിട്ടുണ്ട്. മടത്തില്‍ വളപ്പില്‍ അസിയുടെ വീടിന് സമീപത്തെ തേക്ക് റോഡിലേക്ക് വീണ് ഗതാഗതം മുടങ്ങി.
കല്ലേപ്ര ബാലകൃഷ്ണന്, മേലെപുരക്കല്‍ ഭാസ്കരന്, മഠത്തില്‍ വളപ്പില്‍ യൂസു, മേലേപുരക്കല്‍ ഷിബില്‍ എന്നിവരുടെ വീട്ടിലെയും മരങ്ങള്‍ പൊട്ടിവീണു. ഇവരുടെ വീടിന് മുന്നില്‍ വൈദ്യുതി പോസ്റ്റും മരങ്ങളും പൊട്ടിവീണ് ഗതാഗതം പൂര്‍ണമായും മുടങ്ങിയിട്ടുണ്ട്. കോക്കൂര്‍ മന്നിങ്ങല്‍ ശിവന്റെ വീടിന് മുകളില്‍ തെങ്ങ് വീണ് വീടിന് കേടുപാടും സംഭവിച്ചു.