Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Widespread Theft

Pathanamthitta

അ​ടൂ​രി​ലും പ​രി​സ​ര​ങ്ങ​ളി​ലും വ്യാ​പ​ക മോ​ഷ​ണം

അ​ടൂ​ർ: അ​ടൂ​ർ കേ​ന്ദ്രീ​ക​രി​ച്ച് ഞാ​യ​റാ​ഴ്ച രാ​ത്രി വ്യാ​പ​ക മോ​ഷ​ണ​വും മോ​ഷ​ണ​ശ്ര​മ​ങ്ങ​ളും. ആ​രാ​ധ​നാ​ല​യ​ങ്ങ​ളി​ലെ വ​ഞ്ചി​ക​ൾ കു​ത്തി​ത്തു​റ​ന്ന് പ​ണം അ​പ​ഹ​രി​ച്ചും സ്ഥാ​പ​ന​ങ്ങ​ളു​ടെ പൂ​ട്ട് ത​ക​ർ​ത്തും മോ​ഷ്ടാ​ക്ക​ൾ വി​ല​സു​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ ഏ​താ​നും ദി​വ​സ​ങ്ങ​ളാ​യി അ​ടൂ​ർ മേ​ഖ​ല​യി​ൽ ന​ട​ന്നു​വ​രു​ന്ന മോ​ഷ​ണ​ങ്ങ​ളു​ടെ തു​ട​ർ​ച്ച​യാ​ണ് ഞാ​യ​റാ​ഴ്ച രാ​ത്രി​യി​ലും ഉ​ണ്ടാ​യ​തെ​ന്ന് ക​രു​തു​ന്നു. ടൗ​ൺ മേ​ഖ​ല​യ്ക്കു പു​റ​ത്ത് കൊ​ടു​മ​ൺ, ച​ന്ദ​ന​പ്പ​ള്ളി ഭാ​ഗ​ങ്ങ​ളി​ലും ക​ഴി​ഞ്ഞ രാ​ത്രി മോ​ഷ​ണ​ങ്ങ​ളു​ണ്ടാ​യി.

പ​റ​ക്കോ​ട് അ​വ​റു​വേ​ലി​ൽ ഭ​ദ്ര​കാ​ളി ദേ​വി​ക്ഷേ​ത്ര​ത്തി​ന്‍റെ കി​ഴ​ക്കേ റോ​ഡ​രി​കി​ലു​ള്ള വ​ഞ്ചി കു​ത്തി​ത്തു​റ​ന്ന് പ​ണം അ​പ​ഹ​രി​ച്ചു.​ബി​വ​റേ​ജ​സ് കോ​ർ​പ​റേ​ഷ​ൻ കൊ​ടു​മ​ൺ ഔ​ട്ട് ലെറ്റിന്‍റെ പൂ​ട്ട് പൊ​ളി​ച്ച് മ​ദ്യ​വും ബി​യ​റും മോ​ഷ്ടി​ച്ചു.

കൊ​ടു​മ​ൺ എം​ജി​എം സ്കൂ​ളി​ന് സ​മീ​പ​മു​ള്ള കു​രി​ശ​ടി​യി​ലും മോ​ഷ​ണം ന​ട​ന്നു.​ച​ന്ദ​ന​പ്പ​ള്ളി സെ​ന്‍റ് ജോ​ർ​ജ് തീ​ർ​ഥാ​ട​ന ക​ത്തോ​ലി​ക്കാ പ​ള്ളി​യു​ടെ മു​ൻ​വ​ശ​ത്തെ ര​ണ്ട് വ​ഞ്ചി​ക​ൾ കു​ത്തിത്തു​റ​ന്ന് പ​ണം അ​പ​ഹ​രി​ച്ചു.

മോ​ഷ​ണ​ശ്ര​മ​വും വ്യാ​പ​കം

പ​റ​ക്കോ​ട് സെ​ന്‍റ് പീ​റ്റേ​ഴ്സ് ആ​ൻ​ഡ് സെ​ന്‍റ് പോ​ൾ​സ് ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യു​ടെ വ​ഞ്ചി​യു​ടെ ഗ്ലാ​സ് ത​ക​ർ​ത്ത​ശേ​ഷം വ​ഞ്ചി കു​ത്തി​പ്പൊ​ളി​ക്കാ​ൻ ശ്ര​മം ന​ട​ന്നു. പ​ന്നി​വി​ഴ പീ​ടി​ക​യി​ൽ ദേ​വീക്ഷേ​ത്ര​ത്തി​ലെ വ​ഞ്ചി കു​ത്തി​ത്തു​റ​ന്ന് പ​ണം അ​പ​ഹ​രി​ക്കാ​ൻ ശ്ര​മി​ച്ചു.

അ​ടൂ​ർ ടൗ​ൺ യു​പി സ്കൂ​ളി​ലെ ഓ​ഫീ​സ് മു​റി​യു​ടെ വാ​തി​ലി​ന്‍റെ പൂ​ട്ട് തു​റ​ക്കാ​നും ശ്ര​മി​ച്ചു.മു​ല്ലൂ​ർ​കു​ള​ങ്ങ​ര ദേ​വി​ക്ഷേ​ത്ര​ത്തി​ലെ ക​നാ​ൽ ജം​ഗ്ഷ​നി​ൽ റോ​ഡ​രി​കി​ലു​ള്ള വ​ഞ്ചി​യും കു​ത്തി​ത്തു​റ​ക്കാ​ൻ ശ്ര​മി​ച്ചു. പൂ​ട്ട് പൊ​ളി​ച്ചെ​ങ്കി​ലും വ​ഞ്ചി​യി​ൽ പ​ണം നി​ക്ഷേ​പി​ക്കു​ന്ന ഭാ​ഗ​ത്തെ ലോ​ക്ക​റി​ന് സ​മാ​ന​മാ​യ പൂ​ട്ട് പൊ​ളി​ക്കാ​ൻ മോ​ഷ്ടാ​ക്ക​ൾ​ക്കാ​യി​ല്ല.

Latest News

Corehub Up