Tue, 14 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : WifeDead

കു​ടും​ബ​വ​ഴ​ക്ക്; ഭ​ർ​ത്താ​വ് ഭാ​ര്യ​യെ വെ​ടി​വ​ച്ചു​കൊ​ന്നു

ല​ക്നോ: കു​ടും​ബ​വ​ഴ​ക്കി​നി​ടെ ഭാ​ര്യ​യെ വെ​ടി​വെ​ച്ചു​കൊ​ന്ന ഭ​ർ​ത്താ​വ് ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ചു. ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​രം ഷാ​ജ​ഹാ​ൻ​പൂ​രി​ലെ മ​ഹോ​ളി​യ വീ​ര​ൻ ഗ്രാ​മ​ത്തി​ലു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ ല​ക്ഷ്മി (60) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

ഇ​വ​രു​ടെ ഭ​ർ​ത്താ​വ് ഹ​ർ​പാ​ൽ ഗു​രു​ത​ര പ​രി​ക്കു​ക​ളോ​ടെ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ക​യാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ഇ​രു​വ​രും ത​മ്മി​ലു​ള്ള ത​ർ​ക്കം രൂ​ക്ഷ​മാ​യ​തോ​ടെ ഹ​ർ​പാ​ൽ കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന പി​സ്റ്റ​ൾ ഉ​പ​യോ​ഗി​ച്ച് ല​ക്ഷ്മി​ക്ക് നേ​രെ വെ​ടി​യു​തി​ർ​ക്കു​ക​യാ​യി​രു​ന്നു.

വെ​ടി​യേ​റ്റ ല​ക്ഷ്മി സം​ഭ​വ​സ്ഥ​ല​ത്തു​ത​ന്നെ മ​ര​ണ​പ്പെ​ട്ടു. ഇ​തി​ന് പി​ന്നാ​ലെ ഹ​ർ​പാ​ൽ ഇ​തേ തോ​ക്ക് ഉ​പ​യോ​ഗി​ച്ച് സ്വ​യം വെ​ടി​യു​തി​ർ​ക്കു​ക​യാ​യി​രു​ന്നു. ല​ക്ഷ്മി​യു​ടെ മൃ​ത​ദേ​ഹം ഇ​ൻ​ക്വ​സ്റ്റ് ന​ട​പ​ടി​ക​ൾ​ക്ക് ശേ​ഷം പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നാ​യി ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി

Latest News

Corehub Up