Sat, 31 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : WifeDies

ഭർത്താവ് പിന്നോട്ടെടുത്ത കാറിടിച്ച് ഭാര്യക്കു ദാരുണാന്ത്യം

കി​ട​ങ്ങൂ​ർ: ഭ​ർ​ത്താ​വ് പി​ന്നോ​ട്ടെ​ടു​ത്ത കാ​റിടിച്ച് ഭാ​ര്യ മ​രി​ച്ചു. കി​ട​ങ്ങൂ​ർ സൗ​ത്ത് പ​ട്ടേ​രി​ൽ ശോ​ഭ​ന കു​മാ​രി (66) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ ഉ​ച്ച​യ്ക്കാ​യി​രു​ന്നു സം​ഭ​വം. ഇ​രു​വ​രും യാ​ത്ര​പോ​യ​ശേ​ഷം മ​ട​ങ്ങി​യ​ത്തി​യ​പ്പോ​ഴാ​യി​രു​ന്നു അ​പ​ക​ടം.

വീ​ട്ടി​ലെ​ത്തി​യ​പ്പോ​ൾ ശോ​ഭ​നാ​കു​മാ​രി പു​റ​ത്തി​റ​ങ്ങി​യ​തി​നെ​ത്തു​ട​ർ​ന്ന് ഭർത്താവ് കാ​ർ പി​ന്നോ​ട്ടെ​ടു​ത്ത് പോ​ർ​ച്ചി​ൽ പാ​ർ​ക്ക് ചെ​യ്യു​ന്ന​തി​നി​ടെ നി​യ​ന്ത്ര​ണം വി​ട്ടു മു​റ്റ​ത്തു​ണ്ടാ​യി​രു​ന്ന ജീ​പ്പി​ലും പോ​ർ​ച്ചി​ന്‍റെ തൂ​ണി​ലും ഇ​ടി​ച്ച​ശേ​ഷം സ​മീ​പ​ത്തു​ണ്ടാ‍യി​രു​ന്ന ശോ​ഭ​ന​കു​മാ​രി​യെ​യും ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

നി​ല​ത്തു​വീ​ണ ശോ​ഭ​ന​കു​മാ​രി​യു​ടെ ദേ​ഹ​ത്ത് കാ​റി​ന്‍റെ ച​ക്ര​ങ്ങ​ൾ ക​യ​റി​. നി​ല​വി​ളികേ​ട്ട് ഓ​ടി​യെ​ത്തി​യ സ​മീ​പ​വാ​സി​ക​ൾ കാ​ർ ഉ​യ​ർ​ത്തി നീ​ക്കി​യാ​ണ് ശോ​ഭ​ന കു​മാ​രി​യെ പു​റ​ത്തെ​ടു​ത്ത​ത്. തു​ട​ർ​ന്ന് ചേ​ർ​പ്പു​ങ്ക​ലി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. ശോ​ഭ​ന കു​മാ​രി കി​ട​ങ്ങൂ​ർ ഭാ​ര​തീ​യ വി​ദ്യാ​മ​ന്ദി​ര​ത്തി​ലെ റി​ട്ട​. ഹെ​ഡ്മി​സ്ട്ര​സ് ആ​യി​രു​ന്നു.

കി​ട​ങ്ങൂ​ർ പൊലിസ് സ്ഥ​ല​ത്തെ​ത്തി മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. സം​സ്കാ​രം പി​ന്നീ​ട്. ഭ​ർ​ത്താ​വ് മു​ര​ളീ​ധ​ര​ൻ പി​ള്ള (റി​ട്ട. പി​ഡ​ബ്ല്യു​ഡി ഉ​ദ്യോ​ഗ​സ്ഥ​ൻ). മ​ക്ക​ൾ: ഡോ. ​ശു​ഭ​ല​ക്ഷ്മി, സു​ജാ ല​ക്ഷ്മി. മ​രു​മ​ക്ക​ൾ: അ​ജി​ത്ത് (പു​ളി​ങ്കു​ന്ന്), പ്ര​വീ​ൺ ശേ​ഖ​ർ (വൈ​ക്കം).

Latest News

Corehub Up