ലണ്ടന്‍: ഇംഗ്ലീഷ് എഫ്എ കപ്പ് ഫുട്ബോളില്‍ ആഴ്സണല്‍ എഫ്സി അഞ്ചാം റൗണ്ടില്‍.
നാലാം റൗണ്ടില്‍ വിഗാന് അത്ലറ്റിക്കിനെ മറുപടിയില്ലാത്ത നാലു ഗോളിനു തകര്‍ത്താണ് ഗണ്ണേഴ്സിന്റെ മുന്നേറ്റം.
നോനി മദുകെ (11), ഗബ്രിയേല്‍ മാര്‍ട്ടിനെല്ലി (18), ഗബ്രിയേല്‍ ജീസസ് (27) എന്നിവര്‍ ആഴ്സണലിനായി ലക്ഷ്യംകണ്ടു. ഇതിനിടെ ജാക്ക് ഹണ്ടിന്റെ (23) സെല്‍ഫ് ഗോളും എത്തി.