Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Wild Animal

Malappuram

വ​ന്യ​മൃ​ഗ ശ​ല്യ​ം: ഗൂ​ഢ​ല്ലൂ​ർ, പ​ന്ത​ല്ലൂ​ർ താ​ലൂ​ക്കു​ക​ളി​ൽ ഹ​ർ​ത്താ​ൽ പൂ​ർ​ണം

എ​ട​ക്ക​ര: രൂ​ക്ഷ​മാ​യ വ​ന്യ​മൃ​ഗ ശ​ല്യ​ത്തെ​ത്തു​ട​ർ​ന്ന് നീ​ല​ഗി​രി ജി​ല്ല​യി​ലെ ഗൂ​ഢ​ല്ലൂ​ർ, പ​ന്ത​ല്ലൂ​ർ താ​ലൂ​ക്കു​ക​ളി​ൽ പ്ര​ഖ്യാ​പി​ച്ച 48 മ​ണി​ക്കൂ​ർ ഹ​ർ​ത്താ​ൽ സ​ന്പൂ​ർ​ണ​മാ​യി. കാ​ട്ടാ​ന, ക​ടു​വ തു​ട​ങ്ങി​യ വ​ന്യ​മൃ​ഗ​ങ്ങ​ളു​ടെ ആ​ക്ര​മ​ണ​ത്തി​ൽ മ​നു​ഷ്യ​ജീ​വ​നു​ക​ൾ പൊ​ലി​യു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് വി​വി​ധ രാ​ഷ‌്ട്രീ​യ ക​ക്ഷി​ക​ളു​ടെ​യും വ്യാ​പാ​രി​ക​ളു​ടെ​യും പൊ​തു​ജ​ന​ങ്ങ​ളു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ 48 മ​ണി​ക്കൂ​ർ ഹ​ർ​ത്താ​ൽ പ്ര​ഖ്യാ​പി​ച്ച​ത്.

വ്യാ​ഴാ​ഴ്ച ആ​രം​ഭി​ച്ച ഹ​ർ​ത്താ​ൽ വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം വ​രെ പൂ​ർ​ണ​മാ​യി​രു​ന്നു. ക​ട​ക​ന്പോ​ള​ങ്ങ​ളും ഓ​ഫീ​സു​ക​ളും അ​ട​ഞ്ഞു​കി​ട​ന്നു. തേ​യി​ല​ത്തോ​ട്ട​ങ്ങ​ളും തേ​യി​ല ഫാ​ക്ട​റി​ക​ളും പെ​ട്രോ​ൾ പ​ന്പു​ക​ളും പ്ര​വ​ർ​ത്തി​ച്ചി​ല്ല. ഹോ​ട്ട​ലു​ക​ൾ പോ​ലും തു​റ​ന്ന് പ്ര​വ​ർ​ത്തി​ച്ചി​ല്ല.

കേ​ര​ള​ത്തി​ൽനി​ന്നു​ള്ള വാ​ഹ​ന​ങ്ങ​ളോ​ട് ഹ​ർ​ത്താ​ലി​ൽ സ​ഹ​ക​രി​ക്ക​ണ​മെ​ന്ന് സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ൾ വ​ഴി അ​റി​യി​പ്പു​ണ്ടാ​യി​രു​ന്നു. ഇ​തി​നു പു​റ​മേ ത​മി​ഴ്നാ​ട്ടി​ലേ​ക്കു​ള്ള യാ​ത്ര​ക​ൾ ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് മ​ല​പ്പു​റം ക​ള​ക്‌ട​റു​ടെ​യും അ​റി​യി​പ്പു​ണ്ടാ​യി​രു​ന്നു.

എ​ന്നാ​ൽ ഹ​ർ​ത്താ​ലി​ന്‍റെ വി​വ​ര​മ​റി​യാ​തെ നി​ര​വ​ധി വാ​ഹ​ന​ങ്ങ​ളാ​ണ് ഓ​ണാ​വ​ധി​യാ​യ​തി​നാ​ൽ കേ​ര​ള​ത്തി​ൽനി​ന്ന് ത​മി​ഴ്നാ​ട് ക​യ​റി​യ​ത്. വ്യാ​ഴാ​ഴ്ച വൈ​കി​ട്ട് കേ​ര​ള​ത്തി​ൽനി​ന്ന് നാ​ടു​കാ​ണി​യി​ലെ​ത്തി​യ വാ​ഹ​ന​ങ്ങ​ൾ​ക്ക് നേ​രേ ക​ല്ലേ​റും അ​ക്ര​മ​വു​മു​ണ്ടാ​യി. ഇ​തേ​ത്തു​ട​ർ​ന്ന് കേ​ര​ള പൊ​ലി​സ് വ​ഴി​ക്ക​ട​വ് ആ​ന​മ​റി​യി​ൽ ത​മി​ഴ്നാ​ട്, ക​ർ​ണാ​ട​ക സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്കു​ള്ള വാ​ഹ​ന​യാ​ത്ര​ക്കാ​രെ ത​ട​ഞ്ഞ് മ​ട​ക്കി​വി​ടു​ക​യും ചെ​യ്തു.

വ​ന്യ​മൃ​ഗ ശ​ല്യം മൂ​ലം ദു​രി​ത​ത്തി​ലാ​യ ഗൂ​ഢ​ല്ലൂ​രി​ലെ ജ​ന​ങ്ങ​ളു​ടെ സ​മ​രം വി​ജ​യി​ക്ക​ണ​മെ​ങ്കി​ൽ മ​ല​യാ​ളി​ക​ളു​ടെ സ​ഹ​ക​ര​ണം ആ​വ​ശ്യ​മാ​ണെ​ന്നും അ​വ​ർ പ​റ​ഞ്ഞു. ഒ​രാ​ഴ്ചയ്ക്കി​ടെ ര​ണ്ട് പേ​രാ​ണ് ഗൂ​ഢ​ല്ലൂ​ർ താ​ലൂ​ക്കി​ൽ ന​ര​ഭോ​ജി ക​ടു​വ​യു​ടെ ഇ​ര​ക​ളാ​യ​ത്. സ​മ​രം ന​ട​ക്കു​ന്ന വ്യാ​ഴാ​ഴ്ച ഗൂ​ഢ​ല്ലൂ​ർ ടൗ​ണി​ൽ വ​രെ കാ​ട്ടാ​ന​ക​ളെ​ത്തി​യി​രു​ന്നു. വ​ന്യ​മൃ​ഗ ശ​ല്യം​മൂ​ലം നീ​ല​ഗി​രി താ​ലൂ​ക്കി​ൽ ജ​ന​ജീ​വി​തം ദു​ഃസ​ഹ​മാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് എ​ല്ലാ​വ​രു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ 48 മ​ണി​ക്കൂ​ർ ഹ​ർ​ത്താ​ൽ ന​ട​ത്തി​യ​ത്.

District News

വ​ന്യ​മൃ​ഗ​ഭീ​ഷ​ണി: മ​ല​യോ​ര​ഗ്രാ​മ​ങ്ങ​ൾ വി​സ്മൃ​തി​യി​ലേ​ക്ക്

വ​ട​ക്ക​ഞ്ചേ​രി: പ്രി​യ​പ്പെ​ട്ട സ്ഥാ​നാ​ർ​ഥി​ക​ളേ, രാ​ഷ്ട്രീ​യ പാ​ർ​ട്ടി നേ​തൃ​ത്വ​ങ്ങ​ളേ, ജ​ന​പ്ര​തി​നി​ധി​ക​ളെ ആ​ന ഉ​ൾ​പ്പെ​ടെ​യു​ള്ള വ​ന്യ​മൃ​ഗ ശ​ല്യ​ത്തി​ൽ മ​ല​യോ​ര ഗ്രാ​മ​ങ്ങ​ൾ പ​ല​തും ഇ​ല്ലാ​താ​കു​ന്നു.

തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ വോ​ട്ടു​ചെ​യ്യാ​ൻ ഇ​നി മ​ല​യോ​ര​ത്ത് അ​ധി​ക​മാ​രു​മു​ണ്ടാ​കി​ല്ല. ശേ​ഷി​ക്കു​ന്ന കു​ടും​ബ​ങ്ങ​ളു​ടെ ദു​രി​ത​ങ്ങ​ൾ നേ​രി​ട്ടു മ​ന​സി​ലാ​ക്കി പ്ര​തി​വി​ധി​പ​റ​ഞ്ഞ് വോ​ട്ടു ചോ​ദി​ക്കൂ. ഈ ​തെ​ര​ഞ്ഞെ​ടു​പ്പു സ​മ​യ​ത്ത​ല്ലാ​തെ പി​ന്നെ എ​പ്പോ​ഴാ​ണ് നി​ങ്ങ​ൾ ഇ​വ​രു​ടെ വേ​ദ​ന​ക​ളും ക​ഷ്ട​പ്പാ​ടു​ക​ളും കാ​ണു​ക.

ആ​ല​ത്തൂ​ർ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ കി​ഴ​ക്ക​ഞ്ചേ​രി പ​ഞ്ചാ​യ​ത്തി​ൽ​പ്പെ​ടു​ന്ന ചൂ​രു​പാ​റ, മ​ണ്ണെ​ണ്ണ​ക്ക​യം, ക​വി​ളു​പ്പാ​റ, ഓ​ടം​തോ​ട് തു​ട​ങ്ങി​യ മ​ല​യോ​ര ഗ്രാ​മ​ങ്ങ​ളി​ൽ പ​ല​യി​ട​ത്തും താ​മ​സ​മു​ള്ള വീ​ടു​ക​ൾ നാ​മ​മാ​ത്ര​മാ​യി ചു​രു​ങ്ങി.

ചൂ​രു​പ്പാ​റ​യി​ൽ മു​പ്പ​തി​ലേ​റെ വീ​ടു​ക​ളു​ണ്ടാ​യി​രു​ന്ന​ത് ഇ​പ്പോ​ൾ ര​ണ്ടു​വീ​ട് മാ​ത്ര​മാ​ണ് ശേ​ഷി​ച്ചി​ട്ടു​ള്ള​ത്. ആ​ന​യെ​പേ​ടി​ച്ച് എ​ല്ലാ​വ​രും​ത​ന്നെ മ​റ്റു സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് താ​മ​സം മാ​റി.

മ​ല​യോ​ര​ത്ത് നാ​ലും അ​ഞ്ചും ഏ​ക്ക​ർ ഭൂ​മി​യു​ള്ള​വ​ർ ആ​ന​യെ പേ​ടി​ച്ച് താ​ഴെ വാ​ട​ക​കെ​ട്ടി​ട​ങ്ങ​ളി​ൽ ദു​രി​ത ജീ​വി​ത​ത്തി​ലാ​ണ്. ഇ​വി​ടു​ത്തെ ക​ട​ക​ളു​ടെ​യെ​ല്ലാം പ്ര​വ​ർ​ത്ത​നം നി​ല​ച്ചു. വ​ഴി ചോ​ദി​ക്കാ​ൻ​പോ​ലും വ​ഴി​യി​ലോ വീ​ടു​ക​ളി​ലോ ആ​ളി​ല്ലാ​ത്ത സ്ഥി​തി. പൂ​ട്ടി​യി​ട്ട വീ​ടു​ക​ളെ​ല്ലാം ത​ക​ർ​ന്നു​ന​ശി​ക്കു​ന്നു.

മ​ണ്ണെ​ണ്ണ​ക്ക​യ​ത്തും ക​വി​ളു​പ്പാ​റ​യി​ലു​മാ​യി നൂ​റി​ലേ​റെ വീ​ടു​ക​ളു​ണ്ടാ​യി​രു​ന്ന​ത് ഇ​പ്പോ​ൾ പ​കു​തി​യി​ലും കു​റ​ഞ്ഞു. നൂ​റോ​ളം കു​ടും​ബ​ങ്ങ​ളു​ണ്ടാ​യി​രു​ന്ന ഓ​ടം​തോ​ട്ടി​ൽ വീ​ടു​ക​ളു​ടെ എ​ണ്ണം പ​കു​തി​യി​ലും താ​ഴെ​യാ​യി.

ടൗ​ൺ എ​ന്നൊ​ക്കെ അ​ടു​ത്ത​കാ​ലം വ​രെ പ​റ​ഞ്ഞി​രു​ന്ന ഓ​ടം​തോ​ട് പ​ള്ളി ജം​ഗ്ഷ​നി​ൽ ഇ​പ്പോ​ൾ ആ​ള​ന​ക്ക​മി​ല്ല. ഇ​വി​ടു​ത്തെ പ​ഴ​യ​കാ​ല ക​ട​യാ​യ പു​ളി​ക്ക​ൽ അ​പ്പ​ച്ച​ന്‍റെ ചെ​റി​യൊ​രു ക​ട മാ​ത്ര​മാ​ണ് നി​ല​നി​ൽ​ക്കു​ന്ന​ത്.
ഇ​ത​ല്ലാ​തെ മ​റ്റു ക​ട​ക​ളാ​യി ഒ​ന്നു​മി​ല്ല. ആ​ളി​ല്ലാ​തെ ഇ​വി​ടു​ത്തെ ചെ​റി​യ ഹോ​ട്ട​ലു​ക​ളും പൂ​ട്ടി. മൃ​ഗ​ശ​ല്യ​ങ്ങ​ളി​ൽ ഏ​റെ വീ​ടു​ക​ൾ അ​നാ​ഥ​മാ​യ പ്ര​ദേ​ശ​മാ​ണ് ഓ​ടം​തോ​ട് മേ​ഖ​ല. കാ​ട്ടി​ൽ സം​ര​ക്ഷി​ക്കേ​ണ്ട ആ​ന​ക​ളെ നാ​ട്ടി​ലേ​ക്ക് ഇ​റ​ക്കി​വി​ട്ട് ജ​ന​ങ്ങ​ളു​ടെ കൂ​ട്ട പാ​ലാ​യ​ന​ത്തി​ന് വ​ഴി​വ​യ്ക്കു​ന്ന വ​നം​വ​കു​പ്പി​ന്‍റെ ക്രൂ​ര വി​നോ​ദ​ത്തി​നെ​തി​രേ പ​ക്ഷെ, ജ​ന​പ്ര​തി​നി​ധി​ക​ൾ​ക്കോ ഭ​ര​ണ​സം​വി​ധാ​ന​ങ്ങ​ൾ​ക്കോ പ്ര​തി​ക​ര​ണ​മി​ല്ല.

വേ​ണ്ട​തു ശാ​ശ്വ​തപ​രി​ഹാ​രം

വ​ന്യ​മൃ​ഗ​ശ​ല്യ​ത്തി​നു ശാ​ശ്വ​ത പ​രി​ഹാ​രം കാ​ണാ​തെ രാ​ഷ്ട്രി​യ പാ​ർ​ട്ടി​ക​ൾ​ക്കും ഇ​നി നി​ല​നി​ൽ​പ്പു​ണ്ടാ​കി​ല്ല. മാ​ന്യ​മാ​യ വി​ല കി​ട്ടി​യാ​ൽ സ്ഥ​ല​ങ്ങ​ളെ​ല്ലാം വ​നം​വ​കു​പ്പി​നു വി​ട്ടു​കൊ​ടു​ക്കാ​ൻ പ​ല​രും ത​യ്യാ​റാ​ണ്.

എ​ന്നാ​ൽ എ​ത്ര ഭൂ​മി​യു​ണ്ടെ​ങ്കി​ലും 15 ല​ക്ഷം രൂ​പ മാ​ത്രം ന​ൽ​കു​ന്ന പ​റ്റി​ക്ക​ൽ പ​ണി വി​ല​പ്പോ​കി​ല്ല.​റോ​ഡ് വി​ക​സ​ന​ത്തി​നു സ്ഥ​ലം ഏ​റ്റെ​ടു​ക്കും​പോ​ലെ പൊ​ന്നും​വി​ല​യ്ക്ക് ഭൂ​മി ഏ​റ്റെ​ടു​ക്ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യം.
കി​ഴ​ക്ക​ഞ്ചേ​രി പ​ഞ്ചാ​യ​ത്തി​നോ​ട് ചേ​ർ​ന്നു​ള്ള പാ​ല​ക്കു​ഴി വ​ഴി​യി​ലെ പാ​ത്ര​ക്ക​ണ്ടം, കൈ​ത​ക്ക​ൽ​ഉ​റ​വ എ​ന്നീ ഗ്രാ​മ​ങ്ങ​ളും ഇ​ല്ലാ​താ​വു​ക​യാ​ണ്.

പാ​ത്ര​ക​ണ്ട​ത്ത് 50 വീ​ടു​ക​ളി​ൽ കൂ​ടു​ത​ലു​ണ്ടാ​യി​രു​ന്ന​ത് ഇ​പ്പോ​ൾ 11 വീ​ടാ​യി ചു​രു​ങ്ങി. ഇ​തി​ന​ടു​ത്തു​ള്ള ഒ​ള​ക​ര ഉ​ന്ന​തി വ​ഴി​യി​ലെ കൈ​ത​ക്ക​ൽ ഉ​റ​വ​യി​ൽ 10 വീ​ടു​ക​ളു​ണ്ടാ​യി​രു​ന്ന​ത് ര​ണ്ടു വീ​ടാ​യി.

ഒ​രു നൂ​റ്റാ​ണ്ട് ച​രി​ത്ര​മു​ള്ള ഗ്രാ​മ​ങ്ങ​ളാ​ണ് ഇ​വി​ടെ ഇ​ല്ലാ​താ​കു​ന്ന​ത്.ആ​ന​ക്കൊ​പ്പം കു​ര​ങ്ങ്, മ​ല​യ​ണ്ണാ​ൻ എ​ല്ലാ വ​ന്യ​മൃ​ഗ​ങ്ങ​ളും ചു​റ്റും പാ​യു​ന്ന സ്ഥി​തി. ജീ​വി​ക്കാ​ൻ നി​വൃ​ത്തി​യി​ല്ല. മ​റ്റെ​വി​ടേ​ക്കും പോ​കാ​ൻ വ​ഴി​യി​ല്ലാ​ത്ത​തു​കൊ​ണ്ടാ​ണ് ഇ​വി​ടെ ത​ന്നെ ത​ങ്ങു​ന്ന​തെ​ന്നു പാ​ത്ര​ക്ക​ണ്ട​ത്ത് ശേ​ഷി​ക്കു​ന്ന ഒ​രാ​ളാ​യ മാ​ട​പ്പി​ള്ളി വ​ത്സ പ​റ​ഞ്ഞു.

തെ​ങ്ങ് ഉ​ൾ​പ്പെ​ടെ​യു​ള്ള ഫ​ല​വൃ​ക്ഷ​ങ്ങ​ളി​ൽ​നി​ന്നും ഒ​ന്നും കി​ട്ടാ​നി​ല്ല. എ​ല്ലാം മൃ​ഗ​ങ്ങ​ൾ ന​ശി​പ്പി​ക്കും.ഏ​തു​സ​മ​യ​വും ജീ​വ​നും ഭീ​ണി​യാ​ണ്. രാ​ത്രി​യാ​യാ​ൽ തൊ​ട്ട​ടു​ത്താ​ണ് ആ​ന​ക്കൂ​ട്ട​ങ്ങ​ളെ​ത്തു​ന്ന​ത്.അ​ത്യാ​വ​ശ്യ​ങ്ങ​ൾ​ക്ക് രാ​ത്രി പു​റ​ത്തി​റ​ങ്ങാ​ൻ ക​ഴി​യു​ന്നി​ല്ല- വ​ത്സ​യും സ​മീ​പ​ത്തു​ള്ള ഗോ​പി​യും ക​ര​ഞ്ഞു​കൊ​ണ്ടാ​ണ് സ​ങ്ക​ട​ങ്ങ​ൾ പ​റ​യു​ന്ന​ത്.

Kerala

വ​ന്യ​ജീ​വി ആ​ക്ര​മ​ണം: സം​സ്ഥാ​ന​ത്ത് ക​ഴി​ഞ്ഞ​വ​ര്‍​ഷം മ​രി​ച്ച​ത് 67 പേ​ര്‍

വ​യ​നാ​ട്: സം​സ്ഥാ​ന​ത്ത് വ​ന്യ​ജീ​വി ആ​ക്ര​മ​ണ​ത്തി​ല്‍ ക​ഴി​ഞ്ഞ​വ​ര്‍​ഷം മ​രി​ച്ച​ത് 67 പേ​ര്‍. ഹൈ​ക്കോ​ട​തി അ​ഭി​ഭാ​ഷ​ക​ന്‍ അ​ഡ്വ. കു​ള​ത്തൂ​ര്‍ ജ​യ്‌​സിം​ഗി​ന് വി​വ​രാ​വ​കാ​ശ നി​യ​മ​പ്ര​കാ​ര​മു​ള്ള ചോ​ദ്യ​ത്തി​ന് വ​നം സെ​ക്ര​ട്ട​റി​യു​ടെ കാ​ര്യാ​ല​യ​ത്തി​ല്‍​നി​ന്നു ല​ഭി​ച്ച മ​റു​പ​ടി​യി​ലാ​ണ് ഇ​ക്കാ​ര്യം.

ആ​ന ആ​ക്ര​മ​ണ​ത്തി​ല്‍ 19 പേ​രാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. പാ​മ്പു​ക​ടി​യേ​റ്റ് 34 പേ​ര്‍ മ​രി​ച്ചു. കാ​ട്ടു​പ​ന്നി, ക​ടു​വ, കാ​ട്ടു​പോ​ത്ത് ആ​ക്ര​മ​ണ​ത്തി​ല്‍ ഒ​ന്നു വീ​തം ആ​ളു​ക​ളു​ടെ ജീ​വ​ന്‍ പൊ​ലി​ഞ്ഞു. മ​റ്റി​നം വ​ന്യ​ജീ​വി​ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ലാ​ണ് 11 പേ​രു​ടെ മ​ര​ണം.

കാ​ട്ടാ​ന​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട മ​ര​ണ​ങ്ങ​ളി​ല്‍ 15 എ​ണ്ണം വ​ന​മേ​ഖ​ല​യി​ലാ​ണ്. കൊ​ല്ല​പ്പെ​ട്ട​തി​ല്‍ 13 പേ​ര്‍ ആ​ദി​വാ​സി​ക​ളാ​ണ്.

വ​ന്യ​ജീ​വി ആ​ക്ര​മ​ണ​ത്തി​ല്‍ മ​രി​ച്ച​വ​രു​ടെ എ​ണ്ണ​ത്തി​ല്‍ 2016-17 മു​ത​ല്‍ കു​റ​വ് വ​ന്നി​ട്ടു​ണ്ട്. 2011 മു​ത​ല്‍ 2025 വ​രെ സം​സ്ഥാ​ന​ത്ത് വ​ന്യ​ജീ​വി ആ​ക്ര​മ​ണ​ത്തി​ല്‍ 1,549 മ​ര​ണ​ങ്ങ​ള്‍ സം​ഭ​വി​ച്ചു. 1,158 പേ​ര്‍ പാ​മ്പു​ക​ടി​യേ​റ്റാ​ണ് മ​രി​ച്ച​ത്.

കേ​ര​ള​ത്തി​ല്‍ ഏ​ക​ദേ​ശം 16,000 കി​ലോ​മീ​റ്റ​ര്‍ വ​നാ​തി​ര്‍​ത്തി​യു​ണ്ട്. ഇ​തി​ല്‍ 4,000 കി​ലോ​മീ​റ്റ​ര്‍ മ​നു​ഷ്യ-​മൃ​ഗ സം​ഘ​ര്‍​ഷ സാ​ധ്യ​താ പ്ര​ദേ​ശ​ങ്ങ​ളാ​ണ്. വ​ന​മേ​ഖ​ല​യി​ല്‍ 1,000 ജ​ന​വാ​സ കേ​ന്ദ്ര​ങ്ങ​ളു​ണ്ട്. അ​തി​നാ​ല്‍ മ​നു​ഷ്യ-​വ​ന്യ​ജീ​വി സം​ഘ​ര്‍​ഷ​ര​ഹി​തം എ​ന്ന ല​ക്ഷ്യം കൈ​വ​രി​ക്കു​ക അ​സാ​ധ്യ​മാ​ണ്.

ശ​രി​യാ​യ ഇ​ട​പെ​ട​ലു​ക​ള്‍ ന​ട​ത്തി​യാ​ല്‍ സം​ഘ​ര്‍​ഷ​ത്തി​ന്‍റെ തോ​ത് പ​കു​തി​യാ​യി കു​റ​യ്ക്കാ​ന്‍ ക​ഴി​യും. 2024ല്‍ ​മ​നു​ഷ്യ-​മൃ​ഗ സം​ഘ​ര്‍​ഷം സം​സ്ഥാ​ന ദു​ര​ന്ത​മാ​യി പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ഇ​തേ​ത്തു​ട​ര്‍​ന്ന് 36 അ​ടി​യ​ന്ത​ര പ്ര​വ​ര്‍​ത്ത​ന കേ​ന്ദ്ര​ങ്ങ​ള്‍ സ്ഥാ​പി​ച്ചു.

28 റാ​പ്പി​ഡ് റെ​സ്‌​പോ​ണ്‍​സ് ടീം ​സം​സ്ഥാ​ന​ത്ത് പ്ര​വ​ര്‍​ത്ത​ന​ക്ഷ​മ​മാ​ണ്. ര​ണ്ട് മു​നി​സി​പ്പാ​ലി​റ്റി​ക​ളും 28 പ​ഞ്ചാ​യ​ത്തു​ക​ളും ഉ​ള്‍​പ്പെ​ടെ 30 ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ പ​രി​ധി വ​ന്യ​ജീ​വി ആ​ക്ര​മ​ണ സാ​ധ്യ​ത കൂ​ടു​ത​ലു​ള്ള പ്ര​ദേ​ശ​ങ്ങ​ളാ​ണെ​ന്നും മ​റു​പ​ടി​യി​ല്‍ പ​റ​യു​ന്നു.

 

Kerala

വാ​ൽ​പ്പാ​റ​യി​ൽ വാ​ട്ട​ർ ടാ​ങ്കി​ൽ​വീ​ണ കാ​ട്ടാ​ന​ക്കു​ട്ടി​യെ ര​ക്ഷ​പ്പെ​ടു​ത്തി

വാ​​​​ൽ​​​​പ്പാ​​​​റ: വാ​​​​ട്ട​​​​ർ ടാ​​​​ങ്കി​​​​ൽ​ വീ​​​​ണ കാ​​​​ട്ടാ​​​​ന​​​​ക്കു​​​​ട്ടി​​​​യെ ര​​​​ക്ഷ​​​​പ്പെ​​​​ടു​​​​ത്തി. വി​​​​ല്ലോ​​​​ളി എ​​​​സ്റ്റേ​​​​റ്റി​​​​ലെ ജീ​​​​വ​​​​ന​​​​ക്കാ​​​​ർ​​​​ക്കു കു​​​​ടി​​​​വെ​​​​ള്ളം സം​​​​ഭ​​​​രി​​​​ക്കു​​​​ന്ന 12 അ​​​​ടി താ​​​​ഴ്ച​​​​യു​​​​ള്ള ടാ​​​​ങ്കി​​​​ലാ​​​​ണ് ആ​​​​ന​​​​ക്കു​​​​ട്ടി വീ​​​​ണ​​​​ത്. ഇ​​​​ന്ന​​​​ലെ രാ​​​​വി​​​​ലെ ആ​​​​റി​​​​നാ​​​​ണു സം​​​​ഭ​​​​വം.

കാ​​​​ട്ടാ​​​​ന​​​​ക്കൂ​​​​ട്ട​​​​ത്തോ​​​​ടൊ​​​​പ്പം പോ​​​​കു​​​​മ്പോ​​​​ൾ ആ​​​​ന​​​​ക്കു​​​​ട്ടി ടാ​​​​ങ്കി​​​​ലേ​​​​ക്കു വീ​​​​ഴു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. ഇ​​​​തോ​​​​ടെ അ​​​​മ്മ​​​​യാ​​​​ന ടാ​​​​ങ്കി​​​​ന​​​​രി​​​​കി​​​​ൽ​​​​ത്ത​​​​ന്നെ നി​​​​ല​​​​യു​​​​റ​​​​പ്പി​​​​ച്ചു. കു​​​​ട്ടി​​​​യാ​​​​ന ത​​​​നി​​​​യെ ക​​​​യ​​​​റാ​​​​ൻ ശ്ര​​​​മി​​​​ച്ചെ​​​​ങ്കി​​​​ലും സാ​​​​ധി​​​​ച്ചി​​​​ല്ല.

വി​​​​വ​​​​ര​​​​മ​​​​റി​​​​ഞ്ഞെ​​​​ത്തി​​​​യ ത​​​​മി​​​​ഴ്നാ​​​​ട് വ​​​​നം വ​​​​കു​​​​പ്പ് അ​​​​ധി​​​​കൃ​​​​ത​​​​ർ മ​​​​ണ്ണി​​​​മാ​​​​ന്തി​​​​യ​​​​ന്ത്രം ഉ​​​​ൾ​​​​പ്പെ​​​​ടെ ഉ​​​​പ​​​​യോ​​​​ഗി​​​​ച്ച് ആ​​​​റു​​​​മ​​​​ണി​​​​ക്കൂ​​​​റോ​​​​ളം പ​​​​ണി​​​​പ്പെ​​​​ട്ടാ​​​​ണു കു​​​​ട്ടി​​​​യാ​​​​ന​​​​യെ ക​​​​ര​​​​യ്ക്കു​​​​ക​​​​യ​​​​റ്റി​​​​യ​​​​ത്.

 

Kerala

ടാപ്പിംഗിന് പോയവരെ വഴിയിൽ കാട്ടുപോത്ത് ആക്രമിച്ചു; രണ്ടു പേര്‍ക്കു പരിക്ക്

തൊടുപുഴ: പുലര്‍ച്ചെ റബര്‍ ടാപ്പിംഗിനു പോയ രണ്ടു പേരെ കാട്ടുപോത്ത് ആക്രമിച്ചു. ഉടുമ്പന്നുര്‍ മഞ്ചിക്കല്ല് സ്വദേശികളായ കൂവക്കാട്ടില്‍ മുരളി (60), പുരയിടത്തില്‍ സാബു ( 62) എന്നിവർക്കു നേരെയാണ് കാട്ടുപോത്തിന്‍റെ ആക്രമണം ഉണ്ടായത്. കൈക്ക് ഒടിവ് സംഭവിച്ച മുരളിയെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സാബുവിനും കൈയ്ക്കു പരിക്കേറ്റങ്കിലും സാരമുള്ളതല്ല.

പരിക്കേറ്റ് വഴിയിൽ

ഇന്നു പുലര്‍ച്ചെ 3.30 ഓടെ മഞ്ചിക്കല്ല് ഒലിവിരിപ്പ് മേഖലയിലായിരുന്നു കാട്ടുപോത്ത് ഇറങ്ങിയത്. രാവിലെ റബര്‍ ടാപ്പിംഗിനായി പതിവുപോലെ പോകുകയിരുന്നു ഇരുവരും. സ്‌കൂട്ടറില്‍ പോവുകയായിരുന്ന സാബു റോഡില്‍ കാട്ടുപോത്തിനെ കണ്ടു വാഹനം വെട്ടിച്ച് മാറ്റി. എന്നാല്‍, കൊമ്പുകൊണ്ട് കൈക്കു തട്ടി ചെറുതായി പരിക്കേറ്റെങ്കിലും കാട്ടുപോത്തില്‍നിന്നു രക്ഷപ്പെടാനായി. തുടര്‍ന്നു മുന്നോട്ടു പോകുമ്പോഴാണ് കാട്ടുപോത്ത് ഇടിച്ചിട്ട നിലയില്‍ മുരളി പരിക്കേറ്റ് റോഡില്‍ കിടക്കുന്നത് കണ്ടത്. തുടര്‍ന്ന് വീട്ടുകാരെയും നാട്ടുകാരെയും വിവരം അറിയിച്ച് മുരളിയെ ആശുപത്രിയിലാക്കുകയായിരുന്നു.

കാട്ടുപോത്ത് ആദ്യം

നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് രാവിലെ അഞ്ചോടെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി മേഖലയില്‍ പരിശോധന നടത്തിയെങ്കിലും കാട്ടുപോത്തിനെ കണ്ടെത്താനായില്ല. സമീപത്തെ വീടിന്‍റെ മുറ്റത്തു വരെ കാല്‍പ്പാടുകള്‍ കണ്ടെത്തിയിട്ടുണ്ട്. പ്രദേശത്തു മുന്‍കാലങ്ങളില്‍ കാട്ടുപന്നിയുടെ ശല്യം ഉണ്ടാകാറുണ്ടെങ്കിലും കാട്ടുപോത്ത് എത്തുന്നത് ആദ്യമാണെന്നു മുന്‍ പഞ്ചായത്ത് പ്രസിഡന്‍റ് എം. ലതീഷ് പറഞ്ഞു. ഉപ്പുകുന്ന് മേഖലയില്‍നിന്നാകാം കാട്ടുപോത്ത് എത്തിയതെന്നാണ് നിഗമനം. പോലീസും റവന്യു ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിരുന്നു.

District News

വയനാട്ടിൽ വന്യജീവി ആക്രമണം വർദ്ധിക്കുന്നു: ജനവാസ മേഖലകളിൽ ജാഗ്രതാ നിർദ്ദേശം

വയനാട് ജില്ലയിൽ മനുഷ്യ-വന്യജീവി സംഘർഷം രൂക്ഷമാകുന്നതായി റിപ്പോർട്ട്. കഴിഞ്ഞ ദിവസങ്ങളിൽ വിവിധയിടങ്ങളിൽ കാട്ടാന, കടുവ, പുലി എന്നിവയുടെ ആക്രമണങ്ങൾ വർദ്ധിച്ചതായി പ്രദേശവാസികൾ പരാതിപ്പെടുന്നു. ജനവാസ മേഖലകളിലും കൃഷിയിടങ്ങളിലുമുള്ള വന്യജീവികളുടെ സാന്നിദ്ധ്യം ജനങ്ങളിൽ കടുത്ത ആശങ്കയും ഭീതിയും ഉണർത്തുന്നുണ്ട്. പ്രത്യേകിച്ച് രാത്രികാലങ്ങളിൽ പുറത്തിറങ്ങാൻ പോലും ആളുകൾ ഭയപ്പെടുന്നു.

വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥിതിഗതികൾ വിലയിരുത്തി അടിയന്തര നടപടികൾ സ്വീകരിക്കാൻ തുടങ്ങിയിട്ടുണ്ട്. പ്രശ്നബാധിത പ്രദേശങ്ങളിൽ കൂടുതൽ വനപാലകരെ വിന്യസിക്കുകയും നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുകയും ചെയ്തു. വന്യജീവികളെ തുരത്തുന്നതിനുള്ള വിവിധ മാർഗ്ഗങ്ങളും പരീക്ഷിക്കുന്നുണ്ടെങ്കിലും, അവ ഫലപ്രദമാകുന്നില്ലെന്നാണ് നാട്ടുകാരുടെ ആരോപണം.

ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് ദീർഘകാലാടിസ്ഥാനത്തിലുള്ള പദ്ധതികൾ ആവിഷ്കരിക്കണമെന്ന് ആവശ്യം ശക്തമാണ്. അതിർത്തികളിൽ ഫെൻസിംഗ് സ്ഥാപിക്കുക, ആഴത്തിലുള്ള കിടങ്ങുകൾ നിർമ്മിക്കുക, വിളകൾക്ക് നാശനഷ്ടം വരുത്തുന്ന മൃഗങ്ങളെ പിടികൂടുക എന്നിവയ്ക്കുള്ള നടപടികൾ വേഗത്തിലാക്കണമെന്നും ജനപ്രതിനിധികൾ ആവശ്യപ്പെട്ടു.

Editorial

ക്ഷുദ്രജീവിയുടെ വിലപോലുമില്ലാതെ!

കാട്ടുപന്നികളെ ക്ഷുദ്രജീവികളുടെ പട്ടികയിൽ ഉൾപ്പെടുത്താനാകില്ലെന്ന് തീർത്തു പറഞ്ഞിട്ടുണ്ട്, കേന്ദ്രസർക്കാർ. ഉൾപ്പെടുത്തിയാലും ഇല്ലെങ്കിലും അവർക്കൊന്നും സംഭവിക്കാനില്ല. പക്ഷേ, ഇന്നല്ലെങ്കിൽ നാളെ ഈ രാജ്യം മലയോരവാസികളെ ക്ഷുദ്രജീവികളായി പ്രഖ്യാപിക്കുമോയെന്നു സംശയിക്കേണ്ടിയിരിക്കുന്നു.
സർക്കാരുകളുടെ ക്രൂരവിനോദം അത്രയധികമായി. ഹൈറേഞ്ചിലെയും മലബാറിലെയും കുടിയേറ്റത്തിന് ഒരു നുറ്റാണ്ടു പിന്നിട്ടപ്പോൾ കുടിയിറക്കം ശക്തമായി. മുന്നേ മുന്നു കാരണങ്ങളേയുള്ളു; വന്യജീവി, വനംവകുപ്പ്, കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നിഷ്ക്രിയത്വം.
വന്യജീവികൾ ജനങ്ങളെ കൊന്നൊടുക്കുകയാണെന്ന് കേന്ദ്രത്തിനും സംസ്ഥാനത്തിനുമറിയാം. പക്ഷേ, അതിനു കാരണം ആരാണെന്നു തർക്കിച്ച് രസിക്കുകയാണ് ഇരുപക്ഷവും. തങ്ങളോടു യുദ്ധം പ്രഖ്യാപിച്ചിരിക്കുന്ന സർക്കാരുകൾക്കു നടുവിലൂടെ 'ഗതികെട്ടവൻ്റെ കുടിയിറക്കം' യാഥാർഥ്യമായിരിക്കുന്നു.
അപകടകാരികളായ വന്യമൃഗങ്ങളെ കൊല്ലാൻ ലളിതമായ നടപടിക്രമം മാത്രമാണുള്ളതെന്നും കേരളം ഇതു കൃത്യമായി ഉപയോഗിക്കുന്നില്ലെന്നുമാണ് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രി ഭുപേന്ദ്ര യാദവ് പറഞ്ഞത്. മനുഷ്യജീവനു ഭീഷണിയാകുന്ന അക്രമകാരികളായ വന്യമൃഗങ്ങളെ കൊല്ലുന്നതിനുള്ള അനുമതി സംസ്ഥാന വനം മേധാവികൾക്കുണ്ടെന്നും ഇതിന് കേന്ദ്രസർക്കാരിൻ്റെ പ്രത്യേക അനുമതിയുടെ ആവശ്യമില്ലെന്നും ഡൽഹിയിൽ മാധ്യമങ്ങളോടു സംസാരിക്കവേ അദ്ദേഹം വ്യക്തമാക്കി.
വർഷങ്ങളായി ഇങ്ങനെയാണ് കേന്ദ്രം കൈകഴുകിക്കൊണ്ടിരിക്കുന്നത്. പന്നികളെ ഉൾപ്പെടെ, ക്ഷുദ്രജീവികളുടെ പട്ടികയിൽ ഉൾപ്പെടുത്തില്ലെന്നും 1972ലെ വന്യജീവി സംരക്ഷണനിയമം തിരുത്തില്ലെന്നുമാണ് പറഞ്ഞതിന്റെ വിവക്ഷ.
അതേസമയം, വന്യജീവി ആക്രമണത്തിലും വനംവകുപ്പിൻ്റെ കുടിയേറ്റ കർഷകദ്രോഹത്തിലുമൊക്കെ കൈയും കെട്ടിയിരിക്കുന്ന സംസ്ഥാന സർക്കാർ, കേന്ദ്രസർക്കാരിൻ്റെ പാളിച്ചകൾ കൃത്യമായി ചൂണ്ടിക്കാണിക്കുന്നുമുണ്ട്. മനുഷ്യന്റെ സ്വത്തിനും ജീവനും ഭീഷണിയായ ഷെഡ്യൂൾ ഒന്നിൽ ഉൾപ്പെടുത്തിയിട്ടുള്ള കടുവ, ആന തുടങ്ങിയവയെ കൊല്ലാൻ സംസ്ഥാനത്തിന് ഉത്തരവിടാം.
പക്ഷേ, ഉത്തരവിടുന്നതിനുമുമ്പ്, അവയെ പിടികൂടാനോ മറ്റൊരു സ്ഥലത്തേക്കു മാറ്റിപ്പാർപ്പിക്കാനോ കഴിയില്ലെന്ന് സംസ്ഥാന ചീഫ് വൈൽഡ് ലൈഫ് വാർഡനെ ബോധ്യപ്പെടുത്തണം. അങ്ങനെ പിടിക്കപ്പെടുന്ന മൃഗങ്ങളെ തടവിൽ പാർപ്പിക്കാനും സാധിക്കില്ല. കേന്ദ്രസർക്കാരിൻ്റെതന്നെ കടുവാ സംരക്ഷണ അഥോറിറ്റിയുടെയും പ്രോജക്ട് എലഫന്റ് സ്കീമിൻ്റെയും നിർദേശങ്ങൾ പാലിക്കണം.
തീർന്നില്ല, വന്യജീവി സംരക്ഷണവുമായി ബന്ധപ്പെട്ട കോടതി ഉത്തരവുകളൊന്നും മറികടക്കരുത്. ഇത്രയും കാര്യങ്ങൾ ചെയ്തുവരുമ്പോൾ മനുഷ്യരെ കൊന്നോ തിന്നോ വിശ്രമിക്കുന്ന ആനയും കടുവയുമൊക്കെ സ്ഥലത്തുണ്ടെങ്കിൽ നിയമം നടപ്പാക്കാം. ഈ 'ലളിതമായ' നടപടിക്രമങ്ങൾ കേന്ദ്രമന്ത്രിക്കും അറിയാത്തതല്ല. സാധാരണക്കാരുടെ കാര്യത്തിലാണ് ഈ നടപടിക്രമങ്ങൾ.
കഴിഞ്ഞ മാർച്ചിൽ വണ്ടിപ്പെരിയാറിൽ കടുവ വനംവകുപ്പ് ഉദ്യോഗസ്ഥനെ ആക്രമിച്ചപ്പോൾ ഒറ്റവെടിക്കു കൊല്ലുകയും ചെയ്തു. പൊതുജനങ്ങളുടെയും ഭരിക്കുന്നവരുടെയും ഉദ്യോഗസ്ഥരുടെയും ജീവന് ഒരേ വിലയല്ലല്ലോ. പരിഷ്കൃത രാജ്യങ്ങളെല്ലാം നായാട്ട് അനുവദിച്ച് വന്യജീവികളെ നിയന്ത്രിക്കുമ്പോൾ ഇവിടത്തെ മണ്ഡുകങ്ങൾ കിണറ്റിൽനിന്നു കയറുന്നില്ല.
2016 മുതൽ 2025 ജനുവരി വരെ 919 പേർ സംസ്ഥാനത്തു വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെടുകയും 8,967 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തതായാണു കണക്കുകൾ. കേരളത്തിലെ 941 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ 273 എണ്ണവും വന്യമൃഗശല്യവുമായി ബന്ധപ്പെട്ട ഹോട്ട് സ്പോട്ടുകളായി സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനർഥം, മലയോരത്ത് ജനവാസം ഏതാണ്ട് അസാധ്യമായി എന്നാണ്.
നിരവധി വനാതിർത്തി ഗ്രാമങ്ങൾ ആൾത്താമസമില്ലാതായി. ഇടുക്കിയിലെ കുടിയേറ്റ ഗ്രാമമായ മുള്ളരിങ്ങാട്ട് നാഷണൽ എൽപി സ്‌കുളിൽ കഴിഞ്ഞ വർഷം 90ൽ അധികം വിദ്യാർഥികൾ ഉണ്ടായിരുന്നത് ഇത്തവണ 45 ആയി ചുരുങ്ങിയെന്ന് ഇന്നലെ ന്യൂ ഇന്ത്യൻ എക്‌സ്പ്രസ് റിപ്പോർട്ട് ചെയ്ത‌ിരുന്നു. ആനപ്പേടിയാണ് കാരണം. സർക്കാർ പിന്തുണയോടെ കുടിയേറിയവരെ സർക്കാർതന്നെ കുടിയിറക്കുന്നു.
1918ൽ ഇടുക്കിയിലെ ഉപ്പുതറയിൽ തുടങ്ങിയ കുടിയേറ്റം 30-40കളിൽ ശക്തമായി. അന്നത്തെ ഏറ്റവും വലിയ പ്രതിസന്ധി മലമ്പനിയും വന്യജീവികളുമായിരുന്നു. ഇന്നു മലമ്പനിയില്ല, വനംവകുപ്പുണ്ട്. അന്നു നിരവധിപ്പേർ മരിച്ചു മണ്ണടിഞ്ഞു. കാലക്രമേണ ചോര നീരാക്കിയ മനുഷ്യർ മെച്ചപ്പെട്ട വീടുകളും കൃഷിയിടങ്ങളും പടുത്തുയർത്തി. അവയെല്ലാം ഇപ്പോൾ വിജനമാകുകയാണ്.
എന്നിട്ടും കുടിയിറങ്ങാത്തവരെയാണ് വനംവകുപ്പ് കള്ളക്കേസുകളിൽ കുടുക്കി തല്ലിയോടിക്കാൻ ശ്രമിക്കുന്നത്. ഉന്നം കുടിയേറ്റക്കാരാണെങ്കിലും കൊള്ളുന്നത് വിനോദസഞ്ചാരമേഖലയുടെ ഭാവിക്കുമാണ്. വന്യജീവികൾക്കു കൊല്ലാനും തിന്നാനും മനുഷ്യരെ വിട്ടുകൊടുത്ത്, കേരളമെന്ന നവ കൊളോസിയത്തിൻ്റെ ഗാലറികളിലിരുന്ന് അധികാരം കൊറിച്ച് മരണക്കളി കാണുകയാണ് ഭരണകൂടങ്ങൾ.
ഈ അഭിനവ നീറോമാർ കാവൽനിൽക്കുന്ന മനുഷ്യവിരുദ്ധ നിയമങ്ങൾ കോടതികളെയും ബന്ധനത്തിലാക്കിയിരിക്കുന്നു. മനുഷ്യരെ രക്ഷിക്കാൻ ആരുമില്ലാത്ത അവസ്ഥ!

Latest News

Corehub Up