പനത്തടി: പനത്തടി പഞ്ചായത്തിലെ 14-ാം വാർഡിലെ പുളിംകൊച്ചി, താന്നിക്കാൽ പ്രദേശങ്ങളിൽ കാട്ടാനശല്യം രൂക്ഷം. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ നിരവധി തവണ ആനകളിറങ്ങി കൃഷിയിടങ്ങൾ നശിപ്പിച്ചു.
പുളിംകൊച്ചി താന്നിക്കാൽ പ്രദേശങ്ങളിലെ ഉഷാകുമാരി, ചന്ദ്രൻ, രവി, നാരയണനായ്ക്, രാഘവൻ നായ്ക്, വിജയൻ, സുരേഷ്, വിദ്യാനന്ദൻ, ദാമോദരൻ, രാജേന്ദ്രൻ, സീതാരാമൻ, കേശവൻ, കുമാരൻ, ജാനകി,കരിയപ്പു നായ്ക്, ബാലാമണി, പ്രഭാകരൻ എന്നിവരുടെ വാഴ, തെങ്ങ്, കവുങ്ങ് തുടങ്ങിയ നിരവധി കാർഷിക വിളകളാണ് നശിപ്പിച്ചത്. ഈ വിഷയത്തിൽ വനം വകുപ്പ് അടിയന്തര ഇടപെടൽ നടത്തി ആവശ്യമായ നടപടികൾ സ്വീകരിച്ച് കർഷകർക്ക് അടിയന്തിര നഷ്ടപരിഹാരം നൽകണമെന്ന് സ്ഥലം സന്ദർശിച്ച കോൺഗ്രസ് പനത്തടി മണ്ഡലം പ്രസിഡന്റ് എം.ജയകുമാറും സംഘവും വനം വകുപ്പ് അധികൃതരോട് ആവശ്യപ്പെട്ടു.
മണ്ഡലം ഭാരവാഹികളായ രാജീവ് തോമസ്, ജോസ് പുളിക്കിയിൽ, ഇ.കെ.ജയൻ, പി.എ.മുഹമ്മദ്കുഞ്ഞി, പി.ബി.സുരേഷ്, ഇ.സുരേഷ് ,സുമതി എന്നിവരാണ് സംഘത്തിൽ ഉണ്ടായിരുന്നത്.