Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Wild Elephent

അ​തി​ര​പ്പി​ള്ളി​യി​ൽ കാ​ട്ടാ​ന ഹോ​ട്ട​ൽ ആ​ക്ര​മി​ച്ചു

തൃ​ശൂ​ര്‍: അ​തി​ര​പ്പി​ള്ളി​യി​ൽ കാ​ട്ടാ​ന ഹോ​ട്ട​ൽ ആ​ക്ര​മി​ച്ചു. പി​ള്ള​പ്പാ​റ എ​ക്സൈ​സ് ചെ​ക്ക് പോ​സ്റ്റി​ന് സ​മീ​പം കാ​ളി​യാ​ട​ൻ ജോ​ൺ​സ​ന്‍റെ ഹോ​ട്ട​ലാ​ണ് കാ​ട്ടാ​ന ആ​ക്ര​മി​ച്ച​ത്.

ഹോ​ട്ട​ലി​ന്‍റെ മു​ൻ വാ​തി​ൽ ത​ക​ർ​ത്ത കാ​ട്ടാ​ന ഹോ​ട്ട​ലി​ന്‍റെ അ​ക​ത്ത് ക​യ​റി. രാ​ത്രി​യി​ൽ വ​ലി​യ ശ​ബ്ദം കേ​ട്ട് ജോ​ൺ​സ​ന്‍റെ ഭാ​ര്യ​യും മ​ക​ളും വാ​തി​ൽ തു​റ​ന്നു നോ​ക്കു​ക​യാ​യി​രു​ന്നു. ഹോ​ട്ട​ലി​ന​ക​ത്ത് കാ​ട്ടാ​ന നി​ൽ​ക്കു​ന്ന​താ​ണ് അ​വ​ര്‍ ക​ണ്ട​ത്.

ഉ​ട​നെ ബ​ഹ​ളം വ​ച്ച് കാ​ട്ടാ​ന​യെ പ്ലാ​ന്‍റേ​ഷ​ൻ എ​ണ്ണ​പ്പ​ന തോ​ട്ട​ത്തി​ലേ​ക്ക് ഓ​ടി​ക്കു​ക​യാ​യി​രു​ന്നു. ജോ​ൺ​സ​ൺ പെ​രി​ങ്ങ​ൽ​കു​ത്ത് ഇ​ൻ​സ്പെ​ക്ഷ​ൻ ബം​ഗ്ലാ​വി​ലെ ജീ​വ​ന​ക്കാ​ര​നാ​ണ്. സം​ഭ​വ​സ​മ​യം ഭാ​ര്യ​യും മ​ക​ളു​മാ​ണ് വീ​ട്ടി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്.

Kerala

വാ​ൽ​പ്പാ​റ​യി​ൽ കാ​ട്ടാ​ന ആ​ക്ര​മ​ണം; ര​ണ്ടു​പേ​ർ മ​രി​ച്ചു

തൃ​ശൂ​ര്‍: വാ​ല്‍​പ്പാ​റ​യി​ല്‍ കാ​ട്ടാ​ന ആ​ക്ര​മ​ണ​ത്തി​ല്‍ ര​ണ്ട് മ​ര​ണം. ത​മി​ഴ്‌​നാ​ട് മേ​ഖ​ല​യി​ലാ​ണ് സം​ഭ​വം. മു​ത്ത​ശി​യും ര​ണ്ട​ര വ​യ​സു​കാ​രി​യാ​യ കു​ഞ്ഞി​നു​മാ​ണ് ദാ​രു​ണാ​ന്ത്യം സം​ഭ​വി​ച്ച​ത്.

ഹ​സ​ല (52), കൈ​ക്കു​ഞ്ഞാ​യ ഹേ​മ​ശ്രീ എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. വാ​ല്‍​പ്പാ​റ​യ്ക്ക് സ​മീ​പം ഉ​മ്മാ​ണ്ടി മു​ടു​ക്ക് എ​സ്റ്റേ​റ്റി​ന്‍റെ അ​ഞ്ചാ​മ​ത്തെ ഡി​വി​ഷ​നി​ലാ​യി​രു​ന്നു പു​ല​ര്‍​ച്ച ര​ണ്ട​ര​യോ​ടെ ആ​ക്ര​മ​ണം.

വീ​ടി​ന് സ​മീ​പം എ​ത്തി​യ കാ​ട്ടാ​ന ജ​ന​ല്‍ ത​ക​ര്‍​ക്കാ​ന്‍ ശ്ര​മി​ച്ച​തോ​ടെ ഇ​വ​ർ ര​ക്ഷ​പെ​ടാ​ൻ ശ്ര​മി​ച്ചു. ഇ​തി​നി​ടെ മ​റ്റൊ​രു കാ​ട്ടാ​ന ഇ​വ​രെ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു.

കു​ഞ്ഞ് ത​ല്‍​ക്ഷ​ണം മ​രി​ച്ചു. ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ട് പോ​കും വ​ഴി​യാ​യി​രു​ന്നു മു​ത്ത​ശ്ശി​യു​ടെ മ​ര​ണം. ഇ​രു​വ​രു​ടെ​യും മൃ​ത​ദേ​ഹം വാ​ല്‍​പ്പാ​റ​യി​ലെ സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. അ​ഞ്ച് പേ​രാ​യി​രു​ന്നു വീ​ട്ടി​ല്‍ ഉ​ണ്ടാ​യി​രു​ന്ന​ത്.

Kerala

അ​ട്ട​പ്പാ​ടി​യി​ൽ കാ​ട്ടാ​ന ആ​ക്ര​മ​ണം; ഒ​രാ​ൾ മ​രി​ച്ചു

പാ​ല​ക്കാ​ട്: അ​ട്ട​പ്പാ​ടി​യി​ൽ കാ​ട്ടാ​ന ആ​ക്ര​മ​ണ​ത്തി​ൽ ഒ​രാ​ൾ മ​രി​ച്ചു. അ​ട്ട​പ്പാ​ടി സ്വ​ദേ​ശി ശാ​ന്ത​കു​മാ​ർ ആ​ണ് മ​രി​ച്ച​ത്. താ​വ​ളം- മു​ള്ളി റോ​ഡി​ലാ​ണ് സം​ഭ​വം.

ജോ​ലി ക​ഴി​ഞ്ഞ് മ​ട​ങ്ങു​ന്ന​തി​നി​ടെ ശാ​ന്ത​കു​മാ​ർ സ​ഞ്ച​രി​ച്ച വാ​ഹ​നം ആ​ന ആ​ക്ര​മി​ച്ചു. വീ​ഴ്ച​യി​ൽ ശാ​ന്ത​കു​മാ​റി​ന്‍റെ വാ​രി​യെ​ല്ല് പൊ​ട്ടു​ക​യും കാ​ലി​ന് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു .

ഉ​ട​ൻ​ത​ന്നെ ഇ​യാ​ളെ മ​ണ്ണാ​ർ​ക്കാ​ട് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല.

Latest News

Corehub Up