Mon, 5 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : WildElephantAttack

കാ​ട്ടാ​ന ആ​ക്ര​മ​ണം; വ​യോ​ധി​ക​യ്ക്ക് ദാ​രു​ണാ​ന്ത്യം

പ​ത്ത​നാ​പു​രം: കാ​ട്ടാ​ന ആ​ക്ര​മ​ണ​ത്തി​ൽ വ​യോ​ധി​ക​യ്ക്ക് ദാ​രു​ണാ​ന്ത്യം. പ​ത്ത​നാ​പു​രം ക​ട​ശേ​രി ഉ​മ്മ​ന്നൂ​രി​ലു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ പ​ത്ത​നാ​പു​രം പു​ന്ന​ല ക​ട​ശേ​രി സ്വ​ദേ​ശി രാ​ജ​മ്മ (81) ആ​ണ് മ​രി​ച്ച​ത്. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ പ​ത്തി​ന്
ക​ട​ശേ​രി ഉ​മ്മ​ന്നൂ​രി​ലാ​യി​രു​ന്നു സം​ഭ​വം.

തൊ​ഴി​ലി​റ​പ്പ് ജോ​ലി​ക്കു പോ​കു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു സം​ഭ​വം. ആ​ന​യെ ക​ണ്ട് മ​റ്റ് തൊ​ഴി​ലാ​ളി​ക​ൾ ഓ​ടി ര​ക്ഷ​പ്പെ​ട്ടെ​ങ്കി​ലും പ്രാ​യാ​ധി​ക്യം കാ​ര​ണം രാ​ജ​മ്മ​യ്ക്ക് ഒ​ഴി​ഞ്ഞു​മാ​റാ​നാ​യി​ല്ല. കാ​ട്ടാ​ന തു​മ്പി​ക്കൈ കൊ​ണ്ട് അ​ടി​ച്ച് വീ​ഴ്ത്തു​ക​യാ​യി​രു​ന്നു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ രാ​ജ​മ്മ​യെ ഉ​ട​ൻ പു​ന​ലൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

വ​ന​ത്തോ​ട് ചേ‍​ർ​ന്ന ഭാ​ഗ​മാ​ണി​ത്. ഇ​വി​ടെ കാ​ട്ടാ​ന ആ​ക്ര​മ​ണം രൂ​ക്ഷ​മാ​ണെ​ന്നും പ​രാ​തി ന​ൽ​കി​യി​ട്ട് അ​ധി​കൃ​ത​ർ യാ​തൊ​രു ന​ട​പ​ടി സ്വീ​ക​രി​ച്ചി​ല്ലെ​ന്നും നാ​ട്ടു​കാ​ർ പ​റ​ഞ്ഞു.

Latest News

Corehub Up