Sun, 9 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : WildlifeMoments

Video

എ​ന്‍റെ പി​ള്ളേ​രെ തൊ​ടു​ന്നോ​ടാ....! ചാ​ർ​ജി​ങ് സ്റ്റേ​ഷ​ൻ ത​ക​ർ​ത്തെ​റി​ഞ്ഞ് കാ​ട്ടാ​ന

ചൈ​ന​യി​ലെ യൂ​ന്നാ​നി​ൽ റോ​ഡ​രി​കി​ലെ ഇ​ല​ക്ട്രി​ക് വാ​ഹ​ന ചാ​ർ​ജി​ങ് സ്റ്റേ​ഷ​ൻ കാ​ട്ടാ​ന​ക്കൂ​ട്ടം ത ​ത​ക​ർ​ത്ത സം​ഭ​വം വ​ലി​യ രീ​തി​യി​ൽ ശ്ര​ദ്ധ നേ​ടു​ന്നു. ആ​ഗ​സ്റ്റ് ആ​റി​ന് വൈ​കു​ന്നേ​രം പ്ര​ദേ​ശ​ത്തെ റോ​ഡി​ലൂ​ടെ നീ​ങ്ങു​ക​യാ​യി​രു​ന്ന കാ​ട്ടാ​ന​ക്കൂ​ട്ട​ത്തി​ലെ ഒ​രു ആ​ന​യു​ടെ കാ​ലി​ൽ ചാ​ർ​ജി​ങ് സ്റ്റേ​ഷ​ന്‍റെ കേ​ബി​ൾ അ​ബ​ദ്ധ​ത്തി​ൽ കു​രു​ങ്ങു​ക​യാ​യി​രു​ന്നു.

ഇ​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട തൊ​ട്ട​ടു​ത്തു​ണ്ടാ​യി​രു​ന്ന മ​റ്റൊ​രു ആ​ന മു​ന്നോ​ട്ടു​വ​രു​ക​യും നി​മി​ഷ​ങ്ങ​ൾ​ക്ക​കം ചാ​ർ​ജി​ങ് മെ​ഷീ​ൻ ത​ള്ളി നി​ല​ത്തി​ടു​ക​യു​മാ​യി​രു​ന്നു. ഈ ​അ​പൂ​ർ​വ്വ ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ച്ച​തോ​ടെ വൈ​വി​ധ്യ​മാ​ർ​ന്ന പ്ര​തി​ക​ര​ണ​ങ്ങ​ളാ​ണ് ഉ​യ​ർ​ന്നു​വ​രു​ന്ന​ത്.

അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട കു​ട്ടി​യാ​ന​യെ ര​ക്ഷി​ക്കാ​ൻ അ​മ്മ​യാ​ന ന​ട​ത്തി​യ ഇ​ട​പെ​ട​ലാ​ണി​തെ​ന്നാ​ണ് ഒ​രു വി​ഭാ​ഗം ആ​ളു​ക​ൾ അ​ഭി​പ്രാ​യ​പ്പെ​ടു​ന്ന​ത്. ആ​ൺ ഏ​ഷ്യ​ൻ ആ​ന​ക​ൾ​ക്ക് നീ​ള​മു​ള്ള കൊ​മ്പു​ക​ൾ ഉ​ണ്ടാ​കാ​റു​ള്ള​പ്പോ​ൾ പെ​ണ്ണാ​ന​ക​ളി​ൽ ഇ​ത് കാ​ണാ​റി​ല്ലെ​ന്ന കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ഇ​വ​ർ ഈ ​വാ​ദ​ത്തെ പി​ന്തു​ണ​യ്ക്കു​ന്ന​ത്.

ആ​ന​ക​ളു​ടെ ഉ​യ​ർ​ന്ന ബു​ദ്ധി​ശ​ക്തി​യാ​ണ് ഈ ​പ്ര​വൃ​ത്തി​യി​ലൂ​ടെ വെ​ളി​വാ​കു​ന്ന​തെ​ന്നും ചി​ല​ർ കു​റി​ച്ചു. അ​തേ​സ​മ​യം, ഇ​ത് ആ​ന​യു​ടെ ദേ​ഷ്യം മൂ​ല​മു​ണ്ടാ​യ ആ​ക്ര​മ​ണ​മ​ല്ലെ​ന്നും, അ​പ​രി​ചി​ത​മാ​യ ഒ​രു വ​സ്തു​വി​നെ കൗ​തു​ക​ത്തോ​ടെ പ​രി​ശോ​ധി​ക്കാ​ൻ ശ്ര​മി​ച്ച​പ്പോ​ൾ മ​റി​ഞ്ഞു വീ​ണ​താ​കാ​മെ​ന്നു​മാ​ണ് മ​റ്റു ചി​ല​രു​ടെ നി​രീ​ക്ഷ​ണം.

ഈ ​സം​ഭ​വ​ത്തോ​ടൊ​പ്പം യൂ​ന്നാ​നി​ലെ വ​ന്യ​ജീ​വി സ​ങ്കേ​ത​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ച​തി​ന്‍റെ മ​നോ​ഹ​ര​മാ​യ ഓ​ർ​മ്മ​ക​ളും പ​ല​രും പ​ങ്കു​വെ​ക്കു​ന്നു​ണ്ട്. സാ​ഹ​ച​ര്യം എ​ന്ത് ത​ന്നെ​യാ​യാ​ലും, കാ​ട്ടാ​ന​ക​ളു​ടെ പെ​രു​മാ​റ്റ​വി​ശേ​ഷ​ങ്ങ​ളും അ​വ​യു​ടെ സാ​മൂ​ഹി​ക ബ​ന്ധ​ങ്ങ​ളും വ്യ​ക്ത​മാ​ക്കു​ന്ന വേ​റി​ട്ടൊ​രു കാ​ഴ്ച​യാ​യി ഈ ​സം​ഭ​വം മാ​റി.

Latest News

Corehub Up