Sun, 15 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Willow Hill Lights Northbrook

America

15 ല​ക്ഷം വ​ർ​ണ​വി​ള​ക്കു​ക​ളു​മാ​യി നോ​ർ​ത്ത്‌​ബ്രൂ​ക്കി​ൽ വി​ല്ലോ ഹി​ൽ ലൈ​റ്റ്സ്; ന​വം​ബ​ർ 13 മു​ത​ൽ ക്രി​സ്മ​സ് വി​സ്മ​യ​ക്കാ​ഴ്ച​ക​ൾ

ഷിക്കാ​ഗോ: ക്രി​സ്മ​സ് ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് വ​ർ​ണ​പ്പ​കി​ട്ടേ​കാ​ൻ ഷി​ക്കാ​ഗോ​യു​ടെ വ​ട​ക്ക​ൻ പ്രാ​ന്ത​പ്ര​ദേ​ശ​മാ​യ നോ​ർ​ത്ത്‌​ബ്രൂ​ക്കി​ൽ പ്ര​ശ​സ്ത​മാ​യ വി​ല്ലോ ഹി​ൽ ലൈ​റ്റ്സ് വീ​ണ്ടും ഒ​രു​ങ്ങു​ന്നു. ന​വം​ബ​ർ 13 വെ​ള്ളി​യാ​ഴ്ച മു​ത​ൽ ആ​രം​ഭി​ക്കു​ന്ന ഈ ​വ​ർ​ഷ​ത്തെ ആ​ഘോ​ഷ​ത്തി​ൽ ഏ​ക​ദേ​ശം 15 ല​ക്ഷം എ​ൽ​ഇ​ഡി വി​ള​ക്കു​ക​ളാ​ണ് സ​ന്ദ​ർ​ശ​ക​രെ വ​ര​വേ​ൽ​ക്കു​ന്ന​ത്.

ഏ​ക​ദേ​ശം ര​ണ്ട​ര മൈ​ൽ നീ​ള​മു​ള്ള പ്ര​ത്യേ​ക പാ​ത​യി​ലൂ​ടെ സ്വ​ന്തം വാ​ഹ​ന​ത്തി​ൽ സ​ഞ്ച​രി​ച്ചു​കൊ​ണ്ട് വ​ർ​ണാ​ഭ​മാ​യ ക്രി​സ്മ​സ് അ​ല​ങ്കാ​ര​ങ്ങ​ളും പ്ര​കാ​ശ​വി​സ്മ​യ​ങ്ങ​ളും ആ​സ്വ​ദി​ക്കാ​മെ​ന്ന​താ​ണ് പ​രി​പാ​ടി​യു​ടെ പ്ര​ധാ​ന ആ​ക​ർ​ഷ​ണം. കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കും കു​ട്ടി​ക​ൾ​ക്കും വാ​ഹ​ന​ത്തി​ൽ​നി​ന്ന് പു​റ​ത്തി​റ​ങ്ങാ​തെ ത​ന്നെ ആ​ഘോ​ഷ​ങ്ങ​ൾ ആ​സ്വ​ദി​ക്കാം.

ഒ​രു വാ​ഹ​ന​ത്തി​ന് ഒ​രു ടി​ക്ക​റ്റ് മാ​ത്രം മ​തി​യെ​ന്ന​തും പ​രി​പാ​ടി​യു​ടെ പ്ര​ത്യേ​ക​ത​യാ​ണ്. ഓ​ൺ​ലൈ​നാ​യി ടി​ക്ക​റ്റ് വാ​ങ്ങു​ന്ന​വ​ർ​ക്ക് പ്ര​വേ​ശ​ന​ക​വാ​ട​ത്തി​ൽ​നി​ന്ന് നേ​രി​ട്ട് ടി​ക്ക​റ്റ് വാ​ങ്ങു​ന്ന​തി​നെ​ക്കാ​ൾ പ​ത്ത് ഡോ​ള​ർ ലാ​ഭി​ക്കാ​മെ​ന്നാ​ണ് സം​ഘാ​ട​ക​രു​ടെ അ​റി​യി​പ്പ്.

പ്ര​വേ​ശ​ന​ത്തി​ന് നി​ശ്ചി​ത സ​മ​യ​ക്ര​മം ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​തി​നാ​ൽ സ​ന്ദ​ർ​ശ​ക​ർ മു​ൻ​കൂ​ട്ടി ടി​ക്ക​റ്റു​ക​ൾ ബു​ക്ക് ചെ​യ്യു​ന്ന​താ​ണ് ഉ​ചി​തം. പ്ര​ത്യേ​കി​ച്ച് വാ​രാ​ന്ത്യ​ങ്ങ​ളി​ലും ക്രി​സ്മ​സ് അ​വ​ധി​ദി​വ​സ​ങ്ങ​ളി​ലും തി​ര​ക്ക് വ​ർ​ധി​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ട്.

ഷി​ക്കാ​ഗോ​യി​ലും സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ലും താ​മ​സി​ക്കു​ന്ന മ​ല​യാ​ളി കു​ടും​ബ​ങ്ങ​ൾ​ക്കും കു​ട്ടി​ക​ൾ​ക്കു​മൊ​പ്പം ആ​സ്വ​ദി​ക്കാ​വു​ന്ന ശൈ​ത്യ​കാ​ല വി​നോ​ദ​പ​രി​പാ​ടി​ക​ളി​ലൊ​ന്നാ​ണ് വി​ല്ലോ ഹി​ൽ ലൈ​റ്റ്സ്.

ഈ ​വ​ർ​ഷം ആ​റാം ത​വ​ണ​യാ​ണ് വി​ല്ലോ ഹി​ൽ ലൈ​റ്റ്സ് സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. 400-ല​ധി​കം ച​ലി​ക്കു​ന്ന പ്ര​കാ​ശാ​ല​ങ്കാ​ര​ങ്ങ​ൾ, പ്ര​കാ​ശ​തു​ര​ങ്ക​ങ്ങ​ൾ, 30 അ​ടി ഉ​യ​ര​മു​ള്ള ക്രി​സ്മ​സ് ട്രീ, ​റു​ഡോ​ൾ​ഫ്, ഫ്രോ​സ്റ്റി തു​ട​ങ്ങി​യ ക്രി​സ്മ​സ് ക​ഥാ​പാ​ത്ര​ങ്ങ​ൾ എ​ന്നി​വ​യും ഒ​രു​ക്കി​യി​ട്ടു​ണ്ട്.

ഈ ​വ​ർ​ഷ​ത്തെ മ​റ്റൊ​രു പ്ര​ത്യേ​ക​ത​യാ​ണ് ‘12 Nights of Giving’ എ​ന്ന ജീ​വ​കാ​രു​ണ്യ പ​ദ്ധ​തി. ന​വം​ബ​ർ 23 മു​ത​ൽ ഡി​സം​ബ​ർ 10 വ​രെ​യു​ള്ള തെ​ര​ഞ്ഞെ​ടു​ത്ത 12 ദി​വ​സ​ങ്ങ​ളി​ൽ ടി​ക്ക​റ്റ് വി​ൽ​പ​ന​യി​ലൂ​ടെ ല​ഭി​ക്കു​ന്ന തു​ക​യു​ടെ ഒ​രു വി​ഹി​തം വി​വി​ധ സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളെ സ​ഹാ​യി​ക്കാ​ൻ വി​നി​യോ​ഗി​ക്കും.

ന​വം​ബ​ർ 13 മു​ത​ൽ 2027 ജ​നു​വ​രി 3 വ​രെ​യാ​ണ് പ്ര​ദ​ർ​ശ​നം. ഞാ​യ​ർ മു​ത​ൽ വ്യാ​ഴം വ​രെ വൈ​കു​ന്നേ​രം അ​ഞ്ചു​മു​ത​ൽ രാ​ത്രി ഒ​മ്പ​തു​വ​രെ​യും വെ​ള്ളി, ശ​നി ദി​വ​സ​ങ്ങ​ളി​ൽ രാ​ത്രി പ​ത്തു​വ​രെ​യും സ​ന്ദ​ർ​ശ​ക​ർ​ക്ക് പ്ര​വേ​ശ​ന​മു​ണ്ടാ​കും.

ഓ​ൺ​ലൈ​ൻ ടി​ക്ക​റ്റ് നി​ര​ക്ക് ഒ​രു കാ​റി​ന് 40 ഡോ​ള​റും പ്ര​വേ​ശ​ന​ക​വാ​ട​ത്തി​ൽ 50 ഡോ​ള​റു​മാ​ണ്. ഡി​സം​ബ​ർ 14-ന് ​സൈ​നി​ക​ർ​ക്കും മു​ൻ സൈ​നി​ക​ർ​ക്കും അ​ടി​യ​ന്ത​ര​സേ​വ​ന വി​ഭാ​ഗ​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​ർ​ക്കും 50 ശ​ത​മാ​നം ഇ​ള​വും പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

വി​ലാ​സം: Willow Hill Golf Course, 1350 Willow Road, Northbrook, Illinois 60062.

Latest News

Corehub Up