Tue, 10 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Window Opened

Kottayam

കൗ​മാ​ര​വി​സ്മ​യം ജാ​ല​കം തു​റ​ന്നു

അ​​തി​​ര​​മ്പു​​ഴ: അ​​റി​​വും നൈ​​പു​​ണ്യ​​വും സ​​ർ​​ഗാ​​ത്മ​​ക​​ത​​യും സ​​മ​​ഞ്ജ​​സ​​മാ​​യി കൂ​​ടി​​ച്ചേ​​ർ​​ന്ന കൗ​​മാ​​ര വി​​സ്മ​​യ​​ത്തി​​ന്‍റെ ജാ​​ല​​കം തു​​റ​​ന്നു. റ​​വ​​ന്യൂ ജി​​ല്ലാ സ്‌​​കൂ​​ൾ ശാ​​സ്‌​​ത്രോ​​ത്സ​​വം വി​​ദ്യാ​​ർ​​ഥി​​ക​​ളു​​ടെ പ്ര​​തി​​ഭ​​യെ അ​​നാ​​വ​​ര​​ണം ചെ​​യ്യു​​ന്ന വേ​​ദി​​യാ​​യി.
ന​​മ്മ​​ൾ വ​​ലി​​ച്ചെ​​റി​​യു​​ന്ന പാ​​ഴ്‌​​വ​​സ്തു​​ക്ക​​ളി​​ൽ​​നി​​ന്നും പ്ര​​കൃ​​തി​​യി​​ൽ​​നി​​ന്നു ല​​ഭി​​ക്കു​​ന്ന വി​​വി​​ധ​​യി​​നം വ​​സ്തു​​ക്ക​​ളി​​ൽ നി​​ന്നും മ​​നോ​​ഹ​​ര​​മാ​​യ ഉ​​ത്പ​​ന്ന​​ങ്ങ​​ളാ​​ണ് വി​​ദ്യാ​​ർ​​ഥി​​ക​​ൾ ത​​ങ്ങ​​ളു​​ടെ ക​​ര​​വി​​രു​​തി​​ൽ നി​​ർ​​മി​​ച്ച​​ത്.

മ​​ന്ത്രി മോ​​ൻ​​സ് ജോ​​സ​​ഫ് ശാ​​സ്ത്രോ​​ത്സ​​വം ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. നാ​​ട്ട​​കം സു​​രേ​​ഷ് എം​​എ​​ൽ​​എ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്ത് ആ​​രോ​​ഗ്യ വി​​ദ്യാ​​ഭ്യാ​​സ സ്‌​​റ്റാ​​ൻ​​ഡിം​​ഗ് ക​​മ്മി​​റ്റി ചെ​​യ​​ർ​​മാ​​ൻ പി.​​കെ. വൈ​​ശാ​​ഖ്, ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്ത് അം​​ഗം ജിം ​​അ​​ല​​ക്സ്, അ​​തി​​ര​​മ്പു​​ഴ പ​​ഞ്ചാ​​യ​​ത്ത് വൈ​​സ് പ്ര​​സി​​ഡ​​ന്‍റ് തോ​​മ​​സ് പു​​തു​​ശേ​​രി, സ്‌​​കൂ​​ൾ അ​​ഡ്മി​​നി​​സ്ട്രേ​​റ്റ​​ർ ഫാ. ​​വി​​പി​​ൻ ക​​ട്ട​​ത്ത​​റ, വി​​ദ്യാ​​ഭ്യാ​​സ ഉ​​പ​​ഡ​​യ​​റ​​ക്ട​​ർ ഹ​​ണി ജി. ​​അ​​ല​​ക്സാ​​ണ്ട​​ർ തു​​ട​​ങ്ങി​​യ​​വ​​ർ പ്ര​​സം​​ഗി​​ച്ചു. ശാ​​സ്‌​​ത്രോ​​ത്സ​​വ ലോ​​ഗോ ത​​യാ​​റാ​​ക്കി​​യ സി​​എം​​എ​​സ് ഹൈ​​സ്കൂ​​ൾ വി​​ദ്യാ​​ർ​​ഥി​​നി സാ​​വി​​യ ഫാ​​ത്തി​​മ​​യ്ക്ക് ഉ​​പ​​ഹാ​​രം ന​​ൽ​​കി.

ഗ​​ണി​​ത​​ശാ​​സ്‌​​ത്ര, പ്ര​​വൃ​​ത്തി പ​​രി​​ച​​യ, ഐ​​ടി മേ​​ള​​ക​​ളാ​​ണ് ഇ​​ന്ന​​ലെ ന​​ട​​ന്ന​​ത്. ഇ​​ന്ന് സെ​​ന്‍റ് അ​​ലോ​​ഷ്യ​​സ് ഹ​​യ​​ർ സെ​​ക്ക​​ൻ​​ഡ​​റി സ്‌​​കൂ​​ളി​​ൽ ശാ​​സ്‌​​ത്ര​​മേ​​ള​​യും ഐ​​ടി മേ​​ള​​യും സെ​​ന്‍റ് മേ​​രീ​​സ് ഗേ​​ൾ​​സ് ഹൈ​​സ്കൂ​​ളി​​ൽ സാ​​മൂ​​ഹ്യ​​ശാ​​സ്ത്ര മേ​​ള​​യും ന​​ട​​ക്കും.

ശാ​സ്ത്ര​പ്ര​തി​ഭ​ക​ളെ കാ​ത്ത് പു​ത്ത​ൻ ട്രോ​ഫി​ക​ൾ

ജി​ല്ലാ ശാ​സ്തോ​ത്സ​വ വി​ജ​യി​ക​ൾ​ക്ക് ഇ​ത്ത​വ​ണ പു​ത്ത​ൻ ട്രോ​ഫി​ക​ൾ ല​ഭി​ക്കും. ഏ​റെ കാ​ല​പ്പ​ഴ​ക്കം ചെ​ന്ന് കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ച ട്രോ​ഫി​ക​ൾ മാ​റ​ണ​മെ​ന്ന വ​ർ​ഷ​ങ്ങ​ളാ​യു​ള്ള ആ​വ​ശ്യ​ത്തി​ന് ഇ​ത്ത​വ​ണ പ​രി​ഹാ​ര​മാ​യി.
ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം ജിം ​അ​ല​ക്സി​ന്‍റെ ഇ​ട​പെ​ട​ലി​ൽ പോ​പ്പു​ല​ർ വെ​ഹി​ക്കി​ൾ​സ് ആ​ൻ​ഡ് സ​ർ​വീ​സ​സ് മു​ഴു​വ​ൻ ട്രോ​ഫി​ക​ളും സ്പോ​ൺ​സ​ർ ചെ​യ്ത​തോ​ടെ​യാ​ണ് 35 പു​തി​യ ട്രോ​ഫി​ക​ൾ ല​ഭ്യ​മാ​യ​ത്.

കരവിരുതിന്‍റെ കൗതുകം തീർത്ത് ക്ലേ ​​മോ​​ഡ​​ലിം​​ഗ്‍

ക്ലേ ​​മോ​​ഡ​​ലിം​​ഗി​​ല്‍ മൂ​​ന്നു​​മ​​ണി​​ക്കൂ​​റി​​നു​​ള്ളി​​ല്‍ രൂ​​പം പ്രാ​​പി​​ച്ച​​തു വി​​റ​​ക് ചു​​മ​​ക്കു​​ന്ന​​യാ​​ളും ഗ​​ര്‍​ജി​​ക്കു​​ന്ന സിം​​ഹ​​വും. ക്ലേ ​​മോ​​ഡ​​ലിം​​ഗ് മ​​ത്സ​​ര​​ത്തി​​ല്‍ ഹ​​യ​​ര്‍ സെ​​ക്ക​​ന്‍​ഡ​​റി വി​​ദ്യാ​​ര്‍​ഥി​​ക​​ള്‍​ക്കു ന​​ല്കി​​യ വി​​ഷ​​യം വി​​റ​​ക് ചു​​മ​​ക്കു​​ന്ന​​യാ​​ളെ നി​​ര്‍​മി​​ക്കാ​​നാ​​യി​​രു​​ന്നു. ഹൈ​​സ്‌​​കൂ​​ള്‍ വി​​ഭാ​​ഗ​​ത്തി​​ന്‍റെ വി​​ഷ​​യം ഗ​​ര്‍​ജി​​ക്കു​​ന്ന സിം​​ഹ​​വും.
കൈ​​യി​​ലും തോ​​ളി​​ലും പു​​റ​​ത്തും വി​​റ​​കു​​കെ​​ട്ടു​​മാ​​യി ന​​ട​​ന്നു​​നീ​​ങ്ങു​​ന്ന നി​​ര​​വ​​ധി രൂ​​പ​​ങ്ങ​​ള്‍ വി​​ദ്യാ​​ര്‍​ഥി​​ക​​ള്‍ മൂ​​ന്നു മ​​ണി​​ക്കൂ​​റി​​ല്‍ നി​​ര്‍​മി​​ച്ചു. ഗ​​ര്‍​ജി​​ക്കു​​ന്ന സിം​​ഹ​​ത്തി​​ന്‍റെ രൂ​​പ​​ങ്ങ​​ളും ശ്ര​​ദ്ധ​​പി​​ടി​​ച്ചു​​പ​​റ്റി​​യി​​രു​​ന്നു. ഹ​​യ​​ര്‍ സെ​​ക്ക​​ന്‍​ഡ​​റി വി​​ഭാ​​ഗ​​ത്തി​​ല്‍ 19 പേ​​രും ഹൈ​​സ്‌​​കൂ​​ള്‍ വി​​ഭാ​​ഗ​​ത്തി​​ല്‍ 26 വി​​ദ്യാ​​ര്‍​ഥി​​ക​​ളു​​മാ​​ണ് മ​​ത്സ​​ര​​ത്തി​​ല്‍ പ​​ങ്കെ​​ടു​​ത്ത​​ത്.

കൊ​​തി​​പ്പി​​ക്കും വി​​ഭ​​വ​​ങ്ങ​​ളു​​മാ​​യി കു​​ട്ടി ഷെ​​ഫു​​മാ​​ര്‍

അ​​തി​​ര​​മ്പു​​ഴ: വീ​​ട്ടു​​മു​​റ്റ​​ത്തും തൊ​​ടി​​യി​​ലു​​മു​​ള്ള വി​​ഭ​​വ​​ങ്ങ​​ള്‍ ഉ​​പ​​യോ​​ഗി​​ച്ച് രു​​ചി​​ക​​ര​​വും വ്യ​​ത്യ​​സ്ത​​വു​​മാ​​യി വി​​ഭ​​വ​​ങ്ങ​​ളു​​ണ്ടാ​​ക്കി കു​​ട്ടി ഷെ​​ഫു​​മാ​​ര്‍. ശാ​​സ്‌​​ത്രോ​​ത്സ​​വ​​ത്തോ​​ട​​നു​​ബ​​ന്ധി​​ച്ചു​​ള്ള പാ​​ച​​ക മ​​ത്സ​​ര​​ത്തി​​ലാ​​ണ് പ​​ര​​മ്പ​​രാ​​ഗ​​ത ത​​നി​​മ ചോ​​രാ​​ത്ത വി​​ഭ​​വ​​ങ്ങ​​ളും ആ​​ധു​​നി​​ക രു​​ചി​​ക്കൂ​​ട്ടു​​ക​​ളും കോ​​ര്‍​ത്തി​​ണ​​ക്കി വി​​ദ്യാ​​ര്‍​ഥി​​ക​​ള്‍ നി​​ര​​വ​​ധി വി​​ഭ​​വ​​ങ്ങ​​ള്‍ ഒ​​രു​​ക്കി​​യ​​ത്.

മൂ​​ന്നു മ​​ണി​​ക്കൂ​​റി​​ല്‍ 12 വി​​ഭ​​വ​​ങ്ങ​​ളാ​​ണ് മ​​ത്സ​​രാ​​ര്‍​ഥി​​ക​​ള്‍​ക്ക് ത​​യാ​​റാ​​ക്കേ​​ണ്ട​​ത്. ഇ​​തി​​ല്‍ ന്യൂ​​ട്രി​​ഷ​​ന്‍ വി​​ഭ​​വ​​ത്തി​​ല്‍ ആ​​റും പ്രി​​സ​​ര്‍​വേ​​റ്റീ​​വ് വി​​ഭ​​വ​​ത്തി​​ല്‍ ആ​​റു​​മാ​​ണ് ത​​യാ​​റാ​​ക്കേ​​ണ്ട​​ത്. ഭ​​ക്ഷ​​ണ​​ത്തി​​ന്‍റെ പോ​​ഷ​​ക​​ഗു​​ണ​​ത്തി​​ലും നി​​ര്‍​മാ​​ണ​​ത്തി​​ലും പു​​ല​​ര്‍​ത്തി​​യ നി​​ല​​വാ​​രം വി​​ധി​​ക​​ര്‍​ത്താ​​ക്ക​​ളു​​ടെ പ്ര​​ശം​​സ​​യും പി​​ടി​​ച്ചു​​പ​​റ്റി.

താ​​ര​​മാ​​യി ചാ​​യ​​ക്ക​​ട​​ക്കാ​​ര​​ന്‍ രാ​​മേ​​ട്ട​​ന്‍

പ​​പ്പ​​റ്റ് നി​​ര്‍​മാ​​ണ​​ത്തി​​ല്‍ ഏ​​വ​​രു​​ടെ​​യും ശ്ര​​ദ്ധ​​യാ​​ക​​ര്‍​ഷി​​ച്ച​​തു ചാ​​യ​​ക്ക​​ട​​ക്കാ​​ര​​ന്‍ രാ​​മേ​​ട്ട​​ന്‍, മു​​ത്ത​​ശി മു​​യ​​ല്‍, ക​​ണ്ണ​​ന്‍ ത​​വ​​ള എ​​ന്നീ പ​​പ്പ​​റ്റു​​ക​​ള്‍. ലു​​ങ്കി​​യും ബ​​നി​​യും തോ​​ളി​​ല്‍ തോ​​ര്‍​ത്തു​​മി​​ട്ട് ഒ​​രു കൈ​​യി​​ല്‍ ചാ​​യ​​ക്ക​​പ്പ്, മ​​റ്റേ കൈ​​യി​​ല്‍ ഗ്ലാ​​സു​​മാ​​യി നി​​ല്ക്കു​​ന്ന ചാ​​യ​​ക്ക​​ട​​ക്കാ​​ര​​ന്‍ രാ​​മേ​​ട്ട​​നെ നോ​​ക്കു​​ന്ന ആ​​രും പി​​ന്നീ​​ട് അ​​വി​​ടെ നി​​ന്നും ക​​ണ്ണെ​​ടു​​ക്കി​​ല്ല. അ​​ത്ര​​യ്ക്കു മ​​നോ​​ഹ​​ര​​മാ​​യി​​ട്ടാ​​ണ് നൂ​​ല്‍ (സ്ട്രിം​​ഗ്) പ​​പ്പ​​റ്റാ​​യി രാ​​മേ​​ട്ട​​നെ കു​​റ​​വി​​ല​​ങ്ങാ​​ട് സെ​​ന്‍റ് മേ​​രീ​​സ് എ​​ച്ച​​്എ​​സ്എ​​സി​​ലെ പ്ല​​സ് ടു ​​വി​​ദ്യാ​​ര്‍​ഥി​​നി​​യാ​​യ എ​​സ്. ആ​​ദ്രി​​ജ പാ​​ര്‍​വ​​തി നി​​ര്‍​മി​​ച്ചി​​രി​​ക്കു​​ന്ന​​ത്. ആ​​ദ്രി​​ജ സ്ട്രിം​​ഗ് പ​​പ്പ​​റ്റാ​​യി രാ​​മേ​​ട്ട​​നെ​​യും ഹാ​​ന്‍​ഡ് പ​​പ്പ​​റ്റാ​​യി മു​​ത്ത​​ശി മു​​യ​​ല്‍, ക​​ണ്ണ​​ന്‍ ത​​വ​​ള എ​​ന്നി​​വ​​യെ​​യാ​​ണ് നി​​ര്‍​മി​​ച്ച​​ത്.

​​ക​​മു​​കി​​ൻ​​പാ​​ള പാ​​ഴ​​ല്ല...!


ക​​മു​​കി​​ൻ​​പാ​​ള​​കൊ​​ണ്ട് ഇ​​ത്ര​​യേ​​റെ വ​​സ്‌​​തു​​ക്ക​​ളോ? കു​​ട്ടി​​ക​​ൾ അ​​ദ്ഭു​​തം കൂ​​റി. വി​​ശ​​റി​​യും പാ​​ള​​ത്തൊ​​പ്പി​​യും ബാ​​ഗും ചെ​​രി​​പ്പും ത​​വി​​യും പ്ലേ​​റ്റും ബാ​​സ്‌​​ക​​റ്റും വ​​ള്ള​​വും താ​​മ​​ര​​യും മി​​റ​​ർ ഫ്രെ​​യി​​മും കൗ​​തു​​ക വ​​സ്തു​​ക്ക​​ളും ഉ​​ൾ​​പ്പ​​ടെ അ​​സം​​ഖ്യം വ​​സ്‌​​തു​​ക്ക​​ളാ​​ണ് മൂ​​ന്നു മ​​ണി​​ക്കൂ​​റി​​നു​​ള്ളി​​ൽ കു​​ട്ടി​​ക​​ൾ നി​​ർ​​മി​​ച്ച​​ത്.

Latest News

Corehub Up