Wed, 21 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : WinterTime

Europe

യൂ​റോ​പ്പി​ൽ 25 മു​ത​ൽ ശൈ​ത്യ​കാ​ല സ​മ​യം; ക്ലോ​ക്കു​ക​ൾ ഒ​രു മ​ണി​ക്കൂ​ർ പി​ന്നോ​ട്ട് തി​രി​ക്കും

ബെ​ർ​ലി​ൻ: യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ളി​ൽ ഈ ​വ​ർ​ഷ​ത്തെ ശൈ​ത്യ​കാ​ല സ​മ​യ​ക്ര​മം ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ നി​ല​വി​ൽ വ​രും. ഇ​തോ​ടെ ജ​ർ​മ​നി​യും ഇ​ന്ത്യ​യും ത​മ്മി​ലു​ള്ള സ​മ​യ​വ്യ​ത്യാ​സം നി​ല​വി​ലെ മൂ​ന്ന​ര മ​ണി​ക്കൂ​റി​ൽ​നി​ന്ന് നാ​ല​ര മ​ണി​ക്കൂ​റാ​യി വ​ർ​ധി​ക്കും.

ഇ​ന്ത്യ ജ​ർ​മ​നി​യേ​ക്കാ​ൾ നാ​ല​ര മ​ണി​ക്കൂ​ർ മു​ന്നി​ലാ​യി​രി​ക്കും. ഒ​ക്ടോ​ബ​റി​ലെ അ​വ​സാ​ന ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ മൂ​ന്ന് മ​ണി​യാ​കു​മ്പോ​ൾ ക്ലോ​ക്കു​ക​ൾ ഒ​രു മ​ണി​ക്കൂ​ർ പി​ന്നോ​ട്ട് തി​രി​ച്ച് ര​ണ്ട് മ​ണി​യാ​ക്കും.

ഇ​തോ​ടെ അ​ന്ന​ത്തെ രാ​ത്രി ഒ​രു മ​ണി​ക്കൂ​ർ കൂ​ടി ദൈ​ർ​ഘ്യ​മേ​റി​യ​താ​കും. യൂ​റോ​പ്പി​ലെ മി​ക്ക രാ​ജ്യ​ങ്ങ​ളി​ലും പ​ക​ൽ​വെ​ളി​ച്ചം പ​ര​മാ​വ​ധി പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ന്ന​തി​നാ​യി വേ​ന​ൽ​ക്കാ​ല​ത്തും ശൈ​ത്യ​കാ​ല​ത്തും സ​മ​യ​ക്ര​മം മാ​റ്റു​ന്ന പ​തി​വി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഈ ​ക്ര​മീ​ക​ര​ണം.

സ​മ​യ​മാ​റ്റം യാ​ന്ത്രി​ക​മാ​യി

ജ​ർ​മ​നി​യി​ലെ ബ്രൗ​ൺ​ഷ്വൈ​ഗി​ലു​ള്ള ഫെ​ഡ​റ​ൽ ഫി​സി​ക്ക​ൽ-​ടെ​ക്നി​ക്ക​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടാ​ണ് ഔ​ദ്യോ​ഗി​ക സ​മ​യ​ത്തിന്‍റെ കൃ​ത്യ​ത ഉ​റ​പ്പാ​ക്കു​ന്ന​ത്. ഫ്രാ​ങ്ക്ഫ​ർ​ട്ടി​ന് സ​മീ​പ​മു​ള്ള മെ​യി​ൻ​ഫ്ലിം​ഗ​നി​ലെ DCF77 റേ​ഡി​യോ ട്രാ​ൻ​സ്മി​റ്റ​റി​ൽ​നി​ന്നു​ള്ള സി​ഗ്ന​ലു​ക​ൾ സ്വീ​ക​രി​ച്ചാ​ണ് നി​ര​വ​ധി റേ​ഡി​യോ നി​യ​ന്ത്രി​ത ക്ലോ​ക്കു​ക​ൾ കൃ​ത്യ​മാ​യ സ​മ​യം ക്ര​മീ​ക​രി​ക്കു​ന്ന​ത്.

മൊ​ബൈ​ൽ ഫോ​ണു​ക​ൾ, ക​മ്പ്യൂ​ട്ട​റു​ക​ൾ, മ​റ്റ് ഡി​ജി​റ്റ​ൽ ഉ​പ​ക​ര​ണ​ങ്ങ​ൾ എ​ന്നി​വ​യും അ​വ​യു​ടെ സ​മ​യ​ക്ര​മീ​ക​ര​ണ സം​വി​ധാ​ന​ങ്ങ​ൾ​ക്ക​നു​സ​രി​ച്ച് സ്വ​യം പു​തി​യ സ​മ​യ​ത്തി​ലേ​ക്ക് മാ​റും.

രാ​ത്രി സ​ർ​വീ​സ് ന​ട​ത്തു​ന്ന ദീ​ർ​ഘ​ദൂ​ര ട്രെ​യി​നു​ക​ളു​ടെ സ​മ​യ​ക്ര​മീ​ക​ര​ണ​വും ആ​വ​ശ്യ​മാ​യ പ്ര​ത്യേ​ക സം​വി​ധാ​ന​ങ്ങ​ളി​ലൂ​ടെ ഏ​കോ​പി​പ്പി​ക്കും.

രാ​ത്രി ഷി​ഫ്റ്റി​ൽ ജോ​ലി ചെ​യ്യു​ന്ന​വ​ർ​ക്ക് അ​ധി​ക​സ​മ​യം

സ​മ​യ​മാ​റ്റം പ്രാ​ബ​ല്യ​ത്തി​ൽ വ​രു​ന്ന രാ​ത്രി​യി​ൽ ജോ​ലി ചെ​യ്യു​ന്ന​വ​ർ​ക്ക് സാ​ധാ​ര​ണ സ​മ​യ​ക്ര​മ​ത്തെ അ​പേ​ക്ഷി​ച്ച് ഒ​രു മ​ണി​ക്കൂ​ർ അ​ധി​കം ജോ​ലി ചെ​യ്യേ​ണ്ടി​വ​രാം.

ഈ ​അ​ധി​ക​സ​മ​യ​ത്തി​നു​ള്ള വേ​ത​നം തൊ​ഴി​ൽ​ക​രാ​ർ, ബാ​ധ​ക​മാ​യ തൊ​ഴി​ൽ​നി​യ​മ​ങ്ങ​ൾ, മ​റ്റ് വ്യ​വ​സ്ഥ​ക​ൾ എ​ന്നി​വ അ​നു​സ​രി​ച്ചാ​യി​രി​ക്കും നി​ശ്ച​യി​ക്കു​ക.

ശൈ​ത്യ​കാ​ല സ​മ​യം നി​ല​വി​ൽ വ​രു​ന്ന​തോ​ടെ ജ​ർ​മ​നി​യും ഇ​ന്ത്യ​യും ത​മ്മി​ലു​ള്ള സ​മ​യ​വ്യ​ത്യാ​സം നാ​ല​ര മ​ണി​ക്കൂ​റാ​കും. ബ്രി​ട്ട​നും അ​യ​ർ​ല​ൻ​ഡും ജ​ർ​മ​നി​യെ​ക്കാ​ൾ ഒ​രു മ​ണി​ക്കൂ​ർ പി​ന്നി​ലാ​യി​രി​ക്കും.

2027 മാ​ർ​ച്ച് 28 ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ ക്ലോ​ക്കു​ക​ൾ ഒ​രു മ​ണി​ക്കൂ​ർ മു​ന്നോ​ട്ട് തി​രി​ക്കു​ന്ന​തോ​ടെ യൂ​റോ​പ്പ് വീ​ണ്ടും വേ​ന​ൽ​ക്കാ​ല സ​മ​യ​ക്ര​മ​ത്തി​ലേ​ക്ക് മാ​റും.

ഡേ​ലൈ​റ്റ് സേ​വിം​ഗ് ടൈ​മി​ന്‍റെ ച​രി​ത്രം

ഊ​ർ​ജം ലാ​ഭി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ഒ​ന്നാം ലോ​ക​മ​ഹാ​യു​ദ്ധ​കാ​ല​ത്ത്, 1916-ൽ ​ജ​ർ​മ​നി​യും ഓ​സ്ട്രി​യ​യും പ​ക​ൽ​വെ​ളി​ച്ചം പ​ര​മാ​വ​ധി പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ന്ന സ​മ​യ​ക്ര​മം ന​ട​പ്പാ​ക്കി.

കൃ​ത്രി​മ വെ​ളി​ച്ച​ത്തി​ന്റെ ഉ​പ​യോ​ഗം കു​റ​ച്ച് യു​ദ്ധാ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി ക​ൽ​ക്ക​രി ലാ​ഭി​ക്കു​ക​യാ​യി​രു​ന്നു പ്ര​ധാ​ന ല​ക്ഷ്യം. എ​ന്നാ​ൽ 1919-ൽ ​ഈ സം​വി​ധാ​നം നി​ർ​ത്ത​ലാ​ക്കി.

ര​ണ്ടാം ലോ​ക​മ​ഹാ​യു​ദ്ധ​കാ​ല​ത്ത് 1940 മു​ത​ൽ 1949 വ​രെ​യു​ള്ള കാ​ല​യ​ള​വി​ൽ വി​വി​ധ ഘ​ട്ട​ങ്ങ​ളി​ലാ​യി സ​മ​യ​മാ​റ്റ സം​വി​ധാ​നം വീ​ണ്ടും ന​ട​പ്പാ​ക്കി. 1947-ൽ ​ക്ലോ​ക്കു​ക​ൾ ര​ണ്ട് മ​ണി​ക്കൂ​ർ മു​ന്നോ​ട്ട് മാ​റ്റി​യു​ള്ള "ഹൈ ​സ​മ്മ​ർ ടൈം' ​സം​വി​ധാ​ന​വും നി​ല​വി​ലു​ണ്ടാ​യി​രു​ന്നു.

യു​ദ്ധാ​ന​ന്ത​രം 1949-ൽ ​ഈ രീ​തി വീ​ണ്ടും അ​വ​സാ​നി​പ്പി​ച്ചു. 1973-ലെ ​അ​ന്താ​രാ​ഷ്ട്ര എ​ണ്ണ​പ്ര​തി​സ​ന്ധി​ക്കു​ശേ​ഷം ഊ​ർ​ജോ​പ​ഭോ​ഗം കു​റ​യ്ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി പ​ടി​ഞ്ഞാ​റ​ൻ ജ​ർ​മ​നി​യി​ലും കി​ഴ​ക്ക​ൻ ജ​ർ​മ​നി​യി​ലും 1980 ഏ​പ്രി​ൽ ആറ് മു​ത​ൽ വേ​ന​ൽ​ക്കാ​ല സ​മ​യ​ക്ര​മം വീ​ണ്ടും ന​ട​പ്പാ​ക്കി.

വൈ​കു​ന്നേ​ര​ങ്ങ​ളി​ൽ കൂ​ടു​ത​ൽ പ​ക​ൽ​വെ​ളി​ച്ചം ല​ഭ്യ​മാ​ക്കു​ക​യും കൃ​ത്രി​മ വെ​ളി​ച്ച​ത്തിന്‍റെ ഉ​പ​യോ​ഗം കു​റ​യ്ക്കു​ക​യു​മാ​യി​രു​ന്നു ല​ക്ഷ്യം.

ഊ​ർ​ജ​ലാ​ഭം സം​ബ​ന്ധി​ച്ച് ഭി​ന്നാ​ഭി​പ്രാ​യ​ങ്ങ​ൾ

സ​മ​യ​മാ​റ്റം വ​ഴി കാ​ര്യ​മാ​യ ഊ​ർ​ജ​ലാ​ഭം ഉ​ണ്ടാ​കു​ന്നു​ണ്ടോ എ​ന്ന കാ​ര്യ​ത്തി​ൽ ഇ​പ്പോ​ഴും ച​ർ​ച്ച​ക​ൾ തു​ട​രു​ക​യാ​ണ്. വൈ​കു​ന്നേ​ര​ങ്ങ​ളി​ൽ വെ​ളി​ച്ച​ത്തി​നാ​യു​ള്ള വൈ​ദ്യു​തി ഉ​പ​യോ​ഗം കു​റ​യാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ങ്കി​ലും ത​ണു​പ്പു​ള്ള പ്ര​ഭാ​ത​ങ്ങ​ളി​ൽ വീ​ടു​ക​ളും കെ​ട്ടി​ട​ങ്ങ​ളും ചൂ​ടാ​ക്കാ​ൻ കൂ​ടു​ത​ൽ ഊ​ർ​ജം ആ​വ​ശ്യ​മാ​യി വ​രാം.

ജ​ർ​മ​ൻ ഫെ​ഡ​റ​ൽ പ​രി​സ്ഥി​തി ഏ​ജ​ൻ​സി ഉ​ൾ​പ്പെ​ടെ​യു​ള്ള സ്ഥാ​പ​ന​ങ്ങ​ളു​ടെ വി​ല​യി​രു​ത്ത​ലു​ക​ൾ പ്ര​കാ​രം, വെ​ളി​ച്ച​ത്തി​നാ​യു​ള്ള ഊ​ർ​ജോ​പ​യോ​ഗ​ത്തി​ലെ കു​റ​വ് ചൂ​ടാ​ക്കാ​നു​ള്ള അ​ധി​ക ഊ​ർ​ജാ​വ​ശ്യ​ക​ത​യാ​ൽ ഭാ​ഗി​ക​മാ​യി നി​ക​ത്ത​പ്പെ​ടാം.

അ​തി​നാ​ൽ സ​മ​യ​മാ​റ്റം മൊ​ത്ത​ത്തി​ൽ വ​ലി​യ ഊ​ർ​ജ​ലാ​ഭം ഉ​റ​പ്പാ​ക്കു​ന്നു​വെ​ന്ന് പ​റ​യാ​നാ​വി​ല്ല.

യൂ​റോ​പ്യ​ൻ യൂ​ണി​യ​ന്‍റെ തീ​രു​മാ​നം ഇ​നി​യും അ​നി​ശ്ചി​ത​ത്വ​ത്തി​ൽ

വ​ർ​ഷ​ത്തി​ൽ ര​ണ്ടു​ത​വ​ണ സ​മ​യ​ക്ര​മം മാ​റ്റു​ന്ന​ത് മ​നു​ഷ്യ​രു​ടെ ജൈ​വ​ഘ​ടി​കാ​ര​ത്തെ​യും ഉ​റ​ക്ക​ത്തെ​യും ആ​രോ​ഗ്യ​ത്തെ​യും ബാ​ധി​ക്കാ​മെ​ന്ന ആ​ശ​ങ്ക​ക​ൾ ഉ​യ​ർ​ന്ന​തി​നെ​ത്തു​ട​ർ​ന്ന്, 2019-ൽ ​സ​മ​യ​മാ​റ്റം അ​വ​സാ​നി​പ്പി​ക്കു​ന്ന​തി​നു​ള്ള നി​ർ​ദേ​ശ​ത്തി​ന് യൂ​റോ​പ്യ​ൻ പാ​ർ​ല​മെ​ന്‍റ് പി​ന്തു​ണ ന​ൽ​കി​യി​രു​ന്നു.

എ​ന്നാ​ൽ സ്ഥി​ര​മാ​യി വേ​ന​ൽ​ക്കാ​ല സ​മ​യ​മാ​ണോ ശൈ​ത്യ​കാ​ല സ​മ​യ​മാ​ണോ നി​ല​നി​ർ​ത്തേ​ണ്ട​ത് എ​ന്ന കാ​ര്യ​ത്തി​ൽ അം​ഗ​രാ​ജ്യ​ങ്ങ​ൾ​ക്കി​ട​യി​ൽ ധാ​ര​ണ​യി​ലെ​ത്താ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല.

ഇ​തോ​ടെ വ​ർ​ഷ​ത്തി​ൽ ര​ണ്ടു​ത​വ​ണ ക്ലോ​ക്കു​ക​ൾ മാ​റ്റു​ന്ന രീ​തി അ​വ​സാ​നി​പ്പി​ക്കാ​നു​ള്ള പ​ദ്ധ​തി ഇ​പ്പോ​ഴും ന​ട​പ്പാ​യി​ട്ടി​ല്ല. അ​തി​നാ​ൽ ഈ ​ഒ​ക്ടോ​ബ​റി​ലും യൂ​റോ​പ്പി​ലെ മി​ക്ക രാ​ജ്യ​ങ്ങ​ളും പ​തി​വു​പോ​ലെ ശൈ​ത്യ​കാ​ല സ​മ​യ​ക്ര​മ​ത്തി​ലേ​ക്ക് മാ​റും.

Latest News

Corehub Up