Tue, 20 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Witness Statement

ഞാ​ൻ ഒ​ന്നും ക​ണ്ടി​ല്ല, മൊ​ഴി ന​ൽ​കി​യ​ത് വീ​ണാ ജോ​ർ​ജി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം; ഗ​ൺ​മാ​ൻ മൊ​ഴി മാ​റ്റി

തി​രു​വ​ന​ന്ത​പു​രം: ക​ണ്ണൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ​വ​ച്ച് മു​ൻ മ​ന്ത്രി വീ​ണാ ജോ​ർ​ജി​നെ കെ​എ​സ്‌​യു പ്ര​വ​ർ​ത്ത​ക​ർ ആ​ക്ര​മി​ച്ചെ​ന്ന കേ​സി​ൽ നി​ർ​ണാ​യ​ക വ​ഴി​ത്തി​രി​വ്. കെ​എ​സ്‌​യു പ്ര​വ​ർ​ത്ത​ക​ർ ആ​യു​ധ​മു​പ​യോ​ഗി​ച്ച് ആ​ക്ര​മി​ക്കാ​ൻ ശ്ര​മി​ച്ചെ​ന്ന മൊ​ഴി അ​ന്ന് വീ​ണാ ജോ​ർ​ജി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് ന​ൽ​കി​യ​തെ​ന്ന് ഗ​ൺ​മാ​ൻ അ​ഭി​ലാ​ഷ് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് മൊ​ഴി ന​ൽ​കി.

വീ​ണാ ജോ​ർ​ജി​നെ കെ​എ​സ്‌​യു പ്ര​വ​ർ​ത്ത​ക​ർ ആ​ക്ര​മി​ക്കു​ന്ന​ത് നേ​രി​ട്ട് ക​ണ്ടി​ട്ടി​ല്ലെ​ന്നും അ​ന്ന​ത്തെ ആ​രോ​ഗ്യ​മ​ന്ത്രി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് റെ​യി​ൽ​വേ പൊ​ലി​സി​ന് മൊ​ഴി ന​ൽ​കി​യ​തെ​ന്നും അ​ഭി​ലാ​ഷ് അ​ന്വേ​ഷ​ണ സം​ഘ​ത്തോ​ട് പ​റ​ഞ്ഞു. കേ​സി​ൽ അ​ഭി​ലാ​ഷി​ന്‍റെ മൊ​ഴി നി​ർ​ണാ​യ​ക​മാ​യി​രു​ന്നു. ഈ ​മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് മ​ന്ത്രി​യെ വ​ധി​ക്കാ​ൻ ശ്ര​മി​ച്ച​ത​ട​ക്ക​മു​ള്ള ഗു​രു​ത​ര കു​റ്റ​ങ്ങ​ൾ ചു​മ​ത്തി കെ​എ​സ്‌​യു പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രെ കേ​സെ​ടു​ത്ത​ത്.

എ​ന്നാ​ൽ ഇ​പ്പോ​ൾ മൊ​ഴി തി​രു​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ൽ അ​ഭി​ലാ​ഷി​നെ​തി​രെ ന​ട​പ​ടി ശി​പാ​ർ​ശ ചെ​യ്യാ​നാ​ണ് എ​സ്ഐ​ടി​യു​ടെ നീ​ക്കം. തെ​റ്റാ​യ മൊ​ഴി ന​ൽ​കി​യെ​ന്ന കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടി ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് സം​സ്ഥാ​ന പൊ​ലി​സ് മേ​ധാ​വി​ക്ക് റി​പ്പോ​ർ​ട്ട് ന​ൽ​കു​മെ​ന്നാ​ണ് സൂ​ച​ന. അ​ഭി​ലാ​ഷി​ന്‍റെ പു​തി​യ മൊ​ഴി കേ​സി​ന്‍റെ തു​ട​ർ​ന​ട​പ​ടി​ക​ളി​ൽ നി​ർ​ണാ​യ​ക​മാ​യേ​ക്കും. 

Latest News

Corehub Up