Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Woman Governor

America

ച​രി​ത്രം കു​റി​ച്ച് അ​ബി​ഗ​യി​ൽ സ്പാ​ൻ​ബ​ർ​ഗ​ർ; വെ​ർ​ജീ​നി​യ​യ്ക്ക് വ​നി​താ ഗ​വ​ർ​ണ​ർ

റി​ച്ച്മ​ണ്ട്: വെ​ർ​ജീ​നി​യ സം​സ്ഥാ​ന​ത്തി​ന്‍റെ ആ​ദ്യ വ​നി​ത ഗ​വ​ർ​ണ​റാ​യി ഡെ​മോ​ക്രാ​റ്റി​ക് പാ​ർ​ട്ടി നേ​താ​വാ​യ അ​ബി​ഗ​യി​ൽ സ്പാ​ൻ​ബ​ർ​ഗ​ർ. വെ​ർ​ജീ​നി​യ​യു​ടെ 75-ാമ​ത് ഗ​വ​ർ​ണ​റാ​യി സ്പാ​ൻ​ബ​ർ​ഗ​ർ ശ​നി​യാ​ഴ്ച സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത് അ​ധി​കാ​ര​മേ​റ്റു.

1776ൽ ​വെ​ർ​ജീ​നി​യ കോ​മ​ൺ‌​വെ​ൽ​ത്ത് ആ​യ​തി​നു​ശേ​ഷം ആ​ദ്യ​മാ​യാ​ണ് ഒ​രു വ​നി​ത ഈ ​പ​ദ​വി​യി​ലെ​ത്തു​ന്ന​ത്. റി​പ്പ​ബ്ലി​ക്ക​ൻ സ്ഥാ​നാ​ർ​ഥി വി​ൻ​സം ഏ​ൾ-​സി​യേ​ഴ്സി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് സ്പാ​ൻ​ബ​ർ​ഗ​ർ ഈ ​നേ​ട്ടം കൈ​വ​രി​ച്ച​ത്.

ഗ്ലെ​ൻ യം​ഗ്കി​ന്‍റെ പി​ൻ​ഗാ​മി​യാ​യാ​ണ് സ്പാ​ൻ​ബ​ർ​ഗ​ർ അ​ധി​കാ​ര​മേ​റ്റ​ത്. ഇ​തി​നൊ​പ്പം മ​റ്റ് ര​ണ്ട് ച​രി​ത്ര​പ​ര​മാ​യ നി​യ​മ​ന​ങ്ങ​ളും ന​ട​ന്നു. വെ​ർ​ജീ​നി​യ​യി​ലെ ആ​ദ്യ മു​സ്‌​ലിം വ​നി​താ ലെ​ഫ്റ്റ​ന​ന്‍റ് ഗ​വ​ർ​ണ​റാ​യി ഗ​സാ​ല എ​ഫ്. ഹാ​ഷ്മി​യും ആ​ദ്യ ക​റു​ത്ത വ​ർ​ഗ​ക്കാ​ര​നാ​യ അ​റ്റോ​ർ​ണി ജ​ന​റ​ലാ​യി ജേ ​ജോ​ൺ​സും സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു.

വെ​ർ​ജീ​നി​യ​യു​ടെ ആ​ദ്യ ഗ​വ​ർ​ണ​റാ​യി​രു​ന്ന പാ​ട്രി​ക് ഹെ​ൻ​റി​യെ ഉ​ദ്ധ​രി​ച്ചു​കൊ​ണ്ട്, ഭി​ന്ന​ത​ക​ൾ മാ​റ്റി​വ​ച്ച് ഒ​രു​മി​ച്ച് പ്ര​വ​ർ​ത്തി​ക്കാ​ൻ സ്പാ​ൻ​ബ​ർ​ഗ​ർ ആ​ഹ്വാ​നം ചെ​യ്തു. സ്ത്രീ​ക​ളു​ടെ വോ​ട്ട​വ​കാ​ശ​ത്തി​നാ​യി പോ​രാ​ടി​യ​വ​രെ അ​നു​സ്മ​രി​ച്ചു​കൊ​ണ്ട് വെ​ള്ള വ​സ്ത്രം ധ​രി​ച്ചാ​ണ് അ​വ​ർ ച​ട​ങ്ങി​നെ​ത്തി​യ​ത്.

Latest News

Corehub Up