നെയ്യാർഡാം: നെയ്യാർ ജലാശയത്തിൽ കുളിക്കാൻ ഇറങ്ങിയ യുവതിയെ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പന്ത കാഞ്ചിമൂട് നിതിൻ ഭവനിൽ സിമി(26)യാണ് മരിച്ചത്.
ഇന്നലെ ഉച്ചയ്ക്ക് 12 ഓടെ വീട്ടിൽ നിന്നും 250 മീറ്റർ അകലത്തുള്ള നെയ്യാർ ജലസംഭരണിയിൽ ഭർത്താവിനൊപ്പം കുളിക്കാനെത്തിയതായിരുന്നു.
ഭർത്താവ് നിതിൻ സോപ്പ് എടുക്കാൻ വീട്ടിൽ പോയി വന്ന സമയം സിമിയെ കാണാതാകുകയായിരുന്നു. തെരച്ചിലിൽ സിമി വീണുകിടക്കുന്നത് കണ്ട് ഉടൻ ആംബുലൻസ് വരുത്തി കാട്ടാക്കട നെയ്യാർ മെഡിസിറ്റി ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പോലീസ് മേൽ നടപടി സ്വീകരിച്ചു.