Tue, 10 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Woman Struck

Thrissur

യു​വ​തി​യെ ത​ല​യ്ക്ക​ടി​ച്ചു; ബം​ഗാ​ളി പി​ടി​യി​ൽ

ചാ​വ​ക്കാ​ട്: ജ​ന​സേ​വ​ന​കേ​ന്ദ്ര​ത്തി​ലെ​ ജീ​വ​ന​ക്കാ​രി​യാ​യ യു​വ​തി​യു​ടെ ത​ല​യ്ക്ക​ടി​ച്ച് മാ​ല പൊ​ട്ടി​ച്ച സം​ഭ​വ​ത്തി​ല്‍ ബം​ഗാ​ളി പി​ടി​യി​ൽ. പ​ശ്ചി​മ​ബം​ഗാ​ള്‍ സ്വ​ദേ​ശിയാ​യ ഗൗ​തം പാ​ലി (47) നെ​യാ​ണ് സി​ഐ എം.​കെ. ര​മേ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​റ​സ്റ്റ് ചെ​യ്ത​ത്. ക​ഴി​ഞ്ഞ 29-ന് ​വൈ​കി​ട്ടാ​ണ് പാ​ല​യൂ​ർ റോ​ഡി​ലെ ജ​ന​സേ​വാ​കേ​ന്ദ്ര​ത്തി​ലെ ജീ​വ​ന​ക്കാ​രി പു​ന്ന​യൂ​ര്‍​ക്കു​ളം ആ​ല്‍​ത്ത​റ ചെ​റാ​യി ഇ​ട്ടി​ലാ​യി​ല്‍ ര​ജ​നി(43)​യെ പ്ര​തി മാ​ര​കാ​യു​ധ​വു​മാ​യെ​ത്തി ത​ല​യ്ക്ക​ടി​ച്ച് പ​രി​ക്കേ​ല്‍​പ്പി​ച്ച​ത്.

സി​സി​ടി​വി ​കാ​മ​റ​ക​ള്‍ പ​രി​ശോ​ധി​ച്ചാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. ത​ല​യ്ക്കു സാ​ര​മാ​യി പ​രി​ക്കേ​റ്റ ര​ജ​നി തൃ​ശൂ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്നു.എ​സ്ഐ. പ്രീ​ത ബാ​ബു, സീ​നി​യ​ര്‍ സി​പി​ഒ സ​ജീ​വ​ന്‍, സി​പി​ഒ​മാ​രാ​യ ര​ജി​ത്ത്, പ്ര​ദീ​പ് എ​ന്നി​വ​രും അ​റ​സ്റ്റ് സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു. പ്ര​തി​യെ റി​മാ​ന്‍​ഡ് ചെ​യ്തു.

Latest News

Corehub Up