Fri, 16 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Women Entrepreneurs

Kasaragod

വ​നി​താ​സം​രം​ഭ​കരെ ചേ​ര്‍​ത്തു​പി​ടി​ച്ച് നീ​ലേ​ശ്വ​രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത്

ചീ​മേ​നി: സ്ത്രീ​ക​ളു​ടെ തൊ​ഴി​ല്‍ നൈ​പു​ണ്യ​ത്തി​ന് പു​തി​യ ദി​ശ​യും സാ​മ്പ​ത്തി​ക സ്വ​യം​പ​ര്യാ​പ്ത​ത​യ്ക്ക് ക​രു​ത്തു​മേ​കി നീ​ലേ​ശ്വ​രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ പ​ദ്ധ​തി. ക​യ്യൂ​ര്‍-​ചീ​മേ​നി പ​ഞ്ചാ​യ​ത്തി​ല്‍ ദീ​പം സ്റ്റി​ച്ചിം​ഗ് ആ​ന്‍​ഡ് ക്രാ​ഫ്റ്റ്സ് പ്ര​വ​ര്‍​ത്ത​ന​മാ​രം​ഭി​ച്ചു.

വ​നി​താ ഗ്രൂ​പ്പു​ക​ള്‍​ക്ക് സ്വ​യം​തൊ​ഴി​ല്‍ അ​വ​സ​ര​ങ്ങ​ള്‍ ഒ​രു​ക്കു​ന്ന​തി​നും സ്വ​ന്ത​മാ​യി വ​രു​മാ​നം ക​ണ്ടെ​ത്തു​ന്ന​തി​നും ല​ക്ഷ്യ​മി​ട്ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ 2026-27 വാ​ര്‍​ഷി​ക പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണ് സം​രം​ഭം ആ​രം​ഭി​ച്ച​ത്. പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം ബ്ലോ​ക്ക് പ​ഞ്ചാ​യത്ത് പ്ര​സി​ഡ​ന്‍റ് സി.​എം.​ മീ​നാ​കു​മാ​രി നി​ര്‍​വ​ഹി​ച്ചു.

അ​ഞ്ചു​ല​ക്ഷം രൂ​പ മു​ത​ല്‍​മു​ട​ക്കി​ല്‍ ആ​രം​ഭി​ക്കു​ന്ന സം​രം​ഭ​ത്തി​ന് 75 ശ​ത​മാ​നം സ​ബ്സി​ഡി​യാ​യി 3.75 ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ചു. ത​യ്യ​ല്‍, ക​ര​കൗ​ശ​ല മേ​ഖ​ല​ക​ളി​ലെ വ​നി​ത​ക​ളു​ടെ ക​ഴി​വു​ക​ള്‍ പ്ര​യോ​ജ​ന​പ്പെ​ടു​ത്തി ഉ​ത്പ​ന്ന​ങ്ങ​ള്‍ നി​ര്‍​മി​ക്കു​ക​യും അ​തി​ലൂ​ടെ സ്ഥി​ര​മാ​യ വ​രു​മാ​ന​മാ​ര്‍​ഗം ക​ണ്ടെ​ത്തു​ക​യു​മാ​ണ് പ​ദ്ധ​തി​യു​ടെ ല​ക്ഷ്യം.

സം​രം​ഭ​ക​രാ​യ പി. ​ര​മ​യും അ​ഞ്ജ​ന​യു​മാ​ണ് വ​നി​താ ഗ്രൂ​പ്പി​ന്‍റെ ഭാ​ഗ​മാ​യി ദീ​പം സ്റ്റി​ച്ചിംഗ് ആ​ന്‍​ഡ് ക്രാ​ഫ്റ്റ്സ് എ​ന്ന സം​രം​ഭം തു​ട​ങ്ങി​യ​ത്. സം​രം​ഭ​ത്തി​ന്‍റെ പ്രാ​രം​ഭ ഘ​ട്ട​ത്തി​ല്‍ ത​ന്നെ സ​ബ്സി​ഡി ല​ഭി​ക്കു​ന്ന​തി​ലൂ​ടെ വി​പ​ണി​യി​ല്‍ നേ​രി​ടേ​ണ്ടി​വ​രു​ന്ന സാ​മ്പ​ത്തി​ക വെ​ല്ലു​വി​ളി​ക​ള്‍ നേ​രി​ടാ​ന്‍ സം​രം​ഭ​ക​രെ സ​ഹാ​യി​ക്കു​ന്നു എ​ന്ന് വ്യ​വ​സാ​യ വി​ക​സ​ന ഓ​ഫി​സ​ര്‍ അ​ഭി​ന്‍ മോ​ഹ​ന്‍ പ​റ​ഞ്ഞു.

Latest News

Corehub Up