Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Women Farmers

Idukki

വ​നി​താ ക​ർ​ഷ​ക​ർ​ക്ക് പ​രി​ശീ​ല​നം

നെ​ടു​ങ്ക​ണ്ടം: ജൈ​വ കൃ​ഷി​രീ​തി​ക​ൾ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നും കൃ​ഷി​യി​ലൂ​ടെ അ​ധി​ക വ​രു​മാ​നം ക​ണ്ടെ​ത്തു​ന്ന​തി​നും വ​നി​താ ക​ർ​ഷ​ക​രെ പ്രാ​പ്ത​രാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ തൊ​ഴി​ൽ പ​രി​ശീ​ല​ന പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു. കേ​ര​ള കാ​ർ​ഷി​ക സ​ർ​വ​ക​ലാ​ശാ​ല​യു​ടെ പാ​മ്പാ​ടും​പാ​റ ഏ​ലം ഗ​വേ​ഷ​ണ കേ​ന്ദ്രം, കോ​ഫി ബോ​ർ​ഡ് വാ​ഴ​വ​ര ഫീ​ൽ​ഡ് ഓ​ഫീ​സു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് പ​രി​ശീ​ല​നം ന​ട​ത്തി​യ​ത്. മ​ണ്ണി​ര ക​മ്പോ​സ്റ്റ് നി​ർ​മാ​ണം, ചാ​ണ​ക​വും വേ​പ്പി​ൻ​പി​ണ്ണാ​ക്കും ചേ​ർ​ന്ന മി​ശ്രി​ത​ത്തി​ൽ ട്രൈ​ക്കോ​ഡെ​ർ​മ സ​മ്പു​ഷ്ടീ​ക​ര​ണം, അ​സോ​ള ഉ​ത്പാ​ദ​നം തു​ട​ങ്ങി​യ​വ​യി​ൽ ക​ർ​ഷ​ക​ർ​ക്ക് പ്രാ​യോ​ഗി​ക പ​രി​ശീ​ല​നം ന​ൽ​കി. ഏ​ലം ഗ​വേ​ഷ​ണ കേ​ന്ദ്രം അ​സി. പ്ര​ഫ​സ​റും മേ​ധാ​വി​യു​മാ​യ ഡോ. ​നി​മി​ഷ മാ​ത്യൂ​സ് പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. കാ​ർ​ഷി​ക വി​ജ്ഞാ​ന വ്യാ​പ​ന വി​ഭാ​ഗം അ​സി. പ്ര​ഫ​സ​ർ ഡോ. ​സി​മി അ​ഷ്റ​ഫ് പ​രി​ശീ​ല​ന​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി.
കോ​ഫി ബോ​ർ​ഡ് വാ​ഴ​വ​ര ഫീ​ൽ​ഡ് ഓ​ഫി​സ് സീ​നി​യ​ർ ലെ​യ്സ​ൺ ഓ​ഫി​സ​ർ ആ​ർ. ശു​ഭ​യും ഏ​ലം ഗ​വേ​ഷ​ണ കേ​ന്ദ്ര​ത്തി​ലെ ഉ​ദ്യോ​ഗ​സ്ഥ​രും പ​രി​ശീ​ല​ന പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി.

Latest News

Corehub Up