മുംബൈ: ഹർമൻപ്രീത് കൗർ പടിയിറങ്ങിയതോടെ ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റൻസി സ്മൃതി മന്ദാനയ്ക്കു ലഭിച്ചു.
ബിസിസിഐയാണ് ഇക്കാര്യം അറിയിച്ചത്. 14 വർഷത്തോളം ഇന്ത്യൻ ക്യാപ്റ്റനായിരുന്ന ഹർമൻപ്രീത് കൗർ ഇന്നലെ തൽസ്ഥാനത്തുനിന്ന് പടിയിറങ്ങുന്നതായി അറിയിച്ചു.
വൈസ് ക്യാപ്റ്റനായിരുന്ന സ്മൃതി മന്ദാന, ഇതിനോടകം ഇന്ത്യയെ 18 ട്വന്റി-20യിലും നാല് ഏകദിനത്തിലും നയിച്ചിരുന്നു.