തിരുവനന്തപുരം: ബജറ്റിൽ പ്രഖ്യാപിച്ച ‘മകൾക്കൊപ്പം’ പദ്ധതിയുടെ ഭാഗമായി ‘പുതുയുഗ വനിതാ നയം- ഹെർ സമ്മിറ്റ് 2026’ എന്ന പേരിൽ വനിതാനയ സമ്മിറ്റ് നവംബർ രണ്ട്, മൂന്ന് തീയതികളിൽ തിരുവനന്തപുരം ഹൈസിന്ത് ഹോട്ടലിൽ സംഘടിപ്പിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ.
മുഖ്യമന്ത്രി വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും. സർക്കാരിന്റെ പുതുയുഗ വനിതാനയം മാർച്ച് എട്ടിന് പ്രഖ്യാപിക്കാനാണ് ലക്ഷ്യമെന്നും പിആർ ചേംബറിൽ സംഘടിപ്പിച്ച വാർത്താസമ്മേളനത്തിൽ മന്ത്രി അറിയിച്ചു.