Sat, 21 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : WomensPremierLeague

മും​ബൈ​യു​ടെ കി​രീ​ട​നാ​യ​ക​ൻ ഇ​നി ഡ​ൽ​ഹി​യു​ടെ പ​ട​ത്ത​ല​വ​ൻ; മ​ഹേ​ള ജ​യ​വ​ർ​ധ​ന​യ്ക്ക് പു​തി​യ ദൗ​ത്യം

ന്യൂ​ഡ​ൽ​ഹി: ഐ​പി​എ​ല്ലി​ൽ മും​ബൈ ഇ​ന്ത്യ​ൻ​സി​ന്‍റെ പ​രി​ശീ​ല​ക​നാ​യി​രു​ന്ന മ​ഹേ​ള ജ​യ​വ​ർ​ധ​നെ ഇ​നി ഡ​ൽ​ഹി ക്യാ​പി​റ്റ​ൽ​സി​ന്‍റെ ഭാ​ഗം. വ​നി​താ പ്രീ​മി​യ​ർ ലീ​ഗ് ടീ​മി​ന്‍റെ ഡ​യ​റ​ക്ട​ർ ഓ​ഫ് ക്രി​ക്ക​റ്റാ​യാ​ണ് ശ്രീ​ല​ങ്ക​ൻ ഇ​തി​ഹാ​സ​ത്തെ നി​യ​മി​ച്ച​ത്. 2027 സീ​സ​ണി​ന് മു​ന്നോ​ടി​യാ​യാ​ണ് പു​തി​യ ചു​മ​ത​ല. പു​തി​യ താ​ര​ങ്ങ​ളെ ക​ണ്ടെ​ത്ത​ൽ, ക​ളി​ക്കാ​രു​ടെ​യും പ​രി​ശീ​ല​ക സം​ഘ​ത്തി​ന്‍റെ​യും മി​ക​വ് ഉ​യ​ർ​ത്ത​ൽ, മ​ത്സ​ര ത​ന്ത്ര​ങ്ങ​ൾ ആ​വി​ഷ്ക​രി​ക്ക​ൽ തു​ട​ങ്ങി​യ മേ​ൽ​നോ​ട്ടം ജ​യ​വ​ർ​ധ​നെ നി​ർ​വ​ഹി​ക്കും. 

മു​ഖ്യ പ​രി​ശീ​ല​ക​ൻ ജോ​നാ​ഥ​ൻ ബാ​റ്റി, ക്യാ​പ്റ്റ​ൻ ജെ​മീ​മ റോ​ഡ്രി​ഗ​സ് എ​ന്നി​വ​ർ​ക്കൊ​പ്പം ചേ​ർ​ന്നാ​യി​രി​ക്കും പ്ര​വ​ർ​ത്ത​നം. മും​ബൈ ഇ​ന്ത്യ​ൻ​സി​ന്‍റെ മു​ഖ്യ പ​രി​ശീ​ല​ക​നെ​ന്ന നി​ല​യി​ൽ ശ്ര​ദ്ധേ​യ​മാ​യ നേ​ട്ട​ങ്ങ​ളാ​ണ് ജ​യ​വ​ർ​ധ​നെ​യ്ക്കു​ള്ള​ത്. 2017, 2019, 2020 സീ​സ​ണു​ക​ളി​ൽ മും​ബൈ​യെ ഐ​പി​എ​ൽ കി​രീ​ട​ത്തി​ലേ​ക്ക് ന​യി​ച്ച​ത് അ​ദ്ദേ​ഹ​മാ​യി​രു​ന്നു. ആ​ദ്യ നാ​ല് സീ​സ​ണു​ക​ളി​ൽ മൂ​ന്ന് ത​വ​ണ ടീ​മി​ന് കി​രീ​ടം സ​മ്മാ​നി​ച്ചു. 2022ൽ ​മു​ഖ്യ പ​രി​ശീ​ല​ക സ്ഥാ​നം ഒ​ഴി​ഞ്ഞ ജ​യ​വ​ർ​ധ​നെ മും​ബൈ ഇ​ന്ത്യ​ൻ​സി​ന്‍റെ ഗ്ലോ​ബ​ൽ ഹെ​ഡ് ഓ​ഫ് പെ​ർ​ഫോ​മ​ൻ​സാ​യി ചു​മ​ത​ല​യേ​റ്റി​രു​ന്നു. 

വി​വി​ധ ലീ​ഗു​ക​ളി​ലെ മും​ബൈ ഫ്രാ​ഞ്ചൈ​സി​ക​ളു​ടെ ക്രി​ക്ക​റ്റ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കു​ന്ന​താ​യി​രു​ന്നു ചു​മ​ത​ല. 2025ൽ ​വീ​ണ്ടും മും​ബൈ​യു​ടെ മു​ഖ്യ പ​രി​ശീ​ല​ക​നാ​യി തി​രി​ച്ചെ​ത്തി​യെ​ങ്കി​ലും 2026 സീ​സ​ണി​ൽ ടീ​മി​ന് ഒ​മ്പ​താം സ്ഥാ​ന​ത്താ​ണ് ഫി​നി​ഷ് ചെ​യ്യാ​നാ​യ​ത്. മും​ബൈ​യു​മാ​യു​ള്ള ബ​ന്ധം അ​വ​സാ​നി​പ്പി​ച്ച​തി​ന് പി​ന്നാ​ലെ​യാ​ണ് ഡ​ൽ​ഹി​യു​ടെ പു​തി​യ ദൗ​ത്യം ജ​യ​വ​ർ​ധ​നെ ഏ​റ്റെ​ടു​ത്തി​രി​ക്കു​ന്ന​ത്.

Latest News

Corehub Up