Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : WonderHouse

പ്ര​കാ​ശി​ന്‍റെ 'അദ്ഭു​ത വീ​ട്' വീഴാതെ നിന്നതിന്‍റെ രഹസ്യം പുറത്ത്

കാ​ഠ്മ​ണ്ഡു: പ്ര​കൃ​തി​യു​ടെ സ​ർ​വ​സം​ഹാ​ര താ​ണ്ഡ​വ​ത്തി​നു മു​ന്നി​ൽ വീ​ടു​ക​ളും വാ​ഹ​ന​ങ്ങ​ളും പാ​ല​ങ്ങ​ളും ത​ക​ർ​ന്ന​ടി​ഞ്ഞ​പ്പോ​ൾ നേ​പ്പാ​ളി​ലെ ത്രി​ശൂ​ലി ന​ദീ​തീ​ര​ത്ത് ഒ​രു വീ​ട് മാ​ത്രം ഉ​റ​ച്ചു​നി​ന്നു. നു​വാ​കോ​ട്ട് ജി​ല്ല​യി​ലെ ഡു​ങ്കെ ബ​സാ​റി​ലെ പ്ര​കാ​ശ് എ​ന്ന വ്യ​ക്തി​യു​ടെ 40 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള, പ​ച്ച​നി​റ​മ​ടി​ച്ച നാ​ലു​നി​ല വീ​ടാ​ണ് പ്ര​ള​യ​ത്തെ അ​തി​ജീ​വി​ച്ച് വാ​ർ​ത്ത​ക​ളി​ൽ ഇ​ടം​പി​ടി​ച്ച​ത്. ദു​ര​ന്ത​ത്തി​ൽ പ്ര​ദേ​ശ​ത്തെ മ​റ്റെ​ല്ലാ കെ​ട്ടി​ട​ങ്ങ​ളും ഒ​ലി​ച്ചു​പോ​യ​പ്പോ​ഴും ആ​റ് കു​ടും​ബാം​ഗ​ങ്ങ​ളു​ടെ ജീ​വ​നാ​ണ് ഈ ​വീ​ട് കാ​ത്ത​ത്.

ക​ഴി​ഞ്ഞ 26നു​ണ്ടാ​യ മി​ന്ന​ൽ പ്ര​ള​യ​ത്തി​ൽ ത്രി​ശൂ​ലി ന​ദി​യി​ൽ ജ​ല​നി​ര​പ്പു​യ​ർ​ന്ന​തോ​ടെ പ്ര​കാ​ശും കു​ടും​ബ​വും വീ​ടി​ന്‍റെ ഏ​റ്റ​വും മു​ക​ളി​ല​ത്തെ നി​ല​യി​ലേ​ക്കു മാ​റി. താ​ഴ​ത്തെ നി​ല​യി​ലു​ണ്ടാ​യി​രു​ന്ന ക​ട​യും സാ​ധ​ന​ങ്ങ​ളും വാ​ഹ​ന​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​ത്തി​ൽ ഒ​ലി​ച്ചു​പോ​യെ​ങ്കി​ലും കെ​ട്ടി​ട​ത്തി​ന്‍റെ പ്ര​ധാ​ന ഘ​ട​ന​യ്ക്കു യാ​തൊ​രു കേ​ടു​പാ​ടും സം​ഭ​വി​ച്ചി​ല്ല.
പ​ല​രും ഇ​തി​നെ ഒ​രു 'അ​ത്ഭു​തം' എ​ന്നു വി​ളി​ക്കു​മ്പോ​ഴും കൃ​ത്യ​മാ​യ നി​ർ​മാ​ണ​രീ​തി​യും ഭൂ​മി​ശാ​സ്ത്ര​പ​ര​മാ​യ പ്ര​ത്യേ​ക​ത​ക​ളു​മാ​ണ് വീ​ടി​നെ ര​ക്ഷി​ച്ച​തെ​ന്ന് കെ​ട്ടി​ട​നി​ർ​മാ​ണ വി​ദ​ഗ്ധ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

താ​നു​ൾ​പ്പെ​ടെ ആ​റു​ പേ​രാ​ണ് ആ ​സ​മ​യ​ത്ത് വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​തെ​ന്നും ഒ​രു മ​ക​ൻ സ്‌​കൂ​ളി​ലാ​യി​രു​ന്ന​തി​നാ​ൽ ര​ക്ഷ​പ്പെ​ട്ടെ​ന്നും പ്ര​കാ​ശ് പ​റ​ഞ്ഞു. വീ​ടി​ന്‍റെ താ​ഴ​ത്തെ നി​ല പ്ര​കാ​ശി​ന്‍റെ ക​ട​യി​ലെ സാ​ധ​ന​ങ്ങ​ൾ സൂ​ക്ഷി​ക്കു​ന്ന ഗോ​ഡൗ​ണാ​യി​ട്ടാ​ണ് ഉ​പ​യോ​ഗി​ച്ചി​രു​ന്ന​ത്.

പ്ര​ള​യ​ത്തി​ൽ വ​ൻ​തോ​തി​ലു​ള്ള സാ​ധ​ന​സാ​മ​ഗ്രി​ക​ൾ ന​ശി​ക്കു​ക​യും ര​ണ്ട് കാ​റു​ക​ളും ബൈ​ക്കു​ക​ളും സ്കൂ​ട്ട​റു​ക​ളും ഒ​ലി​ച്ചു​പോ​കു​ക​യും ചെ​യ്തു. എ​ന്നി​രു​ന്നാ​ലും, ഈ ​പ്ര​ള​യ​ത്തി​ൽ ത​ന്‍റെ വീ​ട് ത​ക​രാ​തെ പി​ടി​ച്ചു​നി​ന്ന​ത് കേ​വ​ലം യാ​ദൃ​ശ്ചി​ക​മ​ല്ലെ​ന്നാ​ണ് പ്ര​കാ​ശ് വി​ശ്വ​സി​ക്കു​ന്ന​ത്. വെ​ള്ളം ഉ​യ​ർ​ന്ന​തോ​ടെ പ്ര​കാ​ശും കു​ടും​ബ​വും ആ​ദ്യം നാ​ലാം നി​ല​യി​ലേ​ക്ക് മാ​റി​യെ​ങ്കി​ലും താ​മ​സി​യാ​തെ പ്ര​ള​യ​ജ​ലം അ​വി​ടെ​യു​മെ​ത്തി. തു​ട​ർ​ന്ന് അ​വ​ർ വീ​ടി​ന്‍റെ ടെ​റ​സി​ലേ​ക്ക് മാ​റു​ക​യാ​യി​രു​ന്നു.

Latest News

Corehub Up