Tue, 10 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Wondrous

Sunday Feature

അർജുൻ പ്രജാപതിയുടെ അത്ഭുതലോകം

ക​ളി​പ്പാ​ട്ട​ങ്ങ​ളേ​ക്കാ​ൾ കൗ​തു​കം ശാ​സ്ത്ര​ത്തോ​ട്. കാ​ർ​ട്ടൂ​ണു​ക​ളേ​ക്കാ​ൾ പ്രി​യം പ്ര​പ​ഞ്ച​ര​ഹ​സ്യ​ങ്ങ​ളോ​ട്. ഇ​തി​ന​കം വാ​യി​ച്ചു​തീ​ർ​ത്ത​ത് മൂവായിരത്തി​ലേ​റെ പു​സ്ത​ക​ങ്ങ​ൾ. ബു​ദ്ധി​ശ​ക്തി അ​ള​ന്ന​പ്പോ​ൾ ഐ​ക്യു 141. മെ​ൻ​സ, ഇ​ന്‍റ​ർ​ടെ​ൽ തു​ട​ങ്ങി​യ അ​ന്താ​രാ​ഷ്‌​ട്ര സം​ഘ​ട​ന​ക​ളി​ൽ അം​ഗ​ത്വം. ഹാ​ർ​വാഡ്, എം​ഐ​ടി തു​ട​ങ്ങി​യ വി​ഖ്യാ​ത സ​ർ​വ​ക​ലാ​ശാ​ല​ക​ൾ സ​ന്ദ​ർ​ശി​ക്കാ​നും അ​വ​സ​രം.

അ​ഞ്ചാം വ​യ​സി​ൽ​ത്ത​ന്നെ ലോ​ക​ത്തി​ന്‍റെ ശ്ര​ദ്ധ​യാ​ക​ർ​ഷി​ച്ച ഈ ​കൊ​ച്ചു​മി​ടു​ക്ക​ൻ കാ​ന​ഡ​യി​ലെ ടൊ​റ​ന്‍റോ​യി​ൽ സ്ഥി​ര​താ​മ​സ​മാ​ക്കി​യ ഗു​ജ​റാ​ത്തി​ലെ വ​ഡോ​ദ​ര സ്വ​ദേ​ശി​ക​ളാ​യ ഡോ. ​വി​ശാ​ൽ വി. ​പ്ര​ജാ​പ​തി​യു​ടെ​യും അ​ഭി​ഭാ​ഷ​ക​യാ​യ മ​ഹി​ത തോ​റ്റ​യു​ടെ​യും മ​ക​നാ​ണ്. ഫി​സി​ഷ്യ​നും ക്ലി​നി​ക്ക​ൽ ഗ​വേ​ഷ​ക​നു​മാ​ണ് വി​ശാ​ൽ.

ഈ ​അ​ഞ്ചു​ വ​യ​സു​കാ​ര​ന്‍റെ മ​ന​സി​ൽ നി​റ​യു​ന്ന​ത് സാ​ധാ​ര​ണ ബാ​ല്യ​ത്തി​ന്‍റെ കൗ​തു​ക​ങ്ങ​ൾ മാ​ത്ര​മ​ല്ല. ത​മോ​ഗർത്ത​ങ്ങ​ൾ, മ​നു​ഷ്യ​ശ​രീ​ര​ത്തി​ലെ കോ​ശ​ങ്ങ​ൾ, ജ​നി​ത​ക​ശാ​സ്ത്രം, ഗ​ണി​ത​ത്തി​ലെ സ​ങ്കീ​ർ​ണ സ​മ​വാ​ക്യ​ങ്ങ​ൾ, പ്ര​പ​ഞ്ച​ത്തി​ന്‍റെ അ​തി​രു​ക​ൾ... അ​വ​ന്‍റെ ചോ​ദ്യ​ങ്ങ​ൾ ചെ​ന്നെ​ത്തു​ന്ന​ത് പ​ല​പ്പോ​ഴും മു​തി​ർ​ന്ന​വ​രു​ടെ ചി​ന്ത​ക​ൾ​ക്ക​പ്പു​റ​മു​ള്ള ലോ​ക​ങ്ങ​ളി​ലാ​ണ്. ഓ​രോ ഉ​ത്ത​ര​വും അ​വ​നി​ൽ പു​തി​യൊ​രു ചോ​ദ്യ​ത്തി​ന് ജ​ന്മം ന​ൽ​കു​ന്നു. അ​റി​വി​ന്‍റെ കാ​ര്യ​ത്തി​ൽ അ​മ്പ​ര​പ്പി​ക്കു​ന്ന നേ​ട്ട​ങ്ങ​ൾ സ്വ​ന്ത​മാ​ക്കി​യി​ട്ടും മാ​താ​പി​താ​ക്ക​ൾ​ക്ക് അ​ർ​ജു​ൻ ഒ​രു കൊ​ച്ചു​കു​ട്ടി മാ​ത്ര​മാ​ണ്. റി​ക്കാ​ർ​ഡു​ക​ൾ സൃ​ഷ്‌​ടി​ക്കാ​നു​ള്ള തി​ടു​ക്ക​മ​ല്ല, അ​റി​യാ​നു​ള്ള അ​ട​ങ്ങാ​ത്ത ആ​ഗ്ര​ഹ​മാ​ണ് ആ ​കു​ഞ്ഞു​മ​ന​സി​ന്‍റെ ഏ​റ്റ​വും വ​ലി​യ സ​വി​ശേ​ഷ​ത.

ക​ഴി​ഞ്ഞ 29ന് ​കാ​ന​ഡ​യി​ലെ ഒ​ന്‍റാ​രി​യോ പ്ര​വി​ശ്യ​യിലെ നി​യ​മ​സ​ഭ​യു​ടെ പ്ര​ത്യേ​ക ആ​ദ​ര​വ് അ​ർ​ജു​നെ തേ​ടി​യെ​ത്തി. പാ​ർ​ല​മെ​ന്‍റം​ഗം മേ​രി മാ​ർ​ഗ​ര​റ്റ് മ​ക്മ​ഹോ​ൺ “ സ​ർ​ട്ടി​ഫി​ക്ക​റ്റ് ഓ​ഫ് റ​ക്ക​ഗ്‌​നി​ഷ​ൻ ആ​ൻ​ഡ് അ​ച്ചീ​വ്മെ​ന്‍റ്' സ​മ്മാ​നി​ച്ചു. ക​നേ​ഡി​യ​ൻ പ്ര​ധാ​ന​മ​ന്ത്രി മാ​ർ​ക്ക് കാ​ർ​ണി​യും ഒ​ന്‍റാ​രി​യോ പ്രീ​മി​യ​ർ ഡ​ഗ് ഫോ​ർ​ഡും അ​ഭി​ന​ന്ദ​ന​ക​ത്തു​ക​ൾ അ​യ​ച്ചു​ന​ൽ​കി.

പു​സ്ത​ക​ങ്ങ​ളി​ലൂ​ടെ തു​റ​ന്ന ലോ​കം

ഒ​ന്ന​ര വ​യ​സു​ള്ള​പ്പോ​ൾ​ത്ത​ന്നെ അ​ർ​ജു​ൻ പു​സ്ത​ക​ങ്ങ​ളോ​ട് അ​ടു​പ്പം കാ​ണി​ച്ചു​തു​ട​ങ്ങി. ആ​ദ്യ​മൊ​ക്കെ ചി​ത്ര​ങ്ങ​ൾ നോ​ക്കി​യും ക​ഥ​ക​ൾ കേ​ട്ടു​മാ​യി​രു​ന്നു വാ​യ​ന​യു​ടെ ലോ​ക​ത്തേ​ക്കു​ള്ള പ്ര​വേ​ശ​നം. പി​ന്നീ​ട് അ​ക്ഷ​ര​ങ്ങ​ളും വാ​ക്കു​ക​ളും അ​ക്ക​ങ്ങ​ളും അ​വ​ന്‍റെ താ​ത്പ​ര്യ​ങ്ങ​ളാ​യി. മ​ക​ന്‍റെ ഈ ​ശീ​ലം വ​ള​ർ​ത്തി​യെ​ടു​ക്കു​ന്ന​തി​ൽ അ​മ്മ മ​ഹി​ത​യ്ക്ക് വ​ലി​യ പ​ങ്കു​ണ്ട്. ടാ​ബ്‌​ലെ​റ്റി​നും മൊ​ബൈ​ൽ ഫോ​ണി​നും പ​ക​രം പു​സ്ത​ക​ങ്ങ​ൾ വാ​യി​ക്കു​ന്ന അ​മ്മ​യെ​യാ​ണ് അ​ർ​ജു​ൻ ചെ​റു​പ്പം​ മു​ത​ൽ ക​ണ്ടു​വ​ള​ർ​ന്ന​ത്. പു​തി​യൊ​രു വാ​ക്ക് ക​ണ്ടാ​ൽ അ​തി​ന്‍റെ അ​ർ​ഥം നി​ഘ​ണ്ടു​വി​ൽ തി​ര​ഞ്ഞു​ ക​ണ്ടെ​ത്തു​ന്ന ശീ​ല​വും അ​വ​നി​ൽ വ​ള​ർ​ത്തി.

വാ​യ​ന നി​ർ​ബ​ന്ധി​ത​മാ​യ ഒ​രു ദി​ന​ച​ര്യ​യാ​ക്കാ​ൻ മാ​താ​പി​താ​ക്ക​ൾ ശ്ര​മി​ച്ചി​ല്ല. പ​ക​രം പു​സ്ത​ക​ങ്ങ​ളു​മാ​യി സ്വാ​ഭാ​വി​ക​മാ​യൊ​രു സൗ​ഹൃ​ദം വ​ള​രാ​നു​ള്ള അ​ന്ത​രീ​ക്ഷ​മൊ​രു​ക്കി. അ​തി​ന്‍റെ ഫ​ല​മാ​യി പു​സ്ത​ക​ങ്ങ​ൾ അ​ർ​ജു​ന്‍റെ ജീ​വി​ത​ത്തി​ലെ ഒ​ഴി​വാ​ക്കാ​നാ​കാ​ത്ത കൂ​ട്ടു​കാ​രാ​യി. ഉ​റ​ങ്ങാ​ൻ കി​ട​ക്കു​മ്പോ​ൾ ത​ല​യണ​യ്ക്ക​ടി​യി​ൽ പു​സ്ത​കം വ​യ്ക്കു​ന്ന ശീ​ല​മു​ണ്ട് അ​വ​ന്. യാ​ത്ര​ക​ളി​ലും പു​സ്ത​ക​ങ്ങ​ൾ കൂ​ടെ​യു​ണ്ടാ​ക​ണം. കു​ടും​ബ​ത്തോ​ടൊ​പ്പം കാ​റി​ൽ പോ​കു​മ്പോ​ൾ എ​ട്ടോ പ​ത്തോ പു​സ്ത​ക​ങ്ങ​ൾ ക​രു​തു​ന്ന​ത് അ​സാ​ധാ​ര​ണ​മ​ല്ല. യാ​ത്ര​യ്ക്കി​ടെ വാ​യി​ക്കാ​ൻ പു​സ്ത​ക​മി​ല്ലാ​തെ വ​രു​മോ എ​ന്ന​താ​ണ് അ​വ​ന്‍റെ പ്ര​ധാ​ന ആ​ശ​ങ്ക.

ഹാ​രി പോ​ട്ട​റി​ന്‍റെ​യും കാ​ർ​ട്ടൂ​ൺ ക​ഥാ​പാ​ത്ര​ങ്ങ​ളു​ടെ​യും സാ​ങ്ക​ല്പി​ക ലോ​ക​ത്തേ​ക്കാ​ൾ യ​ഥാ​ർ​ഥ ലോ​ക​ത്തി​ന്‍റെ ര​ഹ​സ്യ​ങ്ങ​ളി​ലാ​ണ് അ​വ​നു താ​ത്പ​ര്യം. മ​നു​ഷ്യ​ശ​രീ​ര​ശാ​സ്ത്രം, ജ​നി​ത​ക​ശാ​സ്ത്രം, മൈ​ക്രോ​ബ​യോ​ള​ജി, ജ്യോ​തി​ശാ​സ്ത്രം, ച​രി​ത്രം തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളി​ലെ പു​സ്ത​ക​ങ്ങ​ളാ​ണു പ്രി​യ​പ്പെ​ട്ട​വ. പു​സ്ത​ക​ശാ​ല​ക​ളി​ലും ഗ്ര​ന്ഥ​ശാ​ല​ക​ളി​ലും മ​ണി​ക്കൂ​റു​ക​ൾ ചെ​ല​വ​ഴി​ക്കാ​ൻ അ​വ​നു മ​ടി​യി​ല്ല. പു​സ്ത​കോ​ത്സ​വ​ങ്ങ​ളി​ൽ എ​ത്തി​യാ​ൽ ര​ണ്ടോ മൂ​ന്നോ മ​ണി​ക്കൂ​ർ അ​വി​ടെ ചു​റ്റി​ന​ട​ക്കു​ന്ന​തും പ​തി​വാ​ണ്.

3000ത്തി​ലേ​റെ പു​സ്ത​ക​ങ്ങ​ൾ വാ​യി​ച്ചു​വെ​ന്ന ക​ണ​ക്ക് തീ​ർ​ച്ച​യാ​യും അ​ദ്ഭുത​പ്പെ​ടു​ത്തു​ന്ന​താ​ണ്. എ​ന്നാ​ൽ എ​ത്ര പു​സ്ത​ക​ങ്ങ​ൾ വാ​യി​ച്ചു എ​ന്ന​തി​ലു​പ​രി, അ​വ​യി​ൽ​നി​ന്ന് എ​ത്ര​ത്തോ​ളം കാ​ര്യ​ങ്ങ​ൾ മ​ന​സി​ലാ​ക്കു​ക​യും പു​തി​യ ചോ​ദ്യ​ങ്ങ​ൾ ക​ണ്ടെ​ത്തു​ക​യും ചെ​യ്യു​ന്നു എ​ന്ന​താ​ണ് അ​ർ​ജു​ന്‍റെ വാ​യ​ന​യു​ടെ പ്ര​ത്യേ​ക​ത.

ഡോ​ക്‌​ട​റെ​പ്പോ​ലും അ​മ്പ​ര​പ്പി​ച്ച ശാ​സ്ത്ര​ബോ​ധം

പ്രീ​സ്കൂ​ളി​ൽ പ​ഠി​ക്കു​മ്പോ​ൾ കോ​ൺ​ക്രീ​റ്റ് പ്ര​ത​ല​ത്തി​ൽ വീ​ണ് ഇ​ട​തു​കൈ​മു​ട്ടി​ന് പ​രി​ക്കേ​റ്റു. വേ​ദ​ന പേ​ശി​ക​ൾ​ക്ക​ല്ല, എ​ല്ലി​നാ​യി​രി​ക്കാ​മെ​ന്നു സം​ശ​യി​ച്ച അ​ർ​ജു​ൻ എ​ക്സ്‌​റേ എ​ടു​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു. പ​രി​ശോ​ധ​ന​യ്ക്കി​ടെ എ​ല്ലി​ന് പൊ​ട്ട​ലു​ണ്ടോ​യെ​ന്ന് റേ​ഡി​യോ​ള​ജി ടെ​ക്നീ​ഷ്യ​നോ​ടു​പോ​ലും അ​ന്വേ​ഷി​ച്ചു. ഭാ​ഗ്യ​വ​ശാ​ൽ പൊ​ട്ട​ലു​ണ്ടാ​യി​രു​ന്നി​ല്ല. ആ​ശു​പ​ത്രി​യി​ൽ പോ​കു​മ്പോ​ൾ ഡോ​ക്‌​ട​ർ​മാ​രോ​ട് മ​റ്റൊ​രു ചോ​ദ്യ​വും ചോ​ദി​ക്കാ​റു​ണ്ട്: “വൈ​റ​ൽ അ​ണു​ബാ​ധ​ക​ൾ​ക്ക് ആ​ന്‍റി​ബ​യോ​ട്ടി​ക്കു​ക​ൾ ആ​വ​ശ്യ​മി​ല്ല​ല്ലോ, ഡോ​ക്‌​ട​ർ?'' വൈ​റ​സു​ക​ളും ബാ​ക്‌​ടീ​രി​യ​ക​ളും ത​മ്മി​ലു​ള്ള വ്യ​ത്യാ​സ​ത്തെ​ക്കു​റി​ച്ചു​ള്ള വാ​യ​ന​യി​ൽ​നി​ന്നാ​ണ് ഈ ​സം​ശ​യം.

മ​നു​ഷ്യ​ശ​രീ​ര​ത്തി​ലെ പ്ര​തി​രോ​ധ​ സം​വി​ധാ​നം, ര​ക്താ​ണു​ക്ക​ൾ, ബി-​സെ​ല്ലു​ക​ൾ, ടി-​സെ​ല്ലു​ക​ൾ എ​ന്നി​വ​യി​ലും അ​വ​ന് താ​ത്പ​ര്യ​മു​ണ്ട്. മ​നു​ഷ്യ​ന്‍റെ ജ​ന​ന​ത്തെ​ക്കു​റി​ച്ച് വാ​യി​ച്ച​റി​ഞ്ഞ​പ്പോ​ൾ അ​മ്മ​യോ​ടു പ​റ​ഞ്ഞ വാ​ക്കു​ക​ളും കൗ​തു​ക​ക​ര​മാ​ണ്: “മ​മ്മീ, ഭാ​ഗ്യം! മ​മ്മി​യു​ടെ ശ​രീ​ര​ത്തി​ൽ അ​ണ്ഡ​ങ്ങ​ളു​ള്ള​തു​കൊ​ണ്ട​ല്ലേ ഞാ​ൻ ഉ​ണ്ടാ​യ​ത്. അ​തി​ല്ലാ​യി​രു​ന്നെ​ങ്കി​ൽ ഞാ​നും അ​നുജത്തി​യും ഈ ​ലോ​ക​ത്ത് ഉ​ണ്ടാ​കു​മാ​യി​രു​ന്നി​ല്ല​ല്ലോ!” അ​റി​വ് അ​വ​ന്‍റെ ചി​ന്ത​ക​ളി​ൽ എ​ത്ര​ത്തോ​ളം ആ​ഴ​ത്തി​ൽ പ​തി​യു​ന്നു​വെ​ന്ന​തി​ന്‍റെ ചെ​റി​യൊ​രു ഉ​ദാ​ഹ​ര​ണ​മാ​ണി​ത്.

ഐ​ക്യു 141; അം​ഗീ​കാ​ര​ങ്ങ​ളു​ടെ തി​ള​ക്കം

അ​ർ​ജു​ന്‍റെ അ​സാ​ധാ​ര​ണ​മാ​യ ബൗ​ദ്ധി​ക​ശേ​ഷി ശാ​സ്ത്രീ​യ​മാ​യി വി​ല​യി​രു​ത്ത​പ്പെ​ട്ട​തോ​ടെ​യാ​ണ് അ​വ​ന് അ​ന്താ​രാ​ഷ്‌​ട്ര​ത​ല​ത്തി​ൽ ശ്ര​ദ്ധ ല​ഭി​ച്ച​ത്. ക​ഴി​ഞ്ഞ ജൂ​ൺ 11ന് ​നാ​ലു വ​യ​സും പ​ത്തു​മാ​സ​വും പ്രാ​യ​മു​ള്ള​പ്പോ​ൾ സ്റ്റാ​ൻ​ഫോ​ർ​ഡ്-​ബി​നെ​റ്റ് ഇ​ന്‍റ​ലി​ജ​ൻ​സ് സ്കെ​യി​ലി​ന്‍റെ അ​ഞ്ചാം പ​തി​പ്പു​പ്ര​കാ​രം ബു​ദ്ധി​ശ​ക്തി പ​രി​ശോ​ധ​ന​യ്ക്കു വി​ധേ​യ​നാ​യി.

പ​രി​ശോ​ധ​ന​യി​ൽ ഫു​ൾ സ്കെ​യി​ൽ ഐ​ക്യു 141 ആ​ണെ​ന്ന് ക​ണ്ടെ​ത്തി. നോ​ൺ​വെ​ർ​ബ​ൽ ഐ​ക്യു 149, ഫ്ലൂ​യി​ഡ് റീ​സ​ണിം​ഗ് സ്കോ​ർ 144, വ​ർ​ക്കിം​ഗ് മെ​മ്മ​റി സ്കോ​ർ 146 എ​ന്നി​ങ്ങ​നെ​യാ​യി​രു​ന്നു മ​റ്റു പ്ര​ധാ​ന സ്കോ​റു​ക​ൾ. ബൗ​ദ്ധി​ക​ശേ​ഷി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ‘ഗി​ഫ്റ്റ​ഡ്' അ​ഥ​വ അ​സാ​ധാ​ര​ണ പ്ര​തി​ഭ​യു​ള്ള കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ലാ​ണ് അ​വ​നെ ഉ​ൾ​പ്പെ​ടു​ത്തി​യ​ത്.

ഈ ​നേ​ട്ടം മെ​ൻ​സ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ, ഇ​ന്‍റ​ർ​ടെ​ൽ എ​ന്നീ ഉ​യ​ർ​ന്ന ബു​ദ്ധി​ശ​ക്തി​യു​ള്ള​വ​രു​ടെ അ​ന്താ​രാ​ഷ്‌​ട്ര സം​ഘ​ട​ന​ക​ളി​ൽ അം​ഗ​ത്വം നേ​ടു​ന്ന​തി​നും വ​ഴി​യൊ​രു​ക്കി. അം​ഗീ​കൃ​ത ബു​ദ്ധി​ശ​ക്തി പ​രി​ശോ​ധ​ന​ക​ളി​ൽ ജ​ന​സം​ഖ്യ​യി​ലെ ഏ​റ്റ​വും ഉ​യ​ർ​ന്ന ര​ണ്ടു ശ​ത​മാ​ന​ത്തി​നു​ള്ളി​ൽ വ​രു​ന്ന പ്ര​ക​ട​ന​മാ​ണ് പൊ​തു​വെ മെ​ൻ​സ അം​ഗ​ത്വ​ത്തി​ന് ആ​വ​ശ്യ​മാ​യ​ത്. ഇ​ന്‍റ​ർ​ടെ​ൽ ഇ​തി​ലും ഉ​യ​ർ​ന്ന മാ​ന​ദ​ണ്ഡ​മാ​ണ് പി​ന്തു​ട​രു​ന്ന​ത്.

അ​ഞ്ചു​ വ​യ​സി​നു​മു​മ്പ് ഈ ​ര​ണ്ടു സം​ഘ​ട​ന​ക​ളി​ലും അം​ഗ​മാ​യ​ത് അ​ർ​ജു​ന്‍റെ നേ​ട്ട​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ലെ ശ്ര​ദ്ധേ​യ​മാ​യ അ​ധ്യാ​യ​മാ​ണ്. പി​ന്നാ​ലെ​യാ​ണു ക​നേ​ഡി​യ​ൻ പ്ര​ധാ​ന​മ​ന്ത്രി മാ​ർ​ക്ക് കാ​ർ​ണി​യു​ടെ​യും ഒ​ന്‍റാ​രി​യോ പ്രീ​മി​യ​ർ ഡ​ഗ് ഫോ​ർ​ഡി​ന്‍റെ​യും അ​ഭി​ന​ന്ദ​ന​ങ്ങ​ൾ ല​ഭി​ച്ച​ത്. ഹാ​ർ​വാ​ഡ് സ​ർ​വ​ക​ലാ​ശാ​ല​യും മാ​സ​ച്യു​സെ​റ്റ്സ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ടെ​ക്നോ​ള​ജി​യും സ​ന്ദ​ർ​ശി​ക്കാ​നും അ​വ​സ​രം ല​ഭി​ച്ചു.
എ​ന്നാ​ൽ ഐ​ക്യു സ്കോ​ർ ഒ​രാ​ളു​ടെ എ​ല്ലാ ക​ഴി​വു​ക​ളു​ടെ​യും ഭാ​വി​യു​ടെ​യും സ​മ്പൂ​ർ​ണ അ​ള​വു​കോ​ല​ല്ല. ബൗ​ദ്ധി​ക​ശേ​ഷി​ക്കൊ​പ്പം വൈ​കാ​രി​കവ​ള​ർ​ച്ച​യും സാ​മൂ​ഹി​ക​ബ​ന്ധ​ങ്ങ​ളും സ​ർ​ഗാ​ത്മ​ക​ത​യും സ​ന്തോ​ഷ​വും പ്ര​ധാ​ന​മാ​ണ്. അ​ർ​ജു​ന്‍റെ കാ​ര്യ​ത്തി​ൽ ഈ ​തി​രി​ച്ച​റി​വ് മാ​താ​പി​താ​ക്ക​ൾ​ക്കു​മു​ണ്ട്.

പു​സ്ത​ക​ങ്ങ​ൾ​ക്ക​പ്പു​റ​വും കൗ​തു​ക​ങ്ങ​ളു​ടെ ലോ​കം

ഗ​ണി​ത​ശാ​സ്ത്ര​ത്തോ​ടും ശാ​സ്ത്ര​ത്തോ​ടു​മു​ള്ള താ​ത്പ​ര്യം അ​ർ​ജു​ന്‍റെ പ​ഠ​ന​ത്തി​ന്‍റെ പ്ര​ധാ​ന സ​വി​ശേ​ഷ​ത​യാ​ണ്. അ​ടി​സ്ഥാ​ന ഗ​ണി​ത​ക്രി​യ​ക​ൾ​ക്കു പു​റ​മെ വ​ർ​ഗ​ങ്ങ​ൾ, ഘ​ന​ങ്ങ​ൾ, സം​ഖ്യ പാ​റ്റേ​ണു​ക​ൾ, യു​ക്തി​ചി​ന്ത എ​ന്നി​വ​യി​ലും അ​വ​ൻ താ​ത്പ​ര്യം കാ​ണി​ക്കു​ന്നു. മു​തി​ർ​ന്ന കു​ട്ടി​ക​ൾ പ​ഠി​ക്കു​ന്ന അ​ഞ്ചാം ക്ലാ​സ് നി​ല​വാ​ര​ത്തി​ലു​ള്ള ചി​ല വി​ഷ​യ​ങ്ങ​ളും അ​ന്വേ​ഷി​ച്ച​റി​യു​ന്നു​ണ്ട്.

ഭൂ​മി​യു​ടെ ആ​ന്ത​രി​ക​ഘ​ട​ന മു​ത​ൽ അ​ന്ത​രീ​ക്ഷ​ത്തി​ന്‍റെ വി​വി​ധ പാ​ളി​ക​ൾ വ​രെ, ദി​നോ​സ​റു​ക​ൾ മു​ത​ൽ ഗാ​ല​ക്സി​ക​ൾ വ​രെ, ജ​നി​ത​ക​ശാ​സ്ത്രം മു​ത​ൽ പ്ര​തി​രോ​ധ​ശാ​സ്ത്രം വ​രെ അ​വ​ന്‍റെ കൗ​തു​ക​ത്തി​നു വി​ഷ​യ​ങ്ങ​ളു​ടെ അ​തി​രു​ക​ളി​ല്ല. നോ​ർ​ത്ത് വെ​സ്റ്റേ​ൺ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ സെ​ന്‍റ​ർ ഫോ​ർ ടാ​ല​ന്‍റ് ഡെ​വ​ല​പ്‌​മെ​ന്‍റ് വ​ഴി ഹ്യൂ​മ​ൻ ഫി​സി​യോ​ള​ജി​യി​ലും സെ​ൽ ബ​യോ​ള​ജി​യി​ലും പ്ര​ത്യേ​ക കോ​ഴ്‌​സു​ക​ളും പ​ഠി​ക്കു​ന്നു​ണ്ട്. ആ​ൽ​ബ​ർ​ട്ട് ഐ​ൻ​സ്റ്റീ​നും ഐ​സ​ക് ന്യൂ​ട്ട​ണു​മാ​ണ് പ്രി​യ​പ്പെ​ട്ട ശാ​സ്ത്ര​ജ്ഞ​ർ. ഗു​രു​ത്വാ​ക​ർ​ഷ​ണം, ച​ല​നം, പ്ര​പ​ഞ്ചം തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളി​ലെ അ​വ​രു​ടെ ക​ണ്ടെ​ത്ത​ലു​ക​ൾ അ​ർ​ജു​നെ ഏ​റെ ആ​ക​ർ​ഷി​ക്കു​ന്നു.

പു​സ്ത​ക​ങ്ങ​ളി​ൽ​നി​ന്നു ല​ഭി​ക്കു​ന്ന അ​റി​വി​ൽ മാ​ത്രം അ​വ​ന്‍റെ അ​ന്വേ​ഷ​ണം ഒ​തു​ങ്ങു​ന്നി​ല്ല. കാ​റി​ൽ യാ​ത്ര ചെ​യ്യു​മ്പോ​ൾ ഹൈ​വേ​യി​ലെ അ​ട​യാ​ള​ങ്ങ​ൾ, റോ​ഡു​ക​ളു​ടെ പേ​രു​ക​ൾ, എ​ക്സി​റ്റ് ന​മ്പ​റു​ക​ൾ, വി​വി​ധ പാ​ത​ക​ൾ ത​മ്മി​ലു​ള്ള ബ​ന്ധം എ​ന്നി​വ​യെ​ല്ലാം സൂ​ക്ഷ്മ​മാ​യി നി​രീ​ക്ഷി​ക്കും. ജി​പി​എ​സ് മാ​പ്പി​ൽ കു​ടും​ബം സ​ഞ്ച​രി​ക്കു​ന്ന വ​ഴി​യും ചു​റ്റു​മു​ള്ള പ്ര​ദേ​ശ​ങ്ങ​ളും മ​ന​സി​ലാ​ക്കാ​നും അ​വ​ന് പ്ര​ത്യേ​ക മി​ടു​ക്കു​ണ്ട്. മ​റ്റൊ​രു കു​ട്ടി​ക്ക് വി​ര​സ​ത തോ​ന്നാ​വു​ന്ന കാ​ർ​യാ​ത്ര പോ​ലും അ​ർ​ജു​ന് പു​തി​യ കാ​ര്യ​ങ്ങ​ൾ നി​രീ​ക്ഷി​ക്കാ​നും പ​ഠി​ക്കാ​നു​മു​ള്ള അ​വ​സ​ര​മാ​ണ്. അ​വ​നെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം ലോ​കം തു​റ​ന്നു​കി​ട​ക്കു​ന്ന ഒ​രു പാ​ഠ​പു​സ്ത​ക​മാ​ണ്.

ബാ​ല്യ​ത്തി​നു സ​മ്മ​ർ​ദ​മി​ല്ല

അ​ർ​ജു​ന്‍റെ ക​ഴി​വു​ക​ളി​ൽ മാ​താ​പി​താ​ക്ക​ൾ​ക്ക് അ​ഭി​മാ​ന​മു​ണ്ടെ​ങ്കി​ലും അ​വ​നു​മേ​ൽ അ​മി​ത​പ്ര​തീ​ക്ഷ​ക​ളു​ടെ ഭാ​രം അ​ടി​ച്ചേ​ൽ​പ്പി​ക്കാ​ൻ അ​വ​ർ ആ​ഗ്ര​ഹി​ക്കു​ന്നി​ല്ല. ഡോ​ക്‌​ട​റോ ശാ​സ്ത്ര​ജ്ഞ​നോ ആ​ക​ണ​മെ​ന്ന് നി​ർ​ബ​ന്ധ​വു​മി​ല്ല. “ഉ​യ​ർ​ന്ന ഐ​ക്യു ഒ​രു കു​ട്ടി​ക്കും സ​മ്മ​ർ​ദ​മാ​ക​രു​ത്. കു​ട്ടി​ക്കാ​ല​വും സ​ന്തോ​ഷ​വു​മാ​ണ് ഏ​തു നേ​ട്ട​ത്തേ​ക്കാ​ളും വ​ലു​ത്'' എ​ന്നാ​ണ് അ​ച്ഛ​ൻ വി​ശാ​ലി​ന്‍റെ നി​ല​പാ​ട്.

ഡി​ജി​റ്റ​ൽ ഉ​പ​ക​ര​ണ​ങ്ങ​ളി​ൽ​നി​ന്ന് കു​ട്ടി​ക​ളെ പൂ​ർ​ണ​മാ​യി അ​ക​റ്റു​ന്ന​തി​നു​പ​ക​രം വാ​യ​ന​യ്ക്കും ക​ളി​ക്കും സ​ർ​ഗാ​ത്മ​ക​ത​യ്ക്കും ഒ​രു​പോ​ലെ ഇ​ടം ന​ൽ​കു​ക​യാ​ണ് മാ​താ​പി​താ​ക്ക​ൾ. “ചി​ല​പ്പോ​ൾ കു​ട്ടി​യെ വി​ര​സ​ത അ​നു​ഭ​വി​ക്കാ​ൻ അ​നു​വ​ദി​ക്കു​ന്ന​താ​ണ് ന​ല്ല​ത്. അ​തി​ൽ​നി​ന്നു​പോ​ലും പു​തി​യ കാ​ര്യ​ങ്ങ​ൾ അ​ന്വേ​ഷി​ക്കാ​നു​ള്ള ജി​ജ്ഞാ​സ വ​ള​രും'' -അ​മ്മ മ​ഹി​ത പ​റ​യു​ന്നു.

അ​ർ​ജു​ന്‍റെ ചോ​ദ്യ​ങ്ങ​ൾ​ക്ക് ഉ​ത്ത​രം അ​റി​യി​ല്ലെ​ങ്കി​ൽ മാ​താ​പി​താ​ക്ക​ൾ അ​ത് തു​റ​ന്നു​പ​റ​യും. “ന​മു​ക്ക് ഒ​ന്നി​ച്ച് ക​ണ്ടെ​ത്താം'' എ​ന്ന​താ​ണ് അ​വ​രു​ടെ മ​റു​പ​ടി. ശാ​സ്ത്ര​ത്തി​നും ഗ​ണി​ത​ത്തി​നു​മൊ​പ്പം ഫ്ര​ഞ്ചും സ്പാ​നി​ഷും പ​ഠി​ക്കാ​നും ചി​ത്രം വ​ര​യ്ക്കാ​നും സം​ഗീ​തം ആ​സ്വ​ദി​ക്കാ​നും അ​നുജത്തി ആ​ദ്യ പ്ര​ജാ​പ​തി​യോ​ടൊ​പ്പം ക​ളി​ക്കാ​നും അ​ർ​ജു​ൻ സ​മ​യം ക​ണ്ടെ​ത്തു​ന്നു. ഐ​ക്യു​വി​ന്‍റെ അ​ക്ക​ങ്ങ​ൾ​ക്ക​പ്പു​റം, അ​റി​യാ​നു​ള്ള അ​ട​ങ്ങാ​ത്ത ആ​ഗ്ര​ഹ​മാ​ണ് അ​ർ​ജു​ന്‍റെ യ​ഥാ​ർ​ഥ സ​വി​ശേ​ഷ​ത. പ്ര​പ​ഞ്ച​ത്തോ​ളം വ​ള​രു​ന്ന ചോ​ദ്യ​ങ്ങ​ളു​മാ​യി മു​ന്നേ​റു​മ്പോ​ഴും ബാ​ല്യ​ത്തി​ന്‍റെ സ​ന്തോ​ഷം കൈ​വി​ടാ​ത്ത ഒ​രു കു​ഞ്ഞു​മ​ന​സ്!

Latest News

Corehub Up