Thu, 15 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Work

ജോ​ലി ക​ഴി​ഞ്ഞ് തി​രി​കെ മ​ട​ങ്ങു​ന്ന​തി​നി​ടെ ക​ട​ന്ന​ൽ​ക്കു​ത്തേ​റ്റ വീ​ട്ട​മ്മ മ​രി​ച്ചു

പി​റ​വം: ജോ​ലി ക​ഴി​ഞ്ഞ് തി​രി​കെ മ​ട​ങ്ങു​ന്ന​തി​നി​ടെ ക​ട​ന്ന​ൽ​ക്കു​ത്തേ​റ്റ വീ​ട്ട​മ്മ മ​രി​ച്ചു. എ​റ​ണാ​കു​ളം മ​ണീ​ട് ഏ​ഴ​ക്ക​ര​നാ​ട് കു​ഴി​ക്കാ​ട്ടി​ൽ ശാ​ന്ത കു​മാ​ര​ൻ (60) ആ​ണ് മ​രി​ച്ച​ത്.

ശ​നി​യാ​ഴ്ച ഉ​ച്ച​യോ​ടെ രാ​മ​മം​ഗ​ലം കി​ഴു​മു​റി ഉ​ള്ള​ലി​ക്കു​ന്ന് ഭാ​ഗ​ത്തു​വ​ച്ചാ​ണ് ശാ​ന്ത​ക്ക് ക​ട​ന്ന​ൽ​ക്കു​ത്തേ​റ്റ​ത്. ഉ​ള്ളേ​ലി​ക്കു​ന്നി​ൽ വീ​ട്ടു​പ​ണി​ക്ക് പോ​യി മ​ട​ങ്ങു​ന്ന​തി​നി​ടെ കൂ​ട്ട​ത്തോ​ടെ എ​ത്തി​യ ക​ട​ന്ന​ലു​ക​ൾ ഇ​വ​രെ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു.

ഉ​ട​ൻ ത​ന്നെ ശാ​ന്ത​യെ ആ​ദ്യം രാ​മ​മം​ഗ​ലം സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ എ​ത്തി​ച്ചെ​ങ്കി​ലും പി​ന്നീ​ട് മൂ​വാ​റ്റു​പു​ഴ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലേ​ക്കും അ​വി​ടെ​നി​ന്ന് കോ​ല​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്കും മാ​റ്റി.

ചി​കി​ത്സ​യി​ലി​രി​ക്കെ ശ​നി​യാ​ഴ്ച രാ​ത്രി വൈ​കി​യാ​ണ് മ​ര​ണം സം​ഭ​വി​ച്ച​ത്. ഭ​ർ​ത്താ​വ്: കു​മാ​ര​ൻ​കു​ട്ടി. മ​ക്ക​ൾ: ശ്യാം (​ഡ്രൈ​വ​ർ, മ​ണീ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്), ശ്യാ​മ. മ​രു​മ​ക്ക​ൾ: നീ​തു, അ​രു​ൺ.

Viral

എല്ലാവരും മൊബൈൽ കുത്തുമ്പോൾ അധ്വാനിക്കുന്ന നിനക്കിരിക്കട്ടെ ഈ ആയിരം!

തൊടുപുഴ: ഇതാവണം ജെന്‍സി! മൊബൈൽ തോണ്ടി റീൽസും കണ്ട് കൗമാരതലമുറയിൽ വലിയൊരു വിഭാഗം സമയം പാഴാക്കുമ്പോൾ അവർക്കിടയിൽ ശ്രദ്ധേയനാവുകയാണ് ഒരു കൊച്ചുമിടുക്കൻ.

എസ്എസ്എല്‍സി പരീക്ഷ കഴിഞ്ഞ ശേഷം ഓണ്‍ലൈന്‍ ഗെയിമും ചാറ്റിംഗും ഇന്‍സ്റ്റഗ്രാമും ഫേസ്ബുക്കിലുമായി അവധിക്കാലം ചെലവഴിക്കാതെ തന്‍റെ പഠനത്തിനു പണം സമ്പാദിക്കാനായി പിതാവ് ജോലി ചെയ്യുന്ന കാര്‍ഷിക നഴ്‌സറിയിലെത്തി സഹായിക്കുകയാണിവൻ. അവന്‍റെ അധ്വാനവും പരിശ്രമവും കണ്ട് അവിടെ എത്തുന്ന പലരും വിശേഷങ്ങൾ ചോദിച്ചറിയുന്നു, സമ്മാനങ്ങൾ നൽകുന്നു.

അടിമാലി മാങ്കടവ് കാര്‍മല്‍ മാതാ എച്ച്എസ് വിദ്യാര്‍ഥിയായ അഡോണ്‍ ടി. ലിനീഷാണ് കൗമാരക്കാരുടെ മുന്നിൽ ഹീറോയായി മാറുന്നത്. വെങ്ങല്ലൂരിലെ പ്ലാന്‍റ് പാര്‍ക്ക് നഴ്‌സറിയില്‍ തൈകള്‍ വാങ്ങാനെത്തിയയാൾ അഡോണിന്‍റെ ഉത്സാഹവും പരിശ്രമവും കണ്ടിട്ട് മനം നിറഞ്ഞ് അഭിനന്ദനത്തിനു പുറമേ ആയിരം രൂപകൂടി സമ്മാനിച്ച വീഡിയോ ഇപ്പോൾ വൈറലാവുകയാണ്.
നഴ്‌സറിയില്‍നിന്നു വാങ്ങിയ തൈകളുടെ പണം പൂര്‍ണമായും നല്‍കിയ ശേഷമാണ് അഡോണിന്‍റെ ജോലിയിൽ മതിപ്പ് തോന്നി സമ്മാനമായി ആയിരം രൂപ കൂടി കസ്റ്റമര്‍ കൈമാറിയത്.

തുക പണമായി കൈവശമില്ലാതിരുന്നതിനാല്‍ തുക ഗൂഗിള്‍പേയായി നല്‍കിയ ശേഷം നഴ്‌സറിയില്‍നിന്ന് 1000 രൂപയായി വാങ്ങിയാണ് അഅപരിചതനായ ഇദ്ദേഹം ഡോണിന് സ്‌നേഹസമ്മാനം നല്‍കിയത്. മോന് ഇഷ്ടമുള്ളത് വാങ്ങിക്കോ എന്നുപറഞ്ഞാണ് പണം വച്ചുനീട്ടിയത്. ഈ തുക വാങ്ങാന്‍ മടികാണിച്ച അഡോണിന്‍റെ കൈയില്‍ ബലമായി പണം ഏല്‍പ്പിച്ച ശേഷം അദ്ദേഹം പറഞ്ഞ വാക്കുകളാണ് ഏറെ ശ്രദ്ധേയം: "നിന്‍റെ പ്രായമുള്ള എന്‍റെ മകനടക്കം വീട്ടിൽ മൊബൈലും കുത്തി ഇരിക്കുവാ. അതേ പ്രായത്തിലുള്ള നീ അധ്വാനിക്കാൻ കാണിക്കുന്ന ഈ മനസിനുള്ള സമ്മാനമാണ് ഇത്..."

അടിമാലി ഇരുമ്പുപാലം ചൊക്കനാട്ട് ലിബീഷ്-രജിത ദമ്പതികളുടെ രണ്ടു മക്കളില്‍ ഇളയ ആളാണ് അഡോണ്‍. പ്ലസ്ടുവിനു ഫുള്‍ എ പ്ലസ് നേടിയ സഹോദരന്‍ ആല്‍ബിന്‍ നീറ്റ് പരീക്ഷയ്ക്കുള്ള തയാറെടുപ്പിലാണ്.

Kerala

കൊ​ച്ചി​യി​ലെ യു​വ​തി​യു​ടെ മ​ര​ണം; സു​ധ ബേ​ബി​യു​ടെ അ​മ്മ​യും ഷാ​ജി​യും ഒ​ന്നി​ച്ച് ജോ​ലി ചെ​യ്തി​രു​ന്ന​വ​ർ

കൊ​ച്ചി: വൈ​റ്റി​ല മേ​ൽ​പ്പാ​ല​ത്തി​ന് താ​ഴെ​യു​ള്ള റെ​യി​ൽ​വേ ട്രാ​ക്കി​ൽ യു​വ​തി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ പു​റ​ത്ത്.

കോ​ട്ട​യം മൂലേടം സ്വ​ദേ​ശി​നി​യാ​യ സു​ധ ബേ​ബി ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. കേ​സി​ൽ പി​ടി​യി​ലാ​യ ഷാ​ജി​യും സു​ധ​യു​ടെ അ​മ്മ​യും ഹൈ​ക്കോ​ട​തി​യി​ൽ സ​ഹ​പ്ര​വ​ർ​ത്ത​ക​രാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് ക​ണ്ടെ​ത്തി.

ഷാ​ജി​യും സു​ധാ ബേ​ബി​യും കു​ടും​ബ​സു​ഹൃ​ത്തു​ക്ക​ളാ​ണ്. അ​മ്മ​യു​ടെ ചി​കി​ത്സ​ക്കാ​യി ഇ​വ​ർ കൊ​ച്ചി​യി​ലാ​ണ് താ​മ​സം. അ​ടു​ത്തി​ടെ ഇ​വ​രു​ടെ സൗ​ഹൃ​ദ​ത്തി​ൽ ചി​ല പ്ര​ശ്ന​ങ്ങ​ളു​ണ്ടാ​യി. ഇ​താ​ണ് ത​ർ​ക്ക​ത്തി​ന് കാ​ര​ണം. തു​ട​ർ​ന്ന് രാ​ത്രി ഇ​രു​വ​രും റെ​യി​ൽ​വേ ട്രാ​ക്കി​ന​ടു​ത്തേ​ക്ക് പോ​വു​ക​യും ഇ​വി​ടെ വ​ച്ചാ​ണ് കൊ​ല​പാ​ത​കം ന​ട​ന്ന​തെ​ന്നും പോ​ലീ​സ് വ്യ​ക്ത​മാ​ക്കി. സു​ധ​യു​ടെ ത​ല​യ്ക്കേ​റ്റ ഗു​രു​ത​ര പ​രി​ക്കാ​ണ് മ​ര​ണ​കാ​ര​ണം.

അ​തേ​സ​മ​യം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ന് ശേ​ഷ​മേ കൃ​ത്യ​മാ​യ കാ​ര​ണം വ്യ​ക്ത​മാ​കു​മെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു. പോ​സ്റ്റ്മോ​ർ​ട്ടം വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വ​ന്ന ശേ​ഷം പ്ര​തി ഷാ​ജി​യു​ടെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തും.

Leader Page

ആന്ത്രോപിക്കിന്‍റെ എഐ വിപ്ലവം; മാറുന്ന തൊഴിൽസംസ്കാരവും ഭാവിയെക്കുറിച്ചുള്ള ആശങ്കകളും

ആ​​​ർ​​​ട്ടി​​​ഫി​​​ഷ​​ൽ ഇ​​​ന്‍റ​​ലി​​​ജ​​​ൻ​​​സ് (AI) ലോ​​​ക​​​ത്ത് പു​​​തി​​​യൊ​​​രു യു​​​ദ്ധ​​​ത്തി​​​ന് തി​​​രി​​​തെ​​​ളി​​​ഞ്ഞി​​​രി​​​ക്കു​​​ക​​​യാ​​​ണ്. പ്ര​​​മു​​​ഖ എ​​​ഐ ഗ​​​വേ​​​ഷ​​​ണ സ്ഥാ​​​പ​​​ന​​​മാ​​​യ ആ​​​ന്ത്രോ​​​പി​​​ക് (Anthropic) പു​​​റ​​​ത്തി​​​റ​​​ക്കി​​​യ പു​​​ത്ത​​​ൻ ടൂ​​​ളു​​​ക​​​ൾ ആ​​​ഗോ​​​ള ഐ​​​ടി രം​​​ഗ​​​ത്തെ​​​യും കോ​​​ർപ​​​റേ​​​റ്റ് ലോ​​​ക​​​ത്തെ​​​യും അ​​​ക്ഷ​​​രാ​​​ർ​​​ഥ​​​ത്തി​​​ൽ പി​​​ടി​​​ച്ചു​​​ല​​​ച്ചി​​​രി​​​ക്കു​​​ന്നു. മു​​​ൻ ഓ​​​പ്പ​​​ൺ ​​​എ​​​ഐ ഗ​​​വേ​​​ഷ​​​ക​​​രും എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വു​​​ക​​​ളും ചേ​​​ർ​​​ന്ന് 2021ൽ ​​​സ്ഥാ​​​പി​​​ച്ച ഈ ​​​ക​​​മ്പ​​​നി, സു​​​ര​​​ക്ഷ​​​യ്ക്കും വി​​​ശ്വാ​​​സ്യ​​​ത​​​യ്ക്കും മു​​​ൻ​​​ഗ​​​ണ​​​ന ന​​​ൽ​​​കി​​​ക്കൊ​​​ണ്ടാ​​​ണ് ത​​​ങ്ങ​​​ളു​​​ടെ ‘ക്ലോ​​​ഡ്’ (Claude) മോ​​​ഡ​​​ലു​​​ക​​​ളെ അ​​​വ​​​ത​​​രി​​​പ്പി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്. എ​​​ന്നാ​​​ൽ, വെ​​​റു​​​മൊ​​​രു ചാ​​​റ്റ്ബോ​​​ട്ട് എ​​​ന്ന​​​തി​​​ലു​​​പ​​​രി, മ​​​നു​​​ഷ്യ​​​നൊ​​​പ്പം ജോ​​​ലി ചെ​​​യ്യു​​​ന്ന ഒ​​​രു ‘സ​​​ഹ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​നാ​​​യി’ (Co-worker) എ​​​ഐ മാ​​​റു​​​ന്ന കാ​​​ഴ്ച​​​യാ​​​ണ് നാം ​​​ഇ​​​പ്പോ​​​ൾ കാ​​​ണു​​​ന്ന​​​ത്.

ക്ലോ​​​ഡ് ഓ​​​പ​​​സും ഏ​​​ജ​​​ന്‍റി​​​ക് എ​​​ഐ​​​യു​​​ടെ വ​​​ര​​​വും

ആ​​​ന്ത്രോ​​​പി​​​ക്കി​​​ന്‍റെ ഏ​​​റ്റ​​​വും നൂ​​​ത​​​ന​​​മാ​​​യ ‘ക്ലോ​​​ഡ് ഓ​​​പ​​​സ്’ മോ​​​ഡ​​​ലു​​​ക​​​ൾ കോ​​​ഡിം​​​ഗി​​​ലും സ​​​ങ്കീ​​​ർ​​​ണ​​​മാ​​​യ ഡാ​​​റ്റാ വി​​​ശ​​​ക​​​ല​​​ന​​​ത്തി​​​ലും അ​​​സാ​​​മാ​​​ന്യ​​​മാ​​​യ പ്ര​​​ക​​​ട​​​ന​​​മാ​​​ണ് കാ​​​ഴ്ച​​​വ​​യ്ക്കു​​​ന്ന​​​ത്. ഇ​​​തി​​​ൽ ഏ​​​റ്റ​​​വും ശ്ര​​​ദ്ധേ​​​യ​​​മാ​​​യ​​​ത് ‘ക്ലോ​​​ഡ് കോ​​​വ​​​ർ​​​ക്ക്’ എ​​​ന്ന എ​​​ഐ ടൂ​​​ളാ​​​ണ്. ഒ​​​രു മ​​​നു​​​ഷ്യ സ​​​ഹാ​​​യി​​​യെ​​​പ്പോ​​​ലെ ത​​​ന്നെ കാ​​​ര്യ​​​ങ്ങ​​​ൾ ആ​​​സൂ​​​ത്ര​​​ണം ചെ​​​യ്യാ​​​നും ന​​​ട​​​പ്പി​​​ലാ​​​ക്കാ​​​നും ഇ​​​തി​​​ന് സാ​​​ധി​​​ക്കും. ഒ​​​രു വ​​​ശ​​​ത്ത് ക്ലോ​​​ഡ് ഓ​​​പ​​​സ് 4.6 പോ​​​ലു​​​ള്ള മോ​​​ഡ​​​ലു​​​ക​​​ൾ സാ​​​ങ്കേ​​​തി​​​ക​​​മാ​​​യി മി​​​ക​​​ച്ചു​​​നി​​​ൽ​​​ക്കു​​​മ്പോ​​​ൾ, മ​​​റു​​​വ​​​ശ​​​ത്ത് അ​​​ത് വൈ​​​റ്റ് കോ​​​ള​​​ർ തൊ​​​ഴി​​​ൽ മേ​​​ഖ​​​ല​​​ക​​​ളി​​​ൽ വ​​​ലി​​​യ ച​​​ല​​​ന​​​ങ്ങ​​​ൾ സൃ​​​ഷ്ടി​​​ക്കു​​​ന്നു. ഡോ​​​ക്യു​​​മെ​​​ന്‍റു​​ക​​​ൾ ത​​​യാ​​​റാ​​​ക്കു​​​ക, വ​​​ലി​​​യ ഡാ​​​റ്റ​​​ക​​​ൾ നി​​​മി​​​ഷ​​​നേ​​​രം​​കൊ​​​ണ്ട് വി​​​ശ​​​ക​​​ല​​​നം ചെ​​​യ്യു​​​ക, മീ​​​റ്റിം​​​ഗു​​​ക​​​ൾ സം​​​ഗ്ര​​​ഹി​​​ക്കു​​​ക, കോ​​​ഡിം​​​ഗ് ന​​​ട​​​ത്തു​​​ക തു​​​ട​​​ങ്ങി​​​യ ജോ​​​ലി​​​ക​​​ൾ ക്ലോ​​​ഡ് ഇ​​​പ്പോ​​​ൾ അ​​​നാ​​​യാ​​​സം കൈ​​​കാ​​​ര്യം ചെ​​​യ്യു​​​ന്നു.

നി​​​യ​​​മ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ൽ ന​​​ട​​​ക്കു​​​ന്ന ക​​​രാ​​​റു​​​ക​​​ളു​​​ടെ പ​​​രി​​​ശോ​​​ധ​​​ന, നോ​​​ൺ ഡി​​​സ്‌​​​ക്ലോ​​​ഷ​​​ർ എ​​​ഗ്രി​​​മെ​​​ന്‍റു​​​ക​​​ളു​​​ടെ പ​​​രി​​​ശോ​​​ധ​​​ന, ലീ​​​ഗ​​​ൽ സ​​​മ്മ​​​റി ത​​​യാ​​​റാ​​​ക്ക​​​ൽ തു​​​ട​​​ങ്ങി​​​യ​​​വ​​​യ്ക്കാ​​​യി രൂ​​​പ​​​ക​​​ൽ​​​പ്പ​​​ന ചെ​​​യ്ത ‘ക്ലോ​​​ഡ് ലീ​​​ഗ​​​ൽ ഏ​​​ജ​​​ന്‍റ്’ ഇ​​​തി​​​നോ​​​ട​​​കം ച​​​ർ​​​ച്ച​​​യാ​​​യി​​​ക്ക​​​ഴി​​​ഞ്ഞു. സാ​​​ധാ​​​ര​​​ണ​​​യാ​​​യി ജൂ​​​നി​​​യ​​​ർ അ​​​ഭി​​​ഭാ​​​ഷ​​​ക​​​രോ ക്ല​​​ർ​​​ക്കു​​​മാ​​​രോ ചെ​​​യ്തി​​​രു​​​ന്ന ഇ​​​ത്ത​​​രം ജോ​​​ലി​​​ക​​​ൾ എ​​​ഐ ഏ​​​റ്റെ​​​ടു​​​ക്കു​​​മ്പോ​​​ൾ അ​​​ത് ആ ​​​മേ​​​ഖ​​​ല​​​യി​​​ലെ തൊ​​​ഴി​​​ൽ സാ​​​ധ്യ​​​ത​​​ക​​​ളെ സാ​​​ര​​​മാ​​​യി ബാ​​​ധി​​​ക്കും.

ഭീ​​​ഷ​​​ണി നേ​​​രി​​​ടു​​​ന്ന തൊ​​​ഴി​​​ൽ മേ​​​ഖ​​​ല​​​ക​​​ൾ

ക്ലോ​​​ഡ് പോ​​​ലു​​​ള്ള നൂ​​​ത​​​ന ടൂ​​​ളു​​​ക​​​ൾ ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ൽ ബാ​​​ധി​​​ക്കാ​​​ൻ പോ​​​കു​​​ന്ന​​​ത് ആ​​​വ​​​ർ​​​ത്ത​​​ന സ്വ​​​ഭാ​​​വ​​​മു​​​ള്ള ജോ​​​ലി​​​ക​​​ളെ​​​യാ​​​ണ്. വി​​​വ​​​ർ​​​ത്ത​​​ക​​​ർ, കോ​​​പ്പി റൈ​​​റ്റ​​​ർ​​​മാ​​​ർ, ക​​​ണ്ട​​​ന്‍റ് ക്രി​​​യേ​​​റ്റ​​​ർ​​​മാ​​​ർ എ​​​ന്നി​​​വ​​​ർ​​​ക്ക് എ​​​ഐ​​​യു​​​ടെ ക​​​ട​​​ന്നു​​​ക​​​യ​​​റ്റം വ​​​ലി​​​യ വെ​​​ല്ലു​​​വി​​​ളി​​​യാ​​​കു​​​മ്പോ​​​ൾ, ക​​​സ്റ്റ​​​മ​​​ർ സ​​​പ്പോ​​​ർ​​​ട്ട്, ഡാ​​​റ്റാ അ​​​ന​​​ലി​​​റ്റി​​​ക്സ് മേ​​​ഖ​​​ല​​​ക​​​ളെ എ​​​ഐ ഏ​​​ജ​​​ന്‍റു​​​ക​​​ൾ ഇ​​​തി​​​നോ​​​ട​​​കം കൈ​​​യ​​​ട​​​ക്കി​​​ത്തു​​​ട​​​ങ്ങി. ഷെ​​​ഡ്യൂ​​​ളിം​​​ഗ്, ബു​​​ക്ക് കീ​​​പ്പിം​​​ഗ് തു​​​ട​​​ങ്ങി​​​യ അ​​​ഡ്മി​​​നി​​​സ്ട്രേ​​​റ്റീ​​​വ് ജോ​​​ലി​​​ക​​​ളും ഓ​​​ട്ടോ​​​മേ​​​ഷ​​​ന്‍റെ ഭീ​​​ഷ​​​ണി​​​യി​​​ലാ​​​ണ്. ആ​​​ഗോ​​​ള ഐ​​​ടി ഔ​​​ട്ട്‌​​​സോ​​​ഴ്‌​​​സിം​​​ഗ് മേ​​​ഖ​​​ല​​​യി​​​ൽ അ​​​ടു​​​ത്ത നാ​​​ല് വ​​​ർ​​​ഷ​​​ത്തി​​​നു​​​ള്ളി​​​ൽ ഒ​​മ്പ​​തു മു​​​ത​​​ൽ 12 ശ​​​ത​​​മാ​​​നം വ​​​രെ വ​​​രു​​​മാ​​​ന ഇ​​​ടി​​​വു​​​ണ്ടാ​​​കു​​​മെ​​​ന്ന് വി​​​ദ​​​ഗ്ധ​​​ർ മു​​​ന്ന​​​റി​​​യി​​​പ്പ് ന​​​ൽ​​​കു​​​ന്നു. വ​​​ലി​​​യ ടീ​​​മു​​​ക​​​ൾ​​​ക്ക് പ​​​ക​​​രം ചു​​​രു​​​ക്കം ജീ​​​വ​​​ന​​​ക്കാ​​​രെ​​​യും കൂ​​​ടു​​​ത​​​ൽ എ​​​ഐ ഏ​​​ജ​​​ന്‍റു​​​ക​​​ളെ​​​യും ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന ക​​​മ്പ​​​നി​​​ക​​​ളു​​​ടെ ന​​​യം ‘ഫ്ര​​​ഷേ​​​ഴ്സി​​​ന്’ തൊ​​​ഴി​​​ൽ വി​​​പ​​​ണി​​​യി​​​ൽ വ​​​ലി​​​യ പ്ര​​​തി​​​സ​​​ന്ധി​​​യാ​​​ണ് സൃ​​​ഷ്ടി​​​ക്കു​​​ന്ന​​​ത്.

ഇ​​​ന്ത്യ​​​ൻ സാ​​​ഹ​​​ച​​​ര്യ​​​വും ‘അ​​​ൺ​​​എം​​​പ്ലോ​​​യ​​​ബി​​​ലി​​​റ്റി’യും

ഇ​​​ന്ത്യ​​​ൻ ഐ​​​ടി, ബി​​​പി​​​ഒ മേ​​​ഖ​​​ല​​​ക​​​ളി​​​ൽ എ​​​ഐ സൃ​​​ഷ്ടി​​​ക്കു​​​ന്ന ആ​​​ഘാ​​​തം പ്ര​​​വ​​​ച​​​നാ​​​തീ​​​ത​​​മാ​​​ണ്. നി​​​ല​​​വി​​​ൽ 16 ല​​​ക്ഷ​​​ത്തോ​​​ളം പേ​​​ർ ജോ​​​ലി ചെ​​​യ്യു​​​ന്ന ബി​​​പി​​​ഒ മേ​​​ഖ​​​ല​​​യി​​​ൽ, ‘ഏ​​​ജ​​​ന്‍റി​​​ക് എ​​​ഐ’ ടൂ​​​ളു​​​ക​​​ളു​​​ടെ വ​​​ര​​​വോ​​​ടെ ക​​​സ്റ്റ​​​മ​​​ർ സ​​​പ്പോ​​​ർ​​​ട്ട് ജോ​​​ലി​​​ക​​​ളി​​​ൽ 70-80 ശ​​​ത​​​മാ​​​നം വ​​​രെ കു​​​റ​​​വു​​​ണ്ടാ​​​കാ​​​ൻ സാ​​​ധ്യ​​​ത​​​യു​​​ണ്ടെ​​​ന്ന് റി​​​പ്പോ​​​ർ​​​ട്ടു​​​ക​​​ൾ വ്യ​​​ക്ത​​​മാ​​​ക്കു​​​ന്നു. 58 ല​​​ക്ഷം പേ​​​ർ​​​ക്ക് തൊ​​​ഴി​​​ൽ ന​​​ൽ​​​കു​​​ന്ന ഇ​​​ന്ത്യ​​​ൻ ഐ​​​ടി വ്യ​​​വ​​​സാ​​​യ​​​ത്തി​​​ൽ 2031ഓ​​​ടെ 15 ല​​​ക്ഷ​​​ത്തോ​​​ളം ജോ​​​ലി​​​ക​​​ൾ എ​​​ഐ ഭീ​​​ഷ​​​ണി​​​യി​​​ലാ​​​കു​​​മെ​​​ന്ന് നാ​​​സ്കോം ക​​​ണ​​​ക്കാ​​​ക്കു​​​ന്നു. ജെ​​​മി​​​നി 3ന്‍റെ ​ക​​​രു​​​ത്തി​​​ൽ ഗൂ​​​ഗി​​​ൾ അ​​​വ​​​ത​​​രി​​​പ്പി​​​ച്ച ‘ആ​​​ന്‍റി​​ഗ്രാ​​​വി​​​റ്റി’ പോ​​​ലു​​​ള്ള പ്ലാ​​​റ്റ്‌​​​ഫോ​​​മു​​​ക​​​ൾ സോ​​​ഫ്റ്റ്‌​​​വേ​​​ർ നി​​​ർ​​​മാ​​​ണ​​​ത്തെ ‘ഏ​​​ജ​​​ന്‍റ് യു​​​ഗ’​​​ത്തി​​​ലേ​​​ക്ക് ന​​​യി​​​ക്കു​​​ക​​​യാ​​​ണ്. കോ​​​ഡിം​​​ഗി​​​ന് പ​​​ക​​​രം എ​​​ഐ ഏ​​​ജ​​ന്‍റു​​​ക​​​ളെ നി​​​യ​​​ന്ത്രി​​​ക്കു​​​ന്ന സൂ​​​പ്പ​​​ർ​​​വൈ​​​സ​​​ർ​​​മാ​​​രാ​​​യി ഡെ​​​വ​​​ല​​​പ്പ​​​ർ​​​മാ​​​ർ മാ​​​റു​​​ന്ന​​​തോ​​​ടെ ഉ​​​ത്പാ​​​ദ​​​ന​​​ക്ഷ​​​മ​​​ത കൂ​​​ടു​​​മെ​​​ങ്കി​​​ലും അ​​​ടി​​​സ്ഥാ​​​ന കോ​​​ഡിം​​​ഗ് ജോ​​​ലി​​​ക​​​ൾ ചെ​​​യ്യു​​​ന്ന​​​വ​​​ർ​​​ക്ക് ഇ​​​ത് വ​​​ലി​​​യ ഭീ​​​ഷ​​​ണി​​​യാ​​​ണ്.
ഇ​​​ന്ത്യ​​​യി​​​ലെ ബി​​​രു​​​ദ​​​ധാ​​​രി​​​ക​​​ളി​​​ൽ പ​​​കു​​​തി​​​യോ​​​ളം പേ​​​ർ​​​ക്കും എ​​​ഐ നൈ​​​പു​​​ണ്യ​​​ങ്ങ​​​ൾ ഇ​​​ല്ലെ​​​ന്ന​​​ത് ‘അ​​​ൺ​​​എം​​​പ്ലോ​​​യ​​​ബി​​​ലി​​​റ്റി’ എ​​​ന്ന വ​​​ലി​​​യ പ്ര​​​തി​​​സ​​​ന്ധി​​​യി​​​ലേ​​​ക്ക് വി​​​ര​​​ൽ ചൂ​​​ണ്ടു​​​ന്നു. വേ​​​ൾ​​​ഡ് ഇ​​​ക്ക​​​ണോ​​​മി​​​ക് ഫോ​​​റ​​​ത്തി​​​ന്‍റെ നി​​​രീ​​​ക്ഷ​​​ണ​​​മ​​​നു​​​സ​​​രി​​​ച്ച്, ഇ​​​ന്ത്യ​​​ൻ തൊ​​​ഴി​​​ൽ​​​ശ​​​ക്തി​​​യു​​​ടെ പ​​​കു​​​തി​​​യോ​​​ളം പേ​​​ർ​​​ക്ക് അ​​​ടു​​​ത്ത മൂ​​​ന്ന് വ​​​ർ​​​ഷ​​​ത്തി​​​നു​​​ള്ളി​​​ൽ പു​​​ന​​​ർ​​​പ​​​രി​​​ശീ​​​ല​​​നം അ​​​നി​​​വാ​​​ര്യ​​​മാ​​​ണ്. പ​​​ഴ​​​യ രീ​​​തി​​​യി​​​ലു​​​ള്ള ജോ​​​ലി പ​​​രി​​​ച​​​യം​​കൊ​​​ണ്ടു മാ​​​ത്രം ഇ​​​നി തൊ​​​ഴി​​​ൽ വി​​​പ​​​ണി​​​യി​​​ൽ പി​​​ടി​​​ച്ചു​​​നി​​​ൽ​​​ക്കാ​​​ൻ ക​​​ഴി​​​യി​​​ല്ല.

അ​​​വ​​​സ​​​ര​​​ങ്ങ​​​ളു​​​ടെ പു​​​തി​​​യ വാ​​​തി​​​ലു​​​ക​​​ൾ

എ​​​ങ്കി​​​ലും, ച​​​രി​​​ത്ര​​​ത്തി​​​ലെ എ​​​ല്ലാ സാ​​​ങ്കേ​​​തി​​​ക വി​​​പ്ല​​​വ​​​ങ്ങ​​​ളും പു​​​തി​​​യ അ​​​വ​​​സ​​​ര​​​ങ്ങ​​​ൾ തു​​​റ​​​ന്നി​​​ട്ടു​​​ണ്ട്. എ​​​ഐ ടൂ​​​ളു​​​ക​​​ളെ നി​​​യ​​​ന്ത്രി​​​ക്കാ​​​നും അ​​​വ​​​യു​​​ടെ ഫ​​​ലം പ​​​രി​​​ശോ​​​ധി​​​ക്കാ​​​നും ‘പ്രോം​​​പ്റ്റ് എ​​​ൻ​​ജി​​നി​​​യ​​​റിം​​​ഗ്’ പോ​​​ലു​​​ള്ള പു​​​തി​​​യ ത​​​രം തൊ​​​ഴി​​​ലു​​​ക​​​ൾ രൂ​​​പ​​​പ്പെ​​​ട്ടു​​​വ​​​രു​​​ന്നു. മ​​​നു​​​ഷ്യ​​​നു മാ​​​ത്രം സാ​​​ധ്യ​​​മാ​​​കു​​​ന്ന സ​​​ർ​​​ഗാ​​​ത്മ​​​ക​​​ത​​​യും വൈ​​​കാ​​​രി​​​ക ബു​​​ദ്ധി​​​യും ആ​​​വ​​​ശ്യ​​​മാ​​​യ മേ​​​ഖ​​​ല​​​ക​​​ളി​​​ൽ എ​​​ഐ​​​ക്ക് പ​​​രി​​​മി​​​തി​​​ക​​​ളു​​​ണ്ട്. എ​​​ഐ​​​യു​​​ടെ കൃ​​​ത്യ​​​മാ​​​യ വി​​​നി​​​യോ​​​ഗം 2035ഓ​​​ടെ ഇ​​​ന്ത്യ​​​ൻ സ​​​മ്പ​​​ദ്‌​​​വ്യ​​​വ​​​സ്ഥ​​​യി​​​ൽ 1.7 ട്രി​​​ല്യ​​​ൺ ഡോ​​​ള​​​റി​​​ന്‍റെ അ​​​ധി​​​ക നേ​​​ട്ട​​​മു​​​ണ്ടാ​​​ക്കു​​​മെ​​​ന്നാ​​​ണ് നി​​​തി ആ​​​യോ​​​ഗി​​​ന്‍റെ പ്ര​​​വ​​​ച​​​നം.

ആ​​​ന്ത്രോ​​​പി​​​ക്കി​​​ന്‍റെ ക്ലോ​​​ഡ് പോ​​​ലു​​​ള്ള ടൂ​​​ളു​​​ക​​​ൾ ലോ​​​ക​​​ത്തെ മാ​​​റ്റി​​​മ​​​റി​​​ക്കു​​​മെ​​​ന്ന് ഉ​​​റ​​​പ്പാ​​​ണ്. ജോ​​​ലി​​​ക​​​ൾ എ​​​ളു​​​പ്പ​​​മാ​​​കു​​​ന്ന​​​തി​​​നോ​​​ടൊ​​​പ്പം​​ത​​​ന്നെ, നി​​​ല​​​വി​​​ലു​​​ള്ള തൊ​​​ഴി​​​ൽ സം​​​സ്കാ​​​ര​​​ത്തി​​​ൽ വ​​​ലി​​​യ മാ​​​റ്റ​​​ങ്ങ​​​ളും ഇ​​​ത് സൃ​​​ഷ്ടി​​​ക്കും. മാ​​​റു​​​ന്ന കാ​​​ല​​​ത്തി​​​ന​​​നു​​​സ​​​രി​​​ച്ച് സ്വ​​​യം ന​​​വീ​​​ക​​​രി​​​ക്കു​​​ക എ​​​ന്ന​​​താ​​​ണ് ഈ ​​​എ​​​ഐ യു​​​ഗ​​​ത്തി​​​ൽ അ​​​തി​​​ജീ​​​വി​​​ക്കാ​​​നു​​​ള്ള ഏ​​​ക പോം​​​വ​​​ഴി. സാ​​​ങ്കേ​​​തി​​​കവി​​​ദ്യ​​​യെ ഭ​​​യ​​​പ്പെ​​​ടു​​​ന്ന​​​തി​​​നു പ​​​ക​​​രം അ​​​തി​​​നെ ഒ​​​രു സ​​​ഹ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​നാ​​​യി ക​​​ണ്ട് ഉ​​​പ​​​യോ​​​ഗി​​​ക്കാ​​​ൻ പ​​​ഠി​​​ക്കു​​​ക​​​യാ​​​ണ് നാം ​​​ചെ​​​യ്യേ​​​ണ്ട​​​ത്.

(കാ​ഞ്ഞി​ര​പ്പ​ള്ളി അ​മ​ൽ​ജ്യോ​തി എ​ന്‍​ജി​നി​യ​റിം​ഗ് കോ​ള​ജി​ലെ കംപ്യൂ​ട്ട​ർ സ​യ​ന്‍​സ് & എ​ന്‍​ജി​നി​യ​റിം​ഗ് വി​ഭാ​ഗം മേ​ധാ​വി​യാ​ണ് ലേ​ഖ​ക​ന്‍.)

Education

ന​ഴ്സു​മാ​ർ​ക്ക് ജ​ർ​മ​നി​യി​ൽ ജോ​ലി​യും പ​ഠി​ക്കാ​ൻ അ​വ​സ​ര​വും

കോ​​​​ട്ട​​​​യം: ന​​​​ഴ്സു​​​​മാ​​​​ർ​​​​ക്ക് ജ​​​​ർ​​​​മ​​​​നി​​​​യി​​​​ൽ ജോ​​​​ലി ചെ​​​​യ്യാ​​​​നും ഉ​​​​യ​​​​ർ​​​​ന്ന വി​​​​ദ്യാ​​​​ഭ്യാ​​​​സം നേ​​​​ടാ​​​​നും അ​​​​വ​​​​സ​​​​രം. സീ​​​​ക്ക് ക​​​​ണ്‍​സ​​​​ൽ​​​​ട്ട​​​​ന്‍റ് വ​​​​ഴി ജ​​​​ർ​​​​മ​​​​നി​​​​യി​​​​ലെ അം​​​​ഗീ​​​​കൃ​​​​ത ആ​​​​ശു​​​​പ​​​​ത്രി​​​​ക​​​​ളി​​​​ലും ഹെ​​​​ൽ​​​​ത്ത്കെ​​​​യ​​​​ർ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളി​​​​ലു​​​​മു​​​​ള്ള ന​​​​ഴ്സിം​​​ഗ് അ​​​​വ​​​​സ​​​​ര​​​​ങ്ങ​​​​ളി​​​​ലേ​​​​ക്ക് ഇ​​​​പ്പോ​​​​ൾ അ​​​​പേ​​​​ക്ഷി​​​​ക്കാം.

2025-ൽ 3.65 ​​​​കോ​​​​ടി രൂ​​​​പ​​​​യു​​​​ടെ സ്കോ​​​​ള​​​​ർ​​​​ഷി​​​​പ്പ് ല​​​​ഭ്യ​​​​മാ​​​​ക്കി 360 ന​​​​ഴ്സിം​​​​ഗ് വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ളെ ജ​​​​ർ​​​​മ​​​​ൻ ഭാ​​​​ഷ​​​​യി​​​​ൽ പ​​​​രി​​​​ശീ​​​​ലി​​​​പ്പി​​​​ച്ച​​​​ത് സീ​​​​ക്ക് ക​​​​ണ്‍​സ​​​​ൽ​​​​ട്ട​​​​ന്‍റി​​​​ന്‍റെ പ്ര​​​​ധാ​​​​ന നേ​​​​ട്ട​​​​മാ​​​​ണ്. നി​​​​ര​​​​വ​​​​ധി ന​​​​ഴ്സിം​​​​ഗ് വി​​​ദ്യാ​​​ർ​​​ഥി​​​​ക​​​​ളെ ജ​​​​ർ​​​​മ​​​​ൻ ഭാ​​​​ഷ​​​​യി​​​​ൽ പ​​​​രി​​​​ശീ​​​​ലി​​​​പ്പി​​​​ച്ച് സൗ​​​ജ​​​ന്യ റി​​​​ക്രൂ​​​​ട്ട്മെ​​​​ന്‍റി​​​​ലൂ​​​​ടെ ജ​​​​ർ​​​​മ​​​​നി​​​​യി​​​​ൽ ജോ​​​​ലി നേ​​​​ടി​​​​ക്കൊ​​​​ടു​​​​ത്തു.

ജി​​​​എ​​​​ൻ​​​​എം, ബി​​​​എ​​​​സ്‌​​​സി, എം​​​എ​​​​സ്‌​​​സി ന​​​​ഴ്സു​​​​മാ​​​​ർ​​​​ക്ക് മി​​​​ക​​​​ച്ച ശ​​​​ന്പ​​​​ളം, സ്ഥി​​​​ര ജോ​​​​ലി, പി​​​ആ​​​​ർ സാ​​​​ധ്യ​​​​ത​​​​യും. ഫോ​​​​ണ്‍: +91-9633621212, +91-9633741414.

Business

വ​ർ​ക്ക് നി​യ​ർ ഹോം​ കേ​ന്ദ്രം കൊ​ട്ടാ​ര​ക്ക​ര​യി​ൽ; ഉ​ദ്ഘാ​ട​നം നാ​ളെ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തെ ആ​​​ദ്യ വ​​​ർ​​​ക്ക് നി​​​യ​​​ർ ഹോം ​​​ക​​​മ്യൂ​​​ണ്‍ കേ​​​ന്ദ്രം കൊ​​​ട്ടാ​​​ര​​​ക്ക​​​ര​​​യി​​​ൽ. നാ​​​ളെ വൈ​​​കു​​​ന്നേ​​​രം നാ​​​ലി​​​നു മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. ധ​​​ന​​​മ​​​ന്ത്രി കെ.​​​എ​​​ൻ. ബാ​​​ല​​​ഗോ​​​പാ​​​ൽ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ക്കും.

മ​​​ന്ത്രി​​​മാ​​​രാ​​​യ കെ.​​​ബി. ഗ​​​ണേ​​​ഷ് കു​​​മാ​​​ർ, ജെ. ​​​ചി​​​ഞ്ചുറാ​​​ണി എ​​​ന്നി​​​വ​​​ർ ച​​​ട​​​ങ്ങി​​​ൽ സം​​​ബ​​​ന്ധി​​​ക്കും.

കൊ​​​ട്ടാ​​​ര​​​ക്ക​​​ര ബി​​​എ​​​സ്എ​​​ൻ​​​എ​​​ൽ മെ​​​യി​​​ൻ ബി​​​ൽ​​​ഡിം​​​ഗി​​​ലാ​​​ണു കേ​​​ന്ദ്രം പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന​​​ത്. 141 പ്ര​​​ഫ​​​ഷ​​​ണ​​​ൽ വ​​​ർ​​​ക്ക് സ്പേ​​​സ് ഇ​​​തി​​​ലു​​​ണ്ട്. കി​​​ഫ്ബിയു​​​ടെ സ​​​ഹാ​​​യ​​​ത്തോ​​​ടെ​​​യാ​​​ണ് പ​​​ദ്ധ​​​തി പൂ​​​ർ​​​ത്തി​​​യാ​​​ക്കി​​​യ​​​ത്.

ഐ​​​ടി മേ​​​ഖ​​​ല​​​യി​​​ൽ ജോ​​​ലി ചെ​​​യ്യു​​​ന്ന​​​വ​​​ർ വി​​​ദേ​​​ശരാ​​​ജ്യ​​​ങ്ങ​​​ളി​​​ൽ പോ​​​കു​​​ന്ന​​​ത് ഒ​​​ഴി​​​വാ​​​ക്കി സ്വ​​​ന്തം നാ​​​ട്ടി​​​ൽ ജോ​​​ലി ചെ​​​യ്യാ​​​ൻ അ​​​വ​​​സ​​​രം ന​​​ൽ​​​കു​​​ക എ​​​ന്ന​​​താ​​​ണ് ഈ ​​​പ​​​ദ്ധ​​​തി കൊ​​​ണ്ട് സ​​​ർ​​​ക്കാ​​​ർ ഉ​​​ദ്ദേ​​​ശി​​​ക്കു​​​ന്ന​​​ത്.

Latest News

Corehub Up