തിരുവനന്തപുരം: ടെക്നോപാർക്കിലെ പ്രമുഖ ഇന്നവേഷൻ ടെക്നോളജി സേവനദാതാക്കളായ റിഫ്ലക്ഷൻസ് ഇൻഫോ സിസ്റ്റംസിന് വീണ്ടും ഗ്രേറ്റ് പ്ലേസ് ടു വർക്ക് സർട്ടിഫിക്കേഷൻ. തുടർച്ചയായ മൂന്നാംവർഷമാണു റിഫ്ലക്ഷൻസ് ഇൻഫോ സിസ്റ്റംസിന് ഗ്രേറ്റ് പ്ലേസ് ടു വർക്ക് ഇന്ത്യ (ജിപിടിഡബ്ല്യു) യുടെ അംഗീകാരം ലഭിക്കുന്നത്.
തൊഴിലിട നിലവാരത്തിന്റെ രാജ്യാന്തര അംഗീകാരമാണ് ഗ്രേറ്റ് പ്ലേസ് ടു വർക്ക് സർട്ടിഫിക്കേഷൻ. ജീവനക്കാർക്കിടയിൽ നടത്തിയ അഭിപ്രായ സർവേയെ അടിസ്ഥാനമാക്കിയാണു ജിപിടിഡബ്ല്യു സർട്ടിഫിക്കേഷൻ ലഭിച്ചത്.
ലോകത്തിലെ ഏറ്റവും മികച്ച ബ്രാൻഡുകളുടെ സാങ്കേതിക നവീകരണത്തിൽ പങ്കാളിയാകുന്ന എഐ അധിഷ്ഠിത നൂതന ഡിജിറ്റൽ എൻജിനിയറിംഗ് കന്പനിയാണ് 2008ൽ സ്ഥാപിതമായ റിഫ്ലക്ഷൻസ് ഇൻഫോ സിസ്റ്റംസ്.
ഡിജിറ്റൽ ട്രാൻസ്ഫർമേഷൻ, എഐ, ഇൻഫർമേഷൻ സെക്യൂരിറ്റി എന്നിവയിൽ വൈദഗ്ധ്യമുള്ള ആഗോള സാങ്കേതിക നവീകരണ സേവന ദാതാവാണിത്.
ഉയർന്ന ഗുണനിലവാരത്തിനും സുരക്ഷയ്ക്കുമുള്ള ഐഎസ്ഒ 9001:2015, ഐഎസ്ഒ 27001:2022, പിസിഐ ഡിഎസ്എസ്, എസ്ഒസി 2 ടൈപ്പ് 2 സർട്ടിഫിക്കേഷനുകൾ കന്പനി നേടിയിട്ടുണ്ട്.