Tue, 22 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : WorkPreassure

Family Health

ദീർഘനേരം ജോലിചെയ്യുന്നതും ഉറക്കക്കുറവും ഹൃദയാരോഗ്യത്തെ ബാധിക്കുമോ?

തൊ​ഴി​ല്‍ സം​ബ​ന്ധ​മാ​യ സ​മ്മ​ർ​ദം വ​ർ​ധി​ക്കു​ന്ന​തും സ്വ​യം പ​രി​ച​ര​ണ​ത്തി​ല്‍ അ​ലം​ഭാ​വം കാ​ട്ടു​ക​യും ചെ​യ്യു​ന്ന​ത് ഹൃ​ദ​യ​സം​ബ​ന്ധ​മാ​യ പ്ര​ശ്ന​ങ്ങ​ള്‍ വ​ർ​ധി​ക്കാ​ന്‍ കാ​ര​ണ​മാ​കും. ചെ​റി​യ തോ​തി​ലു​ള്ള മാ​ന​സി​ക സ​മ്മ​ർ​ദം പോ​ലും ഹൃ​ദ​യ​പേ​ശി​ക​ളി​ലേ​ക്കു​ള്ള ര​ക്ത​യോ​ട്ട​ത്തെ ബാ​ധി​ക്കു​ക​യും ത​ന്മൂ​ലം ഹൃ​ദ​യ​ത്തി​ന് വേ​ണ്ട​ത്ര തോ​തി​ല്‍ ഓ​ക്സി​ജ​ന്‍ കി​ട്ടാ​തെ വ​രി​ക​യും അ​ത് പി​ന്നീ​ട് പ​ക്ഷാ​ഘാ​തം പോ​ലെ​യു​ള്ള രോ​ഗ​ങ്ങ​ളു​ടെ സാ​ധ്യ​ത വ​ർ​ധി​പ്പി​ക്കു​ക​യും ചെ​യ്യും. ദീ​ർ​ഘ​നേ​രം ജോ​ലി ചെ​യ്യു​ന്പോൾ ഹൃ​ദ​യാ​രോ​ഗ്യ​ത്തി​ന് ആ​വ​ശ്യ​മാ​യ വ്യാ​യാ​മ​ത്തി​നും മ​റ്റും സ​മ​യം ക​ണ്ടെ​ത്താ​ന്‍ സാ​ധി​ക്കാ​തെ വ​രും.

ഉറക്കമില്ലായ്മയും ഹൃദയാരോഗ്യവും തമ്മിൽ

ശ​രീ​രം അ​ന​ങ്ങാ​തെ​യു​ള്ള ജീ​വി​തശൈ​ലി ഹൃ​ദ്രോ​ഗം, പ്രമേഹം, അ​മി​തവ​ണ്ണം എ​ന്നി​വ​യ്ക്കു​ള്ള സാ​ധ്യ​ത വ​ർ​ധി​പ്പി​ക്കു​ന്നു. ഇ​തി​ന്‍റെ മ​റ്റൊ​രു പാ​ർ​ശ്വ​ഫ​ല​മാ​ണ് ഉ​റ​ക്ക​മി​ല്ലാ​യ്മ. ഇ​ത് മ​ന​സി​നും ശ​രീ​ര​ത്തി​നും വേ​ണ്ട​ത്ര വി​ശ്ര​മം ഇ​ല്ലാ​താ​ക്കും. ഉ​റ​ക്ക​ത്തി​നി​ട​യി​ല്‍ ഹൃ​ദ​യം അ​തി​ന്‍റെ ഉ​ച്ച​സ്ഥാ​യി​യി​ല്‍ പ്ര​വ​ർ​ത്തി​ക്കു​ന്ന​തി​നാ​ല്‍ ഉ​റ​ക്ക​ക്കു​റ​വ് ഹൃ​ദ​യാ​രോ​ഗ്യ​ത്തി​ന് ഹാ​നി​ക​ര​മാ​ണ്.

അ​നാ​രോ​ഗ്യ​ക​ര​മാ​യ ഭ​ക്ഷ​ണ​ശീലം...

മോ​ശ​മാ​യ ഭ​ക്ഷ​ണ​ശീ​ല​ം, ക​ലോ​റി കൂ​ടി​യ ഭ​ക്ഷ​ണം, മ​ധു​ര​പ​ദാ​ർ​ഥ​ങ്ങ​ള്‍ തു​ട​ങ്ങി​യ അ​നാ​രോ​ഗ്യ​ക​ര​മാ​യ പ്രവണതകളും അ​മി​തവ​ണ്ണം ഉ​ണ്ടാ​ക്കു​ന്ന​തി​നൊ​പ്പം ഹൃ​ദ​യ​രോ​ഗ്യ​ത്തേ​യും സാ​ര​മാ​യി ബാ​ധി​ക്കും.

ഹൃദയാരോഗ്യത്തിന് എന്തു ചെയ്യണം?

ദൈ​ർ​ഘ്യ​മേ​റി​യ ജോ​ലി സ​മ​യ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ഹൃ​ദ​യ​സം​ബ​ന്ധ​മാ​യ അ​സു​ഖ​ങ്ങ​ള്‍ ത​ട​യു​ന്ന​തി​നും കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​നും സ്വ​യം പ​രി​ച​ര​ണ​ത്തി​ല്‍ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കേ​ണ്ട​തു​ണ്ട്.

* ജീ​വി​ത ശൈ​ലി​യി​ല്‍ മാ​റ്റ​ങ്ങ​ള്‍ വ​രു​ത്തു​ന്ന​ത് ഹൃ​ദ​യാ​ഘാ​തം ത​ട​യാ​ന്‍
സ​ഹാ​യി​ക്കും.
*പുക​വ​ലി​യും മ​ദ്യ​ത്തി​ന്‍റെ ഉ​പ​യോ​ഗ​വും നി​ർ​ത്തു​ക
* മ​തി​യാ​യ ഉ​റ​ക്കം നേ​ടു​ക
* സ​മീ​കൃ​താ​ഹാ​രം ശീലമാക്കാം.
* വ്യാ​യാ​മ​ത്തി​ല്‍ ഏ​ർ​പ്പെ​ടു​ക

വിവരങ്ങൾ: ഡോ. ​രാ​ജ​ശേ​ഖ​ർ വ​ർമ, സീനിയർ കൺസൾട്ടന്‍റ്,
ഇന്‍റർവെൻഷണൽ കാർഡിയോളജി, ആ​സ്റ്റ​ർ മെ​ഡി​സി​റ്റി, കൊ​ച്ചി.

Latest News

Corehub Up